നെല്ലിയാമ്പതിയിൽ രണ്ട് വിനോദ സഞ്ചാരികൾ കൊക്കയിലേക്ക് വീണു

പാലക്കാട് നെല്ലിയാമ്പതിയിൽ രണ്ട് വിനോദ സഞ്ചാരികൾ കൊക്കയിലേക്ക് വീണ. ഇതിൽ ഒരാളെ രക്ഷപ്പെടുത്തി. കോട്ടായി സ്വദേശി രഘുനന്ദനെയാണ് ഇന്നലെ രാത്രിയോടെ രക്ഷപ്പെടുത്തിയത്. ഒപ്പം വീണ ഒറ്റപ്പാലം മേലൂർ സ്വദേശി സന്ദീപിനായി തെരച്ചിൽ തുടരുകയാണ് സീതാർകുണ്ട് വ്യൂപോയിന്റിൽ നിന്ന് മൂവായിരം അടി താഴ്ചയിലേക്കാണ് ഇരുവരും കാൽവഴുതി വീണത്. ബംഗളൂരുവിൽ ഐടി കമ്പനി ജീവനക്കാരാണ് ഇരുവരും. നാല് പേരടങ്ങുന്ന സംഘം രണ്ട് ബൈക്കുകളിലായാണ് ഇവിടെ എത്തിയത്. സന്ദീപാണ് ആദ്യം വീണത്. രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ രഘുനന്ദനും താഴേക്ക് പതിക്കുകയായിരുന്നു

Read More

വയനാട് ജില്ലയില്‍ 85 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

വയനാട് ജില്ലയില്‍ ഇന്ന് 85 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 173 പേര്‍ രോഗമുക്തി നേടി. 2 ആരോഗ്യ പ്രവര്‍ത്തവര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 2 പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 25623 ആയി. 23820 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 1560 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1327 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം സ്ഥിരീകരിച്ചവര്‍* പനമരം…

Read More

തായ്‌ലൻഡ്-കംബോഡിയ സംഘർഷം; ഏറ്റുമുട്ടൽ ഉടൻ അവസാനിപ്പിക്കണമെന്ന് യൂറോപ്യൻ യൂണിയൻ

തായ്‌ലൻഡ് -കംബോഡിയ സംഘർഷത്തിൽ ആശങ്കയറിയിച്ച് യൂറോപ്യൻ യൂണിയൻ. അതിർത്തി തർക്കത്തെ തുടർന്ന് ആരംഭിച്ച ഏറ്റുമുട്ടൽ അവസാനിപ്പിക്കണമെന്ന് യൂറോപ്യൻ യൂണിയൻ ഇരു രാജ്യങ്ങളോടും ആവശ്യപ്പെട്ടു. തായ് ഗ്രാമങ്ങളിൽ കംബോഡിയ നടത്തിയ വ്യോമാക്രമണത്തിൽ 11 തായ് പൗരന്മാർ അടക്കം 12 പേർ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. എഫ്-16 യുദ്ധവിമാനങ്ങൾ ഉൾപ്പെടെ ഉപയോഗിച്ച് കംബോഡിയൻ സൈനിക താവളങ്ങളിൽ തായ്‌ലൻഡും ആക്രമണം നടത്തി. കംബോഡിയയിൽ ആൾനാശം സ്ഥിരീകരിച്ചിട്ടില്ല. സംഘർഷം രൂക്ഷമായതോടെ തായ്‌ലൻഡ്‌ കംബോഡിയയിലേക്കുള്ള അതിർത്തിപാതകൾ അടച്ചു. ഇരുരാജ്യങ്ങളും അംബാസഡർമാരെ തിരിച്ചുവിളിച്ചു. അതിർത്തി പ്രദേശങ്ങളിൽനിന്ന്‌ തായ്‌ലൻഡ്‌…

Read More

നേമത്ത് ജനസമ്മിതിയുള്ള കരുത്തനായ സ്ഥാനാർഥിയെ നിർത്തുമെന്ന് മുല്ലപ്പള്ളി

നേമം നിയോജക മണ്ഡലത്തെ ഗൗരവത്തോടെയാണ് കോൺഗ്രസ് കാണുന്നതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കരുത്തനായ സ്ഥാനാർഥിയെ നേമത്ത് മത്സരിപ്പിക്കും. ബിജെപി പറഞ്ഞത് നേമത്തെ ഗുജറാത്തായാണ് കാണുന്നതെന്നാണ്. നേമം ഗുജറാത്താണോ അല്ലയോയെന്ന് കാണാം. ഏറ്റവും ജനസമ്മിതിയുള്ള പ്രശസ്തനായ ഒരു സ്ഥാനാർഥിയെ നിർത്തണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത് ഉമ്മൻ ചാണ്ടി എവിടെ മത്സരിച്ചാലും ജനങ്ങൾ സ്വീകരിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു. അതേസമയം നേമത്തെ സ്ഥാനാർഥി ആരെന്ന് പറയാൻ മുല്ലപ്പള്ളി തയ്യാറായില്ല

Read More

ജെൻഡർ ന്യൂട്രൽ യൂണിഫോമിനെതിരെ മുസ്ലിം യുവ സംഘടനകൾ; ഇതാണ് സൗകര്യമെന്ന് വിദ്യാർഥികൾ

  ലിംഗസമത്വ യൂണിഫോമിനെതിരെ പ്രതിഷേധവുമായി മുസ്ലിം യുവ സംഘടനകൾ. സംസ്ഥാനത്ത് ആദ്യമായി ഒരു സർക്കാർ സ്‌കൂളിൽ ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പാക്കുന്നത്. ബാലുശ്ശേരി എച്ച് എസ് എസ് സ്‌കൂളിലാണ്. സ്‌കൂൾ വിദ്യാഭ്യാസ ചരിത്രത്തിൽ ഇടം പിടിക്കുമ്പോൾ ഇതിനെതിരെ മുസ്ലിം യുവ സംഘടനകൾ പ്രതിഷേധവുമായി രംഗത്തുവരുന്നത്. വസ്ത്ര സ്വാതന്ത്ര്യം ഞങ്ങളുടെ അവകാശം എന്നതാണ് യൂണിഫോമിനെതിരായ ഇവരുടെ മുദ്രവാക്യം എം എസ് എഫ്, യൂത്ത് ലീഗ്, എസ് എസ് എഫ് സംഘടനകളുടെ നേതൃത്വത്തിലാണ് സ്‌കൂളിലേക്ക് പ്രതിഷേധ മാർച്ച് നടത്തുന്നത്. വസ്ത്രത്തിലെ…

Read More

‘ഇത്തവണയും ശില്‍പ്പങ്ങള്‍ പോറ്റിയുടെ കൈവശം കൊടുത്തുവിടാമെന്ന് റിപ്പോര്‍ട്ട് വന്നു, പക്ഷേ ദേവസ്വം ബോര്‍ഡ് അത് ഒറ്റക്കെട്ടായി എതിര്‍ത്തു’: പി എസ് പ്രശാന്ത്

ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് സൂചന നല്‍കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. വിജിലന്‍സ് റിപ്പോര്‍ട്ടിന് ശേഷം മുരാരി ബാബു ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ തുടര്‍നടപടി തീരുമാനിക്കുമെന്ന് പി എസ് പ്രശാന്ത് മാധ്യമങ്ങളോട് പറഞ്ഞു. വിജിലന്‍സിന്റെ അന്തിമ റിപ്പോര്‍ട്ട് ഈ ആഴ്ച കോടതിയിലെത്തുമെന്നാണ് മനസിലാക്കുന്നത്. അത് തനിക്കും ലഭിക്കാതിരിക്കില്ലെന്നും വിരമിച്ച ഉദ്യോഗസ്ഥര്‍ കുറ്റക്കാരെങ്കില്‍ അവര്‍ക്കെതിരെ ഉള്‍പ്പെടെ നടപടിയെടുക്കുമെന്നും പി എസ് പ്രശാന്ത് കൂട്ടിച്ചേര്‍ത്തു ദേവസ്വം ബോര്‍ഡിനെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടക്കണമെന്നും…

Read More

സുൽത്താൻ ബത്തേരി മലങ്കര ഓർത്തഡോക്സ് സഭ അദ്ധ്യക്ഷൻ എബ്രഹാം മാർ എബിയാനിസിനെ എൽ ഡി എഫ് സ്ഥാനാർത്ഥി എം എസ് വിശ്വനാഥൻ സന്ദർശിച്ചു

സുൽത്താൻ ബത്തേരി മലങ്കര ഓർത്തഡോക്സ് സഭ അദ്ധ്യക്ഷൻ എബ്രഹാം മാർ എബിയാനിസ് തിരുമേനിയെ എൽ ഡി എഫ് സ്ഥാനാർത്ഥി എം എസ് വിശ്വനാഥൻ സന്ദർശിച്ചു. CPIM ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ കെ ശശാങ്കൻ, C k സഹദേവൻ k J ദേവസ്യ, മാത്യൂസ് നൂർലാൽ, ടി.പി ഋതുശോഭ് എന്നിവർ ഒപ്പമുണ്ടായിരുന്നു

Read More

തൈറോയ്ഡ് മെച്ചപ്പെടുത്താം; ഡയറ്റില്‍ ഇവയെല്ലാം

ആരോഗ്യത്തിന് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവുന്ന അവസ്ഥകള്‍ ധാരാളമുണ്ട്. എന്നാല്‍ ഇതിനെല്ലാം പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ആരോഗ്യത്തിന് തൈറോയ്ഡ് പ്രവര്‍ത്തനം വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. തൈറോയ്ഡ് പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട ആരോഗ്യകരമായ ഭക്ഷണങ്ങള്‍ ഉണ്ട്. തൈറോയ്ഡ് എന്ന് പറയുന്നത് ബട്ടര്‍ഫ്‌ലൈ ആകൃതിയിലുള്ള ഗ്രന്ഥിയാണ്, ഇത് നിങ്ങളുടെ കഴുത്തില്‍ സ്ഥിതിചെയ്യുന്നു, ഇതാണ് തൈറോയ്ഡ് ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്നത്. ഈ ഹോര്‍മോണ്‍ ശരീര താപനില, മാനസികാവസ്ഥ എന്നിവ നിയന്ത്രിക്കാനും നിങ്ങളുടെ മെറ്റബോളിസത്തെ നിയന്ത്രിക്കാനും…

Read More

കൊടി സുനിക്ക് വേണ്ടി സർക്കാർ ജയിൽ സുഖവാസ കേന്ദ്രമാക്കുകയാണെന്ന് കെ സുധാകരൻ

  കൊടി സുനിയെ പോലെയുള്ളവർക്ക് വേണ്ടി എൽ ഡി എഫ് സർക്കാർ ജയിൽ സുഖവാസ കേന്ദ്രമാക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. എല്ലാത്തിനും സൗകര്യമൊരുക്കുന്ന സർക്കാരിനോട് പരാതിപ്പെട്ടിട്ട് കാര്യമില്ല. ജയിലിലെ സൂപ്രണ്ട് കൊടി സുനി തന്നെയാണ് ജയിലിൽ കയറിയ കാലം മുതൽക്കെ കൊടി സുനിക്ക് സുഖവാസമാണെന്ന് നാട്ടുകാർക്കെല്ലാം അറിയാം. ഈ സംഭവത്തിൽ മുഖ്യമന്ത്രി പ്രതികരിക്കണം. വിവാദം അന്വേഷിക്കുമെന്നോ പരിശോധിക്കുമെന്നോ പറയാനുള്ള പ്രാഥമിക മര്യാദ പോലും മുഖ്യമന്ത്രി കാണിച്ചില്ല. അത്തരമൊരു മുഖ്യമന്ത്രിക്ക് മുന്നിൽ വിലപിച്ചിട്ട് കാര്യമില്ല ഇതിൽ ജനരോഷം…

Read More

‘9 വർഷമായി ഫ്രീസറിൽ ഇരിക്കുന്ന സംഘടനയാണ് SFI, സർക്കാരിടുന്ന സെറ്റിൽ അഭിനയിക്കുന്ന നടീനടന്മാർ’; അലോഷ്യസ് സേവ്യർ

9 വർഷമായി ഫ്രീസറിൽ ഇരിക്കുന്ന സംഘടനയാണ് SFIയെന്ന് കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ. വിദ്യാർത്ഥികളെ ബാധിക്കുന്ന ഒരു വിഷയത്തിലും എസ്എഫ്ഐ നിലപാട് പറയുന്നില്ലെന്നും സർക്കാരിൻ്റെ അവസാന വർഷത്തിൽ നിലനിൽപ്പിന് വേണ്ടി സമര നാടകം നടത്തുകയാണ് എസ്എഫ്ഐയെന്നും പത്തനംതിട്ടയിൽ മാധ്യമപ്രവർത്തകരോട് അദ്ദേഹം പറഞ്ഞു. സർക്കാരിടുന്ന സെറ്റിൽ അഭിനയിക്കുന്ന നടീനടന്മാരാണ് എസ്എഫ്ഐക്കാർ. സർവകലാശാലയിൽ എസ്എഫ്ഐ അഴിഞ്ഞാടുന്നുവെന്നും അദ്ദേഹം വിമർശിച്ചു. നിലമ്പൂരിൽ തോറ്റ സർക്കാരിൻറെ നഗ്നത മറയ്ക്കാൻ ഉടുതുണിയുമായി വരുന്ന ആളാണ് ഗവർണർ രാജേന്ദ്ര ആർലേക്കർ. കേരള സർവകലാശാലയിലെ വിഷയങ്ങളിൽ…

Read More