നാസിക്കിലെ ആശുപത്രിയിലെ ഓക്‌സിജൻ ചോർച്ച; ശ്വാസം മുട്ടി മരിച്ച രോഗികളുടെ എണ്ണം 22 ആയി

  മഹാരാഷ്ട്ര നാസിക്കിലെ ആശുപത്രിയിൽ ഓക്‌സിജൻ ടാങ്ക് ചോർന്നതിനെ തുടർന്ന് ശ്വാസം കിട്ടാതെ മരിച്ച രോഗികളുടെ എണ്ണം 22 ആയി ഉയർന്നു. ബുധനാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. ആശുപത്രിക്ക് പുറത്തെ ഓക്‌സിജൻ ടാങ്ക് നിറയ്ക്കുന്നതിനിടെയാണ് ടാങ്കിൽ ചോർച്ചയുണ്ടായത് വെന്റിലേറ്ററിൽ ചികിത്സയിലുണ്ടായിരുന്ന 22 കൊവിഡ് രോഗികളാണ് മരിച്ചത്. ടാങ്കിലെ ചോർച്ചയെ തുടർന്ന് ഓക്‌സിജൻ വിതരണം നഷ്ടപ്പെട്ടതാണ് മരണകാരണം. ചികിത്സയിലുണ്ടായിരുന്ന 80 രോഗികളിൽ 31 പേരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. രക്ഷാപ്രവർത്തനം തുടരുകയാണ്.

Read More

‘ബിജെപിക്ക് ഒരു പരീക്ഷയും മര്യാദയ്ക്ക് നടത്താൻ അറിയില്ല’; അധ്യാപക പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ രൂക്ഷ വിമർശനവുമായി കോക്റോച്ച് ജനതാ പാർട്ടി

  മഹാരാഷ്ട്രയിലെ അധ്യാപക യോഗ്യത പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി കോക്റോച്ച് ജനതാ പാർട്ടി. ബിജെപിക്ക് ഒരു പരീക്ഷയും മര്യാദയ്ക്ക് നടത്താൻ അറിയില്ലെന്ന് അഭിജിത്ത് ദീപ്കെ വ്യകത്മാക്കി. പാർട്ടികളെ ഭിന്നിപ്പിക്കാനും എംഎൽഎമാരെയും എംപിമാരെയും വിലയ്ക്കു വാങ്ങാനും മാത്രമാണ് ബിജെപിയുടെ ലക്ഷ്യമെന്നും CJP വ്യക്തമാക്കി.     മഹാരാഷ്ട്ര TET ചോദ്യപേപ്പർ ചോർച്ചയിൽ വിമർശനവുമായി എസ്എഫ്ഐ രംഗത്തെത്തി. സുതാര്യമായി ഒരു പരീക്ഷ പോലും നടത്താനുള്ള ശേഷി ബിജെപിക്കും കേന്ദ്രസർക്കാരിനും ഇല്ല. “ഡബിൾ എഞ്ചിൻ ചോർച്ച സർക്കാരാണ്…

Read More

ഇനി കുതിക്കാം; ഒറ്റയടിക്ക് കൂടിയത് 4840 രൂപ, സ്വർണവിലയിൽ വർധന

സ്വർണ്ണത്തിന് വീണ്ടും വില കുതിച്ചു. പവന് 4840 രൂപ കൂടി, ഒരു പവന്റെ വില 1,17,720 രൂപയായി. അഞ്ചു ദിവസത്തിനിടെ പവന് 20,000 രൂപയിലധികം കുറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സ്വർണവിലയിൽ ഇന്ന് വർധനവ് ഉണ്ടായത്. കഴിഞ്ഞമാസം 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില കുറയുന്നതാണ് ദൃശ്യമായത്.ഇന്നലെ രാവിലെ പവന് 1040 രൂപ കുറഞ്ഞ സ്വര്‍ണവില ഉച്ചയോടെ 1600 രൂപ വര്‍ധിച്ച് തിരിച്ചുകയറിയിരുന്നു. കേന്ദ്ര ബജറ്റ് അവതരണത്തിന് ശേഷം ഇറക്കുമതി തീരുവ വര്‍ധന…

Read More

നിയമപരിരക്ഷയില്ല, സുരക്ഷയില്ല: വാക്വം ലിഫ്റ്റുകളുടെ പ്രവര്‍ത്തനം തടയണമെന്ന് ഹൈക്കോടതി

  സുരക്ഷിതത്വവും സാങ്കേതിക അനുമതിയുമില്ലാതെ പ്രവര്‍ത്തിക്കുന്ന അനധികൃത വാക്വം ലിഫ്റ്റുകളുടെ പ്രവര്‍ത്തനം തടയണമെന്ന് ഹൈക്കോടതി. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സുരക്ഷിതമല്ലാത്ത വാക്വം ലിഫ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നതിനേതിരേ കേരള എലിവേറ്റര്‍ മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ വിധി. ഇത്തരം ലിഫ്റ്റുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന് 2024ല്‍ ഹൈക്കോടതി നല്‍കിയ നിര്‍ദ്ദേശം നടപ്പാക്കാത്തതിനേതുടര്‍ന്ന് നല്‍കിയ ഹര്‍ജിയിലാണ് വിധി.     ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്കിടയില്‍ ഇതു സംബന്ധിച്ച ബോധവല്‍ക്കരണം ആവശ്യമാണെന്ന്…

Read More

പി ആർ ശ്രീജേഷിനെ അഡൈ്വഞ്ചർ ടൂറിസത്തിന്റെ ബ്രാൻഡ് അംബാസിഡർ ആക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

ഒളിമ്പ്യൻ പി ആർ ശ്രീജേഷിനെ അഡൈ്വഞ്ചർ ടൂറിസത്തിന്റെ ബ്രാൻഡ് അംബാസിഡർ ആക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. സംസ്ഥാനത്തെ അൺ എക്‌സ്‌പ്ലോർഡ് ടൂറിസം കേന്ദ്രങ്ങൾ വികസിപ്പിക്കും. ടൂറിസം മേഖലകളുടെ വിവരങ്ങൾ വ്യക്തമാക്കുന്ന മൊബൈൽ ആപ്ലിക്കേഷൻ ഈ വർഷം തന്നെ പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു നാടിന്റെ ചരിത്രം, സംസ്‌കാരം, ജനങ്ങളുടെ പ്രത്യേകതകൾ, ടൂറിസം കേന്ദ്രങ്ങളുടെ സാധ്യത തുടങ്ങിയ വിവരങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വർധിപ്പിക്കും. ആഭ്യന്തര ടൂറിസം സാധ്യത മുന്നിൽ കണ്ട് മുന്നോട്ടു പോകണം. കൊവിഡ് മഹാമാരിയിൽ ഏറ്റവുമധികം…

Read More

അധ്യാപകരുടെ സ്വകാര്യ ട്യൂഷൻ വിലക്കി സർക്കാർ

  കോളജ് അധ്യാപകരുടെ സ്വകാര്യ ട്യൂഷൻ കർശനമായി നിയന്ത്രിക്കാൻ സർക്കാർ. ട്യൂഷൻ വിലക്കിക്കൊണ്ട് കോളജ് വിദ്യാഭ്യാസ ഡയരക്ടർ സർക്കുലർ പുറപ്പെടുവിച്ചു. സ്വകാര്യ ട്യൂഷൻ സ്ഥാപന നടത്തിപ്പിന്റെ ഭാഗമായതായി വിജിലൻസ് കണ്ടെത്തിയ കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് അംഗത്തെ സ്ഥലം മാറ്റി. കോളജ് അധ്യാപകർ സ്വകാര്യ ട്യൂഷൻ നടത്തുന്നതായുള്ള പരാതിയെ തുടർന്നാണ് വിദ്യാഭ്യാസ ഡയറക്ടറുടെ നടപടി. ട്യൂഷൻ വിലക്കിയും സർക്കാർ-എയ്ഡഡ് കോളജുകളിലെ പ്രിൻസിപ്പൽമാർക്ക് ഇത് നിരീക്ഷിക്കുന്നതിന് നിർദേശം നൽകിയും ഡയറക്ടർ സർക്കുലർ പുറത്തിറക്കി. അധ്യാപകർ സ്വകാര്യ ട്യൂഷൻ നടത്തുന്നുണ്ടോയെന്ന് പരിശോധിച്ച്…

Read More

മാസപ്പടിക്കേസിൽ വിജിലൻസ് അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി സുപ്രിം കോടതി

മാസപ്പടിക്കേസിൽ മാത്യു കുഴൽനാടൻ എംഎൽഎക്ക് തിരിച്ചടി. വിജിലൻസ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി സുപ്രിംകോടതി. ഹർജിയിൽ ഇടപെടാനില്ലെന്ന് സുപ്രിം കോ‌ടതി വ്യക്തമാക്കി. രാഷ്ട്രീയ വിഷയങ്ങൾ കോടതിയിലേക്ക് കൊണ്ടുവരുതെന്നും ചീഫ് ജസ്റ്റീസ് വ്യക്തമാക്കി. സിഎംആർഎൽ എക്സാലോജിക് ഇടപാടില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടാണ് മാത്യു കുഴൽനാടൻ എംഎൽഎ സുപ്രിം കോടതിയെ സമീപിച്ചത്. അന്വേഷണ ആവശ്യം തള്ളിയ ഹൈക്കോടതി ഉത്തരവിനെതിരെയാണ് അപ്പീല്‍ നൽകിയത്. ചീഫ് ജസ്റ്റിസ് ബി.ആർ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. മുഖ്യമന്ത്രിയുടെ മകളെന്ന ആനുകൂല്യം ഉപയോ​ഗപ്പെടുത്തിക്കൊണ്ട് സിഎംആറിൽ…

Read More

ആരോഗ്യ മന്ത്രിയോട് ശമ്പളം ലഭിച്ചില്ലെന്ന് പരാതി പറഞ്ഞു; സംഘർഷ സാധ്യതയുണ്ടാക്കിയതിന് താത്കാലിക ജീവനക്കാർക്കെതിരെ കേസ്

ആരോഗ്യ മന്ത്രി വീണാ ജോർജിനോട് ശമ്പളം ലഭിച്ചില്ലെന്ന പരാതി പറഞ്ഞ മഞ്ചേരി മെഡിക്കൽ കോളജിലെ താൽക്കാലിക ജീവനക്കാർക്കെതിരെ പൊലീസ് കേസെടുത്തു. സംഘം ചേർന്ന് ബഹളം വെക്കുകയും സംഘർഷ സാധ്യതയുണ്ടാക്കുകയും ചെയ്തുവെന്ന പ്രിൻസിപ്പൽ ഡോ. കെ.കെ അനിൽ രാജിന്റെ പരാതിയിലാണ് കണ്ടാലറിയാവുന്ന കരാർ ജീവനക്കാർക്കെതിരെ മഞ്ചേരി പൊലീസ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായി മന്ത്രി വീണാ ജോർജ് മഞ്ചേരി മെഡിക്കൽ കോളജിൽ എത്തിയത്. പരിപാടികൾക്ക് ശേഷം മന്ത്രി മടങ്ങാൻ തയ്യാറെടുത്തപ്പോൾ താൽക്കാലിക ജീവനക്കാർ തങ്ങളുടെ ശമ്പള…

Read More

പാനൂരില്‍ ബോംബ് നിര്‍മിക്കുന്നതിനിടെ മരിച്ച ഷെറിനെ രക്തസാക്ഷിയാക്കി ഡിവൈഎഫ്‌ഐ പ്രമേയം; അവതരിപ്പിച്ചത് മേഖലാ സമ്മേളനത്തില്‍

കണ്ണൂര്‍ പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെ മരിച്ച ഷെറിനെ രക്തസാക്ഷിയാക്കി ഡിവൈഎഫ്‌ഐ പ്രമേയം. കുന്നോത്തുപറമ്പ് മേഖലാ സമ്മേളനത്തിലാണ് പ്രമേയം അവതരിപ്പിച്ചത്. ഷെറിനെ ഉള്‍പ്പെടെയുള്ളവരെ സിപിഐഎം നേതൃത്വം തള്ളിപ്പറഞ്ഞിരുന്നു. 2024 ഏപ്രില്‍ അഞ്ചിനാണ് പാനൂര്‍ ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനമുണ്ടായി ഷെറിന്‍ മരിച്ചത്.ഷെറിന്‍ കൊല്ലപ്പെടുകയും മറ്റൊരു ുവാവിന്റെ കൈകള്‍ നഷ്ടപ്പെടുകയും ചെയ്തിരുന്നു. ബോംബ് നിര്‍മാണത്തില് ഷെറിന്‍ ഉള്‍പ്പെടെ 15 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിരുന്നുവെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ട്. സംഭവം ഏറെ ചര്‍ച്ചയായതോടെ ബോംബ് നിര്‍മാണത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്നാണ് സിപിഐഎം നേതൃത്വം പ്രതികരിച്ചിരുന്നത്. ഷെറിന്‍…

Read More

തിരുപ്പതി ക്ഷേത്രത്തിലെ മുൻ പൂജാരി കൊവിഡ് ബാധിച്ച് മരിച്ചു

തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലെ മുൻ മുഖ്യ പൂജാരിയായിരുന്ന ശ്രീനിവാസ മൂർത്തി ദീക്ഷിതിലു കൊവിഡ് ബാധിച്ച് മരിച്ചു. 73 വയസായിരുന്നു. തിരുപ്പതി കൊവിഡ് ആശുപത്രിയിൽ ഇന്നു പുലർച്ചെയാണ് മരിച്ചത്. മൂന്നു പതിറ്റാണ്ടുകാലം തിരുപ്പതിയിൽ പൂജാരിയായിരുന്നു ദീക്ഷിതിലു. ലോക്ക്ഡൗണിന് ശേഷം ജൂൺ പതിനൊന്നിനാണ് ക്ഷേത്രം വീണ്ടും തുറന്നത്. ക്ഷേത്രത്തിലെ പുരോഹിതരും ജീവനക്കാരും ഉൾപ്പടെ 140 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുണ്ടായിരുന്നു.

Read More