‘മിസ്റ്റർ ജലീൽ, ബഹളം വെച്ചതുകൊണ്ട് കാര്യമില്ല, യഥാർഥ ജീവിതത്തിൽ ആളുകൾ പിടിച്ച് കയ്യാമം വെക്കുകതന്നെ ചെയ്യും’; നജ്മ തബ്ഷീറ

യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസിനെതിരായ കെ.ടി ജലീൽ എംഎൽഎയുടെ ആരോപണത്തിൽ മറുപടിയുമായി യൂത്ത് ലീഗ് ദേശീയ സെക്രട്ടറി നജ്മ തബ്ഷീറ. പി.കെ ഫിറോസ് കയ്യോടെ പിടികൂടി ബന്ധുനിയമനം വെളുപ്പെടുത്തിയതിൽ പിന്നെ, മന്ത്രിസ്ഥാനം നഷ്ടപ്പെട്ട അന്നുമുതൽ, ഒന്നും ഒന്നും എത്രയാണെന്ന് ആരെങ്കിലും ചോദിച്ചാൽ മൂന്നെന്ന് പറയാൻ മാത്രം അസ്ഥിരത ബാധിച്ച ജലീൽ, താൻ പിടിക്കപ്പെട്ട് തുഞ്ചനിലെ പറമ്പിൽ അടക്കം ചെയ്യപ്പെടുമെന്ന് മനസ്സിലാക്കിയതിൻ്റെ വെപ്രാളമാണ് കഴിഞ്ഞ ദിവസങ്ങളിൽ കണ്ട ശബ്ദ കോലാഹലങ്ങളെന്ന് നജ്മ ഫേസ്ബുക്കിൽ കുറിച്ചു. ഫിറോസിന്റേത് റിവേഴ്സ്…

Read More

തിരുപ്പിറവിയുടെ ഓര്‍മ പുതുക്കി വീണ്ടുമൊരു ക്രിസ്തുമസ്:ഇത്തവണ ആഘോഷങ്ങൾ ലളിതം;ഏവർക്കും ‘മെട്രോ മലയാളം’ വെബ് പോർട്ടലിൻ്റെ ക്രിസ്മസ് ആശംസകൾ

തിരുപ്പിറവിയുടെ ഓര്‍മ പുതുക്കി ലോകമെമ്ബാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ക്രിസ്തുമസ് ആഘോഷിക്കുന്നു. കൊവിഡ് സാഹചര്യം നിലനില്‍ക്കെ വീടുകളില്‍ തന്നെയാണ് ഇക്കുറി ക്രിസ്തുമസ് ആഘോഷിക്കുന്നത്. ക്രൈസ്തവ ദേവാലയങ്ങളില്‍ പുരോഹിതന്മാരുടെ നേതൃത്വത്തില്‍ പാതിരാ കുര്‍ബാന അടക്കമുള്ള പ്രത്ഥനാ ശുശ്രൂക്ഷകള്‍ നടന്നു. ക്രിസ്തുമസ് ആഘോഷങ്ങളും പ്രാര്‍ത്ഥനയും ഇക്കുറി വെര്‍ച്വുലായാണ് വിശ്വാസികള്‍ കൊണ്ടാടുന്നത്. എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ നടന്ന തിരുക്കര്‍മ്മങ്ങള്‍ക്ക് സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്‌ ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി മുഖ്യ കാര്‍മികത്വം വഹിച്ചു. ക്രിസ്തുമസ് ദിന…

Read More

എടപ്പാളിൽ സ്കൂള്‍ ബസ് കടയിലേക്ക് ഇടിച്ചു കയറി അപകടം, ഒരു മരണം, വിദ്യാര്‍ത്ഥികളടക്കം 12 പേര്‍ക്ക് പരിക്ക്

മലപ്പുറം: മലപ്പുറം എടപ്പാൾ കണ്ടനകത്ത് സ്കൂള്‍ ബസ് ചായക്കടയിലേക്ക് ഇടിച്ചു കയറി ഒരാൾ മരിച്ചു. കണ്ടനകം സ്വദേശി വിജയനാണ് മരിച്ചത്. വിദ്യാര്‍ത്ഥികളടക്കം ആറ് പേർക്ക് പരിക്കേറ്റു.ഗുരുതരമായി പരിക്കേറ്റ ഒരു കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.കണ്ടനകത്തെ ആനക്കര റോഡ് ജംഗ്ഷന് സമീപമാണ് വൈകിട്ട് നാല് മണിയോടെ അപകടമുണ്ടായത്. എടപ്പാളിലെ ദാറുല്‍ ഹിദായ സ്കൂളിൻ്റെ ബസാണ് അപകടത്തിൽപെട്ടത്.

Read More

ബാഴ്സയുടെ ഭാവി നക്ഷത്രം; മെസ്സിയുടെ പത്താം നമ്പറിന് പുതിയ അവകാശി

അര്‍ജന്‍റീനിയന്‍ സൂപ്പര്‍താരം ലയണല്‍ മെസ്സി അണിഞ്ഞ പത്താം നമ്പര്‍ ജഴ്സിക്ക് ബാഴ്സയില്‍ പുതിയ അവകാശി. മെസ്സി അനശ്വരമാക്കിയ ജഴ്സി ഇനി ബാഴ്സ യുവതാരം അൻസു ഫാതി അണിയും. ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ബാഴ്‌സലോണ തന്നെയാണ് പുറത്തുവിട്ടത്. 22 ആം നമ്പർ ജഴ്സിയാണ് അൻസു ഫാതി ഇതുവരെ ഉപയോഗിച്ചുകൊണ്ടിരുന്നത്. ദീർഘകാലമായി പരിക്കേറ്റ് ടീമിൽ നിന്ന് പുറത്താണെങ്കിലും ബാഴ്‌സലോണയുടെ ഭാവി സൂപ്പർ സ്റ്റാർ എന്നാണ് ഫാതി അറിയപ്പെടുന്നത്. ക്ലബ് ഫുട്‌ബോളില്‍ 2019 ലാണ് ബാഴ്‌സലോണക്കായി അന്‍സു ഫാതി അരങ്ങേറ്റം കുറിച്ചത്….

Read More

ജേക്കബ് തോമസ് ബിജെപിയിൽ ചേർന്നു; അംഗത്വം സ്വീകരിച്ചത് ജെ പി നഡ്ഡയിൽ നിന്ന്

മുൻ ഡിജിപി ജേക്കബ് തോമസ് ബിജെപിയിൽ ചേർന്നു. ദേശീയ പ്രസിഡന്റ് ജെ ഡി നഡ്ഡയിൽ നിന്നാണ് ജേക്കബ് തോമസ് അംഗത്വം സ്വീകരിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി മത്സരിക്കുമെന്ന് ജേക്കബ് തോമസ് നേരത്തെ പറഞ്ഞിരുന്നു. ഏത് മണ്ഡലത്തിൽ നിന്നാണ് മത്സരിക്കേണ്ടതെന്ന് പാർട്ടി പിന്നീട് തീരുമാനിക്കും. വികസനകാര്യത്തിൽ എൽ ഡി എഫും യുഡിഎഫും പരാജയമാണ്. സ്രാവുകൾക്കൊപ്പം നീന്തിയപ്പോൾ ശിക്ഷാ നടപടി നേരിട്ടു. ഇനി ജനങ്ങൾക്കൊപ്പം നീന്തുമെന്നും ജേക്കബ് തോമസ് പറഞ്ഞു

Read More

കൊവിഡിനെ തുടര്‍ന്ന് സന്ദര്‍ശകര്‍ കുറഞ്ഞതോടെ ശബരിമലയിലെ വരുമാനത്തില്‍ വന്‍ ഇടിവ്

കൊവിഡിനെ തുടര്‍ന്ന് സന്ദര്‍ശകര്‍ കുറഞ്ഞതോടെ ശബരിമലയിലെ വരുമാനത്തില്‍ വന്‍ ഇടിവ. ശബരിമലയില്‍ ദൈനം ദിന പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു ദിവസം ബോര്‍ഡിന് വേണ്ടത് 50 ലക്ഷത്തില്‍പ്പരം രൂപയാണ്.കഴിഞ്ഞ മണ്ഡലകാലത്ത് ഡിസംബര്‍ 24 വരെ ശബരിമലയില്‍ 156.60 കോടി രൂപയായിരുന്നു വരുമാനമായി ലഭിച്ചത്. എന്നാല്‍ ഈ വര്‍ഷം അത് 9,09,14,893 രൂപയായി ചുരുങ്ങി. 19 ദിവസത്തെ നടത്തിപ്പിനുള്ള വരുമാനം മാത്രമാണ് ഇതുവരെ ലഭിച്ചത്. കഴിഞ്ഞ 6 മാസത്തിനിടയില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ 50 കോടി രൂപ കൊണ്ടാണ് ദൈനംദിന പ്രവര്‍ത്തനങ്ങള്‍…

Read More

വലിയ തിരക്കൊന്നുമില്ല, നേതൃമാറ്റം ആലോചിച്ച് സാവധാനത്തിൽ മതിയെന്ന് കെ സുധാകരൻ

കോൺഗ്രസിൽ തിരക്കിട്ട് നേതൃമാറ്റത്തിന്റെ ആവശ്യമില്ലെന്ന് കെ സുധാകരൻ. ആലോചിച്ച് ബുദ്ധിപൂർവം തീരുമാനിച്ച് തിരുത്തൽ വരുത്തിയാൽ മതി. നേതൃമാറ്റം പാർട്ടിയും ഹൈക്കമാൻഡും ഉചിതമായി തീരുമാനിക്കും. കൂട്ടത്തോൽവിയിൽ കൂടുതൽ പ്രതികരണത്തിനില്ലെന്നും സുധാകരൻ പറഞ്ഞു കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മുല്ലപ്പള്ളിയെ പുറത്താക്കണമെന്ന് മുറവിളി ഉയരുന്നതിനിടെയാണ് സുധാകരന്റെ പ്രതികരണം. മുല്ലപ്പള്ളിയെ മാറ്റി കെ സുധാകരനെ കെപിസിസി പ്രസിഡന്റാക്കണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്.

Read More

ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിലെത്തി; ബജറ്റ് അവതരണം അൽപ്പ സമയത്തിനകം

കേന്ദ്ര ബജറ്റ് അവതരണത്തിനായി ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിലെത്തി. രാവിലെ 11 മണിക്കാണ് ബജറ്റ് അവതരണം. ബജറ്റ് പ്രസംഗത്തിന് മുമ്പായി ധനമന്ത്രി രാഷ്ട്രപതി ഭവനിലെത്തി പ്രസിഡന്റ് രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ധനകാര്യ സഹമന്ത്രിമാരായ പങ്കജ് ചൗധരി, ഭഗവത് കരാദ് എന്നിവരും മറ്റ് ഉദ്യോഗസ്ഥരും ധനമന്ത്രിക്കൊപ്പമുണ്ടായിരുന്നു ഇതിന് പിന്നാലെ ബജറ്റിന് അംഗീകാരം നൽകാനായി പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ കാബിനറ്റ് യോഗം ചേർന്നു. മന്ത്രിസഭ ബജറ്റിന് അംഗീകാരം നൽകി. ഇതിന് ശേഷമാണ് ധനമന്ത്രി പാർലമെന്റ് ഹാളിലേക്ക് എത്തിയത്. ജനുവരി 31ന്…

Read More

നടിയെ ആക്രമിച്ച കേസിൽ തടസ്സ ഹർജിയുമായി ദിലീപ്; വിചാരണ കോടതി ജഡ്ജിയെ മാറ്റരുതെന്ന് ആവശ്യപ്പെടും

നടിയെ ആക്രമിച്ച കേസിൽ വീണ്ടും തടസ്സ ഹർജിയുമായി ദിലീപ്. വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന സംസ്ഥാന സർക്കാരിന്റെ ഹർജിയിൽ ഉത്തരവ് പുറപ്പെടുവിക്കും മുമ്പ് തന്റെ വാദം കൂടി കേൾക്കണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചത് വിചാരണ അന്തിമഘട്ടത്തിലായതിനാൽ ജഡ്ജിയെ മാറ്റരുതെന്ന ആവശ്യമാകും ദിലീപ് ഉന്നയിക്കുക. ദിലീപിന് വേണ്ടി പ്രമുഖ അഭിഭാഷകൻ മുകുൽ റോഹ്ത്തഗി സുപ്രീം കോടതിയിൽ ഹാജരാകും. വിചാരണ കോടതി ജഡ്ജിയെ മാറ്റിയാൽ സുപ്രീം കോടതി നിശ്ചയിച്ച സമയപരിധിക്കുള്ളിൽ വിചാരണ പൂർത്തിയാക്കാനാകില്ലെന്ന് ദിലീപ് വാദിക്കും കേസിലെ…

Read More

വയനാട് ചുരത്തില്‍ കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഊരിത്തെറിച്ചു; ഒഴിവായത് വന്‍ അപകടം

വയനാട് ചുരത്തില്‍ കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഊരിത്തെറിച്ചു.. വൈകുന്നേരം ആറരയോടെ വയനാട് നിന്ന് കോഴിക്കോട്ടേക്ക് പോയ ബസിന്റെ പിന്നിലെ ഇടതുഭാഗത്തെ ഒരു ടയറാണ് ഒന്‍പതാം വളവില്‍ ഊരിത്തെറിച്ചത്. ഇത് അറിയാതെ ബസ് 800 മീറ്ററോളം മുന്നോട്ടുപോയി. ഭാഗ്യം കൊണ്ടാണ് വന്‍ അപകടം ഒഴിവായത്.

Read More