‘സ്വർണ്ണ പാളികൾ ഉരുക്കിയ നിലയിൽ, ഉടൻ തിരിച്ചെത്തിക്കാനാകില്ല’; ദേവസ്വം ബോർഡ്

ശബരിമല ദ്വാരപാലക ശിൽപങ്ങളിലെ സ്വർണ്ണ പാളികൾ ഉടൻ തിരിച്ചെത്തിക്കാൻ ആകില്ലെന്ന് ദേവസ്വം ബോർഡ്. സ്വർണ്ണ പാളികൾ ഉരുക്കിയ നിലയിലായതിനാൽ അറ്റകുറ്റ പണി പൂർത്തിയായ ശേഷമേ തിരിച്ചെത്തിക്കാൻ കഴിയൂവെന്നും ദേവസ്വം ബോർഡ് പറഞ്ഞു. ഈ വിഷയങ്ങൾ ചൂണ്ടിക്കാട്ടി ദേവസ്വം ബോർഡ് ഇന്ന് ഹൈക്കോടതിയിൽ പുനഃപരിശോധന ഹർജി നൽകും. ദേവസ്വം ബോർഡിനു വേണ്ടി സ്റ്റാൻഡിങ് കൗൺസിൽ ജി ബിജു ഹാജരാകും. ശബരിമലയിലെ സ്വർണ്ണപ്പാളികൾ ഹൈക്കോടതി അനുമതിയില്ലാതെ അറ്റകുറ്റ പണിക്ക് കൊണ്ടുപോയ സംഭവത്തിൽ ദേവസ്വം ബോർഡ് ഇന്ന് വിശദീകരണം നൽകും. നടപടിയെടുക്കാതിരിക്കാൻ…

Read More

മുരിങ്ങൂരില്‍ വാഹനാപകടം; ലോറിക്ക് പിറകില്‍ ബൈക്ക് ഇടിച്ചു കയറി; രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

തൃശൂര്‍ മുരിങ്ങൂരില്‍ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. കൊരട്ടി സ്വദേശി ഗോഡ്‌സണ്‍ (19),അന്നനാട് സ്വദേശി ഇമ്മനുവേല്‍ (18) എന്നിവരാണ് മരിച്ചത്. ലോറിക്ക് പിറകില്‍ ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ ഇരുവരും തല്‍ക്ഷണം മരിച്ചു. ദേശീപാത മുരിങ്ങൂര്‍ മേല്‍പ്പാലത്തില്‍ വെച്ച് ആയിരുന്നു അപകടം. ഇവരുടെ മൃതദേഹം ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Read More

രാജ്യദ്രോഹ കേസ്: ഐഷ സുൽത്താന ഇന്ന് ലക്ഷദ്വീപ് പോലീസിന് മുന്നിൽ ഹാജരാകും

രാജ്യദ്രോഹ കേസിൽ ഐഷ സുൽത്താന ഇന്ന് പോലീസിന് മുന്നിൽ ഹാജരാക്കും. രാവിലെ പതിനൊന്നരയോടെ കൊച്ചിയിൽ നിന്ന് അഗത്തിയിലേക്ക് പോകുന്ന ഐഷ ഇന്ന് തന്നെ കവരത്തിയിലെത്തി പോലീസിന് മുന്നിൽ ഹാജരാകും. കേസിൽ അറസ്റ്റ് ചെയ്താൽ ഐഷക്ക് ഇടക്കാല ജാമ്യം നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട് ചാനൽ ചർച്ചക്കിടെ ഐഷ സുൽത്താന നടത്തിയ ബയോ വെപ്പൺ പരാമർശത്തിലാണ് ലക്ഷദ്വീപ് പോലീസ് രാജ്യദ്രോഹ കുറ്റം ചുമത്തിയത്. ഐഷ മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനായിരുന്നു കോടതിയുടെ നിർദേശം.

Read More

പ്രഭാത വാർത്തകൾ

  🔳യുക്രെയിനെതിരേ ചെച്നിയന്‍ സൈന്യവും. യുക്രെയിനിന്റെ സൈനിക കേന്ദ്രങ്ങള്‍ പിടിച്ചെടുത്തെന്ന് ചെച്നിയന്‍ പ്രസിഡന്റ് അവകാശപ്പെട്ടു. ഇതേസമയം, യുക്രെയിന് ആയുധങ്ങളുമായി ബെല്‍ജിയം, ജര്‍മനി, പോളണ്ട്, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ രംഗത്ത്. യുക്രൈന്‍ സൈന്യത്തിന് ബെല്‍ജിയം 2,000 മെഷീന്‍ ഗണ്ണുകളും 3,800 ടണ്‍ ഇന്ധനവും നല്‍കും. ജര്‍മ്മനിയില്‍ ഉല്‍പ്പാദിപ്പിക്കുന്ന 400 റോക്കറ്റ് പ്രോപ്പല്‍ഡ് ഗ്രനേഡ് ലോഞ്ചറുകള്‍ യുക്രൈനിനു കൈമാറാന്‍ നെതര്‍ലാന്‍ഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 🔳കൂസാത്ത യുക്രെയിനെതിരേ ആക്രമണം രൂക്ഷമാക്കാന്‍ റഷ്യ സൈനികര്‍ക്കു നിര്‍ദ്ദേശം നല്‍കി. എല്ലാ വശങ്ങളില്‍ നിന്നും ആക്രമിക്കാനാണ് റഷ്യന്‍…

Read More

രാജസ്ഥാനിൽ 20കാരൻ ഏഴ് വയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി

  രാജസ്ഥാനിൽ ഏഴ് വയസ്സുകാരിയെ അയൽക്കാരൻ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. നാഗോർ ജില്ലയിലാണ് അതിദാരുണമായ സംഭവം. പെൺകുട്ടിയെ കൊലപ്പെടുത്തിയ ദിനേശ് എന്ന 20കാരനെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു ചൊവ്വാഴ്ച വൈകുന്നേരമാണ് ദിനേശ് കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. വൈകുന്നേരം മുതൽ കാണാതായ കുട്ടിക്കായി തെരച്ചിൽ നടത്തുന്നതിനിടെ വീടിന് പുറകിലെ കൃഷിയിടത്തിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം ലഭിച്ചത്. പരിശോധനയിൽ കുട്ടി പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തി. മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രതിയെ പിടികൂടുകയും ചെയ്തു

Read More

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം: എൽഡിഎഫിൽ ഭിന്നത കനക്കുന്നു, വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിൽ CPI

  പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെ ചൊല്ലി എൽഡിഎഫിൽ ഭിന്നത കനക്കുന്നു. ഇന്നത്തെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ വിഷയം ചർച്ച ചെയ്യും. വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലാണ് സിപിഐ. ദേശീയനേതൃത്വം വഴി പ്രശ്നം പരിഹരിക്കാനും സിപിഐ നീക്കം ആരംഭിച്ചു. സിപിഐഎമ്മിനോട് ആശയവിനിമയം നടത്തണമെന്ന് ദേശീയ നേതൃത്വത്തോട് സിപിഐ സംസ്ഥാന ഘടകം ആവശ്യപ്പെട്ടു.     നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിയിൽ അന്തിമ വിശകലനത്തിനായി സിപിഐഎം സംസ്ഥാനനേതൃ യോഗങ്ങൾ ഇന്ന് തുടങ്ങും. തോൽവിയുടെ കാര്യകാരണങ്ങൾ വിശകലനം ചെയ്തുകൊണ്ട് അവലോകന റിപ്പോർട്ട് തയാറാക്കുകയാണ് യോഗത്തിന്റെ…

Read More

സംസ്ഥാനത്ത് ഇന്ന് 31,337 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 31,337 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4320, എറണാകുളം 3517, തിരുവനന്തപുരം 3355, കൊല്ലം 3323, പാലക്കാട് 3105, കോഴിക്കോട് 2474, ആലപ്പുഴ 2353, തൃശൂര്‍ 2312, കോട്ടയം 1855, കണ്ണൂര്‍ 1374, പത്തനംതിട്ട 1149, ഇടുക്കി 830, കാസര്‍ഗോഡ് 739, വയനാട് 631 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,34,553 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.29 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More

മുല്ലപ്പെരിയാറില്‍ പുതിയ ഡാം: നയപ്രഖ്യാപനത്തിന് എതിരെ തമിഴ്‌നാട് കോടതിയിലേക്ക്

  മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുമെന്ന കേരള നിയമസഭയുടെ നയപ്രഖ്യാപന പ്രസംഗത്തെ ശക്തമായി എതിര്‍ത്തു തമിഴ്‌നാട് രംഗത്ത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിനുസുരക്ഷാ പ്രശ്‌നങ്ങളില്ലെന്നു സുപ്രീം കോടതി ഉത്തരവില്‍ വ്യക്തമാക്കിയതാണ്. നയപ്രഖ്യാപന പ്രസംഗത്തിലെ അണക്കെട്ടിനെ കുറിച്ചുള്ള ഭാഗം സുപ്രീം കോടതി ഉത്തരവിനെ അവഹേളിക്കലാണ്. അണക്കെട്ട് സുരക്ഷിതമാണെന്നു സുപ്രീം കോടതി വ്യക്തമാക്കിയ പുതിയ അണക്കെട്ടിന്റെ ആവശ്യമില്ല. പുതിയ അണക്കെട്ട് നിര്‍മിക്കാനുള്ള കേരളത്തിന്റെ ഏകപക്ഷീയ നീക്കങ്ങളെ എതിര്‍ക്കുമെന്നും തമിഴ്‌നാട് ജലവിഭവവകുപ്പ് മന്ത്രി ദുരൈമുരുകന്‍ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. ഇതോടെ മുല്ലപ്പെരിയാര്‍ കേസ് സുപ്രീം…

Read More

വി.സി നിയമനം; ഹൈക്കോടതി വിധിക്കെതിരെ ഗവർണർ ഇന്ന് സുപ്രീംകോടതിയിൽ ഹർജി നൽകിയേക്കും

ഡിജിറ്റൽ, സാങ്കേതിക സർവകലാശാല വി.സി നിയമന വിഷയത്തിലെ ഹൈക്കോടതി വിധിക്കെതിരെ ഗവർണർ ഇന്ന് സുപ്രീം കോടതിയിൽ ഹർജി നൽകിയേക്കും . താൽക്കാലിക വിസി നിയമനങ്ങൾക്ക് യുജിസി ചട്ടങ്ങൾ ബാധകമല്ലെന്ന വിധിയിലെ പരാമർശം ആണ് ഗവർണർ ചോദ്യം ചെയ്യുക. അതേസമയം രണ്ടു സർവകലാശാലകളിലേക്കും വിസിമാരെ നിയമിക്കാനുള്ള പട്ടിക സർക്കാർ രാജ്ഭവന് കൈമാറി. ഇത് ഗവർണർ പരിഗണിക്കാൻ ഇടയില്ല. ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ താൽക്കാലിക വിസി നിയമനവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസമാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സുപ്രധാനമായ വിധി പുറപ്പെടുവിച്ചത്. എന്നാൽ…

Read More

സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ഈ മാസത്തേത് 23 മുതല്‍ ആരംഭിക്കും

ഒക്ടോബര്‍ മാസത്തെ സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം 23 മുതല്‍ ആരംഭിക്കുമെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് അറിയിച്ചു.ആദ്യഘട്ടത്തില്‍ അന്ത്യോദയ അന്നയോജന( മഞ്ഞക്കാര്‍ഡ്) വിഭാഗത്തിനുള്ള കിറ്റ് ആയിരിക്കും റേഷന്‍കടകള്‍ വഴി വിതരണം ചെയ്യുക.

Read More