Headlines

ലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിന്റെ പരിശീലകൻ രാഹുൽ ദ്രാവിഡ്; സ്ഥിരീകരിച്ച് ഗാംഗുലി

  ഇന്ത്യൻ ടീമിന്റെ ലങ്കൻ പര്യടനത്തിൽ രാഹുൽ ദ്രാവിഡ് പരിശീലകനാകുമെന്ന് സ്ഥിരീകരിച്ച് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ദ്രാവിഡ് പരിശീലകനാകുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നുവെങ്കിലും ബിസിസിഐ ഇത് സ്ഥിരീകരിച്ചിരുന്നില്ല നിലവിൽ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ തലവനാണ് രാഹുൽ ദ്രാവിഡ്. ലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീം മുംബൈയിൽ പതിനാല് ദിവസത്തെ ക്വാറന്റൈനിലാണ്. ജൂലൈയിലാണ് ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഏകദിന, ടി20 പരമ്പരകൾ നടക്കുന്നത്. ശിഖർ ധവാനാണ് ഇന്ത്യൻ നായകൻ. ഇതേ സമയത്ത് തന്നെയാണ് ഇന്ത്യയുടെ മറ്റൊരു ടീം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്…

Read More

‘ഇന്ത്യയുടെ സഹായം വേണം’; ആവശ്യവുമായി പാക്ക് അധീന കശ്മീർ നേതാവ്: പാക്കിസ്ഥാൻ വിരുദ്ധ പ്രക്ഷോഭം കനക്കുന്നു

  ഇസ്‌ലാമാബാദ്∙ പാക്ക് അധിനിവേശ കശ്മീരിൽ പ്രക്ഷോഭം തുടരുന്നതിനിടെ ഇന്ത്യയുടെ സഹായം ആവശ്യപ്പെട്ട് നേതാക്കൾ. പാക്ക് ഭരണത്തിൽ അസ്വസ്ഥരായ ജനങ്ങൾ മേഖലയിൽ ആരംഭിച്ച പ്രക്ഷോഭം ദിവസങ്ങൾ പിന്നിടുകയും ഡസൻ കണക്കിനുപേർ കൊല്ലപ്പെടുകയും ചെയ്തതിനു പിന്നാലെയാണ് ഇന്ത്യൻ സഹായമാവശ്യപ്പെട്ട് സമരനേതാക്കൾ രംഗത്തെത്തിയത്. മേഖലയിൽ പാക്കിസ്ഥാൻ സാമ്പത്തിക ഉപരോധമേർപ്പെടുത്തിയിരിക്കുകയാണെന്ന് ജോയിന്റ് അവാമി ആക്‌ഷൻ കമ്മിറ്റി നേതാവും ഇന്ത്യയോട് അടുത്ത ബന്ധം പുലർത്തുന്നയാളുമായ സർദാർ അമാൻ ഖാൻ പറഞ്ഞു. പാക്ക അധീന കശ്മീരിലേക്ക് ഇന്ത്യ സഹായമെത്തിക്കണമെന്നും നിയന്ത്രണരേഖയിലെ അതിർത്തി തുറന്നുനൽകണമെന്നുമാണ് അമാൻ…

Read More

കൊറോണ വൈറസിന് അതീതീവ്ര വ്യാപന ശേഷിയുള്ള വകഭേദം; ഒമിക്രോൺ എന്ന് പേരിട്ടു

ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ തീവ്ര കൊറോണ വൈറസിനെ ലോകാരോഗ്യ സംഘടന ഒമിക്രോൺ എന്ന് പേരിട്ടു. അതിവേഗ ഘടനാമാറ്റവും തീവ്ര വ്യാപന ശേഷിയുമുള്ള ഒമിക്രോണിനെ ഏറ്റവും ആശങ്കപ്പെടുത്തുന്ന വകഭേദമെന്നാണ് ഡബ്ല്യു. എച്ച്. ഒ വിശേഷിപ്പിച്ചത്. രോഗമുക്തരായവരിലേക്കും ഒമിക്രോൺ പകരാൻ സാധ്യത കൂടുതാണ്. ആഫ്രിക്കൻ രാജ്യങ്ങൾക്ക് പിന്നാലെ യൂറോപ്പിലും ഹോങ്കോംഗിലും ഒമിക്രോണിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. ബെൽജിയത്തിലാണ് യൂറോപ്പിലെ ആദ്യ ഒമിക്രോൺ സാന്നിധ്യം സ്ഥിരീകരിച്ചത്. അമേരിക്ക, യുകെ, ജപ്പാൻ, സിംഗപ്പൂർ, യുഎഇ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങൾ ഏഴ് ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്ക് നിയന്ത്രണം…

Read More

ആറ് സീറ്റുകൾ അധികമായി ചോദിച്ച് മുസ്ലിം ലീഗ്; മൂന്നെണ്ണം നൽകാമെന്ന് കോൺഗ്രസ്

യുഡിഎഫിൽ സീറ്റ് വിഭജനം സംബന്ധിച്ച അനൗദ്യോഗിക ചർച്ചകൾ ആരംഭിച്ചു. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഇന്ന് പാണക്കാട് ഹൈദരലി തങ്ങളുമായും പി കെ കുഞ്ഞാലിക്കുട്ടിയുമായും കൂടിക്കാഴ്ച നടത്തി. രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തുന്നുണ്ട്. രാഹുലിനെ സ്വീകരിക്കാനായി കോൺഗ്രസ് ലീഗ് നേതാക്കൾ വിമാനത്താവളത്തിലെത്തി പുതുതായി ആറ് സീറ്റുകളാണ് ലീഗ് ഇത്തവണ ചോദിച്ചിരിക്കുന്നത്.കഴിഞ്ഞ തവണ 24 സീറ്റുകളിലാണ് മത്സരിച്ചത്. ഇത്തവണ 30 സീറ്റുകൾ വേണമെന്നാണ് ലീഗിന്റെ ആവശ്യം. എന്നാൽ മൂന്ന് സീറ്റ് നൽകാമെന്നാണ് കോൺഗ്രസിന്റെ പ്രതികരണം. രണ്ട് സീറ്റുകൾ ലീഗിന്…

Read More

കോടതിയലക്ഷ്യക്കേസിൽ പ്രശാന്ത് ഭൂഷൺ ഒരു രൂപ പിഴ അടച്ചു

കോടതി അലക്ഷ്യക്കേസില്‍ പ്രമുഖ അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ പിഴ അടച്ചു. ഒരുരൂപയാണ് അദ്ദേഹം അടച്ചത്. കേസില്‍ ഈമാസം 15നകം പിഴ അടയ്ക്കാനായിരുന്നു കോടതിയുടെ നിര്‍ദ്ദേശം. എന്നാല്‍, പിഴ അടച്ചെന്നു കരുതി കോടതിവിധി താന്‍ അംഗീകരിച്ചെന്ന് അര്‍ത്ഥമാക്കേണ്ടതില്ലെന്നാണ് അദ്ദേഹം മാദ്ധ്യപ്രവര്‍ത്തകരോട് പറഞ്ഞത്. ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, ബി ആര്‍ ഗാവി, കൃഷ്ണ മുരാരി എന്നിവരടങ്ങുന്ന ബെഞ്ചാണ് പിഴചുമത്തിക്കൊണ്ടുളള വിധി പ്രസ്താവം നടത്തിയത്. പ്രശാന്ത് ഭൂഷന്റെ രണ്ട് ട്വീറ്റുകര്‍ക്കെതിരെയാണ് കോടതി സ്വമേധയാ കോടതി അലക്ഷ്യ കേസ് രജിസ്റ്റര്‍ ചെയ്തത്. ട്വീറ്റുകള്‍…

Read More

പാലക്കാട് വിദ്യാഭ്യാസ ധനസഹായത്തിനായി പട്ടികവര്‍ഗ്ഗ വിദ്യാര്‍ഥികള്‍ നല്‍കിയ അപേക്ഷകള്‍ കുറ്റിക്കാട്ടില്‍

പാലക്കാട് വിദ്യാഭ്യാസ ധനസഹായത്തിനായി പട്ടികവര്‍ഗ്ഗ വിദ്യാര്‍ഥികള്‍ നല്‍കിയ അപേക്ഷകള്‍ പുഴയരികിലെ കുറ്റിക്കാട്ടില്‍ നിന്ന് കണ്ടെത്തി. കൊല്ലങ്കോട് ട്രൈബല്‍ ഓഫീസില്‍ നല്‍കിയ 15 ഓളം അപേക്ഷകളാണ് യാക്കര പാലത്തിനു സമീപം തള്ളിയത്. ജോലിക്കെത്തിയ കെഎസ്ഇബി ജീവനക്കാരാണ് അപേക്ഷകള്‍ കണ്ടെത്തിയത്. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷ പാസായ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ധനസഹായത്തിനുള്ള അപേക്ഷകളാണ് കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. പറമ്പിക്കുളത്തെ കുരിയാര്‍കുറ്റി, കടവ്, എര്‍ത്ത് ഡാം, മുതലമട ചെമ്മണാംപതി, മംഗലം ഡാം ഉന്നതികളില്‍ നിന്നുള്ള 15ഓളം…

Read More

താമരശ്ശേരി യുവാവ് കുത്തേറ്റ് മരിച്ചു

  താമരശ്ശേരി: പുതുപ്പാടി പൂലോട് വേനക്കാവ് മിച്ചഭൂമി കോളനിയിലെ റജിയാണ് മരണപ്പെട്ടത്, സുഹൃത്തിനും പരിക്കേറ്റു.ഇതേ സ്ഥലത്തെ താമസക്കാരനായ കുട്ടൻ എന്ന് പറയുന്നയാളാണ് കുത്തിയെതെന്ന് ബന്ധുക്കൾ പറയുന്നു. വാക്ക് തർക്കമാണ് സംഘർഷത്തിന് കാരണം. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.    

Read More

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സന്തോഷ വാര്‍ത്ത; ക്ഷാമബത്ത മൂന്ന് ശതമാനമായി വര്‍ധിപ്പിച്ചു

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ക്ഷാമബത്ത മൂന്ന് ശതമാനമായി വര്‍ധിപ്പിച്ചു. കേന്ദ്രമന്ത്രിസഭ തീരുമാനം അംഗീകരിച്ചു. 2025 ജൂലൈ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ആയിരിക്കും വര്‍ധനവ് നടപ്പിലാക്കുക. ഈ മാസത്തെ ശമ്പളത്തിനൊപ്പം കുടിശിക തുകയും ചേര്‍ത്ത് ആയിരിക്കും നല്‍കുക. ഏഴാം ശമ്പള കമ്മീഷന്റെ അവസാനത്തെ വര്‍ധനവ് കൂടിയാണിത്. 49 ലക്ഷം ജീവനക്കാര്‍ക്കും 68 ലക്ഷം പെന്‍ഷന്‍കാര്‍ക്കും വര്‍ധനവിന്റെ പ്രയോജനം ലഭിക്കും. ഇതിന് പുറമെ 57 പുതിയ കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും മന്ത്രിസഭ അംഗീകാരം നല്‍കി. 17 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ…

Read More

കെ റെയിലിനെതിരെ അടുത്തമാസം 18ന് യു ഡി എഫ് സമരം

തിരുവനന്തപുരം: നിര്‍ദിഷ്ട കെ റെയില്‍ പദ്ധതിക്കെതിരെ യു ഡി എഫ് സമരം ശക്തമാക്കുന്നു. 18ന് സെക്രട്ടേറിയറ്റിലും ജില്ലാ കേന്ദ്രങ്ങളിലും സമരം നടത്താന്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യു ഡി എഫ് യോഗത്തില്‍ തീരുമാനം. കെ റെയില്‍ നടപ്പാക്കുന്ന അതിവേഗ പാതയായ സില്‍വര്‍ലൈന്‍ പദ്ധതി ജനവിരുദ്ധമാണെന്നും പദ്ധതിയെ എതിര്‍ക്കുമെന്നും നേരത്തെ യു ഡി എഫ് അറിയിച്ചിരുന്നു. ഇതിന്റെ പ്രത്യക്ഷ സമരമാണ് യു ഡി എഫ് യോഗത്തില്‍ തീരുമാനിച്ചത്. എന്നാല്‍ നിര്‍ണായക യോഗത്തില്‍ നിന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ചാണ്ടിയും രമേശ്…

Read More