Headlines

ബിഹാർ വോട്ടർ പട്ടിക പരിഷ്കരണം; പാർലമെന്റിന്റെ ഇരു സഭകളും ഇന്നും പ്രക്ഷുബ്ദമാകും

പാർലമെന്റിന്റെ ഇരു സഭകളും ഇന്നും പ്രക്ഷുബ്ദമാകാൻ സാധ്യത. ബിഹാർ വോട്ടർ പട്ടിക പരിഷ്കരണം പാർലമെന്റിലും പുറത്തും കൂടുതൽ ശക്തമായി ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. രാഹുൽ ഗാന്ധി ഇന്ന് ബംഗളൂരുവിൽ തിരഞ്ഞെടുപ്പ് കമ്മീഷന് എതിരായ പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്. ഛത്തീസ്ഗഡിൽ കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവം പാർലമെന്റിൽ ഇന്നും കേരളത്തിൽ നിന്നുള്ള അംഗങ്ങൾ ഉന്നയിക്കും. ഇന്ത്യക്കുള്ള ഇറക്കുമതി തീരുവ ഇനിയും വർധിപ്പിക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ഭീഷണിയും പ്രതിപക്ഷം സഭയിൽ ഉന്നയിക്കും. പ്രതിപക്ഷ പ്രതിഷേധത്തിൽ കഴിഞ്ഞദിവസം ലോക്സഭ തടസ്സപ്പെട്ടിരുന്നു. കായിക…

Read More

ലെബനാനില്‍ ഇന്ധന ടാങ്കര്‍ പൊട്ടിത്തെറിച്ച് നാല് മരണം; നിരവധി പേര്‍ക്ക് പരിക്ക്

ബെയ്‌റൂത്ത്: ലെബനാനില്‍ ഇന്ധന ടാങ്കര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ നാല് പേര്‍ മരിച്ചു. 30ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ മൂന്ന് കുട്ടികളുടെ നില ഗുരുതരമാണെന്നാണ് ലെബനന്‍ റെഡ് ക്രോസ് അറിയിച്ചു. സ്ഫോടനത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ലന്ന് അഗ്‌നിശമന സേന ഉദ്യോഗസ്ഥന്‍ അലി നജ്ം പറഞ്ഞു. പെടിഞ്ഞാറന്‍ പ്രദേശമായ താരിഖ് അല്‍ ജാദിദയിലെ ജനവാസകേന്ദ്രത്തിലാണ് ടാങ്കര്‍ പൊട്ടിത്തെറിച്ചത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. കഴിഞ്ഞ മാസം ബെയ്റൂത്ത് തുറമുഖത്ത് 3,000 ടണ്‍ അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ചുണ്ടായ സ്‌ഫോടനത്തില്‍ 200…

Read More

ഓൺലൈൻ ഗെയിമിംഗ് ആപ്പുകൾക്ക് കടിഞ്ഞാണിടാന്‍ കേന്ദ്ര സര്‍ക്കാര്‍; ഓണ്‍ലൈന്‍ ഗെയിമിംഗ് ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ദില്ലി: ഓൺലൈൻ ഗെയിമിംഗ് ആപ്പുകൾക്ക് കടിഞ്ഞാൺ ഇടാൻ കേന്ദ്ര സര്‍ക്കാര്‍. ഗെയിംമിഗ് ആപ്പുകളെ നിയന്ത്രിക്കാനുള്ള ബില്ലിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. ഓൺലൈൻ ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകളെ നിയമ ചട്ടക്കൂടിന് കീഴിൽ കൊണ്ടുവരാനും ഡിജിറ്റൽ ആപ്പുകൾ വഴിയുള്ള ചൂതാട്ടത്തിന് പിഴകൾ ഏർപ്പെടുത്താനും വ്യവസ്ഥയാണ് ബില്ലിലുള്ളത്. ബിൽ നാളെ ലോക്സഭയിൽ കൊണ്ടുവന്നേക്കും. ഓണ്‍ലൈന്‍ ഗെയിമിംഗ് മേഖലകളില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട നീക്കങ്ങള്‍ ഈയടുത്തകാലത്തായി കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. 2023 ഒക്ടോബര്‍ മുതല്‍ ഓണ്‍ലൈന്‍ ഗെയിമിംഗിന്…

Read More

‘പിണറായിയുടേത് ഭീഷണിയുടെ സ്വരം; തെറ്റ് തിരുത്താന്‍ ആഗ്രഹമില്ലെന്നാണ് പ്രസംഗത്തില്‍ നിന്ന് മനസിലാകുന്നത്’; വി കുഞ്ഞികൃഷ്ണന്‍

  കണ്ണൂര്‍:പിണറായി വിജയന് മറുപടിയുമായി പയ്യന്നൂര്‍ എംഎല്‍എ വി കുഞ്ഞികൃഷ്ണന്‍. പിണറായിയുടേത് ഭീഷണിയുടെ സ്വരം. തെറ്റ് തിരുത്താന്‍ ആഗ്രഹമില്ലെന്ന് പിണറായിയുടെ പ്രസംഗത്തോടെ വ്യക്തമായെന്ന് പ്രതികരണം. സ്ഥാനാര്‍ത്ഥി നിര്‍ണയം പാളിയെന്ന കേന്ദ്രകമ്മിറ്റി നിലപാടിനെ പിണറായി വെല്ലുവിളിച്ചെന്നും കുറ്റപ്പെടുത്തലുണ്ട്.     പിണറായിയുടേത് ഭീഷണിയുടെ സ്വരമെന്ന് കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. ഇപ്പോഴും ഭീഷണിയുമായി മുന്നോട്ട് പോകാനാണ് സിപിഎം നേതൃത്വത്തിന്റെ തീരുമാനം. തെറ്റ് തിരുത്താന്‍ ആഗ്രഹമില്ലെന്നാണ് പ്രസംഗത്തില്‍ നിന്ന് മനസിലാകുന്നത്. പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പാളിച്ച പറ്റിയെന്ന് കേന്ദ്ര കമ്മിറ്റി വരെ…

Read More

കേരള പ്രവാസി സംഘം പ്രതിഷേധ സമരം സംഘടിപ്പിച്ചു

  അമ്പലവയൽ: വിദേശ രാജ്യങ്ങളിലേക്കുള്ള യാത്രാവിലക്കിന് പരിഹാരം കാണുക, പ്രശ്നപരിഹാരത്തിന് ഉന്നത ദൗത്യ സംഘത്തെ നിയോഗിക്കുക, കോവാക്‌സിന് അന്തർദ്ദേശീയ അംഗീകാരം നേടുക, കേന്ദ്ര സർക്കാർ മൗനം വെടിയുക, പ്രവാസികൾക്ക് നേരെ കണ്ണടയ്ക്കാതിരിക്കുക, വിദേശ സഹമന്ത്രി വി മുരളീധരൻ പ്രവാസികളോടുള്ള അവഗണന അവസാനിപ്പിക്കുക, ആകാശക്കൊള്ള അവസാനിപ്പിക്കുക, തട്ടിപ്പുകാരായ ഏജൻസികൾക്ക് കൂച്ച് വിലങ്ങിടുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തി കേരള പ്രവാസി സംഘം സംസ്ഥാന വ്യാപകമായി കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക് നടത്തുന്ന പ്രതിഷേധ മാർച്ചിന്റെ ഭാഗമായി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അമ്പലവയൽ…

Read More

ട്രംപിന് വഴങ്ങി ഇസ്രയേൽ; തിരിച്ചടിയില്ല, യുദ്ധവിമാനങ്ങളെ തിരിച്ചുവിളിച്ചു

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് വഴങ്ങി ഇസ്രയേൽ‌. വെടിനിർത്തൽ പ്രാബല്യത്തിലായെന്നും ട്രംപ് അറിയിച്ചു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ട്രംപ് ഫോണിൽ ബന്ധപ്പെട്ടു. ഇറാനിലുള്ള ഇസ്രയേൽ യുദ്ധവിമാനങ്ങൾ മടങ്ങുകയാണെന്ന് ട്രംപ് പറഞ്ഞു. അമേരിക്കൻ പ്രസിഡന്റിന്റെ മുന്നറിയിപ്പിന് പിന്നാലെ ഇസ്രയേൽ യുദ്ധവിമാനങ്ങളെ തിരിച്ചുവിളിച്ചു. ഇറാനെ ആക്രമിക്കരുതെന്ന് ട്രംപ് ഇസ്രയേലിനേട് നിർദേശിച്ചു. ഇസ്രയേൽ ആക്രമണത്തിൽ 610 പേർ മരിച്ചെന്ന് ഇറാൻ അറിയിച്ചു. ഇറാൻ വെടിനിർത്തൽ കരാർ ലംഘിച്ചെന്ന് ഇസ്രയേൽ ആരോപിച്ചിരുന്നു. തിരിച്ചടിക്കുമെന്ന് ഇസ്രയേൽ പറ‍ഞ്ഞിരുന്നു. എന്നാൽ വെടിനിർത്തൽ കരാർ തുടങ്ങുന്നതിന്…

Read More

പ്ലസ് വണ്‍ വിദ്യാര്‍ഥിക്കൊപ്പം അധ്യാപിക ഒളിച്ചോടി

  പാട്‌ന: പ്ലസ് വണ്‍ വിദ്യാര്‍ഥിക്കൊപ്പം ഒളിച്ചോടിയ അധ്യാപികയെ തിരഞ്ഞ് പൊലീസ്. പാനിപ്പട്ടിലെ ഒരു സ്വകാര്യ സ്‌കൂള്‍ അധ്യാപികയാണ് തന്റെ ക്ലാസിലെ പതിനേഴുകാരനായ വിദ്യാര്‍ഥിക്കൊപ്പം ഒളിച്ചോടിയത്. പ്ലസ് വണ്‍ ക്ലാസ് ടീച്ചറായ ഇവര്‍ വിദ്യാര്‍ഥിയെ ട്യൂഷനും എടുത്തിരുന്നു. കഴിഞ്ഞയാഴ്ച സംശയാസ്പദമായ തരത്തില്‍ അധ്യാപികയെയും വിദ്യാര്‍ഥിയെയും കാണാതെ ആയതോടെയാണ് കുട്ടിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതിയുമായി എത്തിയത്. കഴിഞ്ഞ രണ്ട്-മൂന്ന് മാസമായി അധ്യാപിക മകന് ട്യൂഷന്‍ നല്‍കി വരികയായിരുന്നു എന്ന കാര്യവും ഇവര്‍ പൊലീസിനോട് പറഞ്ഞിരുന്നു. മാതാപിതാക്കള്‍ പറയുന്നതനുസരിച്ച്‌ മെയ്…

Read More

“ഇവിടെ സ്ത്രീ കഥാപാത്രങ്ങൾക്ക് ഒരു വിലയും ഇല്ലേ എന്ന് തോന്നിയിട്ടുണ്ട്” ; ഗൗതമി നായർ

പഴയ കാല മലയാള സിനിമകളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്നത്തെ അവസ്ഥയിൽ സ്ത്രീ കഥാപാത്രങ്ങൾക്ക് മലയാള സിനിമയിൽ ഒരു വിലയും ഇല്ലേ എന്ന് തനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് എന്ന് ഗൗതമി നായർ. യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സിനിമയിലെ സ്ത്രീയുടെ സ്ഥാനത്തെ കുറിച്ചും തന്റെ കരിയറിൽ വന്ന ഗ്യാപ്പിനെ കുറിച്ചും ഗൗതമി മനസ് തുറന്നു. “ഇവിടെ നായികമാർ സ്ട്രഗിൾ ചെയ്യുന്നതിന് കാരണം നല്ല സിനിമകൾ കിട്ടാത്തത് കൊണ്ടാണ്. ഒരു 10 പടം ഇറങ്ങിയാൽ അതിൽ ഒന്നോ രണ്ടോ സിനിമകളിൽ…

Read More

മുംബൈയില്‍ മുഹറം ഘോഷയാത്രയ്ക്കിടെ വിഷഗുളിക നല്‍കി കൂട്ടക്കൊലയ്ക്ക് ശ്രമം; പ്രതി ഗുളിക വിതരണം ചെയ്തത് വേദനസംഹാരിയെന്ന് പറഞ്ഞ്

  മുംബൈയില്‍ മുഹറം ഘോഷയാത്രയ്ക്കിടെ വിഷഗുളിക നല്‍കി കൂട്ടക്കൊലയ്ക്ക് ശ്രമിച്ച സംഭവത്തില്‍ പ്രതിയുടെ മാനസിക നില പൊലീസ് പരിശോധിക്കുന്നു. കുടുംബവുമായി അകന്ന് കഴിയുന്ന പ്രതി കസ്റ്റഡിയിലിരിക്കെ പരസ്പര വിരുദ്ധമായ മൊഴിയാണ് നല്‍കുന്നത്. അതേസമയം, പ്രതിക്ക് തീവ്രവാദ ബന്ധമുണ്ടോ എന്ന അന്വേഷണം മഹാരാഷ്ട്രാ എടിഎസ് തുടരുകയാണ്.     വേദനസംഹാരിയെന്ന് പറഞ്ഞാണ് പ്രതി ഫയാസ് പ്രേംജി ഘോഷ യാത്രയ്ക്കിടെ വിഷ ഗുളിക വിതരണം ചെയ്തത്. പതിനയ്യാരിത്തോളം സിങ്ക് ഫോസ്‌ഫേറ്റ് ഗുളികകളാണ് പ്രതി തയ്യാറാക്കിയത്. കൂട്ടക്കൊലയാണ് താന്‍ ലക്ഷ്യമിട്ടതെന്ന് പ്രതി…

Read More

തൂത്തുക്കുടി കസ്റ്റടി കൊലപാതകകേസില്‍ കൂടുതല്‍ പൊലീസുകാരുടെ അറസ്റ്റ് ഉടനെ ഉണ്ടാകുമെന്ന് സൂചന

തൂത്തുക്കുടി കസ്റ്റടി കൊലപാതകകേസില്‍ കൂടുതല്‍ പൊലീസുകാരുടെ അറസ്റ്റ് ഉടനെ ഉണ്ടാകുമെന്ന് സൂചന. കേസ് സിബിഐ ഏറ്റെടുത്തതായി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. ഇതേ തുടര്‍ന്ന് സിബിഐ കേസ് അട്ടിമറിക്കുമെന്നും സിബിസിഐഡി അന്വേഷണം തുടരണമെന്ന് ആവശ്യമായി ചില സന്നദ്ധ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. നിലവിൽ ജൂഡീഷ്യൽ കസ്റ്റഡിയിലുള്ള അഞ്ച് പൊലീസുകാരെ അന്വേഷണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ വിട്ടുകിട്ടാൻ സിബിസിഐഡി സംഘം കോടതിയെ സമീപിക്കും. കഴിഞ്ഞ മാസം 23നാണു സാത്താൻകുളത്തിൽ മൊബൈൽ വിൽപനശാല ഉടമയായ ജയരാജ്, മകൻ ബെനിക്സ് എന്നിവർ പൊലീസ് മർദ്ദനത്തിനിരയായി…

Read More