സ്വര്‍ണവില ഉയര്‍ന്നു; പവന് ഇന്ന് 440 രൂപയുടെ വര്‍ധനവ്‌

തുടർച്ചയായ കുറവിന് പിന്നാലെ സംസ്ഥാനത്തെ സ്വർണവിലയിൽ വർധനവ്. പവന് ഇന്ന് 440 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 33,320 രൂപയായി. ഗ്രാമിന് 4165 രൂപയാണ് വില ആഗോളവിപണിയിൽ സ്‌പോട്ട് ഗോൾഡ് വില 1710.28 ഡോളറായി. ദേശീയവിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 44,977 രൂപയായി.

Read More

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസ്; രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട പ്രവര്‍ത്തകരുടെ വീടുകളില്‍ ക്രൈംബ്രാഞ്ച് പരിശോധന

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട പ്രവര്‍ത്തകരുടെ വീടുകളില്‍ വ്യാപക പരിശോധനയുമായി ക്രൈംബ്രാഞ്ച്. അടൂരിലെ വീടുകളിലാണ് പരിശോധന. കേസില്‍ നാളെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ രാഹുലിന് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നു. ഇന്ന് പത്ത് മണിയോടെയാണ് രണ്ട് ക്രൈംബ്രാഞ്ച് സംഘങ്ങള്‍ അടൂരിലെത്തി രാഹുലുമായി ബന്ധപ്പെട്ടവരുടെ വീട്ടില്‍ പരിശോധനയ്‌ക്കെത്തിയത്. അതേസമയം, ലൈംഗിക ആരോപണ പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എതിരായ കേസില്‍ ക്രൈംബ്രാഞ്ച് ഇന്ന് മൊഴി രേഖപ്പെടുത്തല്‍ നടപടികളിലേക്ക് കടന്നേക്കും. അനുഭവങ്ങള്‍ തുറന്നു പറഞ്ഞ റിനി ആന്‍…

Read More

മുഖ്യമന്ത്രിക്ക് ആഭ്യന്തരവകുപ്പിന്റെ നിയന്ത്രണം നഷ്ടമായി, സ്ഥാനം ഒഴിയുന്നതാണ് നല്ലത്; രമേശ് ചെന്നിത്തല

മുഖ്യമന്ത്രിക്ക് ആഭ്യന്തരവകുപ്പിന്റെ നിയന്ത്രണം നഷ്ടമായി,സ്ഥാനം ഒഴിയുന്നതാണ് നല്ലതെന്ന് രമേശ് ചെന്നിത്തല. പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ വീണ്ടും സജീവമാകുന്ന കാര്യത്തിൽ കെപിസിസി പ്രസിഡൻറ് അഭിപ്രായം പറഞ്ഞിട്ടുണ്ട്. വി.ടി ബലറാമിനെ സോഷ്യൽ മീഡിയ സെല്ലിൽ നിന്ന് ആരും പുറത്താക്കിയിട്ടുമില്ല രാജി വെച്ചിട്ടുമില്ല. ചുമതലക്കാരൻ അല്ലല്ലോ പോസ്റ്റ് ഇടുന്നത്, തെറ്റ് കണ്ടപ്പോൾ അത് പിൻവലിക്കുകയും ചെയ്തുവെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. കേരളത്തിൽ ആഭ്യന്തര വകുപ്പിൽ അരാജകത്വം അഴിഞ്ഞാടുമ്പോൾ വകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രി എന്തു കൊണ്ട് മൗനിയായിരിക്കുന്നുവെന്ന് അദ്ദേഹം ചോദിച്ചു. കാക്കിയിട്ട ഒരു…

Read More

എം സി റോഡിൽ പൊലീസ് വാഹനവും കോൺഗ്രസ് നേതാവ് എം ലിജുവിന്റെ വാഹനവുമായി കൂട്ടിയിടിച്ചു; പരുക്കേറ്റവർ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ

എം സി റോഡിൽ പൊലീസ് വാഹനവും കോൺഗ്രസ് നേതാവിന്റെ വാഹനവുമായി കൂട്ടിയിടിച്ച് അപകടം. കെ പി സി സി ജനറൽ സെക്രട്ടറി എം ലിജുവിന്റെ ഇന്നോവ കാറും പൊലീസിന്റെ ഇന്റർ സെപ്ടർ വാഹനവുമാണ് കൂട്ടിയിടിച്ചത്. മറ്റൊരു കാറും അപകടത്തിൽപെട്ടു. വയക്കൽ ആനാട് വെച്ചാണ് അപകടം നടന്നത്. പരുക്കേറ്റവരെ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. പത്തനംതിട്ടയിലേക്ക് പോകുന്നതിനടിയിലാണ് അപകടം ഉണ്ടായത്, എതിർ വശത്ത് നിന്ന് വന്ന പൊലീസ് വാഹനം നേരെ എന്റെ കാറിന് മുന്നിലേക്ക് വന്നിടിക്കുകയായിരുന്നുവെന്ന് എം ലിജു പറഞ്ഞു….

Read More

മലക്കപ്പാറയില്‍ വീട്ടില്‍ ഉറങ്ങിക്കിടന്ന നാലു വയസുകാരനെ പുലി ആക്രമിച്ചു

തൃശൂര്‍ അതിരപ്പിള്ളി മലക്കപ്പാറയില്‍ നാലു വയസുകാരനെ പുലി ആക്രമിച്ചു. വീരന്‍കുടി ഉന്നതിയിലാണ് സംഭവം. വീട്ടില്‍ ഉറങ്ങിക്കിടന്ന കുട്ടിയെ പുലി ആക്രമിക്കുകയായിരുന്നു. കുട്ടി ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. വനാതിര്‍ത്തിയോട് ചേര്‍ന്ന് തേയിലത്തോട്ടങ്ങള്‍ ഉള്‍പ്പെടുന്ന മേഖലയിലെ വീട്ടിലാണ് പുലിയെത്തി കുട്ടിയെ ആക്രമിച്ചത്. രാത്രി രണ്ട് മണിയോടെയാണ് സംഭവം. പുലി കുട്ടിയെ കടിച്ച് വലിച്ചുകൊണ്ടുപോകുകയായിരുന്നു. ഇതുകണ്ട് രക്ഷിതാക്കള്‍ നിലവിളിച്ചു. ബഹളം കൂടിയതോടെ കുട്ടിയെ അവിടെത്തന്നെ ഉപേക്ഷിച്ച് പുലി മടങ്ങിയതിനാല്‍ വലിയ അപകടം ഒഴിവായി. ബേബി-രാധിക ദമ്പതികളുടെ മകന്‍ രാഹുലിനെയാണ് പുലി…

Read More

ദാസനക്കര വാഹനാപകടം: പരിക്കേറ്റ് ദമ്പതികളില്‍ ഭര്‍ത്താവ് മരിച്ചു

  പയ്യമ്പള്ളി: വയനാട് പയ്യമ്പള്ളി ഭാഗത്തേക്ക് ഗ്യാസ് കയറ്റി പോയ ലോറിയും ദാസനക്കരയില്‍ നിന്നും വട്ടവയലിലെ ബന്ധു വീട്ടിലേക്ക് പോകുകയായിരുന്ന ദമ്പതികള്‍ സഞ്ചരിച്ച ബൈക്കും തമ്മില്‍ കൂട്ടിയിടിച്ച് ഭര്‍ത്താവ് മരിച്ചു. അയ്യന്‍കൊല്ലി പടശ്ശേരി പരമശിവന്‍ (55) ആണ് മരിച്ചത്.

Read More

വയനാട്ടിലെ വിദ്യാർത്ഥികൾക്കായി 175 ടിവികൾ കൂടി എത്തിച്ച് രാഹുൽ ഗാന്ധി

വയനാട്ടിലെ ആദിവാസി കുട്ടികള്‍ക്കായി 175 സ്മാര്‍ട്ട് ടി വികള്‍ കൂടി നല്‍കി സ്ഥലത്തെ എംപി കൂടിയായ രാഹുല്‍ ഗാന്ധി. ഓണ്‍ലൈന്‍ ക്ലാസ് സംവിധാനമില്ലാത്ത കുട്ടികള്‍ക്കായി രാഹുല്‍ നേരത്തെ 50 ടിവികള്‍ നല്‍കിയിരുന്നു. ജൂണ്‍ 19നായിരുന്നുവത്. ഇത് കൂടാതെയാണ് 175 ടിവികള്‍ കൂടി എത്തിച്ചിരിക്കുന്നത്. കൊവിഡിനെ തുടര്‍ന്നാണ് വിക്ടറി ചാനല്‍ വഴി ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചത്. എന്നാല്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും ഇതില്‍ പങ്കെടുക്കാനാകുന്നില്ലെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ടിവിയോ മൊബൈല്‍ ഫോണോ നെറ്റ് വര്‍ക്ക് കണക്ഷനോ ഇല്ലാത്തവര്‍ക്ക് ക്ലാസുകളില്‍ പങ്കെടുക്കാന്‍…

Read More

കര്‍ണാടക നിയമസഭ കൗണ്‍സില്‍ ഉപാധ്യക്ഷന്‍ ആത്മഹത്യ ചെയ്തു

ബെംഗളൂരു: കര്‍ണാടക നിയമസഭ കൗണ്‍സില്‍ ഉപാധ്യക്ഷനും ജെ.ഡി.എസ് നേതാവുമായ എസ് എല്‍ ധര്‍മഗൗഡ (64) ആത്മഹത്യ ചെയ്തു. റെയില്‍വെ പാളത്തിലാണ് അദ്ദേഹത്തിന്റെ മൃതദേഹം കാണപ്പെട്ടത്. സമീപത്ത് നിന്നും ആത്മഹത്യാ കുറിപ്പും കണ്ടെത്തി. ധര്‍മഗൗഡയുടെ ജന്മദേശമായ ചിക്കമംഗളൂരുവിലെ റെയില്‍വേ പാളത്തില്‍ പുലര്‍ച്ചെ രണ്ടു മണിയോടെയാണ് മൃതദേഹം കണ്ടത്. കഴിഞ്ഞ രാത്രി അദ്ദേഹത്തെ വീട്ടില്‍ നിന്ന് കാണാതായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. നിയമസഭാ സമ്മേളനത്തില്‍ ധര്‍മഗൗഡ അധ്യക്ഷസ്ഥാനം വഹിക്കുന്നതിനെതിരെ കോണ്‍ഗ്രസ് അംഗങ്ങള്‍ അടുത്തിടെ പ്രതിഷേധമുയര്‍ത്തിയിരുന്നു. നിയമസഭാ അധ്യക്ഷനായ പ്രതാപ്…

Read More

വയനാട്ടിൽ വിദ്യാർത്ഥി കുഴഞ്ഞു വീണ് മരിച്ചു

വയനാട്ടിൽ വിദ്യാർത്ഥി കുഴഞ്ഞു വീണ് മരിച്ചു തലപ്പുഴ: മക്കിമല ആറാം നമ്പർ കോളനിയിലെ ബാലു – ഗവനേശ്വരി ദമ്പതികളുടെ മകൻ സുരേന്ദ്രൻ (നിഷാന്ത് ) 16 ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 4 മണി വീട്ടിൽ വെച്ചാണ് കുഴഞ്ഞ് വീണത് ഉടൻ മാനന്തവാടി വയനാട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ. തലപ്പുഴ ഗവ: ഹയർ സെക്കണ്ടറി സ്ക്കൂളിൽ +1 വിദ്യാർത്ഥിയാണ്. സഹോദരൻ : ദീപൻ ചക്രവർത്തി

Read More

പാളത്തിൽ വലിയ കോൺക്രീറ്റ് കല്ല്; എറണാകുളം പൊന്നുരുന്നിയിൽ ട്രെയിൻ അട്ടിമറിക്ക് ശ്രമം

  എറണാകുളം പൊന്നുരുന്നിയിൽ ട്രെയിൻ അട്ടിമറിക്ക് ശ്രമം. റെയിൽവേ പാളത്തിൽ മുപ്പത് കിലോ കോൺക്രീറ്റ് കല്ല് എടുത്ത് വെച്ചാണ് ട്രെയിൻ അട്ടിമറിക്കാൻ ശ്രമിച്ചത്. പുലർച്ചെ രണ്ടരയോടെയാണ് സംഭവം കൊച്ചി റിഫൈനറിയിൽ നിന്ന് ഇന്ധനവുമായി ഗുഡ്‌സ് ട്രെയിൻ കടന്നുപോയപ്പോഴാണ് കല്ല് ശ്രദ്ധയിൽപ്പെട്ടത്. ട്രെയിൻ ഏറ്റവും കുറഞ്ഞ വേഗതയിലാണ് ഇതുവഴി കടന്നുപോയത്. ഇതിനാൽ കല്ല് തെന്നി പാളത്തിൽ നിന്ന് തെറിച്ച് വീണു. ഇത് ശ്രദ്ധയിൽപ്പെട്ട ലോക്കോ പൈലറ്റ് വിവരം അറിയിക്കുകയായിരുന്നു പോലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു. പോലീസ് നായ…

Read More