പൊതു അവധി ദിവസങ്ങളിലും ഇനി മുതൽ കോവിഡ് വാക്സിൻ നൽകാന്‍ നിർദേശം

ഈ മാസത്തെ പൊതു അവധി ദിവസം ഉൾപ്പെടെ എല്ലാ ദിവസവും കോവിഡ് വാക്സിൻ നൽകാൻ ആശുപത്രികൾക്ക് കേന്ദ്ര സർക്കാർ നിർദേശം. അവധി ദിവസങ്ങള്‍ കണക്കിലെടുക്കാതെ പൊതു, സ്വകാര്യ വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. വാക്സിനേഷൻ വേഗത്തിൽ പൂർത്തീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. 45 ദിവസം കൊണ്ട് 45 വയസിന് മേല്‍ പ്രായമുള്ളവര്‍ക്ക് വാക്സിനേഷന്‍ പൂര്‍ത്തിയാക്കാനാണ് സംസ്ഥാനത്ത് ലക്ഷ്യമിടുന്നത്. വാക്സീന്‍ നല്‍കുന്നതിനായി വരും ദിവസങ്ങളില്‍ വാക്സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കും. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ആശുപത്രികള്‍, സര്‍ക്കാര്‍…

Read More

വയനാട് ജില്ലയില്‍ 502 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 18.21

വയനാട് ജില്ലയില്‍ 502 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 18.21 വയനാട് ജില്ലയില്‍ ഇന്ന് (26.09.21) 502 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 968 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 18.21 ആണ്. 8 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 499 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ യാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 115391 ആയി. 108604 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 5833 പേരാണ്…

Read More

സ്വർണവിലയിൽ വർധന: പവന് 120 രൂപകൂടി

  തുടർച്ചയായ ദിവസങ്ങളിലെ വിലയിടിവിനുശേഷം സ്വർണവിലയിൽ നേരിയ വർധന. പവന് 120 രൂപകൂടി 35,440 രൂപയായി. ഗ്രാമിന്റെ വില 15 രൂപ വർധിച്ച് 4430 രൂപയുമായി. 35,320 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ആഗോള വിപണിയിലും വിലവർധിച്ചു. സ്പോട് ഗോൾ വില ഔൺസിന് 1,784.94 ഡോളറായി. യുഎസ് കേന്ദ്ര ബാങ്കായ ഫെഡ് റിസർവിന്റെ തീരുമാനവും ഡോളർ സൂചികയിലെ വീഴ്ചയുമാണ് സ്വർണവിലയെ സ്വാധീനിച്ചത്.    

Read More

വാളയാറിലെ ആള്‍ക്കൂട്ട ആക്രമണം: കൊല്ലപ്പെട്ട അതിഥി തൊഴിലാളി രാംനാരായണിന്റെ ബന്ധുക്കള്‍ ഇന്ന് തൃശൂരില്‍ എത്തും

പാലക്കാട് വാളയാറില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട അതിഥി തൊഴിലാളി രാംനാരായണന്‍ ഭയ്യയുടെ ബന്ധുക്കള്‍ ഇന്ന് തൃശൂരില്‍ എത്തും. ഭാര്യയും മറ്റ് കുടുംബാംഗങ്ങളുമാണ് ഉച്ചയോടെ തൃശൂരില്‍ എത്തുക. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്ന കാര്യത്തില്‍ പിന്നീട് നിലപാട് വ്യക്തമാക്കും. കുടുംബത്തിലെ ധനസഹായം നല്‍കണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകരും രാഷ്ട്രീയ പ്രവര്‍ത്തകരും രംഗത്ത് എത്തിയിട്ടുണ്ട്. ശരിയായ അന്വേഷണവും നടപടിയും കേസില്‍ ഉണ്ടാകണമെന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാകും…

Read More

ശബരിമല സ്വർണമോഷണ പ്രതിഷേധം; സന്ദീപ് വാര്യർ ഉൾപ്പെടെ 17 പ്രതികൾക്കും ജാമ്യമില്ല

ശബരിമല സ്വര്‍ണപ്പാളി വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് പത്തനംതിട്ട ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിലെ സംഘര്‍ഷത്തെ തുടര്‍ന്ന് റിമാന്‍ഡിലായ കോണ്‍ഗ്രസ് വക്താവ് സന്ദീപ് വാര്യര്‍ക്ക് ജാമ്യമില്ല. സന്ദീപ് വാര്യർ ഉൾപ്പെടെ 17 പ്രതികൾക്കും ജാമ്യമില്ല. യൂത്ത് കോൺഗ്രസ് പ്രവർത്തകർ റിമാൻഡിൽ തുടരും. പത്തനംതിട്ട ജെ സി എം കോടതിയാണ് പ്രതികൾക്ക് ജാമ്യം നിഷേധിച്ചത്. പത്തനംതിട്ട ദേവസ്വം ഡെപ്യൂട്ടി കമ്മീഷൻ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തിയത് രണ്ടുദിവസം മുമ്പ്. സന്ദീപ് വാര്യര്‍ക്ക് പുറമെ യൂത്ത്…

Read More

എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾ മാറ്റിവെക്കണമെന്ന് സംസ്ഥാന സർക്കാർ

എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾ മാറ്റിവെക്കണമെന്ന് സംസ്ഥാന സർക്കാർ. തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിലാണ് ഈ ആവശ്യമുന്നയിച്ചിരിക്കുന്നത്. ഈ മാസം 17ന് ആരംഭിക്കാൻ നിശ്ചയിച്ചിരുന്ന പരീക്ഷയാണ് മാറ്റിവെക്കാൻ ആവശ്യപ്പെട്ടത് വോട്ടെടുപ്പിന് ശേഷം പരീക്ഷ നടത്തിയാൽ മതിയെന്നാണ് നിർദേശം. അധ്യാപകർക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടി ഉള്ളതിനാലാണ് തെരഞ്ഞെടുപ്പ് കമ്മീഷനോട് അനുമതി തേടിയിരിക്കുന്നത്. നേരത്തെ ഇടത് അധ്യാപക സംഘടനകൾ ഇക്കാര്യം സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

Read More

തീപിടുത്തമുണ്ടായപ്പോള്‍ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ മാറ്റി, മണിക്കൂറുകള്‍ക്കുള്ളില്‍ 5 രോഗികള്‍ മരിച്ചു; തിരു. മെഡിക്കല്‍ കോളജിനെതിരെ ഗുരുതര ആരോപണം

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ തീപിടുത്തമുണ്ടായതിന് പിന്നാലെ അഞ്ച് മരണങ്ങള്‍ സ്ഥിരീകരിച്ചതില്‍ ഗുരുതര ആരോപണവുമായി മരണപ്പെട്ട ഒരാളുടെ കുടുംബം. തീപിടുത്തമുണ്ടായപ്പോള്‍ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ മാറ്റിയതാണ് മരണങ്ങള്‍ക്ക് കാരണമായതെന്നാണ് ആരോപണം. നെയ്യാറ്റിന്‍കര സ്വദേശി സനീഷിന്റെ ബന്ധുക്കളുടേതാണ് ഗുരുതര ആരോപണം. (5 patients died hours after thiruvananthapuram medical college fire)മാര്‍ച്ച് 17നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ രാവിലെ തീപിടുത്തമുണ്ടാകുന്നത്. തീപിടുത്തമുണ്ടായി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ അഞ്ച് മരണങ്ങള്‍ സ്ഥിരീകരിച്ചുവെന്നാണ് ബന്ധുക്കള്‍…

Read More

Security Jobs In Dubai, Abu Dhabi & Sharjah UAE 2022

Security Jobs In Dubai As we have discovered your unmistakable fascination for going after Security Jobs in Dubai and Security Guard Jobs In Dubai. So we brought up the accompanying issues and urgently need to ensure you that how long of demonstrated experience do you have? Have you ever passed DPS (Dubai Protective System) test?…

Read More

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷ: 70 ശതമാനം ചോദ്യങ്ങൾ ഫോക്കസ് ഏരിയയിൽ നിന്ന്, 30 ശതമാനം നോൺ ഫോക്കസിൽ

എസ് എൽ സി, പ്ലസ് ടു പരീക്ഷകൾക്ക് 70 ശതമാനം ചോദ്യങ്ങളും ഫോക്കസ് ഏരിയയിൽ നിന്നെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ബാക്കി 30 ശതമാനം നോൺ ഫോക്കസ് ഏരിയയിൽ നിന്നായിരിക്കും. എല്ലാ കുട്ടികൾക്കും അവരുടെ മികവിന്റെ അടിസ്ഥാനത്തിൽ സ്‌കോർ നേടാനാണിതെന്ന് മന്ത്രി നിയമസഭയിൽ രേഖാമൂലം അറിയിച്ചു കഴിഞ്ഞ തവണ ഫോക്കസ് ഏരിയയിൽ നിന്ന് മാത്രമാണ് ചോദ്യങ്ങളുണ്ടായിരുന്നത്. അസാധാരണ സാഹചര്യം പരിഗണിച്ചാണിത്. എന്നാൽ ഇത്തവണ സാഹചര്യം വ്യത്യസ്തമാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഫോക്കസ് ഏരിയ കുറഞ്ഞിട്ടില്ല. ഫോക്കസ്,…

Read More

പത്തനംതിട്ടയില്‍ രണ്ട് കന്യാസ്ത്രീകള്‍ക്ക് കൊവിഡ്; ഉറവിടം വ്യക്തമല്ല

പത്തനംതിട്ട തിരുവല്ലയില്‍ രണ്ട് കന്യാസ്ത്രീകള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തുകലശ്ശേരി ഹോളി സ്പിരിറ്റ് മഠത്തിലെ കന്യാസ്ത്രീകള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ 35 അംഗങ്ങളുള്ള മഠം അടച്ചിട്ടു. കൊവിഡ് സ്ഥിരീകരിച്ച രണ്ട് കന്യാസ്ത്രീകളും തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ജീവനക്കാരായിരുന്നു. ഇവരുടെ രോഗ ഉറവിടം വ്യക്തമല്ലെങ്കിലും ആശുപത്രിയില്‍ നിന്നാകാം രോഗം ബാധിച്ചതെന്ന് കരുതുന്നു. കന്യാസ്ത്രീകളുടെ സമ്പര്‍ക്ക പട്ടികയില്‍ 52 പേരാണ് ഉള്‍പ്പെട്ടിരിക്കുന്നത്. മഠത്തിലെ 35 പേരെ ക്വാറന്റൈനിലാക്കി. പത്തനംതിട്ടയില്‍ ഉറവിടമറിയാത്ത രോഗികളുടെ എണ്ണം കൂടി വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍

Read More