അഭയ കേസ്: പ്രതികൾ കുറ്റക്കാർ

അഭയ കൊലക്കേസിൽ രണ്ട് പ്രതികളും കുറ്റക്കാരെന്ന് കോടതിഒന്നാം പ്രതിഫാദർ തോമസ് കോട്ടൂർ, മൂന്നാം പ്രതി സെഫി എന്നിവരാണ് കുറ്റക്കാർ. രണ്ടുപേർക്കും എതിരെ കൊലക്കുറ്റം കോടതി കണ്ടെത്തി. തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയാണ് വിധി പറഞ്ഞത്. പ്രതികള്‍ക്കുള്ള ശിക്ഷ നാളെ വിധിക്കും. ജഡ്ജി കെ. സനല്‍കുമാറാണ് വിധി പ്രസ്താവിച്ചത്. കൊലപാതകം നടന്ന് 28 വർഷത്തിന് ശേഷമാണ് കേസിൽ വിധി വരുന്നത്. 49 സാക്ഷികളെയാണ്കോടതി വിസ്തരിച്ചത്. സാക്ഷിമൊഴികൾ കേസിൽ നിർണ്ണായകമായി 1992 മാർച്ച് 27നാണ് കോട്ടയം ബി.സി.എം കോളേജിലെ രണ്ടാം…

Read More

കല്യാണം, മരണാനന്തര ചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം പരമാവധി 50 ആയി പരിമിതപ്പെടുത്തും

  തിരുവനന്തപുരം: നിലവിലെ ഒമിക്രോൺ വ്യാപന സാഹചര്യത്തിൽ കല്യാണം, മരണാനന്തര ചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം പരമാവധി 50 ആയി പരിമിതപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു. ഒത്തുചേരലുകളും, ചടങ്ങുകളും പൊതുവായ സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക, സാമുദായിക പരിപാടികളും അത്യാവശ്യ സന്ദർഭങ്ങളിലൊഴികെ ഓൺലൈനായി നടത്തണം. അത്യാവശ്യ സന്ദർഭങ്ങളിൽ പരിപാടികൾ നേരിട്ട് നടത്തുമ്പോൾ ശാരീരിക അകലമടക്കമുള്ള മുൻകരുതലുകൾ എടുക്കണം. പൊതുയോഗങ്ങൾ ഒഴിവാക്കണം. 15 വയസ്സിന് മുകളിലുള്ള വിദ്യാർത്ഥികൾക്കുള്ള വാക്സിനേഷൻ ഈ ആഴ്ച്ച…

Read More

ഹാത്രാസ് കേസ്: സിബിഐ സംഘം പ്രതികളെ ജയിലിലെത്തി കണ്ടു; ആശുപത്രിയിലും പരിശോധന

യുപിയിലെ ഹാത്രാസിൽ 22കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കാണാനായി സിബിഐ സംഘം അലിഗഢിലെ ജയിലിലെത്തി. പെൺകുട്ടിയെ ആദ്യം പ്രവേശിപ്പിച്ച ആശുപത്രിയിലും അന്വേഷണ സംഘം സന്ദർശനം നടത്തി.   പെൺകുട്ടിയുടേതായ സിസിടിവി ദൃശ്യങ്ങൾ നഷ്ടപ്പെട്ടതായി ആശുപത്രി അധികൃതർ അറിയിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങൾ ഏഴ് ദിവസം മാത്രമേ ശേഖരിച്ച് വെക്കാനാകൂവെന്നാണ് ആശുപത്രിയുടെ വിശദീകരണം. ഇതിന്റെ ഭാഗമായാണ് സിബിഐ സംഘം ആശുപത്രിയിൽ പരിശോധന നടത്തിയത്

Read More

പന്തീരങ്കാവ് യു.പി.എ കേസ് ‘ വയനാട്ടിൽ നിന്നും ഒരാൾ എൻ. ഐ. എ കസ്റ്റഡിയിൽ

പന്തീരങ്കാവ് യു.പി.എ കേസ് ‘ വയനാട്ടിൽ നിന്നും ഒരാൾ എൻ. ഐ. എ കസ്റ്റഡിയിൽ . വയനാട്ട് കൽപ്പറ്റ പുഴ മുടി സ്വദേശി വിജിത്ത് വിജയൻ ( 26 ) കസ്റ്റഡിയിലെടുത്തത്. കൊച്ചിയിൽ നിന്നെത്തിയ എൻഐഎ സംഘം കസ്റ്റഡിയിലെടുത്തത് നേരത്തെ ഇതുമായി ബന്ധപ്പെട്ട കേസിൽ മൂന്നു പേരെ ചോദ്യം ചെയ്യുകയും പിന്നീട് വിട്ടയക്കുകയായിരുന്നു.

Read More

സ്വര്‍ണ്ണക്കടത്ത് കേസ്; സ്വപ്‌നക്കും സന്ദീപിനും കൊറോണയില്ല

തിരുവനന്തപുരം : നയതന്ത്ര ബാഗേജിൽ സ്വർണ്ണം കടത്താൻ ശ്രമിച്ച കേസിലെ പ്രതികളായ സ്വപ്‌നയ്ക്കും സന്ദീപിനും കൊറോണയില്ല. ഇരുവരുടെയും കൊറോണ പരിശോധന ഫലങ്ങൾ നെഗറ്റീവ് ആയി. പരിശോധനാ ഫലങ്ങൾ നെഗറ്റീവ് ആയ സഹചര്യത്തിൽ ഇരുവരെയും കസ്റ്റഡിയിൽ വിടും. ആലുവ ജില്ലാ ആശുപത്രിയിലാണ് സ്വപ്നയെയും സന്ദീപിനെയും കൊറോണ പരിശോധനക്ക് വിധേയമാക്കിയത്

Read More

തുടർച്ചയായ കുറവിന് പിന്നാലെ സ്വർണവില ഉയർന്നു; പവന് ഇന്ന് 160 രൂപ വർധിച്ചു

സ്വർണവിലയിൽ ഇന്ന് വർധനവ്. അഞ്ച് ദിവസം തുടർച്ചയായി വില കുറഞ്ഞതിന് പിന്നാലെയാണ് ശനിയാഴ്ച വർധനവുണ്ടായിരിക്കുന്നത്. പവന് 160 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 37,680 രൂപയായി. 4710 രൂപയാണ് ഗ്രാമിന്. നവംബർ 9ന് സ്വർണവില പവന് 38,880 രൂപയിലെത്തിയതിന് പിന്നാലെ പടിപടിയായി കുറയുകയായിരുന്നു. ആഗോള വിപണയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്  

Read More

കടക്കെണി; ബുര്‍ജ് ഖലീഫയുടെ നിര്‍മാണ കമ്പനി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു

ദുബായ്: ബുര്‍ജ് ഖലീഫയുടെ നിര്‍മാണ സ്ഥാപനമായ അറബ്ടെക് ഹോള്‍ഡിങ് പി.ജെ.എസ്സി പ്രവര്‍ത്തനം നിര്‍ത്തുന്നു. കടക്കെണിയിലായ, യു.എ.ഇ ആസ്ഥാനമായുള്ള നിര്‍മാണ സ്ഥാപനത്തെ പിരിച്ചുവിടാന്‍ ഓഹരിയുടമകള്‍ വോട്ട് ചെയ്തു.   വര്‍ധിച്ചുവരുന്ന നഷ്ടങ്ങളെത്തുടര്‍ന്നാണ് തീരുമാനം. നിരവധി മാര്‍ഗങ്ങള്‍ പരിഗണിച്ചതിന് ശേഷമാണ് ഈ തീരുമാനത്തിലെത്തിയതെന്ന് കമ്പനി വക്താവ് പറഞ്ഞു. സാമ്പത്തിക സാഹചര്യം കണക്കിലെടുത്ത് കമ്പനി പിരിച്ചുവിടാനും ഗ്രൂപ്പുമായി ബന്ധം അവസാനിപ്പിക്കുന്നതിനുമായി അറബ്ടെക് ഹോള്‍ഡിംഗിന്റെ ഓഹരി ഉടമകള്‍ വോട്ട് ചെയ്തുവെന്നും കമ്പനി വക്താവ് കൂട്ടിച്ചേര്‍ത്തു.   പദ്ധതി കാലതാമസവും ലാഭവിഹിതത്തിലെ കുറവും മൂലം…

Read More

വയനാട്ടിൽ പുതിയ കണ്ടെയ്മെന്റ്‌ സോൺ

കൽപ്പറ്റ:തൊണ്ടർനാട്‌ ഗ്രാമ പഞ്ചായത്തിലെ വാർഡ്‌ 5 കണ്ടെയ്മെന്റ്‌ സോണാക്കി ഉത്തരവ്. തൊണ്ടർനാട്‌ ഗ്രാമ പഞ്ചായത്തിലെ വാർഡ്‌ 1, 2, 3, 4, 10, 11, 12, 13, 15 എന്നിവ നേരത്തേ തന്നെ കണ്ടെയ്മെന്റ്‌ സോണുകൾ ആക്കിയിരുന്നു. അവ കണ്ടെയ്മെന്റ്‌ സോണുകളായി തുടരും

Read More

തിരുവനന്തപുരത്ത് കെ എസ് ആര്‍ ടി സി ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു; മൂന്ന് പേര്‍ക്ക് പരുക്ക്‌

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ് അപകടത്തിൽപെട്ടു. മൂന്നു പേർക്ക് പരുക്ക്. കല്ലമ്പലം കടമ്പാട്ടുകൊണത്താണ് ബസ്സപകടമുണ്ടായത്. നെടുമങ്ങാട് നിന്ന് കൊല്ലത്തേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. കൊല്ലം ഭാഗത്തേക്ക് പോകുകയായിരുന്ന ബസ് നിയന്ത്രണം നഷ്ടപ്പെട്ടു മറിയുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

Read More

കൊവിഡ്:നെഹ്‌റു ട്രോഫി ജലമേള മാറ്റി വച്ചു

ആലപ്പുഴ:എല്ലാ വര്‍ഷവും ആഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ച ആലപ്പുഴ പുന്നമടക്കായലില്‍ നടത്തിവരാറുളള നെഹ്റു ട്രോഫി ജലമേള മാറ്റിവെച്ചതായി നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റിയുടെ ചെയര്‍മാന്‍ കൂടിയായ ആലപ്പുഴ ജില്ലാ കലക്ടര്‍ അറിയിച്ചു.കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് ജലമേള മാറ്റിയതെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

Read More