‘പോ മോനെ വിജയാ എന്ന രേവന്ത് റെഡ്ഡിയുടെ പരാമർശം പിൻവലിക്കണം, പിണറായി ആരാണെന്ന് റെഡ്ഡിക്ക് അറിയില്ലായിരിക്കും’; വി ശിവൻകുട്ടി

പോ മോനെ വിജയാ എന്ന തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ പരാമർശം പിൻവലിക്കണമെന്ന് വി ശിവൻകുട്ടി. തെലങ്കാന മുഖ്യമന്ത്രി നടത്തിയത് രാഷ്ട്രീയ മര്യാദയില്ലാത്ത പരാമർശം. പിണറായി ആരാണെന്ന് റെഡ്ഡിക്ക് അറിയില്ലായിരിക്കും. പരാമർശത്തോടെ എൽഡിഎഫിന്റെ അന്തസ് വർദ്ധിച്ചു. കോൺഗ്രസിന്റെ നിലവാരം ബോധ്യപ്പെട്ടുവെന്ന് ശിവൻകുട്ടി വിമർശിച്ചു. മുഖ്യമന്ത്രിയെ അപമാനിക്കാൻ ശ്രമിക്കുന്നത് സൂര്യന് നേരെ തുപ്പുന്നത് പോലെ!. യുപി മുഖ്യമന്ത്രിക്ക് നേരെ ഇതുപോലെ പരാമർശം നടത്താൻ കഴിയുമോ. ഗുജറാത്ത് മുഖ്യമന്ത്രിക്ക് നേരെ നടത്താൻ പറ്റുമോ. ധൈര്യമായി ഇങ്ങനെ പരാമർശം നടത്താൻ കഴിയുന്ന…

Read More

മറ്റത്തൂർ വിഷയം ഉയർത്തി മുഖ്യമന്ത്രി ആഘോഷിക്കുകയാണ്; പ്രതിപക്ഷ നേതാവിന്റെ തലമുറ മാറ്റ പ്രസ്താവന സ്വാഗതം ചെയ്യുന്നു,ഒ ജെ ജനീഷ്

പ്രതിപക്ഷ നേതാവിന്റെ തലമുറ മാറ്റ പ്രസ്താവന യൂത്ത് കോൺഗ്രസ് സ്വാഗതം ചെയ്യുകയാണെന്ന് ഒ ജെ ജനീഷ്. ഉദയ്പൂർ സമ്മേളനത്തിന്റെ തീരുമാനം കേരളത്തിൽ ഗൗരവമായി നടപ്പാക്കും എന്നാണ് അദ്ദേഹം പറഞ്ഞത്. തദ്ദേശ തിരഞ്ഞെടുപ്പിൽ ചെറുപ്പക്കാരായ സ്ഥാനാർഥികൾ മത്സരിച്ച ഇടങ്ങളിൽ വൻവിജയം നേടാനായി. കാലങ്ങളായി ഇടതുകോട്ടകളായിരുന്ന സ്ഥലങ്ങളിലെല്ലാം ഐക്യ ജനാധിപത്യ മുന്നണിയ്ക്ക് വലിയ നേട്ടം കൊയ്യാൻ സാധിച്ചു. കാലത്തിന്റെ ചുവരെഴുത്തുകൾ പാർട്ടി വായിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ഒ ജെ ജനീഷ് വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പിൽ യുവാക്കളുടെ കൂടുതൽ പ്രാഥമിത്യം ഉണ്ടാകും എന്നുള്ളതാണ്…

Read More

കഞ്ചാവ് കേസിലെ പ്രതിയുടെ സഹോദരനെ മന്ത്രി പേഴ്സണൽ സ്റ്റാഫ് അംഗമാക്കി; രമേശ് ചെന്നിത്തലയ്‌ക്കെതിരെ ഡിവൈഎഫ്ഐ

  രമേശ് ചെന്നിത്തലയുടെ പേഴ്സണൽ സ്റ്റാഫ് നിയമനത്തിനെതിരെ DYFI സംസ്ഥാന സെക്രട്ടറി വി കെ സനോജ്. കഞ്ചാവ് കേസിലെ പ്രതിയുടെ സഹോദരനെ പേഴ്സണൽ സ്റ്റാഫ് അംഗമാക്കി. നഹാസ് പത്തനംതിട്ട എന്ന യൂത്ത് കോൺഗ്രസ് നേതാവിനെയാണ് പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെടുത്തിയത്. കഞ്ചാവ് കേസ് നന്നായി അന്വേഷിച്ചാൽ നഹാസ് കേസിൽ പ്രതിയാകും. ഓപ്പറേഷൻ തൂഫാന് നേതൃത്വം കൊടുക്കുന്ന ഓഫീസിലാണ് കഞ്ചാവ് കേസിലെ പ്രതിയുടെ ബന്ധുവിനെ നിയമിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.     യുഡിഎഫ് സർക്കാർ നിയമനങ്ങളിൽ സ്വന്തക്കാരെ കുത്തി തിരുകുന്നു….

Read More

സന്ദർശക വിസയിൽ സൗദിയിലെത്തിയ മലയാളി യുവതി തൂങ്ങിമരിച്ച നിലയിൽ

സൗദി അറേബ്യയിൽ മലയാളി യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരൂരങ്ങാടി സ്വദേശി മുബഷിറ(24)യെയാണ് ജിദ്ദയിലെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സന്ദർശക വിസയിലാണ് യുവതിയും അഞ്ചും, രണ്ടരയും വയസ്സുള്ള മക്കളും സൗദിയിലെത്തിയത്. ഭർത്താവിനൊപ്പമാണ് ഇവർ താമസിച്ചിരുന്നത്. മരണകാരണം വ്യക്തമല്ല.

Read More

നടുറോഡിൽ യുവതിയെ കയറിപ്പിടിക്കാൻ ശ്രമിച്ച പോലീസുകാരനെ നാട്ടുകാർ കൈകാര്യം ചെയ്തു

യൂനിഫോമിലെത്തി യുവതിയെ കയറിപ്പിടിക്കാൻ ശ്രമിച്ച പോലീസുകാരനെ നാട്ടുകാർ കൈകാര്യം ചെയ്തു. ചെന്നൈ കെകെ നഗർ സ്‌റ്റേഷൻ കോൺസ്റ്റബിൾ രാജീവിനെയാണ് നാട്ടുകാർ പിടികൂടിയത്. മദ്യലഹരിയിലായിരുന്ന ഇയാൾ ബസ് കാത്തു നിൽക്കുകയായിരുന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. കയ്യിൽ കയറി പിടിച്ച് ഇയാൾ യുവതിയോട് ബൈക്കിൽ കയറാൻ ആവശ്യപ്പെട്ടു. ഇന്നലെ രാത്രി പത്ത് മണിയോടെ ആയിരുന്നു സംഭവം ഭയന്നുപോയ യുവതി നിലവിളിച്ചതിനെ തുടർന്നാണ് സമീപത്തെ കടകളിലുണ്ടായിരുന്നവർ ഓടിയെത്തിയത്. തടയാനെത്തിയവരെ രാജിവ് ഭീഷണിപ്പെടുത്തിയെങ്കിലും ആളുകൾ ചേർന്ന് ഇയാളെ കീഴ്‌പ്പെടുത്തുകയായിരുന്നു. പോലീസ് എത്തി ഇയാളെ…

Read More

കളമശ്ശേരി മണ്ണിടിച്ചിൽ: എ ഡി എമ്മിന്റെ നേതൃത്വത്തിൽ അന്വേഷണം ഇന്നാരംഭിക്കും

  കളമശ്ശേരി കിൻഫ്ര പാർക്കിലെ നെസ്റ്റ് ഇലക്ട്രോണിക് സിറ്റിയിൽ മണ്ണിടിഞ്ഞ് വീണ് ഇതരസംസ്ഥാന തൊഴിലാളികൾ മരിച്ച സംഭവത്തിൽ എഡിഎമ്മിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് അന്വേഷണം തുടങ്ങും. നിർമാണ പ്രവർത്തനത്തിൽ സുരക്ഷാ വീഴ്ചയുണ്ടോയെന്നാണ് പരിശോധിക്കുക. അപകടത്തിൽ മരിച്ച നാല് പേരുടെയും പോസ്റ്റുമോർട്ടം ഇന്ന് നടക്കും കുന്ന് നികത്തിയ മണ്ണാണ് പ്രദേശത്തുണ്ടായിരുന്നത്. മണ്ണിന് ബലം കുറവായിരുന്നുവെന്നും ജോലിയെടുക്കാനുള്ള ബുദ്ധിമുട്ട് കോൺട്രാക്ടറെ അറിയിച്ചിരുന്നുവെങ്കിലും നടപടിയുണ്ടായില്ലെന്നുമാണ് തൊഴിലാളികളുടെ ആക്ഷേപം. ഇതടക്കം എഡിഎമ്മിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധിക്കും അഗ്നിശമന സേനയിലെയും റവന്യു വകുപ്പിലെയും പോലീസിന്റെയും…

Read More

തുടരെ തുടരെ ന്യൂനമർദം; കേരളത്തിലേക്കുള്ള തുലാവർഷത്തിന്റെ വരവ് വൈകുന്നു

സംസ്ഥാനത്ത് തുലാവർഷത്തിന്റെ വരവ് വൈകുന്നു. ബംഗാൾ ഉൾക്കടലിൽ തുടർച്ചയായി ന്യൂനമർദങ്ങൾ രൂപപ്പെടുന്ന സാഹചര്യത്തിലാണ് തുലാവർഷം വൈകുന്നത്. അടുത്ത മാസം ആദ്യത്തോടെ തുലാവർഷം കേരളത്തിലെത്തുമെന്നാണ് സൂചന   ജൂൺ ഒന്നിന് എത്തുന്ന കാലവർഷം ഒക്ടോബർ 15ഓടെ പിൻവാങ്ങുകയും പിന്നാലെ തുലാവർഷം എത്തുകയുമാണ് പതിവ്. ഉത്തരേന്ത്യയിൽ നിന്ന് സെപ്റ്റംബർ 28 മുതൽ കാലവർഷത്തിന്റെ പിൻമാറ്റം ആരംഭിച്ചിരുന്നു.   തുലാവർഷത്തിന്റെ വരവ് വൈകിയതോടെ കേരളത്തിൽ ഈ മാസം ലഭിക്കേണ്ട മഴയിൽ ഇതുവരെ 7 ശതമാനത്തോളം കുറവ് രേഖപ്പെടുത്തി. അതേസമയം തുലാവർഷം വൈകിയാലും…

Read More

അമിത് ഷാ ഏഴാം തീയതി കേരളത്തിൽ; ബിജെപി സ്ഥാനാർഥി പട്ടികക്ക് അന്തിമ രൂപം നൽകും

നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള സ്ഥാനാർഥി പട്ടികക്ക് അന്തിമ രൂപം നൽകുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മാർച്ച് ഏഴിന് കേരളത്തിലെത്തും. കെ സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയുടെ സമാപന ചടങ്ങിലും അമിത് ഷാ പങ്കെടുക്കും. സ്ഥാനാർഥി നിർണയം അമിത് ഷായുടെ സാന്നിധ്യത്തിൽ നടത്താനാണ് തീരുമാനം. ഇതിന് മുന്നോടിയായി എൻ ഡി എയിലെ ഘടകകക്ഷികളുമായി സീറ്റ് വിഭജന ചർച്ച നടത്തും. മണ്ഡലങ്ങളിൽ നിന്ന് പാർട്ടി പ്രവർത്തകരുടെ നിർദേശങ്ങളും സ്വീകരിക്കും. കേന്ദ്ര മന്ത്രി വി മുരളീധരൻ, കെ സുരേന്ദ്രൻ തുടങ്ങിയവർ…

Read More

സംസ്ഥാനത്ത് ഇന്ന് നാല് കൊവിഡ് മരണം; കോഴിക്കോട് ജില്ലയിൽ രണ്ട് മരണം

സംസ്ഥാനത്ത് ഇന്ന് നാല് കൊവിഡ് മരണം. കോഴിക്കോട്, പത്തനംതിട്ട, തിരുവനന്തുപരം ജില്ലകളിലാണ് കൊവിഡ് മരണം റിപ്പോർട്ട് ചെയ്തത്. കോഴിക്കോട് ഫറൂഖ് സ്വദേശി രാജലക്ഷ്മി, വടകര സ്വദേശി മോഹനൻ എന്നിവരാണ് മരിച്ചത്. 61കാരിയായ രാജലക്ഷ്മിയുടെ രോഗ ഉറവിടം വ്യക്തമല്ല. മകന്റെ ചികിത്സയുമായി ബന്ധപ്പെട്ട് ഇവർ ആശുപത്രിയിൽ വന്നിരുന്നു. ഇവിടെ നിന്നാകാം കൊവിഡ് ബാധിച്ചതെന്നാണ് സംശയം. ഇവരുടെ ബന്ധുക്കളെയും നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിട്ടുണ്ട് 68കാരനായ മോഹനന് കിഡ്‌നി, പ്രമേഹം, ഹൃദ്രോഗം എന്നിവയുണ്ടായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. തിരുവനന്തപുരത്ത്…

Read More