Headlines

കെ എം ഷാജിക്കെതിരായ രാഷ്ട്രീയ പകപോക്കല്‍; കനത്ത പ്രത്യാഘാതമുണ്ടാകുമെന്ന് മുസ്‌ലിംലീഗ്

കോഴിക്കോട്: മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജിക്കെതിരായ കേസും റെയ്ഡും രാഷ്ട്രീയ പകപോക്കലാണെന്നും കനത്ത പ്രത്യാഘാതമുണ്ടാകുമെന്നും മുസ്‌ലിംലീഗ് ജില്ല പ്രവര്‍ത്തക സമിതി യോഗം മുന്നറിയിപ്പു നല്‍കി. ഷാജിയുടെ കണ്ണൂരിലുള്ള വീട്ടില്‍ നിന്നും ഇന്നലെ വിജിലന്‍സ് സംഘം 50 ലക്ഷം രൂപ പിടിച്ചെടുത്തിരുന്നു. ഷാജിയുടെ കോഴിക്കോട്ടേയും കണ്ണൂരിലേയും വീടുകളിലും വിജിലന്‍സ് പരിശോധന നടത്തി. ഇതിനെതിരേയാണ് മുസ് ലിംലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി രംഗത്തെത്തിയത്. ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാലയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കൊവിഡ് നിയന്ത്രണ വിധേയമാക്കുവാനുള്ള…

Read More

തെ​ര​ഞ്ഞെ​ടു​പ്പ്; എല്ലാവിധ റാലികള്‍ക്കും പദയാത്രകള്‍ക്കും ജനുവരി പതിനഞ്ച് വരെ വിലക്കേർപ്പെടുത്തി

  ന്യൂഡ​ൽ​ഹി: ഒ​മി​ക്രോ​ൺ വ്യാ​പ​ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ ആ​യി​രി​ക്കു​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി റാ​ലി​ക​ളും റോ​ഡ് ഷോ​ക​ളും ഈ ​മാ​സം 15 വ​രെ വി​ല​ക്കി. കൊവിഡ് സാഹചര്യം വിലയിരുത്തിയായിരിക്കും 15 ന് ശേഷം റാലികൾ നടത്താമോ എന്നതിൽ തീരുമാനമെടുക്കുക. വോട്ടെടുപ്പിനുള്ള സമയം ഒരു മണിക്കൂര്‍ നീട്ടിയ കമ്മീഷന്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കരുതല്‍ ഡോസ് കൂടി ലഭ്യമാക്കുമെന്നും അറിയിച്ചു. നാമനിർദേശ പത്രിക ഓണ്‍ലൈനായി സ്ഥാനാർത്ഥികള്‍ക്ക് നല്‍കാം. എണ്‍പത് വയസ്സിന് മുകളിലുള്ളവര്‍, ശാരീരിക…

Read More

സംസ്ഥാനത്ത് ഇന്ന് 18,853 പേർക്ക് കൊവിഡ്, 153 മരണം; 26,569 പേർക്ക് രോഗമുക്തി

  സംസ്ഥാനത്ത് ഇന്ന് 18,853 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2448, കൊല്ലം 2272, പാലക്കാട് 2201, തിരുവനന്തപുരം 2150, എറണാകുളം 2041, തൃശൂർ 1766, ആലപ്പുഴ 1337, കോഴിക്കോട് 1198, കണ്ണൂർ 856, കോട്ടയം 707, പത്തനംതിട്ട 585, കാസർഗോഡ് 560, ഇടുക്കി 498, വയനാട് 234 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,23,885 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.22 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ…

Read More

നിയമനം വൈകുന്നതില്‍ പ്രതിഷേധിച്ചവർക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കുമെന്ന് പി എസ് സി

കാസർഗോഡ്: കാസർഗോഡ് ജില്ലയിൽ സ്റ്റാഫ് നേഴ്സ് തസ്തികയിലെ 38 ഒഴിവുകളിലെ നിയമനം വൈകുന്നതില്‍ പ്രതിഷേധിച്ചവർക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കുമെന്ന് പി എസ് സിയുടെ മുന്നറിയിപ്പ്. സമൂഹ മാധ്യമങ്ങളിൽ പി എസ് സിക്കെതിരെ പ്രതിഷേധവർക്ക് നേരെ കടുത്ത ശിക്ഷാ നടപടികളുണ്ടാകുമെന്നാണ് അറിയിച്ചിരിക്കുന്നത്. പി എസ് സിയുടെ നീക്കത്തിനെതിരെ എതിര്‍പ്പുകള്‍ ഉയരുന്നുണ്ട്.   നിയമനം നല്‍കാതെ പി എസ് സി നിയമനങ്ങൾ അട്ടിമറിക്കുകയാണെന്നാണ് ഉദ്യോഗാർത്ഥികൾ ഉയർത്തിയ ആരോപണം. എന്നാൽ, കൊവിഡ് സാഹചര്യമായതിനാൽ സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരമാണ് നിയമനങ്ങൾ താത്കാലികമായി നിർത്തിവെച്ചതെന്നാണ് പി…

Read More

പോത്തൻകോട് കൊലപാതകം: കൊലയാളി സംഘത്തിൽ സുധീഷിന്റെ സഹോദരി ഭർത്താവും

  തിരുവനന്തപുരം പോത്തൻകോട് സുധീഷ് എന്ന യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം കാൽ മുറിച്ചെടുത്ത് റോഡിൽ വലിച്ചെറിഞ്ഞ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊലയാളി സംഘത്തിൽ സുധീഷിന്റെ സഹോദരി ഭർത്താവും ഉൾപ്പെടുന്നുണ്ടെന്നതാണ് പുതിയ വിവരം. കഞ്ചാവ് വിൽപ്പനയെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത് പ്രതികളിലൊരാളായ ഉണ്ണിയെയും രണ്ട് സുഹൃത്തുക്കളെയും കൊല്ലപ്പെട്ട സുധീഷ് നേരത്തെ ആക്രമിച്ചിരുന്നു. ഇതിന്റെ പ്രതികാരമായിരുന്നു കൊലപാതകം. കൊലപാതകത്തിന് മുമ്പ് സംഘം ശാസ്തവട്ടത്ത് ഒത്തുചേർന്ന് മദ്യപിച്ചു. കൊല നടത്തിയതിന് ശേഷവും സംഘം മദ്യപിച്ചു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ…

Read More

മോഫിയയുടെ ആത്മഹത്യ: ഒളിവിലായിരുന്ന ഭർത്താവും മാതാപിതാക്കളും പിടിയിൽ

  ആലുവയിൽ മോഫിയ പർവീൺ എന്ന യുവതി ഗാർഹിക പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവും കുടുംബവും പിടിയിൽ. സംഭവം വിവാദമായതിനെ തുടർന്ന് ഒളിവിൽ പോയ ഇവരെ ഇന്ന് രാവിലെയോടെയാണ് പിടികൂടിയത്. കോതമംഗലത്തെ ബന്ധുവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു ഇവർ ഭർത്താവ് സുഹൈൽ, ഭർതൃപിതാവ് യൂസഫ്, ഭർതൃമാതാവ് റുഖിയ എന്നിവരാണ് പിടിയിലായത്. ഇന്നലെയാണ് മോഫിയ പർവീൺ ആത്മഹത്യ ചെയ്തത്. ഭർതൃവീട്ടുകാർക്കെതിരെയും ആലുവ സിഐക്കെതിരെയും ഗുരുതര ആരോപണങ്ങൾ ആത്മഹത്യാക്കുറിപ്പിലുണ്ടായിരുന്നു.

Read More

പുൽപ്പള്ളി പാലമൂല പാലക്കണ്ടി മുസ്തഫ – റഹ്മത്ത് ദമ്പതികളുടെ മകൻ മിഥ്ലാജ് (19) നിര്യാതനായി

പുൽപ്പള്ളി: പുൽപ്പള്ളി പാലമൂല പാലക്കണ്ടി മുസ്തഫ – റഹ്മത്ത് ദമ്പതികളുടെ മകൻ മിഥ്ലാജ് (19) നിര്യാതനായി. സംസ്ക്കാരം ഇന്ന് വൈകിട്ട് 5ന് പുൽപ്പള്ളി റഹ്മാനിയ ജുമാ മസ്ജിദിൽ സഹോദരിമാർ: സുആദ, സ്വാലിഹ.

Read More

കൊവിഷീൽഡും അംഗീകരിച്ച് യു.എ.ഇ

ദുബൈ: യുഎഇ അംഗീകരിച്ച വാക്സിനുകളുടെ പട്ടികയിൽ കൊവിഷീൽഡും. കൊവിഷീൽഡ് രണ്ട് വാക്സിൻ എടുത്തവർക്ക് യു.എ.ഇയിലെത്താം. ഫൈസർ, ആസ്ട്ര, സെനക, സിനോഫോം, സ്പുട്നിക് വാക്സിനുകൾക്കും അനുമതി. ദുബായ് ഹെൽത്ത് അതോറിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.  

Read More

കർഷക ദ്രോഹ നടപടിക്കെതിരെ സുൽത്താൻ ബത്തേരിയിൽ കോൺഗ്രസ് ധർണ

സുൽത്താൻ ബത്തേരി : കേന്ദ്ര സർക്കാരിന്റെ കർഷക ദ്രോഹ നടപടികൾ അവസാനിപ്പിക്കുക, വയനാട് മെഡിക്കൽ കോളേജ് ഉടൻ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ബത്തേരി സ്വതന്ത്രമൈതാനിയിൽ ധർണ നടത്തി. കെ.പി.സി.സി സെക്രട്ടറി കെ.കെ.അബ്രാഹം ധർണ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ടി.ജെ.ജോസഫ് അധ്യക്ഷത വഹിച്ചു. സി.പി.വർഗ്ഗീസ്, എൻ.എം.വിജയൻ , എൻ.സി.കൃഷ്ണകുമാർ, ആർ.പി.ശിവദാസ്, എടക്കൽ മോഹനൻ, ഉമ്മർ കുണ്ടാട്ടിൽ, അമൽജോയ്, സി.കെ.ബഷീർ, സിജി ജോസഫ്, എ.എസ്. വിജയ എന്നിവർ സംസാരിച്ചു.

Read More

പീഡനക്കേസ്: മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ബാലചന്ദ്രകുമാര്‍ ഹൈക്കോടതിയില്‍

  ബലാത്സംഗക്കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ഹര്‍ജിയില്‍ പറയുന്നു. ബലാത്സംഗ ആരോപണത്തിന് പിന്നില്‍ നടന്‍ ദിലീപാണ്. ദിലീപിനെതിരെ ആരോപണം ഉന്നയിച്ചതിനെ പ്രതികാരമായിട്ടാണ് തനിക്കെതിരെ ബലാല്‍സംഗ പരാതി നല്‍കിയത്. തന്നെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നും ബാലചന്ദ്രകുമാര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു. കേസില്‍ തിരുവനന്തപുരം സൈബര്‍ സെല്‍ ചോദ്യംചെയ്യാന്‍ വിളിച്ചതിന് പിന്നാലെയാണ് ബാലചന്ദ്രകുമാര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.

Read More