വയനാട് ‍ ജില്ലയിൽ കണ്ടൈന്മെന്റ് സോണുകളായി പ്രഖ്യാപിച്ചു

കണ്ടൈന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു ജില്ലയില്‍ നെന്മേനി പഞ്ചായത്തിലെ വാര്‍ഡ് (2 ,3 ,6 ,8 ,10 ,11 ,12 ,13 ,14 ,15 ,16 ,17 ,19 ,20 ,21 ), മേപ്പാടി പഞ്ചായത്തിലെ വാര്‍ഡ് (8 ,16,19 ) (2 മൈക്രോ കണ്ടൈമെന്റ് ),കോട്ടത്തറ പഞ്ചായത്തിലെ വാര്‍ഡ് (12 ),മൂപ്പൈനാട് പഞ്ചായത്തിലെ വാര്‍ഡ് (1 മൈക്രോ കണ്ടൈമെന്റ് ), മീനങ്ങാടി പഞ്ചായത്തിലെ വാര്‍ഡ് (6 ,19 ,12 ,17 ,11 ,2 ,1 ) (3…

Read More

പെട്രോൾ വിലയും വർധിപ്പിച്ചു; ഡീസൽ വിലയിലും തുടർച്ചയായ നാലാം ദിവസവും വർധനവ്

രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ വീണ്ടും വർധനവ്. ഡീസലിന് പിന്നാലെ 72 ദിവസത്തിന് ശേഷം പെട്രോൾ വിലയും വർധിപ്പിച്ചു. പെട്രോളിന് 22 പൈസയും ഡീസലിന് 26 പൈസയുമാണ് വർധിപ്പിച്ചത്. തുടർച്ചയായ നാലാം ദിവസമാണ് ഡീസൽ വില വർധിപ്പിക്കുന്നത്. കൊച്ചിയിൽ പെട്രോൾ വില 101.70 രൂപയായി. ഡീസലിന് 94.58 രൂപയാണ്. തിരുവനന്തപുരത്ത് പെട്രോൾ വില 103.70 രൂപയും ഡീസലിന് 96.48 രൂപയുമാണ്. കോഴിക്കോട് പെട്രോളിന് 101.92 രൂപയും ഡീസലിന് 94.82 രൂപയുമായി.

Read More

സിബിഐക്ക് നിയന്ത്രണം: സംസ്ഥാനത്ത് ഇനി കേസ് അന്വേഷിക്കാൻ സർക്കാർ അനുമതി വേണം, വിജ്ഞാപനം ഇറക്കി

സംസ്ഥാനത്ത് സിബിഐ കേസ് സ്വയമേറ്റെടുത്ത് അന്വേഷിക്കുന്നതിന് നിയന്ത്രണമേർപ്പെടുത്തി സർക്കാർ വിജ്ഞാപനം പുറത്തിറക്കി. സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ കേരളത്തിൽ അന്വേഷണം നടത്താൻ നൽകിയിരുന്ന അനുമതി പിൻവലിച്ചാണ് വിജ്ഞാപനം. കോടതി ഉത്തരവ് പ്രകാരമോ, സർക്കർ അനുമതിയോടു കൂടിയോ മാത്രമേ ഇനി സിബിഐക്ക് കേരളത്തിൽ അന്വേഷണം ഏറ്റെടുക്കാനാകൂ. ആഭ്യന്തര സെക്രട്ടറി സഞ്ജയ് കൗളാണ് ഇതുസംബന്ധിച്ച വിജ്ഞാപനമിറക്കിയത്. ലൈഫ് മിഷൻ അഴിമതി കേസ് സിബിഐ നേരിട്ട് ഏറ്റെടുത്തതിന് പിന്നാലെയാണ് സർക്കാർ തീരുമാനം.

Read More

കണ്ടേയ്ൻമെന്റ് സോണാക്കി

  നെന്മേനി ഗ്രാമ പഞ്ചായത്തിലെ വാർഡ് 11 (നമ്പ്യാർകുന്ന്) മാങ്ങ ച്ചാൽ കോളനിയുടെ 300 മീറ്റർ പരിധിയിൽ ഉള്ള പ്രദേശങ്ങൾ. കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ 5, 10, 11, 12 വാർഡുകളിൽ ഉൾപ്പെടുന്ന കമ്പളക്കാട് ബസ് സ്റ്റാൻഡ് മുതൽ , കെൽട്രോൺ വളവ്, പറളിക്കുന്ന് റോഡ്, രാസ്ത റോഡ് അംഗൻവാടി കെട്ടിടം വരെയുള്ള പ്രദേശങ്ങൾ, കമ്പളക്കാട് ടൗൺ ഉൾപ്പെടെ (മൈക്രോ കണ്ടേയ്ൻമെന്റ് സോൺ) അമ്പലവയൽ ഗ്രാമപഞ്ചായത്തിലെ വാർഡ് 7 (നീർച്ചാൽ)    

Read More

സന്തോഷ് ഈപ്പൻ നൽകിയ ഐ ഫോണുകളിൽ ഏറ്റവും വിലയേറിയത് ഉപയോഗിക്കുന്നത് എം ശിവശങ്കർ

സ്വപ്‌ന സുരേഷിന് സന്തോഷ് ഈപ്പൻ കൈമാറിയ ഐ ഫോണുകളിൽ ഏറ്റവും വിലയേറിയത് ഉപയോഗിച്ചിരുന്നത് എം ശിവശങ്കറെന്ന് റിപ്പോർട്ട്. സ്വപ്‌ന നൽകിയതാകാം ഈ ഫോൺ എന്നാണ് കരുതുന്നത്.   ഒരു ലക്ഷത്തോളം വിലവരുന്നതാണ് ഫോൺ. തന്റെ പക്കലുണ്ടായിരുന്ന ഫോണുകളുടെ ഐഎംഇ നമ്പർ ശിവശങ്കർ അന്വേഷണ സംഘത്തിന് നൽകിയിരുന്നു. താൻ വാങ്ങിയ ഐ ഫോണുകളുടെ വിവരങ്ങൾ സന്തോഷ് ഈപ്പനും നൽകിയിരുന്നു. ഇവ പരിശോധിച്ചതിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത് ശിവശങ്കറിനെ ഇഡി ചോദ്യം ചെയ്യുന്നത് തുടരുകയാണ്. കോടതി നിർദേശപ്രകാരം ഇന്നലെ വൈകുന്നേരം…

Read More

SIRനെതിരെ തെരുവിൽ പ്രതിഷേധിക്കാൻ തൃണമൂൽ കോൺഗ്രസ്‌, മമത ബാനർജിയും, അഭിഷേക് ബാനർജിയും നാളെ കൊൽക്കത്തയിൽ പ്രതിഷേധിക്കും

വോട്ടർ പട്ടിക പരിഷ്കരണം, SIRനെതിരെ തെരുവിൽ പ്രതിഷേധിക്കാൻ തൃണമൂൽ കോൺഗ്രസ്‌. മുഖ്യമന്ത്രി മമത ബാനർജിയും,എംപി അഭിഷേക് ബാനർജിയും നാളെ കൊൽക്കത്തയിൽ പ്രതിഷേധിക്കും. SIR നടപടികൾ നാളെ ആരംഭിക്കുന്ന പശ്ചാത്തലത്തിലാണ് പ്രതിഷേധം. TMC ഒരു പ്രശ്നത്തിനായി കാത്തിരിക്കുകയായിരുന്നു എന്ന് ബിജെപി നേതാവ് ദിലീപ് ഘോഷ് ആരോപിച്ചു. ബംഗാളിൽ സ്ഥിതി TMC ക്ക് മോശമാണ്. SIR ലൂടെ ജനകീയ വിഷയങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് ശ്രമം എന്നും ദിലീപ് ഘോഷ് വ്യക്തമാക്കി. നവംബർ 4 ന് റെഡ് റോഡിൽ നിന്ന്…

Read More

ഓപ്പറേഷൻ ഗംഗ: റൊമേനിയയിൽ നിന്ന് വ്യോമസേനയുടെ ആദ്യവിമാനമെത്തി

യുക്രൈന്റെ അതിർത്തി രാജ്യമായ റൊമേനിയയിൽ നിന്ന് വ്യോമസേനയുടെ ആദ്യവിമാനമെത്തി. പുലർച്ചെ ഒന്നരയോടെ വിമാനം ഡൽഹിയിലെത്തി. വ്യോമസേനയുടെ സി-17വിമാനമാണ് എത്തിയത്. ഇരുന്നൂറോളം പേരെയാണ് ആദ്യവിമാനത്തിൽ എത്തിച്ചത്.പോളണ്ട്, ഹംഗറി എന്നിവിടങ്ങളിലേക്ക് പോയ രണ്ട് സി-17 വിമാനങ്ങളും ഇന്ന് രാവിലെ എട്ട് മണിക്കെത്തും. അടുത്ത 24 മണിക്കൂറിൽ 15രക്ഷാദൗത്യ വിമാനങ്ങൾ സർവീസ് നടത്തും. അതേസമയം, കിഴക്കൻ യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കാമെന്നു റഷ്യയുടെ ഉറപ്പ്. റഷ്യൻ അതിർത്തി വഴിയായിയിരിക്കും ഒഴിപ്പിക്കൽ. പുടിൻ-മോദി ചർച്ചയ്ക്ക് ശേഷമാണു പുതിയ ദൗത്യത്തിന് വഴി തെളിഞ്ഞത്. യുക്രൈൻ…

Read More

ജാമ്യമില്ല; രാഹുല്‍ മാങ്കൂട്ടത്തില്‍ അഴിക്കുള്ളില്‍; റിമാന്‍ഡ് 14 ദിവസത്തേക്ക്

മൂന്നാമത്തെ ലൈംഗിക പീഡനക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ റിമാന്‍ഡില്‍. രാഹുലിനെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുകയും ജാമ്യം ലഭിക്കാതിരിക്കുകയുമായികുന്നു. രാഹുലിനെ 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയതിരിക്കുന്നത്. മാവേലിക്കര സ്‌പെഷ്യല്‍ സബ് ജയിലിലേക്കാണ് രാഹുലിനെ മാറ്റുക. പത്തനംതിട്ട ജില്ലാ മജിസ്‌ട്രേറ്റിന് മുന്നിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ ഹാജരാക്കിയത്. കൂടുതല്‍ ചോദ്യം ചെയ്യലിനായി പ്രത്യേക അന്വേഷണസംഘം കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചേക്കും. നാളെയാകും അപേക്ഷ നല്‍കുക. സമാന സ്വഭാവമുള്ള കുറ്റകൃത്യങ്ങള്‍ രാഹുല്‍ ആവര്‍ത്തിച്ച് ചെയ്തിട്ടുണ്ടെന്നും ഇയാള്‍ ഹാബിച്വല്‍ ഒഫന്ററാണ് എന്നുമുള്‍പ്പെടെ ഗുരുതര പരാമര്‍ശമാണ് പൊലീസിന്റെ റിപ്പോര്‍ട്ടിലുള്ളത്.

Read More

‘ഇത് വെറുമൊരു പ്രതിപക്ഷമല്ല, ടീം യുഡിഎഫ്; കേരളത്തിൽ 100 സീറ്റുകൾ നേടി അധികാരത്തിലേറും’; വി ഡി സതീശൻ

വി ഡി സതീശൻ നയിക്കുന്ന യു ഡി എഫിന്‍റെ ‘പുതുയുഗ യാത്ര’ക്ക് കാസർഗോഡ് കുമ്പളയിൽ തുടക്കം. എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ യാത്ര ഉദ്ഘാടനം ചെയ്‌തു. ഇത് വെറുമൊരു പ്രതിപക്ഷമല്ല, ടീം യുഡിഎഫ് എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നൂറിലധികം സീറ്റുകൾ നേടി അധികാരത്തിലേറുമെന്നും വി ഡി സതീശൻ പ്രഖ്യാപിച്ചു.അയ്യപ്പന്റെ സ്വര്‍ണം കൊള്ളയടിച്ച് ജയിലില്‍ കിടക്കുന്നവര്‍ക്കെതിരെ നടപടി എടുക്കാതെ രക്തസാക്ഷി ഫണ്ട് കട്ടെടുത്തെന്ന് പറഞ്ഞയാള്‍ക്കെതിരെ നടപടി…

Read More

9 വയസുകാരിയുടെ കൈ മുറിച്ചു മാറ്റേണ്ടി വന്ന സംഭവം; വീഴ്ച ഉണ്ടെങ്കിൽ കർശന നടപടി എടുക്കുമെന്ന് ആരോഗ്യ മന്ത്രി

പാലക്കാട്‌ ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവ് കാരണം ഒൻപതു വയസുകാരിയുടെ വലതു കൈ മുറിച്ചു മാറ്റേണ്ടി വന്ന സംഭവത്തിൽ വീഴ്ച ഉണ്ടെങ്കിൽ കർശന നടപടി എടുക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. സംസ്ഥാന ആരോഗ്യ ഡയറക്ടർ നേരിട്ട് പരിശോധന നടത്തി അടിയന്തിര റിപ്പോർട്ട്‌ നൽകണമെന്ന് മന്ത്രി നിർദേശം നൽകി. പാലക്കാട്‌ ജില്ലാ ആശുപത്രിയിലെ ചികിത്സ പിഴവ് ആരോപണത്തിൽ പ്രതിഷേധം കടുപ്പിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. കുറ്റക്കാർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും ഉൾപ്പടെ കത്ത്…

Read More