Headlines

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടന്ന് സിപിഐഎം; ഞായറാഴ്ച സംസ്ഥാന-ജില്ലാ നേതാക്കള്‍ക്ക് ശില്‍പശാല

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടന്ന് സിപിഐഎം. സംസ്ഥാന- ജില്ലാ നേതാക്കള്‍ക്ക് പരിശീലനത്തിനായി ഞായറാഴ്ച ശില്‍പശാല നടത്തും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് ശില്‍പശാല നടത്തുക. തദ്ദേശ തിരഞ്ഞെടുപ്പില്‍ ജയം ഉറപ്പാക്കുക ലക്ഷ്യമിട്ടുള്ള രൂപരേഖ അവതരിപ്പിക്കും.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂര്‍ത്തിയായതിന് തൊട്ടുപിന്നാലെയാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് സിപിഐഎം കടക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ എങ്ങനെ വിജയം ഉറപ്പിക്കാം എന്നത് സംബന്ധിച്ച വിശദമായ ചര്‍ച്ചകളാണ് പാര്‍ട്ടി തലത്തില്‍ നടക്കാന്‍ പോകുന്നത്. ഇതുമായി ബന്ധപ്പെട്ടാണ് ഞായറാഴ്ച സംസ്ഥാന തല ശില്‍പശാല സംഘടിപ്പിക്കുന്നത്. എകെജി ഹാളില്‍ വച്ചാണ് ശില്‍പശാല നടക്കുക. സംസ്ഥാന കമ്മറ്റി അംഗങ്ങളെയും ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളെയുമാണ് ശില്‍പശാലയിലേക്ക് ക്ഷണിച്ചിട്ടുള്ളത്.

സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികളുടെ ഗുണം ലഭിച്ചയാളുകളെ ഒപ്പം നിര്‍ത്താനുള്ള ഇടപെടല്‍, സേവനങ്ങള്‍ ലഭിക്കാനുള്ളവര്‍ക്ക് അത് നേടിക്കൊടുക്കല്‍ തുടങ്ങിയ വിവധ വിഷയങ്ങള്‍ക്ക് പ്രാധാന്യം നല്‍കും.