Headlines

24 മണിക്കൂറിനിടെ പരിശോധിച്ചത് 90.394 സാമ്പിളുകൾ; ഇനി ചികിത്സയിലുള്ളത് 1.43 ലക്ഷം പേർ

  സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 90,394 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 368 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 745 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 17,862 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 743, കൊല്ലം 125, പത്തനംതിട്ട 1212, ആലപ്പുഴ 1077, കോട്ടയം 1240, ഇടുക്കി 813, എറണാകുളം 2518, തൃശൂര്‍ 3976, പാലക്കാട് 834, മലപ്പുറം 1593, കോഴിക്കോട് 2184, വയനാട് 458,…

Read More

കൊവിഡ് ചട്ടലംഘനം: പോത്തീസിന്റെയും രാമചന്ദ്രൻ സൂപ്പർ സ്റ്റോഴ്‌സിന്റെയും ലൈസൻസ് റദ്ദാക്കി

തിരുവനന്തപുരത്തെ പ്രമുഖ വസ്ത്രവ്യാപാര, ഹൈപ്പർ മാർക്കറ്റ് ശാലകളായ പോത്തീസിന്റെയും രാമചന്ദ്രൻ സൂപ്പർ സ്‌റ്റോഴ്‌സിന്റെയും ലൈസൻസ് റദ്ദാക്കി. കൊവിഡ് ചട്ടം ലംഘിച്ചതിനെ തുടർന്നാണ് നടപടി. തിരുവനന്തപുരം കോർപറേഷൻ മേയറാണ് നടപടി സ്വീകരിച്ചത്. അട്ടക്കുളങ്ങരയിലാണ് രാമചന്ദ്രൻ സൂപ്പർ സ്റ്റോഴ്‌സ്. സ്ഥാപനത്തിൽ കൊവിഡ് ചട്ടം ലംഘിച്ച് ആളുകളെ കൂട്ടത്തോടെ കയറ്റിയതിനാണ് നടപടി. രാമചന്ദ്രൻ സൂപ്പർ സ്റ്റോഴ്‌സിലെ ജീവനക്കാർക്ക് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പോത്തീസിനും കൊവിഡ് ചട്ടലംഘനം നടത്തിയതിനെ തുടർന്നാണ് ലൈസൻസ് റദ്ദായത്.

Read More

‘ശബരിമലയിൽ സ്പോൺസർമാരെ നിയന്ത്രിക്കും, മാനദണ്ഡങ്ങൾ പുനഃപരിശോധിക്കും’; കെ ജയകുമാർ

ശബരിമലയിൽ സ്പോൺസർമാരെ നിയന്ത്രിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. അതിനായി മാനദണ്ഡങ്ങൾ പുനഃപരിശോധിക്കും. സ്പോൺസേഴ്സിന് ബാങ്ക് ബാലൻസ് ഉണ്ടോ എന്നതടക്കം പരിശോധിക്കുമെന്നും കെ ജയകുമാർ പറഞ്ഞു. മാനദണ്ഡങ്ങൾ പരിഷ്‌കരിക്കാനുള്ള നടപടി ക്രമങ്ങളിലേക്ക് കടന്നതായി ദേവസ്വം പ്രസിഡന്റ് വ്യക്തമാക്കി.മാനദണ്ഡങ്ങൾ പരിഷ്‌കരിക്കാനുള്ള പ്രാഥമികമായ പട്ടിക തയാറാക്കിയിട്ടുണ്ട്. സ്‌പോൺസർഷിപ്പ് ആവശ്യമുണ്ടെങ്കിൽ ദേവസ്വം ബോർഡ് തീരുമാനിച്ച ശേഷമാകും നടപടി ഉണ്ടാവുക. നിലവിൽ സ്‌പോൺസർമാർ താത്പര്യം അറിയിച്ച് ദേവസ്വം ബോർഡിനെ സമീപിക്കുന്ന സാഹചര്യമാണുള്ളത്. അത്തരത്തിലുള്ള സാഹചര്യം വേണ്ട എന്നാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്….

Read More

കായിക താരങ്ങൾക്ക് നിയമനം നൽകുമെന്ന് മന്ത്രി അബ്ദുറഹ്മാൻ; സമരം അവസാനിച്ചു

  കായിക താരങ്ങൾക്ക് നിയമനം നൽകുമെന്ന് കായികമന്ത്രി വി.അബ്ദുറഹ്മാൻ. കായികതാരങ്ങളുടെ പ്രതിനിധകളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. പരാതികൾ പരിശോധിക്കാൻ സ്‌പോർട്‌സ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള വിദഗ്ധസമിതിയെ ഏർപ്പെടുത്തി. സെക്രട്ടേറിയറ്റിന് മുമ്പിലെ സമരം അവസാനിപ്പിച്ചതായി കായിക താരങ്ങൾ. കായിക മന്ത്രിയുമായി നടത്തിയ ചർച്ച വിജയമെന്നും കായിക താരങ്ങൾ അറിയിച്ചു. 24 കായികതാരങ്ങൾക്ക് ഉടൻ ജോലി നൽകാനാണ് സർക്കാർ തീരുമാനം. നടപടികൾ പൂർത്തീകരിച്ചെന്ന് മന്ത്രി വി.അബ്ദുറഹ്മാൻ. ബാക്കിയുളള കായികതാരങ്ങളുടെ നിയമനത്തിന് എട്ടംഗസമിതി രൂപീകരിച്ച് തീരുമാനമെടുക്കും. സർക്കാരിന് പിടിവാശിയില്ല, ജോലി നൽകുമെന്നാണ് എന്നും…

Read More

രാജസ്ഥാനിൽ ചമ്പൽ നദിയിൽ വള്ളം മറിഞ്ഞ് അഞ്ച് പേർ മരിച്ചു

രാജസ്ഥാനിലെ ചമ്പൽ നദിയിൽ വള്ളം മറിഞ്ഞ് അഞ്ച് പേർ മരിച്ചു. ബുധനാഴ്ച രാവിലെയാണ് സംഭവം. 30 പേർ സഞ്ചരിച്ച വള്ളമാണ് മറിഞ്ഞത്. അപകടത്തിൽ 10 പേരെ കാണാതായി. 15 പേരെ രക്ഷപ്പെടുത്തി. ബുണ്ടി ജില്ലയിലെ കമലേശ്വർ ധാമിലേക്ക് പോയ വള്ളമാണ് മറിഞ്ഞത്. ജില്ലാ കലക്ടർ ഉജ്ജ്വാൾ റാത്തോഡും റൂറൽ എസ്പി ശരദ് ചൗധരിയും സംഭവ സ്ഥലം സന്ദർശിച്ചു.

Read More

ഓണം ബമ്പർ നറുക്കെടുത്തു; 12 കോടിയുടെ വിജയിയെ അറിയാം, സമ്മാനാർഹമായ മറ്റ് നമ്പറുകളും ഇതാണ്

  ഓണം ബമ്പർ വിജയിയെ പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 12 കോടി ലഭിച്ചത് TE  645465  എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. ധനമന്ത്രി കെ എം ബാലഗോപാലാണ് നറുക്കെടുപ്പ് ഉദ്ഘാടനം നിർവഹിച്ചത്. 300 രൂപയായിരുന്നു ഓണം ബമ്പർ ടിക്കറ്റിന്റെ വില സമ്മാനം രണ്ടാനമായി ആറ് പേർക്ക് ഓരോ കോടി രൂപ വീതം ലഭിക്കും. മൂന്നാം സമ്മാനം 10 ലക്ഷം രൂപ ഓരോ പരമ്പരയിലും രണ്ട് പേർക്ക് വീതം ആകെ 12 പേർക്ക് ലഭിക്കും. നാലാം സമ്മാനം അഞ്ച് ലക്ഷം…

Read More

കൊല്ലത്ത് സ്വകാര്യ സ്കൂളിൽ ഭക്ഷ്യവിഷബാധ; 30ലധികം കുട്ടികൾ ആശുപത്രിയിൽ

  കൊല്ലം∙ ഏഴാംമൈലിൽ സ്വകാര്യ സ്കൂളിൽ ഭക്ഷ്യവിഷബാധ. മുപ്പതിലധികം കുട്ടികൾ ആശുപത്രിയിൽ. ഇന്നലെ രാത്രിയാണ് സംഭവം. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണ്. സ്കൂളിലെ പമ്പ് തകരാറായതിനാൽ പുറത്ത് നിന്ന് കുടിവെള്ളം എത്തിക്കാൻ കരാറുകാരനെ ഏൽപ്പിച്ചിരുന്നു. ഈ വെള്ളം ഉപയോഗിച്ച കുട്ടികൾക്കാണ് ഭക്ഷ്യവിഷ ബാധയുണ്ടായത്. കരാറുകാരൻ നൽകിയത് പാറമടയിൽ നിന്നുള്ള വെള്ളമാണെന്ന് ആരോപണമുണ്ട്. സംഭവത്തിൽ ആരോഗ്യവകുപ്പ് വെള്ളത്തിന്റെ സാംപിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

Read More

സർക്കാർ നിർദ്ദേശിച്ച പേരുകളെ എതിർത്ത് രാഹുൽ ഗാന്ധി, മുഖ്യ വിവരവകാശ കമ്മീഷണറുടെ നിയമനത്തിൽ വിയോജന കുറിപ്പ് നല്കി

ദില്ലി : രാജ്യത്തെ സുപ്രധാന ഭരണഘടനാ ചുമതലകളായ മുഖ്യ വിവരവകാശ കമ്മീഷണർ, വിവരവകാശ കമ്മീഷണർമാർ, കേന്ദ്ര വിജിലൻസ് കമ്മീഷണർ എന്നിവരുടെ നിയമനം സംബന്ധിച്ച് ഇന്ന് ചേർന്ന നിർണ്ണായക സമിതി യോഗത്തിൽ കോൺഗ്രസ് നേതാവും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി വിയോജന കുറിപ്പ് രേഖപ്പെടുത്തി.പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിപക്ഷ നേതാവ് എന്ന നിലയിൽ രാഹുൽ ഗാന്ധി എന്നിവർ ഉൾപ്പെട്ട ഉന്നതതല സമിതിയാണ് നിയമനത്തിന് പരിഗണിക്കേണ്ട പേരുകൾ ചർച്ച ചെയ്തത്. നിയമനത്തിന്…

Read More

എല്ലാവർക്കും സൗജന്യ വാക്‌സിൻ: 44 കോടി ഡോസ് വാക്‌സിന് കൂടി കേന്ദ്രം ഓർഡർ നൽകി

  രാജ്യത്ത് 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും സൗജന്യ വാക്‌സിൻ നൽകുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ 44 കോടി ഡോസ് വാക്‌സിന് കൂടി ഓർഡർ നൽകി കേന്ദ്ര സർക്കാർ സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് 25 കോടി കൊവിഷീൽഡ് വാക്‌സിനും ഭാരത് ബയോടെക്കിൽ നിന്നും 19 കോടി കോവാക്‌സിനുമാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം ഓർഡർ നൽകിയത്. ഇതിനോടകം രണ്ട് കമ്പനികൾക്കും നൽകിയ ഓർഡറുകൾക്ക് പുറമെയാണിത്. ഡിസംബറിനുള്ളിൽ 44 കോടി ഡോസും ലഭ്യമാകുന്ന തരത്തിലാണ് ഓർഡർ. ഇരു കമ്പനികൾക്കും 30 ശതമാനം തുക…

Read More

കേരള സർവകലാശാല അക്കാദമിക് കൗൺസിൽ യോഗം വി.സി. അവസാന നിമിഷം മാറ്റി; പ്രതിഷേധം ശക്തം

കേരള സർവകലാശാലയുടെ അക്കാദമിക് കൗൺസിൽ യോഗം അവസാന നിമിഷം മാറ്റിവെച്ച വൈസ് ചാൻസലർ (വി.സി) ഡോ. മോഹനൻ കുന്നുമ്മലിന്റെ നടപടിയിൽ ശക്തമായ പ്രതിഷേധം. ഇന്ന് രാവിലെ പത്ത് മണിക്ക് ചേരാനിരുന്ന യോഗം, ഭൂരിഭാഗം അംഗങ്ങളും സർവകലാശാല ആസ്ഥാനത്ത് എത്തിയ ശേഷമാണ് വി.സി മാറ്റിവെച്ചത്. ഇതിനെതിരെ ഇടതു സിൻഡിക്കേറ്റ് അംഗങ്ങൾ ഉൾപ്പെടെയുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തി. 110 അംഗങ്ങളുള്ള അക്കാദമിക് കൗൺസിലിന്റെ യോഗത്തിൽ ദൂരസ്ഥലങ്ങളിൽ നിന്നുള്ള അംഗങ്ങൾ ഉൾപ്പെടെ എത്തിച്ചേർന്നിരുന്നു. യോഗം ആരംഭിക്കുന്നതിന് അര മണിക്കൂർ മുമ്പ്, വി.സി മോഹനൻ…

Read More