ചേർത്തല തിരോധാന കേസുകൾ; ഒരു കേസ് കൂടി റീ ഓപ്പൺ ചെയ്ത് പൊലീസ്

ആലപ്പുഴ ചേർത്തല തിരോധാന കേസുകളിൽ ഒരു കേസ് കൂടി റീ ഓപ്പൺ ചെയ്ത് പൊലീസ്. അഞ്ചുവർഷം മുമ്പുള്ള സിന്ധു തിരോധാന കേസിന് പ്രതി സെബാസ്റ്റ്യനുമായി ബന്ധമുണ്ടോ എന്നാണ് അന്വേഷിക്കുന്നത്. അതിനിടെ അതിരമ്പുഴ സ്വദേശി ജെയ്നമ്മയെ കൊലപ്പെടുത്തി സെബാസ്റ്റ്യൻ സ്വർണം കൈക്കലാക്കിയെന്ന് പൊലീസ് കണ്ടെത്തി. സെബാസ്റ്റ്യനുമായി ഇന്ന് പള്ളിപ്പുറത്തെ വീട്ടിൽ തെളിവെടുപ്പ് നടക്കും. ചേർത്തലയിൽ നിന്ന് അഞ്ചുവർഷം മുമ്പ് കാണാതായ സിന്ധു തിരോധാനമാണ് വീണ്ടും അന്വേഷിക്കുന്നത്. സിന്ധുവിന് സെബാസ്റ്റ്യനുമായി ബന്ധമുണ്ടോ എന്ന് അന്വേഷണം. 2020 ഒക്ടോബർ 19നാണ് ചേർത്തലയിൽ…

Read More

സംസ്ഥാനത്ത് വീണ്ടും ബ്ലാക്ക് ഫംഗസ് മരണം; മരിച്ചത് വടകര സ്വദേശി

സംസ്ഥാനത്ത് വീണ്ടും ബ്ലാക്ക് ഫംഗസ് മരണം. വടകര ചോറോട് സ്വദേശി നാസർ(56)ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

Read More

നാഗ്പൂരില്‍ നിര്‍മാണത്തിലിരുന്ന ക്ഷേത്രമതില്‍ ഇടിഞ്ഞുവീണു; 17 തൊഴിലാളികള്‍ക്ക് പരുക്ക്

മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ നിര്‍മാണത്തിലിരുന്ന ക്ഷേത്രമതില്‍ ഇടിഞ്ഞുവീണ് 17 തൊഴിലാളികള്‍ക്ക് പരുക്ക്. കൊരാടി മഹാലക്ഷ്മി ജഗ്താംബ മന്ദിറിന്റെ ഗേറ്റാണ് ഇടിഞ്ഞുവീണത്. മൂന്നുപേരുടെ നില അതീവ ഗുരുതരമെന്നാണ് റിപ്പോര്‍ട്ട്. പരുക്കേറ്റ തൊഴിലാളികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും ചികിത്സ നല്‍കി വരികയാണെന്നും നാഗ്പൂര്‍ മെട്രോപൊലിറ്റന്‍ റീജണ്‍ ഡെവലപ്പ്‌മെന്റ് അതോരിറ്റി( NMRDA) ചെയര്‍മാന്‍ സഞ്ജയ് മീണ മാധ്യമങ്ങളോട് വ്യക്തമാക്കി. എന്‍ഡിആര്‍എഫ് സംഘവും നാട്ടുകാരും ചേര്‍ന്നാണ് തകര്‍ന്ന ഗേറ്റിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന തൊഴിലാളികളെ പുറത്തെടുത്തത്. ഇന്നലെ രാത്രിയോടെയാണ് സംഭവം നടന്നത്. ക്ഷേത്രത്തിനായി നിര്‍മിച്ച കൂറ്റന്‍ കോണ്‍ക്രീറ്റ്…

Read More

വയനാട് പനമരത്ത് മധ്യവയസ്കനെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി

പനമരം :തമിഴ്നാട് ലാൽഗുഡി താലൂക്കിൽ പിള്ളയാർ കോവിൽ തെരുവ് കറുപ്പസ്വാമി (50) നെയാണ് പനമരത്തെ പഴയ നടവയൽ റോഡിലെ സ്വകാര്യ ലോഡ്ജ്മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം സ്വകാര്യ കമ്പനിയുടെ പരസ്യ ബോർഡ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളായ രണ്ട് പേരോടൊപ്പമാണ് കറുപ്പസ്വാമി പനമരത്തെത്തിയത്. തുടർന്ന് ലോഡ്ജിൽ മുറിയിൽ എടുത്ത് താമസിച്ച കറുപ്പസ്വാമിയെ ഇന്ന് രാവിലെയോടെ മരണപ്പെട്ട നിലയിൽ കാണപ്പെടുകയായിരുന്നു. പനമരം പോലീസ് തുടർനടപടികൾ ആരംഭിച്ചു.

Read More

അഫ്ഗാൻ ഭൂകമ്പത്തിൽ മരണം 800 കവിഞ്ഞു; സഹായഹസ്‌തവുമായി ഇന്ത്യ, ദുരിതശ്വാസ സാമഗ്രികൾ അയച്ചു

800-ലധികം പേരുടെ മരണത്തിനിടയാക്കിയ അഫ്ഗാൻ ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി ഇടപെടലുമായി ഇന്ത്യ. കാബൂളിലേക്ക് ഇന്ത്യ ദുരിതശ്വാസ സാമഗ്രികൾ അയച്ചു. ഇന്ത്യ അഫ്‌ഘാനൊപ്പമെന്ന് വിദേശകാര്യ മന്ത്രി അറിയിച്ചു. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ താലിബാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്താക്കിയുമായി സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തുകയും കൂടുതൽ സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു. അഫ്ഗാൻ ഭൂചലനത്തിൽ നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ദുരിതബാധിതർക്ക് എല്ലാ സഹായവും നൽകുമെന്ന് എക്‌സിൽ കുറിച്ചു. “അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂകമ്പത്തിൽ നിരവധി ജീവനുകൾ…

Read More

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തതിന് എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. പാലക്കാട് മണ്ണാർക്കാട് എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് ഇൻസ്പെക്ടർ കെ.വി. ഷൺമുഖനെയാണ് സസ്പെൻഡ് ചെയ്തത്.പാലക്കാട് ജില്ലാ പൊലീസ് മേധാവി സമർപ്പിച്ച അന്വേഷണറിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് കമ്മീഷണർ നടപടി സ്വീകരിച്ചത്. ഒക്ടോബർ രണ്ടിന് പാലക്കാട് കല്ലടിക്കോട് നടന്ന പഥസഞ്ചലനത്തിൽ ആർഎസ്എസ് യൂണിഫോം ധരിച്ച് പങ്കെടുത്തുവെന്നാണ് കണ്ടെത്തൽ.ഷൺമുഖനെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. സർക്കാർ ജീവനക്കാർ പാലിക്കേണ്ട സർവീസ് ചട്ടങ്ങൾ ലംഘിച്ചുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

Read More

IFFKയിൽ പ്രതിസന്ധി രൂക്ഷം; സിനിമകൾ ഒഴിവാക്കാനുള്ള കേന്ദ്ര നിർദ്ദേശത്തിൽ പ്രതിഷേധം ശക്തം

കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രതിസന്ധി രൂക്ഷം. 19 സിനിമകൾ ഒഴിവാക്കണമെന്ന കേന്ദ്രസർക്കാർ നിർദേശത്തിന് എതിരെ പ്രതിഷേധം ശക്തം. രാവിലെ നടക്കാനിരുന്ന നാല് സിനിമകളുടെ പ്രദർശനം ഒഴിവാക്കി. കൂടുതൽ ചിത്രങ്ങളുടെ സ്ക്രീനിങ് മുടങ്ങുമെന്ന് കേരള ചലച്ചിത്ര അക്കാദമി. ഇന്ന് Clash, Un Concealed Poetry, Inside The Wolf, Eagle Of The Replublic തുടങ്ങിയ സിനിമകളുടെ പ്രദർശനം ഒഴിവാക്കിയതായി അറിയിപ്പ് നൽകി. വിവിധ തിയറ്ററുകളിൽ സിനിമകളുടെ പ്രദർശനം എട്ടുമണിക്കും പത്തുമണിക്കും ഉള്ളിൽ നടക്കേണ്ടിയിരുന്നവയാണ്. ഇന്ന് കൂടുതൽ…

Read More

ആ ബാറ്റില്‍ നിന്ന് ഇത്തവണയും മറുപടിയുണ്ടായില്ല; ആശങ്കയിലായി ആരാധകര്‍

കേരളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് സഞ്ജു സാംസണ്‍. അതിനാല്‍ തന്നെ അദ്ദേഹം ഓരോ തവണ ഇന്ത്യന്‍ ടീമിലിടം നേടുമ്പോഴും മലയാളികള്‍ മതിമറന്നാഘോഷിച്ചു. തങ്ങളുടെ സ്വന്തം ‘ബ്രോ’യില്‍ പ്രതീക്ഷകള്‍ അര്‍പ്പിച്ചു. വരാനിരിക്കുന്ന ട്വന്റി ട്വന്റി ലോക കപ്പ് ടീമിലിടം ഉറപ്പിക്കാനുള്ള അവസരമായിരുന്നു ന്യൂസിലാന്‍ഡുമായുള്ള ട്വന്റി ട്വന്റി പരമ്പര. എന്നാല്‍ ഇന്ത്യയുടെ തിളക്കമുള്ള വിജയത്തിനിടയിലും പരമ്പരയിലെ മൂന്നാം മാച്ചിലുണ്ടായ ഗോള്‍ഡന്‍ ഡക്ക് ആരാധകരിലാകെ നിരാശ പടര്‍ത്തിയിരിക്കുകയാണ്. ആദ്യ മൂന്നുമത്സരങ്ങളിലും നിരാശജനകമായ പ്രകടനം കാഴ്ച്ചവെച്ച സഞ്ജുവിന് ഇനി അടുത്ത മാച്ചില്‍ അവസരം ലഭിക്കുമോ…

Read More

സംസ്ഥാനത്ത് ശക്തമായ മഴ തുടരും, 9 ജില്ലകളിൽ മഴമുന്നറിയിപ്പ്; 2 ജില്ലകൾക്ക് ഓറഞ്ച് അലേർട്ട്

  സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത. 9 ജില്ലകളിൽ മഴമുന്നറിയിപ്പ്. എറണാകുളം തൃശൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട്. ഇന്ന് തിരുവനന്തപുരം,കോട്ടയം ഇടുക്കി പാലക്കാട്,കോഴിക്കോട് കണ്ണൂർ കാസർഗോഡ് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ (ISOL H) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്….

Read More

എയർഇന്ത്യക്ക് നഷ്ടമായത് മുപ്പതുവർഷത്തിലധിക കാലത്തെ സേവന പരിചയമുള്ള പ്രിയപ്പെട്ട ക്യാപ്റ്റനെ: വിങ് കമാണ്ടർ ദീപക് വസന്ത് സാഠേ വിമാനങ്ങൾ ലാൻഡ് ചെയ്തിട്ടുള്ളത് ഇതിലും മോശമായ കാലാവസ്ഥയിൽ

കോഴിക്കോട്: കരിപ്പൂരിൽ എയർ ഇന്ത്യ എക്പ്രസിന്റെ IX 1344 ബോയിങ് 737 വിമാനം അപകടത്തിൽപ്പെട്ടപ്പോൾ ആദ്യം പുറത്ത് വന്ന മരണവാർത്ത ക്യാപ്റ്റനായ ഡി വി സാഠേയുടേതായിരുന്നു. പൈലറ്റായി മുപ്പതുവർഷത്തിലധികകാലത്തെ സേവന പരിചയമുള്ള ഓഫീസറായിരുന്നു ക്യാപ്റ്റൻ സാഠേ   ദീർഘകാലം വിവിധ വിമാനങ്ങൾ പറത്തി പരിചയമുള്ള ഡി വി സാഠേ ഇതിനു മുമ്പും പലതവണ ഇതിനേക്കാൾ മോശം കാലാവസ്ഥകളിൽ വിമാനങ്ങൾ ലാൻഡ് ചെയ്തിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തെ അടുത്തറിയുന്ന പലർക്കും ഈ അപകടവാർത്തയും അതിൽ തന്നെ അദ്ദേഹത്തിന്റെ വിയോഗ വർത്തമാനവും അവിശ്വസനീയമായി…

Read More