ചോദ്യം ചെയ്യൽ നാളെയും തുടരും: എം ശിവശങ്കരൻ ഇന്ന് കൊച്ചിയിൽ തന്നെ തുടരും

കൊച്ചി: തിരുവനന്തപുരം വിമാനത്താവള കളളക്കടത്തുകേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരനെ ദേശീയ അന്വേഷണ ഏജൻസി ചോദ്യം ചെയ്ത് വിട്ടയച്ചു. ശിവശങ്കരൻ ഇന്ന് കൊച്ചിയിൽ തന്നെ തുടരും, നാളെ എൻഐഎ വീണ്ടും ചോദ്യം ചെയ്തേക്കുമെന്നാണ് റിപ്പോർട്ട്. കൊച്ചി കടവന്ത്രയിലെ എൻഐഎ മേഖലാ ഓഫീസിൽ രാവിലെ പത്തുമണിയോടെയാണ് ശിവശങ്കറിൻറെ ചോദ്യം ചെയ്യൽ തുടങ്ങിയത്. അന്വേഷണ സംഘാംഗങ്ങൾക്കുപുറമേ ഹൈദരബാദ് യൂണിറ്റിൻറെ ചുമതലയുളള ഉദ്യോഗസ്ഥ കൂടി എത്തിയിരുന്നു. എൻഐഎയുടെ പ്രോസിക്യൂട്ടർമാരെയും വിളിച്ചുവരുത്തി. ആദ്യഘട്ട ചോദ്യം ചെയ്യലിലെ പൊരുത്തക്കേടുകൾ മുൻനിർത്തിയാണ് ഡിജിറ്റൽ…

Read More

നഡ്ഡയുടെ വാഹനത്തിന് നേർക്കുണ്ടായ ആക്രമണം; ബംഗാൾ ചീഫ് സെക്രട്ടറിയോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് തേടി

ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡയുടെ വാഹനവ്യൂഹത്തിന് നേരെ നടന്ന ആക്രമണത്തിനെ തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പശ്ചിമബംഗാൾ ചീഫ് സെക്രട്ടറിയെയും പോലീസ് മേധാവിയെയും വിളിച്ചുവരുത്തി. ബംഗാളിലെ ക്രമസമാധാനനില തകർന്നുവെന്ന് ഗവർണർ ജഗ്ദീപ് ധൻഖർ റിപ്പോർട്ട് നൽകിയതിന് പിന്നാലെയാണ് നടപടി. തിങ്കളാഴ്ച ഹാജരാകാനാണ് ഉദ്യോഗസ്ഥരോട് നിർദേശിച്ചിരിക്കുന്നത്. നഡ്ഡയുടെ വാഹനത്തിന് നേരെയുണ്ടായ അക്രമം സംബന്ധിച്ച് ബംഗാൾ സർക്കാരിനോട് ആഭ്യന്തര മന്ത്രി അമിത് ഷായും റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് 19, 20 തീയതികളിൽ അമിത് ഷാ ബംഗാളിലെത്തുമെന്നാണ്…

Read More

കയ്യടിക്കൊപ്പം വിമർശനം നേരിട്ട വി ഡി സതീശൻ സർക്കാർ 100 ദിവസങ്ങൾ പിന്നിടുമ്പോൾ

വി.ഡി.സതീശൻ സർക്കാരിന്റെ 100 ദിവസത്തെ ഭരണം, ആദ്യം എടുത്ത തീരുമാനങ്ങളിൽ നിന്ന് പിന്നോട്ട് പോകേണ്ടിവന്ന സംഭവങ്ങൾ കൊണ്ട് സമ്പന്നമാണ്. മന്ത്രിയുടെ പഴ്സണൽ സ്റ്റാഫിലെ ബന്ധു നിയമനം,പ്രോസിക്യൂട്ടർ നിയമനം,മന്ത്രിയുടെ പരിധി വിട്ട പ്രതികരണങ്ങൾ തുടങ്ങി എതിർപ്പും വിമർശനങ്ങളും ശക്തമായപ്പോൾ സർക്കാർ യൂടേൺ അടിച്ച സംഭവങ്ങൾ അനവധിയാണ്. പി.എം ശ്രീ പദ്ധതിയിലും പ്രതിപക്ഷത്തിരുന്നപ്പോഴുളള നിലപാടല്ല സർക്കാർ പ്രകടിപ്പിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. പ്രതിപക്ഷത്തിരുന്ന് വിമർശിക്കുന്നത് പോലെ അത്ര എളുപ്പമല്ല ഭരണമെന്ന് കൂടി ബോധ്യപ്പെടുന്നത് ആയിരുന്നു വി.ഡി.സതീശൻ സർക്കാരിൻെറ ആദ്യ 100 ദിവസങ്ങൾ.പ്രതിപക്ഷത്തിരിക്കെ…

Read More

ഒമിക്രോൺ; കോംഗോയിൽ നിന്ന് വന്നയാളുടെ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള രണ്ട് പേർക്ക് നെഗറ്റീവ്

സംസ്ഥാനത്ത് ഒമിക്രോൺ സ്ഥിരീകരിച്ചയാളുടെ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള രണ്ട് പേർക്ക് നെഗറ്റീവ്. കോംഗോയിൽ നിന്ന് വന്നയാളുടെ സഹോദരനും എയർപോർട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോയ ആൾക്കുമാണ് നെഗറ്റീവ് ആയത്. രണ്ട് പേരും ഏഴ് ദിവസം വരെ കർശന നിരീക്ഷണത്തിൽ ആയിരിക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. ആദ്യം ഒമിക്രോൺ സ്ഥിരീകരിച്ച എറണാകുളം സ്വദേശിയുടെ ഭാര്യ,ഭാര്യാ മാതാവ്, കോംഗോയിൽ നിന്നുവന്ന എറണാകുളം സ്വദേശി,യു കെയിൽ നിന്നുവന്ന തിരുവനന്തപുരം സ്വദേശിക്കുമാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തിൽ ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി. അതേസമയം,…

Read More

‘വിഴിഞ്ഞത്ത് നിക്ഷേപം നടത്തുന്ന വിവരം അറിയിച്ചില്ല’; അദാനി പോർട്സിനെ അതൃപ്തി അറിയിച്ച് സർക്കാർ

  അദാനി പോർട്സിനെ അതൃപ്തി അറിയിച്ച് സർക്കാർ. വിഴിഞ്ഞത്ത് നിക്ഷേപം നടത്തുന്ന വിവരം സർക്കാരിനെ അറിയിക്കുകയോ കൂടിയാലോചന നടത്തുകയോ ചെയ്തില്ല. സര്‍ക്കാരിന്റെ അനുമതിയോട് കൂടി മാത്രമെ ഓഹരി ഘടനയില്‍ മാറ്റം വരുത്താനാകൂ. കണ്‍സഷന്‍ കരാറിലെ ബാധകമായ വ്യവസ്ഥകളും മറ്റ് നിയന്ത്രണങ്ങളും നിര്‍ദേശങ്ങളും കര്‍ശനമായി പരിശോധിച്ചതിന് ശേഷം ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തുടര്‍ നിലപാട് സ്വീകരിക്കും.     ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ അതൃപ്തി മുഖ്യമന്ത്രി വി.ഡി സതീശന്‍ അദാനി പോര്‍ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡ് മാനേജ്‌മെന്റിനെ…

Read More

ചിറ്റൂരിൽ കാണാതായ ആറു വയസുകാരന് വേണ്ടി തിരച്ചിൽ തുടരുന്നു

പാലക്കാട് ചിറ്റൂരിൽ കാണാതായ ആറു വയസുകാരന് വേണ്ടി തിരച്ചിൽ തുടരും. പൊലീസിന്റെയും ഫയർ ആൻഡ് റെസ്ക്യൂ ടീമിന്റെയും നേതൃത്വത്തിൽ ആയിരിക്കും തിരച്ചിൽ. ഇന്നലെ രാവിലെ 11 മണിയോടെ കാണാതായ സുഹാനു വേണ്ടി ഡോഗ് സ്ക്വാഡ് ഉൾപ്പെടെ എത്തി പരിശോധന നടത്തിയിരുന്നു. ഡോഗ്സ്കോഡ് കാണിച്ച കുളത്തിൽ കുട്ടിക്ക് വേണ്ടി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. പ്രദേശത്ത് സിസിടിവി ഇല്ലാത്തതും വെല്ലുവിളി ആകുന്നുണ്ട്. കുട്ടി പ്രദേശത്ത് തന്നെ മറ്റെവിടെയെങ്കിലും മയങ്ങിക്കിടക്കുകയോ വഴിയറിയാതെ അകപ്പെട്ടു പോവുകയോ ചെയ്തിട്ടുണ്ടോ എന്നതു അടക്കമുള്ള കാര്യങ്ങളും…

Read More

‘വര്‍ഷങ്ങളായി സ്ത്രീധന പീഡനം നേരിട്ടിരുന്നു; 2022ല്‍ തന്നെ വിവാഹമോചനത്തിന് ശ്രമിച്ചു’; വിപഞ്ചികയുടെ ശബ്ദ സന്ദേശം പുറത്ത്

യുഎഇയിലെ ഷാര്‍ജയില്‍ ഭര്‍തൃപീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കിയ കൊല്ലം കേരളപുരം സ്വദേശിനി വിപഞ്ചിക വര്‍ഷങ്ങളായി സ്ത്രീധന പീഡനം നേരിട്ടിരുന്നതിന്റെ തെളിവുകള്‍ . സ്വര്‍ണത്തിന് പുറമേ രണ്ടര ലക്ഷം രൂപ വിപഞ്ചികയുടെ കുടുംബം പണമായി നല്‍കിയിരുന്നു. കല്യാണത്തിന് പിന്നാലെ തന്നെ സ്ത്രീധന തര്‍ക്കമുണ്ടായി. വീട്ടുകാര്‍ നല്‍കിയ രണ്ടര ലക്ഷം രൂപയില്‍ നിന്നും സ്വന്തം വിദ്യാഭ്യാസ ലോണിന്റെ തുക അടക്കാന്‍ പറഞ്ഞത് തര്‍ക്കത്തിന് കാരണമായി. ഒന്നേകാല്‍ ലക്ഷം രൂപയായിരുന്നു വിദ്യാഭ്യാസ ലോണ്‍. തങ്ങള്‍ തമ്മില്‍ നില്‍ക്കേണ്ട കാര്യം ലോകം മുഴുവന്‍ അറിയിച്ച…

Read More

ഇന്ത്യ,നേപ്പാള്‍ ഉന്നത തല ചര്‍ച്ചക്ക് കളമൊരുങ്ങുന്നു

ന്യൂഡല്‍ഹി: നേപ്പാള്‍ പുറത്തിറക്കിയ വിവാദ ഭൂപടത്തെ ചൊല്ലി ഇരുരാജ്യങ്ങള്‍ക്കും ഇടയില്‍ നിലനില്‍ക്കുന്ന ഭിന്നതകള്‍ക്കിടയിലാണ് ഉന്നത തല ചര്‍ച്ച. ആഗസ്റ്റ് 17 ന് ഉന്നത തല ചര്‍ച്ചകള്‍ നടക്കുമെന്നാണ് വിദേശകാര്യ മന്ത്രാലയം നല്‍കുന്ന വിവരം,കാഠ്മണ്ഡുവില്‍ നടക്കുന്ന ചര്‍ച്ചകളില്‍ നേപ്പാളിലെ ഇന്ത്യന്‍ സ്ഥാനപതി വിനയ് മോഹന്‍ ക്വാത്ര യും നേപ്പാള്‍ വിദേശകാര്യ സെക്രട്ടറി ശങ്കര്‍ ദാസ് ബൈരാഗി എന്നിവര്‍ പങ്കെടുക്കും. അതിര്‍ത്തിയില്‍ നിലനില്‍ക്കുന്ന തര്‍ക്കം ചര്‍ച്ചകളില്‍ വിഷയമാകില്ല അതേസമയം അടിസ്ഥാന സൗകര്യ വികസനം അടക്കമുള്ള കാര്യങ്ങളില്‍ ചര്‍ച്ച നടക്കുകയും ചെയ്യും.ഇത്…

Read More

ഐപിഎൽ 2020: ഗെയ്‌ലില്ലാതെ പഞ്ചാബ്, ഡല്‍ഹി ആദ്യം ബാറ്റു ചെയ്യും

ഐപിഎല്ലിലെ രണ്ടാം മത്സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന് ടോസ്. ടോസ് ജയിച്ച പഞ്ചാബ് നായകന്‍ കെഎല്‍ രാഹുല്‍ ബൗള്‍ ചെയ്യാന്‍ തീരുമാനിച്ചു. ഗ്ലെന്‍ മാക്‌സ് വെല്‍, നിക്കോളസ് പൂരന്‍, ക്രിസ് ജോര്‍ദന്‍, ഷെല്‍ഡണ്‍ കോട്രല്‍ എന്നീ വിദേശ താരങ്ങളുമായാണ് പഞ്ചാബ് ഇറങ്ങുന്നത്. ഡല്‍ഹിയുടെ പ്ലേയിങ് ഇലവനില്‍ ഷിമ്രോണ്‍ ഹെറ്റ്മയര്‍, കഗീസോ റബാദ, മാര്‍ക്കസ് സ്‌റ്റോയിനിസ്, ആന്ദ്രെ നോര്‍ഞ്ഞ എന്നിവര്‍ അണിനിരക്കും. ദുബായ് രാജ്യാന്തര സ്‌റ്റേഡിയത്തില്‍ വെച്ചാണ് ഡല്‍ഹി ക്യാപിറ്റല്‍ – കിങ്‌സ് ഇലവന്‍ പഞ്ചാബ് മത്സരം. സ്റ്റേഡിയത്തില്‍…

Read More

പനമരം ഇരട്ടക്കൊലപാതകം: ചോദ്യം ചെയ്യാൻ വിളിപ്പിച്ച യുവാവ് സ്റ്റേഷനിൽ നിന്നിറങ്ങിയോടി എലിവിഷം കഴിച്ചു

വയനാട് പനമരം ഇരട്ട കൊലപതാകവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ വിളിപ്പിച്ച യുവാവ് വിഷം കഴിച്ചു. കുറുമ കോളനിയിലെ അർജുനാണ് എലി വിഷം കഴിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ഇന്ന് രാവിലെ പത്ത് മണിക്ക് മാനന്തവാടി ഡി വൈ എസ് പി ഓഫീസിൽ വെച്ചാണ് പോലീസ് അർജുനെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യുന്നതിനിടെ സ്‌റ്റേഷനിൽ നിന്നിറങ്ങിയോടിയ അർജുൻ കയ്യിൽ കരുതിയ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. അർജുനെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണ്. അതേസമയം…

Read More