Headlines

‘ഒരു ഏകപക്ഷീയ വ്യാപാര ദുരന്തം, ഞങ്ങള്‍ ഇന്ത്യയുമായല്ല, ഇന്ത്യ ഞങ്ങളുമായാണ് കച്ചവടം നടത്തിയത്’; അവകാശവാദവുമായി ട്രംപ്

പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങിനേയും റഷ്യന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിയേയും സന്ദര്‍ശിച്ച് മണിക്കൂറുകള്‍ക്ക് പിന്നാലെ ഇന്ത്യയെ പരിഹസിച്ച് ഡോണള്‍ഡ് ട്രംപിന്റെ ട്രൂത്ത് സോഷ്യല്‍ പോസ്റ്റ്. തങ്ങള്‍ ഇന്ത്യയുമായല്ല ഇന്ത്യ തങ്ങളുമായാണ് കച്ചവടം നടത്തുന്നതെന്നാണ് ട്രംപിന്റെ അവകാശവാദം. ഇന്ത്യയുമായുള്ള അമേരിക്കയുടെ വ്യാപാര ബന്ധം ഏകപക്ഷീയമായിരുന്നുവെന്നും തങ്ങളില്‍ നിന്നും കടുത്ത നികുതിയാണ് ഇത്രയും കാലം ഇന്ത്യ ഈടാക്കിയതെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. ഇന്ത്യ എണ്ണയും ആയുധവും വാങ്ങുന്നത് റഷ്യയില്‍ നിന്നാണെന്ന വിമര്‍ശനം ട്രംപ് ആവര്‍ത്തിച്ചു. പൂജ്യം…

Read More

സംസ്ഥാനത്ത് ഇന്ന് 1780 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 1780 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 265, മലപ്പുറം 205, തൃശൂര്‍ 197, തിരുവനന്തപുരം 165, എറണാകുളം 154, കൊല്ലം 153, കണ്ണൂര്‍ 131, കോട്ടയം 127, ആലപ്പുഴ 97, പത്തനംതിട്ട 76, പാലക്കാട് 67, കാസര്‍ഗോഡ് 66, വയനാട് 41, ഇടുക്കി 36 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതോടെ അടുത്തിടെ യുകെ (99), സൗത്ത് ആഫ്രിക്ക…

Read More

പെഗസസ്: വ്യക്തിവിവരം നോക്കില്ല: പൂർണ വിവരസുരക്ഷയുമില്ല

ന്യൂഡൽഹി: പെഗസസ് പരിശോധനയ്ക്കു ലഭിക്കുന്ന ഫോണുകളിലെ വ്യക്തിവിവരങ്ങൾ തുറന്നുനോക്കില്ലെങ്കിലും ഡേറ്റയ്ക്കു പൂർണസുരക്ഷ ഉറപ്പുതരാൻ കഴിയില്ലെന്ന് സുപ്രീംകോടതി നിയോഗിച്ച വിദഗ്ധസമിതിയുടെ പ്രവർത്തനരേഖ. പകരം, ഫോണിനോ ഡേറ്റയ്‌ക്കോ മനഃപൂർവമായ കേടുപാടുകൾ സംഭവിക്കില്ലെന്ന് ഉറപ്പുനൽകാൻ സാധിക്കും. പെഗസസ് ഫോൺ ചോർത്തൽ കണ്ടെത്താൻ സുപ്രീംകോടതി നിയോഗിച്ച സമിതിക്ക് പരിശോധനയ്ക്കായി ലഭിച്ചത് വെറും 2 പേരുടെ മൊബൈൽ ഫോൺ മാത്രമായിരുന്നു. ഇക്കാരണത്താൽ തെളിവു സമർപ്പിക്കാനുള്ള സമയപരിധി 8 വരെ നീട്ടിയിരിക്കുകയാണ്. സ്വകാര്യതയുമായി ബന്ധപ്പെട്ട ആശങ്കകൾ മൂലമാണ് പലരും ഫോൺ സമിതിക്കു നൽകാൻ വിമുഖത കാട്ടുന്നതെന്നു…

Read More

കാസർകോട് ചെറുവത്തൂരിൽ അച്ഛനും മക്കളും മരിച്ച നിലയിൽ

കാസർകോട് ചെറുവത്തൂരിൽ അച്ഛനെയും മക്കളെയും മരിച്ച നിലയിൽ കണ്ടെത്തി. ചെറുവത്തൂർ സ്വദേശി രൂപേഷിനെയും മക്കളെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത് പത്തും ആറും വയസ്സുള്ള കുട്ടികളാണ് മരിച്ചത്. മക്കൾക്ക് വിഷം നൽകിയ ശേഷം രൂപേഷ് തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല

Read More

‘ജാനകി എന്ന പേരിന് എന്താണ് കുഴപ്പം?’; ജെഎസ്‌കെ സിനിമാ വിവാദത്തിൽ സെൻസർ ബോർഡിനോട് ഹൈക്കോടതി

ജെഎസ്‌കെ സിനിമ വിവാദത്തിൽ സെൻസർ ബോർഡിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി.എന്തിനാണ് കഥാപാത്രത്തിന്റെ പേര് മാറ്റുന്നതെന്ന് സെൻസർ ബോർഡിനോട് ഹൈക്കോടതി ചോദിച്ചു. ‘ജാനകി’ എന്ന പൊതുനാമം എങ്ങനെയാണ് മതത്തിന്റെ പേരിലേക്ക് മാറുന്നതെന്നും ‘രംലക്കൻ’ എന്ന പേരിൽ സിനിമയുണ്ട്, പിന്നെ എന്താണ് ‘ജാനകി’ എന്ന പേരിൽ കുഴപ്പമെന്നും കോടതി ചോദിച്ചു. സിനിമയിൽ ബലാത്സംഗത്തിനിരയായ കഥാപാത്രത്തിന്റെ പേരാണ് ‘ജാനകി’, അതുകൊണ്ടാണ് മാറ്റാൻ നിർദേശിച്ചതെന്നുമാണ് സെൻസർ ബോർഡിന്റെ വാദം. ‘ജാനകി’ എന്ന പേരിന് പകരം മറ്റേതെങ്കിലും പേര് ഉപയോഗിച്ചാൽ പ്രശ്‌നം ഇല്ലയോ എന്നും കോടതി…

Read More

ചരക്കുലോറിയിൽ കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച മദ്യം പിടികൂടി; ഡ്രൈവർ അറസ്റ്റിൽ

  ചരക്കുലോറിയിൽ കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 52 കുപ്പി മദ്യം കൊല്ലം ആര്യങ്കാവ് ചെക്ക്‌പോസ്റ്റിൽ വെച്ച് എക്‌സൈസ് പിടികൂടി. പുതുച്ചേരിയിൽ നിന്നുള്ള മദ്യമാണ് പിടിച്ചെടുത്തത്. ലോറി ഡ്രൈവർ തമിഴ്‌നാട് സ്വദേശി സുധാകരനെ എക്‌സൈസ് അറസ്റ്റ് ചെയ്തു. ലോറിയുടെ ക്യാബിനിൽ ഒളിപ്പിച്ച നിലയിലായിരുന്നു മദ്യക്കുപ്പികൾ. ലോറിയിൽ ചരക്കു കയറ്റി അയച്ച മാനേജരാണ് മദ്യം നൽകിയതെന്ന് ഡ്രൈവർ പറയുന്നു. പുതുച്ചേരിയിൽ ചെറിയ വിലക്ക് കിട്ടുന്ന മദ്യം കേരളത്തിലെത്തിച്ച് ഉയർന്ന വിലക്ക് വിൽപ്പന നടത്തുകയായിരുന്നു ലക്ഷ്യം.

Read More

‘വി എസ് വരുമ്പോള്‍ ഞാനിവിടെ വേണം, മണിക്കൂറുകളായി കാത്തിരിക്കുകയാണ്’; ഹരിപ്പാട് കാത്ത് നിന്ന് രമേശ് ചെന്നിത്തല

അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ഹരിപ്പാട് പിന്നിടുമ്പോൾ വിഎസിനെ അവസാന നോക്ക് കാണാനെത്തിയവരിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും എത്തി. വി.എസിന് ആദരാഞ്ജലി അർപ്പിക്കാൻ മണിക്കൂറുകളായി കാത്തിരിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ആലപ്പുഴയിലെ നേതാക്കന്മാർ എന്ന നിലക്ക് വി.എസും താനും തമ്മിൽ നല്ല ബന്ധമുണ്ടായിരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.എന്റെ മണ്ഡലത്തിലൂടെ കടന്നുപോകുമ്പോള്‍ ഞാനിവിടെ വേണ്ടേ. കുട്ടിക്കാലം മുതൽ കണ്ടുവളർന്ന ഒരു നേതാവാണ് വിഎസ്. കുട്ടിക്കാലത്ത് നാട്ടിൽ വിഎസിന്റെ പ്രസം​ഗം…

Read More

എൻഎസ്എസ് സംസ്ഥാന അവാർഡ് പ്രഖ്യാപിച്ചു:വയനാടിന് ഇത് നഷ്ടത്തിന്റെ നേട്ടം

സുൽത്താൻ ബത്തേരി:ഹയർ സെക്കന്ററി നാഷണൽ സർവീസ് സ്കീമിന്റെ ഈ വർഷത്തെ സംസ്ഥാന അവാർഡുകൾ പ്രസിദ്ധീകരിച്ചപ്പോൾ വയനാട് ജില്ലക്ക്‌ കിട്ടിയ അംഗീകാരത്തിന് കണ്ണീർത്തിളക്കം. ഹൃദയാഘാതത്തെ തുടർന്ന് നമ്മെ വിട്ടു പോയ പ്രോഗ്രാം ഓഫീസറും എം.ടി.ഡി.എം ഹയർസെക്കൻഡറി തൊണ്ടർനാടിലെ അധ്യാപകനുമായ സനു പി.എസ്സിനാണ് ജില്ലയിലെ മികച്ച പ്രോഗ്രാം ഓഫീസർക്കുള്ള അവാർഡ് ലഭിച്ചത്. വയനാട് ജില്ലയിലെ മികച്ച വൊളണ്ടിയറായി ഇതേ സ്കൂളിലെ യദുദേവ് പ്രഭാകറും സേവന മികവിന്റെ അംഗീകാരം നേടി.

Read More

ദൈവമേ നിങ്ങളുടെ വിമാനത്തിൽ 800 പേരോ; ഞെട്ടലടക്കാനാകാതെ എയർ ട്രാഫിക് കൺട്രോളർ

അഫ്ഗാനിലെ കാബൂളിൽ നിന്ന് പറന്നുയർന്ന യു എസ് വ്യോമസേന വിമാനത്തിലെ ആളുകളുടെ എണ്ണം കേട്ട് ശ്വാസം നിന്നുപോകുന്ന അവസ്ഥയായി ഖത്തർ വ്യോമസേന താവളത്തിലെ എയർ ട്രാഫിക് കൺട്രോളറുടേത്. പരാമവധി 174 പേരെ വഹിക്കാനാകുന്ന വിമാനത്തിൽ 800 പേരുണ്ടെന്ന് പറഞ്ഞതോടെ എ ടി സി ഞെട്ടിത്തരിച്ചു പോയെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു താലിബാൻ അഫ്ഗാനിസ്ഥാന്റെ അധികാരം പിടിച്ചെടുത്തതോടെയാണ് ആളുകൾ ഏതുവിധേനയും പലായനം ചെയ്യാൻ ആരംഭിച്ചത്. കഴിഞ്ഞ ദിവസം കാബൂളിൽ നിന്ന് പറന്നുയർന്ന യുഎസ് വിമാനങ്ങളുടെ ചിറകുകളിലും ടയറുകളിലുമൊക്കെ…

Read More