സ്‌പൈനല്‍ മസ്‌കുലര്‍ ട്രോഫി: മുഹമ്മദിന്റെ ചികിത്സയ്ക്കുള്ള മരുന്നിന് ഇറക്കുമതി ചുങ്കവും നികുതിയും കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കി
ന്യൂഡല്‍ഹി: സ്‌പൈനല്‍ മസ്‌കുലര്‍ ട്രോഫി എന്ന അപൂര്‍വ്വ രോഗം ബാധിച്ച കണ്ണൂര്‍ മാട്ടൂലിലെ ഒന്നര വയസുകാരന്റെ മുഹമ്മദിന്റെ ചികിത്സയ്ക്ക് കേന്ദ്രസര്‍ക്കാര്‍ സഹായവും. മുഹമ്മദിന്റെ ചികിത്സയ്ക്ക് ആവശ്യമായ മരുന്നിന്റെ ഇറക്കുമതി ചുങ്കവും ജിഎസ്ടിയും ഒഴിവാക്കിയതായി കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ലോക്‌സഭാ എംപി ഇ ടി മുഹമ്മദ് ബഷീറിനെ അറിയിച്ചു. ഇറക്കുമതി ചുങ്കവും ജിഎസ്ടിയും അടക്കം 18 കോടിയോളം രൂപയാണ് ഈ മരുന്നിന് ചിലവുണ്ടായിരുന്നത്. ഈ സാഹചര്യത്തില്‍ നികുതിയളവ് നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ച് ഇ ടി മുഹമ്മദ് ബഷീര്‍ ധനമന്ത്രിയെ…
