ഐപിഎല്‍; നൈറ്റ് റൈഡേഴ്‌സ് ഇന്ന് സണ്‍റൈസേഴ്‌സിനെതിരേ

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ മൂന്നാം മല്‍സരത്തില്‍ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഇന്ന് ഏറ്റുമുട്ടും. ചെന്നൈയില്‍ രാത്രി 7.30നാണ് മല്‍സരം. ഇയോന്‍ മോര്‍ഗന്‍ നയിക്കുന്ന കൊല്‍ക്കത്ത ഇത്തവണ ശക്തരായ നിരയുമായാണ് വരവ്. ഇരുവരും മുമ്പ് 19 തവണ ഏറ്റുമുട്ടിയപ്പോള്‍ 12 തവണയും ജയം കൊല്‍ക്കത്തയ്‌ക്കൊപ്പമായിരുന്നു. നൈറ്റ് റൈഡേഴസ് ടീം: ശുഭ്മാന്‍ ഗില്‍, നിതീഷ് റാണാ, രാഹുല്‍ ത്രിപാഠി, മോര്‍ഗന്‍, ദിനേഷ് കാര്‍ത്തിക്ക്, ഷാക്കിബുള്‍ ഹസ്സന്‍, സുനില്‍ നരേയ്ന്‍, ആേ്രന്ദ റസല്‍, പാറ്റ് കമ്മിന്‍സ്, കമലേഷ്…

Read More

അന്ത്യമില്ലാതെ ഇന്ധനവില; പെട്രോൾ, ഡീസൽവില ഇന്നും കൂട്ടി

  ഇന്ധനവില ഇന്നും കൂട്ടി. പെട്രോള്‍ ലീറ്ററിന് 29 പൈസയും ഡീസലിന് 31 പൈസയും കൂട്ടി. ഡീസലിന് അടുത്തിടെയുള്ള ഏറ്റവും വലിയ വില വര്‍ധനയാണിത്. കൊച്ചിയില്‍ ഒരു ലീറ്റര്‍ പെട്രോളിന് 96 രൂപ 51 പൈസയും ഡീസലിന് 91 രൂപ 97 പൈസയുമായി. തിരുവനന്തപുരത്ത് പെട്രോള്‍ വില ലീറ്ററിന് 98 രൂപ 39 പൈസയും , ഡീസലിന് 93 രൂപ 74 പൈസയുമാണ് ഇന്നത്തെ നിരക്ക്. മേയ് നാലിന് ശേഷം 24ാം തവണയാണ് ഇന്ധന വിലവര്‍ധിപ്പിക്കുന്നത്.

Read More

എം.എസ് ധോണി ആയിരുന്നു കുട്ടിക്കാലത്ത് തന്റെ ഹീറോയെന്ന് ഇന്ത്യന്‍ താരം കെ.എല്‍ രാഹുല്‍

ഇന്ത്യന്‍ മുന്‍നായകന്‍ എം.എസ് ധോണി ആയിരുന്നു കുട്ടിക്കാലത്ത് തന്റെ ഹീറോയെന്ന് ഇന്ത്യന്‍ താരം കെ.എല്‍ രാഹുല്‍. ഒരിക്കല്‍ ധോണിയെ പോലെ ആകണം എന്ന ആഗ്രഹത്തോടെയാണ് വളര്‍ന്നതെന്നും രാഹുല്‍ പറഞ്ഞു. ഐ.പി.എല്‍ 13-ാം സീസണ് മുന്നോടിയായി ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. ‘ഒരിക്കല്‍ ധോണിയെ പോലെ ആകണം എന്ന ആഗ്രഹത്തോടെയാണ് വളര്‍ന്നത്. എവിടെ നിന്നാണ് നമ്മള്‍ വരുന്നത് എന്നത് വിഷയമല്ല. മുമ്പോട്ടുപോയി നേട്ടങ്ങള്‍ സ്വന്തമാക്കുക എന്ന സന്ദേശമാണ് ധോണിയില്‍ നിന്ന് ലഭിച്ചത്. ധോണിയെ കുറിച്ച് പറയാന്‍ വാക്കുകള്‍ മതിയാകാതെ…

Read More

ശരീരഭാരം കൂട്ടാന്‍ ഇനി ഉണക്കമുന്തിരി

  ശരീരത്തിന് ഏറെ ആരോഗ്യ ഗുണങ്ങൾ നൽകുന്ന ഒന്നാണ് ഡ്രൈ ഫ്രൂട്‌സ്. ഇരുമ്പ്, കാൽസ്യം, ഫൈബർ മുതലായവ ഇവയിൽ അടങ്ങിയിട്ടുണ്ട്. എന്നാൽ ഇവയിൽ  പെട്ട ഉണക്കമുന്തിരി രോഗങ്ങളെ തടഞ്ഞു നിര്‍ത്താൻ ഏറെ കഴിവുണ്ട്. ഉണക്കമുന്തിരി സ്ഥിരമായി കഴിക്കുന്നത്  കൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ എന്തൊക്കെ  എന്ന് അറിയാം. ഹൃദ്രോഗത്തെ പ്രതിരോധിക്കാന്‍ ഹൃദ്രോഗമുണ്ടാകുന്നത് തടയുന്നതിന് ഏറെ ഗുണകരമായ ഒന്നാണ് ഉണക്ക മുന്തിരി.  കൊളസ്‌ട്രോളിന്റെ അളവ്‌  ഉണക്കമുന്തിരി കഴിക്കുന്നതിലൂടെ കുറയ്ക്കുന്നതോടൊപ്പം അതുവഴി ഹൃദയധമനീ രോഗങ്ങള്‍ വരുന്നത് കുറയ്ക്കാനും സഹായിക്കുന്നു. ചുവന്ന  രക്താണുക്കള്‍…

Read More

സ്വർണവിലയിൽ കുറവ്; പവന് ഇന്ന് 160 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്. പവന് ഇന്ന് 160 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 35,640 രൂപയായി. ഗ്രാമിന് 20 കുറഞ്ഞ് 4455 രൂപയിലെത്തി ആഗോള വിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1837 ഡോളറായി. ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 47,857 രൂപയിലെത്തി.

Read More

മുന്നറിയിപ്പ് പുതുക്കി ദുരന്തനിവാരണ അതോറിറ്റി; ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ സംസ്ഥാനത്ത് ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. നേരത്തെ നാല് ജില്ലകളിലായിരുന്നു ഓറഞ്ച് അലർട്ട് നൽകിയിരുന്നത്. എന്നാൽ മഴ മുന്നറിയിപ്പ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പുതുക്കുകയായിരുന്നു തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട്. ആലപ്പുഴ, തൃശ്ശൂർ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട് നാളെ മധ്യ-വടക്കൻ കേരളത്തിൽ മഴ ശക്തമാകും. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, തൃശ്ശൂർ,…

Read More

പ്രഭാത വാർത്തകൾ

  🔳സംസ്ഥാനത്ത് കോളജുകള്‍ അടച്ചേക്കും. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ ആലോചിക്കുന്നത്. നാളെ വൈകുന്നേരം അഞ്ചിനു നടക്കുന്ന അവലോകന യോഗത്തില്‍ തീരുമാനമുണ്ടാകും. കോളജ് പഠനം ഓണ്‍ലൈനാക്കേണ്ടി വരുമെന്ന് ഉന്നത വിദ്യാഭ്യാസവകുപ്പു മന്ത്രി ഡോ. ആര്‍. ബിന്ദു അറിയിച്ചു. 🔳കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിലും കൂടുതല്‍ നിയന്ത്രണങ്ങള്‍. എല്ലാ പൊതുപരിപാടികളും നിരോധിച്ചു. വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒരു സമയം പരമാവധി 50 പേര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. വിവാഹത്തിനും മരണാനന്തര ചടങ്ങുകളിലും പരമാവധി അന്‍പതു…

Read More

Bulgari Hotel Hiring Staff In Dubai

Bulgari Hotel Dubai Careers In Dubai For Hotel Careers Try not to miss this unfathomable offer reported for Bulgari Hotel Dubai Careers. Numerous requests for employment are being declared by Bulgari Hotels and Resorts known as a Super Luxury Hotel Apartment situated in the city of heart called Dubai. Urgently looking shrewd, youthful, dynamic, type…

Read More

എൽഐസി സ്വകാര്യവത്കരിക്കും, 400 വന്ദേഭാരത് ട്രെയിനുകൾ; ദേശീയപാത 25,000 കിലോമീറ്റർ ദീർഘിപ്പിക്കും

  ധനമന്ത്രി നിർമലാ സീതാരാമൻ പാർലമെന്റിൽ ബജറ്റ് അവതരിപ്പിക്കുന്നു. കൊവിഡ് പ്രതിസന്ധി സൂചിപ്പിച്ചു കൊണ്ടായിരുന്നു ബജറ്റ് പ്രസംഗം ആരംഭിച്ചത്. കൊവിഡ് വെല്ലുവിളി നേരിടാൻ രാജ്യം തയ്യാറാണ്. എല്ലാവർക്കും പാർപ്പിടവും വെള്ളവും ഊർജവും എന്നത് മുഖ്യലക്ഷ്യം. അടുത്ത 25 വർഷം മുന്നിൽ കണ്ടുള്ള ബജറ്റാണ് അവതരിപ്പിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു പ്രധാന പ്രഖ്യാപനങ്ങൾ എക്‌സ്പ്രസ് വേ പദ്ധതി വേഗത്തിലാക്കും പിഎം ഗതി പദ്ധതിക്ക് 20,000 കോടി രൂപ എൽ ഐ സി സ്വകാര്യവത്കരിക്കും ഓഹരി വിൽപ്പന ഉടൻ തുടങ്ങും പിപിപി…

Read More

ഇന്ത്യക്ക് വീണ്ടും മെഡൽ തിളക്കം: വനിതാ ബോക്‌സിംഗിൽ ലവ്‌ലിനക്ക് വെങ്കലം

ടോക്യോ ഒളിമ്പിക്‌സിൽ ഇന്ത്യക്ക് വീണ്ടും മെഡൽ തിളക്കം. വനിതാ ബോക്‌സിംഗ് 69 കിലോ വിഭാഗത്തിൽ ലവ്‌ലിന ബോർഗോഹെയ്ൻ വെങ്കലം സ്വന്തമാക്കി. സെമിയിൽ ലോക ഒന്നാം നമ്പർ താരം തുർക്കിയുടെ ബസേനസാണ് ലവ്‌ലിനയെ പരാജയപ്പെടുത്തിയത്. ടോക്യോ ഒളിമ്പിക്‌സിൽ ഇന്ത്യയുടെ മൂന്നാം മെഡലാണിത്. നേരത്തെ ഭാരോദ്വഹനത്തിൽ മീരാബായ് ചാനു വെള്ളിയും ബാഡ്മിന്റണിൽ പി വി സിന്ധു വെങ്കലവും സ്വന്തമാക്കിയിരുന്നു. 2008ൽ വിജേന്ദർ സിംഗും 2012ൽ മേരി കോമും വെങ്കലം നേടിയതാണ് ഒളിമ്പിക്‌സ് ബോക്‌സിംഗിൽ ഇന്ത്യക്ക് മുമ്പ് ലഭിച്ച മെഡലുകൾ

Read More