Headlines

ദീപക്കിന്റെ ആത്മഹത്യ; പ്രതി ഷിംജിതയ്ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്

ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന യുവതിയുടെ ആരോപണത്തിന് പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ പ്രതി ഷിംജിത മുസ്തഫയ്ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസാണ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. പ്രതി നാടുവിടാനുള്ള സാധ്യത കൂടി പരിഗണിച്ചാണ് സിറ്റി കമ്മീഷണറുടെ അനുവാദത്തോടെ പൊലീസിന്റെ നീക്കം. റെയിൽവേ സ്റ്റേഷൻ വിമാനത്താവളം എന്നിവിടങ്ങളിൽ ലുക്ക് ഔട്ട് നോട്ടീസ് സ്ഥാപിക്കും. സംഭവത്തിന് ശേഷം യുവതിയുടെ വടകരയിലുള്ള വീട്ടിലെത്തി പൊലീസ് മൊഴിയെടുത്തിരുന്നു എന്നാൽ പിന്നീട് അറസ്റ്റ് ഭയന്നാണ്…

Read More

മിയാപുർ കൂട്ടബലാത്സംഗക്കേസ് പ്രതികൾക്ക് ജീവപര്യന്തം

മിയാപുർ കൂട്ടബലാത്സംഗക്കേസ് പ്രതികളായ ആറ് പേർക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. ഇതിന് പുറമെ ഓരോരുത്തരും 20,000 രൂപ പിഴയും അടക്കണം. കേസിലെ മറ്റൊരു പ്രതിയുടെ വിചാരണ ജുവനൈൽ കോടതിയിലാണ് നടക്കുന്നത്.   2019ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സുഹൃത്തിനോടൊപ്പം ക്ഷേത്രത്തിൽ പോയി വരികയായിരുന്ന പെൺകുട്ടിയെ മിയാപുർ റയിൽവെ സ്റ്റേഷന് സമീപത്തുള്ള കുറ്റിക്കാട്ടിൽ വച്ച് പ്രതികൾ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. റയിൽവെ ട്രാക്കിനരികിൽ ഇരുന്ന് മദ്യപിക്കുകയായിരുന്നു സംഘം. സുഹൃത്തിനെ മർദ്ദിച്ച് കീഴ്പ്പെടുത്തിയ ശേഷം പ്രതികൾ പെൺകുട്ടി ഒളിച്ചിരുന്ന കുറ്റിക്കാട്ടിൽ…

Read More

അക്കൗണ്ട് തുറന്ന് റഷ്യ; കന്നി ജയവുമായി വെയ്ല്‍സ് പ്രീക്വാര്‍ട്ടറിനരികെ

  യൂറോ കപ്പ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിന്റെ രണ്ടാംറൗണ്ട് ഗ്രൂപ്പ് മല്‍സരങ്ങളില്‍ റഷ്യക്കും വെയ്ല്‍സിനും ആദ്യ വിജയം. ഗ്രൂപ്പ് ബിയില്‍ റഷ്യ ഏകപക്ഷീയമായ ഒരു ഗോളിനു ഫിന്‍ലാന്‍ഡിനെയാണ് കീഴടക്കിയത്. ഗ്രൂപ്പ് എയില്‍ വെയ്ല്‍സ് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു തുര്‍ക്കിയെയും മറികടന്നു. വിജയത്തോടെ ഇരുടീമുകളും നോക്കൗട്ട്‌റൗണ്ട് പ്രതീക്ഷകള്‍ നിലനിര്‍ത്തുകയും ചെയ്തു. ഗ്രൂപ്പ് ബിയില്‍ റഷ്യ ആദ്യ കളിയില്‍ ബെജിയത്തോടു 0-3നു പരാജയപ്പെട്ടിരുന്നു. വെയ്ല്‍സാവട്ടെ ആദ്യറൗണ്ടില്‍ സ്വിറ്റ്‌സര്‍ലാന്റുമായി 1-1ന്റെ സമനില വഴങ്ങുകയായിരുന്നു. സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ ഇന്നു നടന്ന ആവേശകരമായ മല്‍സരത്തില്‍ ഫിന്‍ലാന്‍ഡിനെതിരേ…

Read More

സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ഈ മാസം 21ന് ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാദ്ധ്യതയുള്ളതിനാല്‍ സംസ്ഥാനത്ത് ഇന്ന് കനത്ത മഴ ഉണ്ടായേക്കും. കാസര്‍കോട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.പുഴകളിലും ജലാശയങ്ങളിലും കുളിക്കാനും മറ്റും ഇറങ്ങുന്നത് ഒഴിവാക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

Read More

183 രാജ്യങ്ങൾ, 10 കോടി കടകൾ; യുഎഇയുടെ ‘ജയ്‌വാൻ’ ഇനി ‘ആഗോളതാരം’; യൂണിയൻപേയുമായി കരാർ

  ദുബായ്∙ യുഎഇയുടെ പ്രാദേശിക പേയ്‌മെന്റ് കാർഡ് സംവിധാനമായ ജയ്‌വാന്റെ രാജ്യാന്തര ഉപയോഗം വ്യാപിപ്പിക്കാൻ ഇത്തിഹാദ് പേയ്‌മെന്റ്സ് ചൈനയുടെ യൂണിയൻ പേ ഇന്റർനാഷനലുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു. ഇന്നലെ ഷാങ്ഹായിലെ യൂണിയൻപേ ഇന്റർനാഷനൽ ആസ്ഥാനത്തായിരുന്നു കരാർ ഒപ്പിടൽ.ഇത്തിഹാദ് പേയ്‌മെന്റ്സ് ഡയറക്ടർ ബോർഡ് ചെയർമാൻ സെയ്ഫ് ഹുമൈദ് അൽ ദഹേരിയും യൂണിയൻപേ ചൈന, യൂണിയൻപേ ഇന്റർനാഷനൽ ഡയറക്ടർ ബോർഡ് ചെയർമാൻ ഡോങ് ജുൻഫെങ്ങും ധാരണാപത്രത്തിൽ ഒപ്പുവച്ചു. കരാറോടെ ജയ്‌വാൻ കാർഡ് ഉപയോക്താക്കൾക്ക് 183ലേറെ രാജ്യങ്ങളിലായി 10 കോടിയിലേറെ വിൽപന കേന്ദ്രങ്ങളിലും…

Read More

കരിപ്പൂരില്‍ വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി താഴേക്കുപതിച്ചു, രണ്ടായിപിളര്‍ന്നു; പൈലറ്റടക്കം രണ്ട് പേർ മരിച്ചു

കരിപ്പുർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം റൺവേയിൽനിന്ന് തെന്നിമാറി താഴേക്കുപതിച്ചു. വിമാനം രണ്ടായിപിളർന്നു. പൈലറ്റടക്കം രണ്ട് പേർ മരിച്ചു യാത്രക്കാർക്ക് ഗുരുതരമായി പരിക്കേറ്റതായും വിവരമുണ്ട്. 177 യാത്രക്കാരും 6 ജീവനക്കാരും വിമാനത്തിൽ ഉണ്ടായിരുന്നു   രാത്രി 8 മണിയോടെയാണ് സംഭവം. 100ൽ അധികം യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. സഹ പൈലറ്റിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്. വിമാനത്തിന്റെ മുൻഭാഗത്തുള്ള യാത്രക്കാർക്കാണ് പരിക്കേറ്റത്. ദുബായിൽനിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസാണ് ലാൻഡിങ്ങിനിടെ തെന്നിമാറിയത്. വിമാനത്തിൽനിന്ന് പുക ഉയർന്നു. വിമാനത്തിന് തീ…

Read More

ഇന്ത്യയില്‍ നിന്നും മോഷ്ടിച്ച പുരാവസ്തുക്കള്‍ ഓസ്‌ട്രേലിയ മടക്കിനല്‍കും; വിഗ്രഹങ്ങളും പെയിന്റിംഗുകളും അടങ്ങിയ ശേഖരത്തിന് 16.3 കോടി രൂപ വിലമതിക്കും

സിഡ്നി: വിവിധ കാലഘട്ടങ്ങളിലായി ഇന്ത്യയില്‍ നിന്നും മോഷ്ടിച്ചുകൊണ്ടുപോയ കലാമൂല്യമുള്ളതും പുരാതനവുമായ വസ്തുക്കള്‍ ഓസ്ട്രേലിയ ഇന്ത്യക്ക് മടക്കി നല്‍കും.   ഇന്നത്തെ വിപണിമൂല്യം അനുസരിച്ച്‌ 2.2 മില്ല്യണ്‍ അമേരിക്കന്‍ ഡോളര്‍ എങ്കിലും ഇവയ്ക്ക് വില വരുമെന്ന് കണക്കാക്കപ്പെടുന്നു. ഇത് ഏകദേശം 16.3 കോടി ഇന്ത്യന്‍ രൂപ വരും. പലവിധ വിഗ്രഹങ്ങളും പെയിന്റിംഗുകളും അടങ്ങിയ ശേഖരമാണ് ഇപ്പോള്‍ ഇന്ത്യക്ക് കൈമാറാന്‍ പോകുന്നത്. എല്ലാ പുരാവസ്തുക്കളും മതപരമായി ബന്ധമുള്ളതിനാല്‍ തന്നെ ഇന്ത്യയിലെ വിവിധ ക്ഷേത്രങ്ങളില്‍ നിന്നും മോഷണം പോയതായിരിക്കാന്‍ സാദ്ധ്യതയുണ്ടെന്ന് ഓസ്ട്രേലിയന്‍…

Read More

ഓൺലൈൻ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ടു; തൃശ്ശൂരിൽ വീട് വിട്ടിറങ്ങിയ 14കാരൻ മരിച്ച നിലയിൽ

  തൃശ്ശൂരിൽ ഓൺലൈൻ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ടതിന്റെ വിഷമത്തിൽ വീട് വിട്ടിറങ്ങിയ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. പെരുമ്പിലാവ് കൊരുമ്പിശ്ശേരി ഷാബിയുടെ മകൻ ആകാശ് എന്ന 14കാരനെയാണ് കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകുന്നേരമാണ് ആകാശിനെ കാണാതായത് അന്വേഷണത്തിനിടെ ബുധനാഴ്ച കുട്ടിയുടെ ചെരുപ്പും സൈക്കിളും കൂടൽ മാണിക്യം കുട്ടൻകുളത്തിന് സമീപം കണ്ടെത്തുകയായിരുന്നു. തുടർന്ന് കുളത്തിൽ തെരച്ചിൽ നടത്തുകയും മൃതദേഹം കണ്ടെത്തുകയുമായിരുന്നു. മൊബൈൽ ഫോണിൽ ഓൺലൈൻ ഗെയിം കളിച്ചതിലൂടെ ആകാശിന് പണം നഷ്ടപ്പെട്ടിരുന്നു. ഇതിന്റെ വിഷമത്തിലായിരുന്നു…

Read More

രാഹുൽ മാങ്കൂട്ടത്തിലിനെ അനുകൂലിച്ചു ഇനിയും വീഡിയോകൾ ചെയ്യും; തെളിവെടുപ്പിനിടെ രാഹുൽ ഈശ്വർ

രാഹുൽ മാങ്കൂട്ടത്തിലിനെ അനുകൂലിച്ചു ഇനിയും വീഡിയോകൾ ചെയ്യുമെന്ന് രാഹുൽ ഈശ്വർ. വീട്ടിലെ തെളിവെടുപ്പിനിടെയായിരുന്നു പ്രതികരണം. രാഹുലിന് അനുകൂലമായി വീഡിയോ ചെയ്യുന്നത് നിർത്തില്ലെന്ന് രാഹുൽ ഈശ്വർ പറഞ്ഞു. പൗഡിക്കോണത്തെ വീട്ടിൽ നിന്നും ലാപ്ടോപ് എടുക്കുന്നതിനായി രാഹുൽ ഈശ്വറിനെ എത്തിച്ചിരിക്കുകയാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി നൽകിയ സ്ത്രീക്കെതിരെ സൈബ‍ർ അധിക്ഷേപം നടത്തിയ കുറ്റത്തിനാണ് രാഹുൽ ഈശ്വറിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ന് കോടതിയിൽ ഹാജരാക്കും. പരാതിക്കാരിക്കെതിരെ മോശം കമന്‍റുകള്‍ ചെയ്തവർക്കെതിരെയും കേസെടുക്കുമെന്നാണ് വിവരങ്ങൾ. പരാതിക്കാരിക്കെതിരായ മോശം പരാമര്‍ശങ്ങള്‍ നീക്കം ചെയ്യാൻ…

Read More

മുഖ്യമന്ത്രിയെ വിമാനത്തിൽ വധിക്കാൻ ശ്രമിച്ച കേസ്; കുറ്റപത്രം വൈകുന്നതിൽ രൂക്ഷവിമർശനവുമായി കോടതി

കേന്ദ്രാനുമതി ലഭിക്കാത്തതിനാലാണ് കുറ്റപത്രം വൈകുന്നതെന്ന് പ്രോസിക്യൂഷന്‍റെ വിശദീകരണം. തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലുണ്ടായ വധശ്രമവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ കുറ്റപത്രം വൈകുന്നതില്‍ രൂക്ഷ വിമര്‍ശനവുമായി കോടതി. മൂന്നര വര്‍ഷം കഴിഞ്ഞിട്ടും എന്തുകൊണ്ട് കുറ്റപത്രം സമര്‍പ്പിക്കുന്നില്ലെന്ന് കോടതി പ്രോസിക്യൂഷനോട് ചോദിച്ചു. എന്നാല്‍ കേന്ദ്രാനുമതി ലഭിക്കാത്തതിനാലാണ് കുറ്റപത്രം വൈകുന്നത് എന്നായിരുന്നു പ്രോസിക്യൂഷന്റെ മറുപടി. വിശദീകരണം തൃപ്തികരമല്ലെന്ന് തിരുവനന്തപുരം ജില്ലാ കോടതി ചൂണ്ടിക്കാണിച്ചു. കേസിലെ പ്രതി ഫര്‍സിന്‍ മജീദിന്റെ പാസ്‌പോര്‍ട്ട് തടഞ്ഞുവെച്ച സംഭവത്തിലെ വാദം കേള്‍ക്കവെയായിരുന്നു കോടതിയുടെ വിമര്‍ശനം.2022 ജൂണ്‍ 13ന്…

Read More