കണ്ണൂരിൽ മന്ത്രി വീണാ ജോർജിന് പരുക്കേറ്റ സംഭവം; കെ എസ് യു പ്രവർത്തകർക്ക് ജാമ്യമില്ല

ആരോഗ്യ മന്ത്രി വീണാ ജോർജിന് കണ്ണൂരിൽ വച്ചുനടന്ന കരിങ്കൊടി പ്രതിഷേധത്തിനിടെ പരുക്കേറ്റ കേസിൽ കെ എസ് യു പ്രവർത്തകർക്ക് ജാമ്യമില്ല. കണ്ണൂർ സിജെഎം കോടതിയാണ് കണ്ണൂർ ജില്ലാ പ്രസിഡന്റ് ഉൾപ്പടെയുള്ളവരുടെ ജാമ്യാപേക്ഷ പരിഗണിച്ചത്. തെളിവെടുപ്പിനായി 5,6 തീയതികളിൽ ഇവരെ കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. പ്രതികളെ ഈ മാസം 5 ന് കോടതിയിൽ ഹാജരാക്കും. ഉണ്ടായത് കരിങ്കൊടി പ്രതിഷേധം മാത്രമെന്നും വധശ്രമം നിലനിൽക്കില്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. മാർച്ച് 12 വരെയായിരുന്നു പ്രവർത്തകരെ റിമാൻഡ് ചെയ്തിരുന്നത്.ഗുരുതരമായ വകുപ്പുകൾ…

Read More

ഷോപിയാനിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ സൈന്യം വധിച്ചു

  ജമ്മു കാശ്മീരീലെ ഷോപിയാനിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം വധിച്ചു. റക്കാമ മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. പ്രദേശത്ത് ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സൈന്യം തെരച്ചിൽ നടത്തുകയും ഭീകരർ വെടിയുതിർക്കുകയുമായിരുന്നു. ഏറ്റുമുട്ടൽ പ്രദേശത്ത് ഇപ്പോഴും തുടരുകയാണ്. കൊല്ലപ്പെട്ട ഭീകരനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. കരസേന മേധാവി എം എം നരവണെ ഇന്ന് കാശ്മീരിലെത്തുന്നുണ്ട്. രണ്ട് ദിവസത്തെ സന്ദർശനത്തിനായി എത്തുന്ന അദ്ദേഹം ഇന്ന് ലഡാക്കിൽ സന്ദർശനം നടത്തും. സുരക്ഷാ സേനകളുമായി അദ്ദേഹം സംവദിക്കും.

Read More

പോ​രാ​ട്ട​ത്തി​ന്‍റെ പെ​ൺ​പ്ര​തീ​കം; ച​ല​ച്ചി​ത്ര​മേ​ള​യി​ൽ അ​പ്ര​തീ​ക്ഷി​ത അ​തി​ഥി​യാ​യി ഭാ​വ​ന

  തിരുവനന്തപുരം: 26-ാമ​ത് കേ​ര​ള രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​യു​ടെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ അ​പ്ര​തീ​ക്ഷി​ത അ​തി​ഥി​യാ​യി ന​ടി ഭാ​വ​ന​യെ​ത്തി. പോ​രാ​ട്ട​ത്തി​ന്‍റെ പെ​ൺ​പ്ര​തീ​കം എ​ന്ന് വി​ശേ​ഷി​പ്പി​ച്ചാ​യി​രു​ന്നു ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ ര​ഞ്ജി​ത് വേ​ദി​യി​ലേ​ക്ക് ഭാ​വ​ന​യെ ക്ഷ​ണി​ച്ച​ത്. ആ​ർ​ട്ടി​സ്റ്റി​ക് ഡ​യ​റ​ക്ട​ർ ബീ​നാ പോ​ൾ ആ​ണ് ഭാ​വ​ന​യെ വേ​ദി​യി​ലേ​ക്ക് ആ​ന​യി​ച്ച​ത്. സ​ദ​സി​ലും വേ​ദി​യി​ലു​മു​ള്ള​വ​ർ എ​ഴു​ന്നേ​റ്റു​നി​ന്ന് ഭാ​വ​ന​യെ സ്വാ​ഗ​തം ചെ​യ്തു. മു​ഖ്യാ​തി​ഥി​ക​ളെ സ്വാ​ഗ​തം ചെ​യ്ത ശേ​ഷ​മാ​യി​രു​ന്നു ഭാ​വ​ന​യെ അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ വേ​ദി​യി​ലേ​ക്ക് ക്ഷ​ണി​ച്ച​ത്. ഐ​എ​സ് ഭീ​ക​ര​രു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കാ​ലു​ക​ൾ ന​ഷ്ട​മാ​യ കു​ർ​ദി​ഷ് സി​നി​മ സം​വി​ധാ​യി​ക ലി​സ…

Read More

‘ഒരു നല്ല വാക്ക്‌പോലും പറഞ്ഞില്ല’ ; സുരേഷ് ഗോപിയുടെ മറുപടി സങ്കടമുണ്ടാക്കിയെന്ന് ആനന്ദവല്ലി

കരുവന്നൂര്‍ സഹകരണബാങ്ക് സാമ്പത്തിക ക്രമക്കേടില്‍, ചോദ്യമുന്നയിച്ച തന്നോട് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഒരു നല്ല വാക്ക്‌പോലും പറഞ്ഞില്ലെന്ന് ആനന്ദവല്ലി. ഇരിങ്ങാലക്കുടയിലെ കലുങ്ക് സൗഹൃദ സംവാദത്തിനിടെ നടന്ന സംഭവങ്ങളില്‍ സങ്കടം ഉണ്ടെന്നും ആനന്ദവല്ലി പ്രതികരിച്ചു. സുരേഷ് ഗോപിയെ കണ്ട സന്തോഷത്തില്‍ ചെന്നതാണ്. സഹകരണ ബാങ്കിലെ കാശ് എന്ന് ചോദിച്ചു. നല്ലൊരു വാക്ക് അദ്ദേഹം പറഞ്ഞില്ല. കിട്ടുമെന്നോ ഇല്ലെന്നോ പറഞ്ഞില്ല. അതില്‍ വിഷമമുണ്ട് – ആനന്ദവല്ലി പറഞ്ഞു. കരുവന്നൂര്‍ ബാങ്കിലെ പണം തിരിച്ചുകിട്ടുമോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രിയോട് ചോദിക്കൂ എന്നായിരുന്നു…

Read More

ഇഷ്ട താരങ്ങളിൽ സഞ്ജു സാംസണും, ഇഷ്ട ടീം രാജസ്ഥാൻ; മനസ്സ് തുറന്ന് സ്മൃതി മന്ദാന

ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ തിളക്കമേറിയ താരമാണ് സ്മൃതി മന്ദാന. ഐപിഎല്ലിൽ തന്റെ ഇഷ്ട ടീമിനെക്കുറിച്ചും ഇഷ്ട താരത്തെക്കുറിച്ചും മന്ദാന മനസ്സ് തുറന്നു. വിരാട് കോഹ്ലി, എ ബി ഡിവില്ലിയേഴ്‌സ്, രോഹിത് ശർമ, എം എസ് ധോണി, സഞ്ജു സാംസൺ എന്നിവരാണ് മന്ദാനയുടെ ഇഷ്ടതാരങ്ങൾ. സഞ്ജുവിന്റെ ബാറ്റിംഗ് രീതി കാണുന്നത് വളരെ പ്രചോദനകരാണ്. പ്രത്യേകിച്ച് സഞ്ജു സാംസൺ. സഞ്ജു കാരണമാണ് രാജസ്ഥാൻ റോയൽസ് തന്റെ ഇഷ്ടപ്പെട്ട ടീമായി മാറിയതെന്നും മന്ദാന പറഞ്ഞു.   എല്ലാ കളിക്കാരും തനിക്ക് ഒരേ…

Read More

ദോഹയിൽ അറബ്-ഇസ്ലാമിക് ഉച്ചകോടി; ഇസ്രയേലിന് കനത്ത മറുപടി നൽകിയേക്കും

ഇസ്രയേലിനെതിരെ അറബ്-ഇസ്ലാമിക് ഐക്യ മുന്നണി നീക്കമുണ്ടാകുമോയെന്ന് ഇന്നറിയാം. ദോഹയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന അറബ്-ഇസ്ലാമിക് ഉച്ചകോടി ഇന്ന് ഖത്തറിൽ നടക്കും. ഇന്നലെ നടന്ന വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ കടുത്ത പ്രതികരണവുമായാണ് അറബ് നേതാക്കൾ രംഗത്തെത്തിയത്. ഇസ്രയേലിന് ശക്തമായ മറുപടി നൽകുമെന്ന് ഖത്തർ പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകിയിരുന്നു ഇസ്രയേൽ ഖത്തറിനുമേൽ നടത്തിയ മിസൈൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഉച്ചകോടിയിൽ അവതരിപ്പിക്കുന്ന പ്രമേയത്തിന്റെ ഉള്ളടക്കത്തിലേക്കാണ് ലോകം ഉറ്റു നോക്കുന്നത്. ഒരു സംഘടിതമായ നീക്കം തള്ളാനാകില്ലെന്നാണ് അറബ് നേതാക്കൾ ഇന്നലെ…

Read More

ഇന്നുമുതൽ മഴയുടെ തീവ്രത കുറയും! ഞായറാഴ്ച മുതൽ വീണ്ടും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് കുട്ടനാട് അവധി

സംസ്ഥാനത്ത് ഇന്നുമുതൽ മഴയുടെ തീവ്രത കുറയും. ഞായറാഴ്ച മുതൽ വീണ്ടും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. 2025 ജൂണ്‍ 19, 22 മുതല്‍ 25 വരെ തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജൂണ്‍ 19 ന് കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40-60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യത. കേരള തീരത്ത് നാളെ രാത്രി 11.30 വരെ 2.2 മുതല്‍ 3.5 മീറ്റര്‍…

Read More

തോമസ് ഐസക് രാജിവെക്കണം, സിഎജിയെ പ്രതിക്കൂട്ടിൽ നിർത്തുന്നുവെന്ന് ചെന്നിത്തല

ധനമന്ത്രി തോമസ് ഐസക് സിഎജിയെ പ്രതികൂട്ടിൽ നിർത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിഎജി റിപ്പോർട്ട് അതീവ ഗൗരവതരമാണ്. ചോദ്യങ്ങൾക്ക് ഐസക് കൃത്യമായ മറുപടി പറഞ്ഞില്ലെന്നും തോമസ് ഐസക് രാജിവെക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ധനമന്ത്രിയുടെ മറുപടി തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം സഭ ബഹിഷ്‌കരിക്കുകയും ചെയ്തു. നിയമസഭയോട് സിഎജി അനാദരവ് കാണിച്ചതായി തോമസ് ഐസക് പറഞ്ഞിരുന്നു. വികസനം വേണോ എന്നതാണ് ചോദ്യം. ഭരണഘടന പറയുന്ന സ്റ്റേറ്റ് എന്ന നിർവചനത്തിൽ കിഫ്ബി വരില്ലെന്നും ബോഡി കോർപറേറ്റായ കിഫ്ബിക്ക് വിദേശവായ്പ വാങ്ങാമെന്നും…

Read More

എംഎസ്‌സിക്ക് വീണ്ടും തിരിച്ചടി; കമ്പനി ഉടമസ്ഥതയിലുള്ള മറ്റൊരു കപ്പല്‍ കൂടി തടഞ്ഞുവെക്കാന്‍ ഹൈക്കോടതി ഉത്തരവ്

എംഎസ്‌സി ഷിപ്പിങ് കമ്പനിയുടെ കപ്പല്‍ വീണ്ടും തടഞ്ഞുവെക്കാന്‍ ഹൈക്കോടതി ഉത്തരവ്. പാല്‍മറെ കപ്പലാണ് തടഞ്ഞുവെക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. എംഎസ്‌സി എല്‍സ ത്രീ കപ്പല്‍ അപകടത്തില്‍, നഷ്ടപരിഹാരം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍. ബോട്ടുടമകള്‍ നല്‍കിയ ഹര്‍ജിയിലാണ് എംഎസ്‌സിയുടെ കപ്പല്‍ തടഞ്ഞുവെക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. മത്സ്യതൊഴിലാളികള്‍ക്ക് കടലില്‍ പോകുമ്പോള്‍ കപ്പലിന്റെ അവശിഷ്ടങ്ങളില്‍ തട്ടി ഉണ്ടാകുന്ന നഷ്ടം വളരെ വലുതാണ്. ഈ സാഹചര്യത്തിലാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഇതിനി മുന്‍പും എംഎസ്‌സിയുടെ രണ്ട് കപ്പല്‍ തടഞ്ഞുവെക്കാന്‍ ഹൈക്കോടതി…

Read More

തിരുപ്പതി ക്ഷേത്രത്തിലെ മുൻ പൂജാരി കൊവിഡ് ബാധിച്ച് മരിച്ചു

തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലെ മുൻ മുഖ്യ പൂജാരിയായിരുന്ന ശ്രീനിവാസ മൂർത്തി ദീക്ഷിതിലു കൊവിഡ് ബാധിച്ച് മരിച്ചു. 73 വയസായിരുന്നു. തിരുപ്പതി കൊവിഡ് ആശുപത്രിയിൽ ഇന്നു പുലർച്ചെയാണ് മരിച്ചത്. മൂന്നു പതിറ്റാണ്ടുകാലം തിരുപ്പതിയിൽ പൂജാരിയായിരുന്നു ദീക്ഷിതിലു. ലോക്ക്ഡൗണിന് ശേഷം ജൂൺ പതിനൊന്നിനാണ് ക്ഷേത്രം വീണ്ടും തുറന്നത്. ക്ഷേത്രത്തിലെ പുരോഹിതരും ജീവനക്കാരും ഉൾപ്പടെ 140 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുണ്ടായിരുന്നു.

Read More