കേരള അതിർത്തിയിലെ നീലഗിരി പാട്ടവയൽ അമ്പലമൂലയിൽ ഇടിമിന്നലേറ്റ് വിദ്യാർഥിനി മരിച്ചു; ഒരാൾക്ക് പരിക്ക്

കേരള അതിർത്തിയിലെ നീലഗിരി പാട്ടവയൽ അമ്പല മൂലയിൽ ഇടിമിന്നലേറ്റ് വിദ്യാർഥിനി മരിച്ചു. ഒരാൾക്ക് പരിക്ക്. പന്തല്ലൂർ താലൂക്കിലെ അമ്പല മൂല ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം തരം വിദ്യാർഥിനി കോകില എന്ന കാർത്തിക 15 വയസ്സാണ് മരണപ്പെട്ടത്.

Read More

ആദ്യം തകർത്തെറിഞ്ഞു, പിന്നെ തകർത്തടിച്ചു; സ്‌കോട്ട്‌ലാൻഡിനെതിരെ ഇന്ത്യക്ക് അനായാസ ജയം

  സ്‌കോട്ട്‌ലാൻഡിനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം. വിജയലക്ഷ്യമായ 86 റൺസ് ഇന്ത്യ കേവലം 6.3 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ഓപണർമാരായ രോഹിത് ശർമയും കെ എൽ രാഹുലും യാതൊരു ദാക്ഷിണ്യവുമില്ലാതെ സ്‌കോട്ടിഷ് ബൗളർമാരെ പ്രഹരിച്ചപ്പോൾ ഇന്ത്യക്ക് 86 റൺസിലേക്ക് എത്താൻ കേവലം 39 പന്തുകൾ മാത്രമാണ് വേണ്ടിവന്നത്. 6.3 ഓവറിൽ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 89 റൺസെടുത്തു. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് അഞ്ചോവറിൽ 70 റൺസാണ് കൂട്ടിച്ചേർത്തത്. 16 പന്തിൽ അഞ്ച്…

Read More

ശിവശങ്കറിന്റെ പദവികൾ എന്തുകൊണ്ട് രേഖപ്പെടുത്തിയില്ല; കസ്റ്റംസിനെ രൂക്ഷമായി വിമർശിച്ച് കോടതി

ശിവശങ്കറിന്റെ കസ്റ്റഡി അപേക്ഷയിൽ കസ്റ്റംസിനെ രൂക്ഷമായി വിമർശിച്ച് കോടതി. അപേക്ഷയിൽ ശിവശങ്കറുടെ പദവികൾ കസ്റ്റംസ് ഉൾക്കൊള്ളിച്ചിരുന്നില്ല. എന്തുകൊണ്ടാണ് അച്ഛന്റെ പേര് മാത്രം സൂചിപ്പിച്ചതെന്ന് പദവികൾ രേഖപ്പെടുത്തുന്നതിൽ മടി എന്തിനാണെന്നും കോടതി ചോദിച്ചു   കസ്റ്റഡി എന്തിനാണെന്നും അപേക്ഷയിൽ വ്യക്തമാക്കാനും കോടതി നിർദേശിച്ചു. അന്വേഷണം നിരവധി തവണയായി നടക്കുന്നു. പതിനൊന്നാം മണിക്കൂറിൽ അറസ്റ്റിന് പ്രേരിപ്പിച്ച ഘടകമെന്താണെന്നും കോടതി ചോദിച്ചു. എന്നാൽ മറ്റ് പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് കസ്റ്റംസ് പറഞ്ഞു    

Read More

സംസ്ഥാനത്ത് ഇന്ന് 31,954 പേർക്ക് കൊവിഡ്; 49 മരണം; 16,296 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 31,959 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 4238, തൃശൂർ 3942, എറണാകുളം 3502, തിരുവനന്തപുരം 3424, മലപ്പുറം 3085, കോട്ടയം 2815, ആലപ്പുഴ 2442, പാലക്കാട് 1936, കൊല്ലം 1597, കണ്ണൂർ 1525, പത്തനംതിട്ട 1082, ഇടുക്കി 1036, വയനാട് 769, കാസർഗോഡ് 566 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,12,635 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.37 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്,…

Read More

24 മണിക്കൂറിനിടെ പരിശോധിച്ചത് 1.24 ലക്ഷം സാമ്പിളുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.29

സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 13,683 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1623, കൊല്ലം 2168, പത്തനംതിട്ട 339, ആലപ്പുഴ 814, കോട്ടയം 626, ഇടുക്കി 372, എറണാകുളം 1984, തൃശൂർ 1303, പാലക്കാട് 1280, മലപ്പുറം 1092, കോഴിക്കോട് 941, വയനാട് 335, കണ്ണൂർ 521, കാസർഗോഡ് 285 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 99,390 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 27,29,967 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ…

Read More

സൗത്തി പ്രഹരം; ഇന്ത്യ 345ന് ഓൾഔട്ട്‌; കരുതലോടെ കിവീസ് തുടക്കം

ശ്രേയസ് അയ്യറുടെ അരങ്ങേറ്റ സെഞ്ച്വറി പ്രകടനത്തിലും ഇന്ത്യൻ സ്‌കോർ 400 കടന്നില്ല. ഒരുഘട്ടത്തിൽ മികച്ച സ്‌കോറിലേക്ക് പോകുമെന്നു തോന്നിപ്പിച്ച ഇന്ത്യൻ ഇന്നിങ്‌സ് 345 റൺസിലൊതുങ്ങി. അഞ്ച് വിക്കറ്റുകളുമായി ടിം സൗത്തിയാണ് ഇന്ത്യന്‍ മധ്യനിരയെ പിടിച്ചുകെട്ടിയത്. ആദ്യദിനം കളംനിറഞ്ഞു കളിച്ച ശ്രേയസ് അയ്യർ സെഞ്ച്വറി കടന്നത് മാത്രമാണ് ഇന്ത്യൻ ബാറ്റിങ് നിരയ്ക്ക് ഇന്ന് ഓർക്കാനുള്ളത്. മറുപടി ബാറ്റിങ്ങിൽ വിക്കറ്റ് നഷ്ടമില്ലാതെ 32 റൺസെടുത്തുനിൽക്കുകയാണ് കിവീസ് ഓപണർമാർ. ഇന്നലെ കളി നിർത്തുമ്പോൾ 50 റൺസുമായി ശ്രേയസിനൊപ്പം ക്രീസിലുണ്ടായിരുന്ന രവീന്ദ്ര ജഡേജയ്ക്ക്…

Read More

അർണാബ് ഗോസ്വാമിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു; ഹൈക്കോടതിക്ക് വിമർശനം

റിപബ്ലിക് ടി വി മേധാവി അർണാബ് ഗോസ്വാമിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. അമ്പതിനായിരം രൂപയുടെ ബോണ്ടിൻമേലാണ് ജാമ്യം. ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, ഇന്ദിരാ ബാനർജി എന്നിവരടങ്ങിയ ബഞ്ചിന്റേതാണ് ഉത്തരവ് നേരത്തെ അർണാബിന് ജാമ്യം നിഷേധിച്ചതിൽ ഹൈക്കോടതിക്കെതിരെയും സർക്കാരിനെതിരെയും സുപ്രീം കോടതി വിമർശനം ഉന്നയിച്ചിരുന്നു. സർക്കാർ വ്യക്തികളെ വേട്ടയാടിയാൽ വ്യക്തി സ്വാതന്ത്ര്യം സംരക്ഷിക്കാൻ കോടതിയുണ്ടാകുമെന്നായിരുന്നു പരാമർശം പണം നൽകാനുണ്ടെന്ന കാരണത്താൽ ആത്മഹത്യാ പ്രേരണക്കേസ് നിലനിൽക്കില്ലെന്നും സുപ്രീം കോടതി പറഞ്ഞു.

Read More

കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയത്തിന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു

  കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയത്തിന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. ഹാക്കർ അക്കൗണ്ടിൻരെ പേര് ഇലൺ മസ്‌ക് എന്നാക്കുകയും ഗ്രേറ്റ് ജോബ് എന്ന് ട്വീറ്റ് ചെയ്യുകയും ചെയ്തു. അതേസമയം കുറച്ചു സമയങ്ങൾക്കുള്ളിൽ തന്നെ ട്വിറ്റർ അക്കൗണ്ട് തിരിച്ചെടുത്തു. ഹാക്കറുടെ ട്വീറ്റുകൾ ഡിലീറ്റ് ചെയ്യുകയും പ്രൊഫൈൽ പിക്ചർ വീണ്ടെടുക്കുകയും ചെയ്തു. ഹാക്കറെ കണ്ടെത്താനായിട്ടില്ല.ചില ലിങ്കുകളും ഹാക്കർ അക്കൗണ്ടിൽ നിന്ന് പങ്കു വെച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്ത് ഒരു മാസം പിന്നിടവെയാണ് കേന്ദ്ര…

Read More

സ്വര്‍ണക്കടത്ത് കേസ്; സന്ദീപ് നായര്‍ക്ക് ജാമ്യം അനുവദിച്ചു

കൊച്ചി : തിരുവനന്തപുരത്തെ സ്വർണ കടത്ത് കേസിൽ മൂന്നാം പ്രതി സന്ദീപ് നായര്‍ക്ക് ജാമ്യം. കേസെടുത്ത് 60 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതിനാലാണ് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതി പ്രതിക്ക് സ്വാഭാവിക ജാമ്യം അനുവദിച്ചത്.   എന്നാല്‍ എന്‍.ഐ.എ കേസ് ഉള്ളതിനാല്‍ ഇവർക്ക് പുറത്തിറങ്ങുവാൻ സാധിക്കുന്നതല്ല. കേസിലെ ഒന്നാംപ്രതി സ്വപ്ന സുരേഷിനെ എന്‍.ഐ.എ കസ്റ്റഡിയില്‍ വിട്ടു. വെള്ളിയാഴ്ച വരെയാണ് കസ്റ്റഡിയില്‍ വിട്ടത്.

Read More