Headlines

ഒടുവിൽ ആശ്വാസ വാർത്ത: ബാബുവിനെ ദൗത്യസംഘം മലമുകളിൽ എത്തിച്ചു; 45 മണിക്കൂറുകൾ നീണ്ട രക്ഷാ ദൗത്യം​​​​​​​

  45 മണിക്കൂറുകൾ നീണ്ട രക്ഷാദൗത്യത്തിന് പരിസമാപ്തി. മലമ്പുഴ ചെറാട് മലയിൽ കുടുങ്ങിയ ബാബുവെന്ന യുവാവിനെ കരസേന രക്ഷപ്പെടുത്തി. തിങ്കളാഴ്ച ഉച്ചയ്ക്ക് മലമുകളിൽ നിന്ന് താഴേക്ക് വീണ് മലയിടുക്കിൽ കുടുങ്ങിയ യുവാവിനെ ബുധനാഴ്ച രാവിലെ 9.55 ഓടെയാണ് രക്ഷപ്പെടുത്തി മലമുകളിൽ എത്തിച്ചത്. റോപ് ഉപയോഗിച്ചായിരുന്നു സൈന്യത്തിന്റെ രക്ഷാപ്രവർത്തനം കരസേനയുടെ സമാനതകളില്ലാത്ത രക്ഷാപ്രവർത്തനമാണ് മലമ്പുഴയിൽ കാണാനായത്. ഇന്ന് രാവിലെയോടെ ബാബുവിന്റെ സമീപത്തേക്ക് ഒരു സൈനികൻ കയറിൽ തൂങ്ങി എത്തുകയായിരുന്നു. പിന്നീട് ബാബുവിന് വെള്ളവും ഭക്ഷണവും മരുന്നും നൽകി. ഇതിന്…

Read More

ഉരുൾപൊട്ടൽ ഭീഷണി: റിസോർട്ടുകളും ഹോട്ടലുകളും താമസക്കാരെ ഒഴിപ്പിക്കണമെന്ന് ജില്ലാ കലക്ടർ ഉത്തരവിട്ടു

കൽപ്പറ്റ:പടിഞ്ഞാറത്തറ, മേപ്പാടി, തവിഞ്ഞാൽ, മൂപ്പെനാട്, തൊണ്ടർനാട്, തിരുനെല്ലി, പൊഴുതന, വൈത്തിരി പഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന മുഴുവൻ ഹോം സ്റ്റേകൾ, റിസോർട്ടുകൾ, ഗസ്റ്റ് ഹൗസുകൾ , ലോഡ്ജിംഗ് ഹൗസ്, ഹോട്ടൽസ് & റിസോർട്സ് എന്നിവ അവിടങ്ങളിൽ താമസിക്കുന്നവരെ അടിയന്തരമായി മാറ്റണമെന്ന് ജില്ലാ കലക്ടർ ഉത്തരവിട്ടു. ഈ പ്രദേശങ്ങൾ ഉരുൾപ്പൊട്ടൽ ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് നടപടി. തഹസിൽദാർമാർ ആവശ്യമായ പക്ഷം താമസ സൗകര്യം ഒരുക്കണം. കലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപനം പിൻവലിക്കുന്നത് വരെ പുതിയ ബുക്കിങ് സ്വീകരിക്കാനും പാടില്ല. ബന്ധപ്പെട്ട…

Read More

ഹുമയൂൺ ശവകുടീരത്തിന്റെ ഒരു ഭാഗം തകർന്നുവീണു; 10 പേർ കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ട്

ഡൽഹിയിലെ നിസാമുദ്ദീനിൽ സ്ഥിതിചെയ്യുന്ന ഹുമയൂൺ ശവകുടീരത്തിന്റെ ഒരു ഭാഗം തകർന്നുവീണു. സ്ഥലത്ത് പത്തോളം പേർ കുടുങ്ങി കിടക്കുന്നതായാണ് വിവരം. ശവകുടീരത്തിന്റെ താഴികക്കുടം വരുന്ന ഭാഗമാണ് തകർന്നു വീണത്. അഗ്നിരക്ഷാ സേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. എൻഡിആർഎഫ് സംഘവും സ്ഥലത്ത് എത്തിയിട്ടുണ്ട്. 11 പേരെ സ്ഥലത്ത് നിന്ന് രക്ഷപ്പെടുത്തി വൈദ്യചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം, ഇന്ന് ഉച്ചകഴിഞ്ഞ് ഏകദേശം 3:51 നാണ് അപകടം ഉണ്ടാകുന്നത്. പതിനാറാം നൂറ്റാണ്ടിന്റെ മധ്യത്തിൽ നിർമിച്ച സ്മാരകമാണ്…

Read More

കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഒരു സമ്മര്‍ദവും ഉണ്ടായിട്ടില്ല; വിരമിച്ച ശേഷം ഒരു പദവിയും ഏറ്റെടുക്കില്ല; ജസ്റ്റിസ് ബി ആര്‍ ഗവായ്

രാഷ്ട്രപതിയുടെ റഫറന്‍സില്‍ നിലപാട് വ്യക്തമാക്കി ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്. സമയപരിധി നല്‍കാന്‍ സുപ്രീംകോടതിക്ക് കഴിയില്ല. ഓരോ തര്‍ക്കവും വ്യത്യസ്തമെന്നും ജസ്റ്റിസ് ബി ആര്‍ ഗവായി വ്യക്തമാക്കി. സര്‍ക്കാരില്‍ നിന്ന് ഒരു സമ്മര്‍ദ്ദവും ഉണ്ടായില്ലെന്നും വിരമിച്ച ശേഷം ഒരു പദവിയും ഏറ്റെടുക്കില്ലെന്നും ജസ്റ്റിസ് ബി ആര്‍ ഗവായി പറഞ്ഞു. ഇന്നാണ് ഗവായ് ചുമതലയൊഴിയുന്നത്. അതിന് മുന്നോടിയായി നടത്തിയ പ്രതികരണത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. വിരമിച്ച ശേഷം ഇക്കാര്യം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഗോത്രവിഭാഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ചീഫ്…

Read More

താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് തടഞ്ഞ ഹൈക്കോടതി വിധിക്കെതിരെ സർക്കാർ സുപ്രീം കോടതിയിൽ

  സർക്കാർ സ്ഥാപനങ്ങളിലെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് വിലക്കിയ ഹൈക്കോടതി വിധിക്കെതിരെ കേരളം സുപ്രീം കോടതിയെ സമീപിച്ചു. ചീഫ് സെക്രട്ടറി മുഖാന്തരമാണ് സുപ്രീം കോടതിയെ സമീപിച്ചത്. തന്റെ വാദം കേൾക്കാതെയാണ് ഹൈക്കോടതി വിധി പറഞ്ഞതെന്ന് ചീഫ് സെക്രട്ടറി പറയുന്നു. ജസ്റ്റിസുമാരായ ഇന്ദിരാ ബാനർജി, വി രാമസുബ്രഹ്മണ്യം എന്നിവരടങ്ങിയ ബഞ്ച് ഹർജി ഇന്ന് പരിഗണിക്കും. താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തരുതെന്ന നിർദേശം മൂന്നാഴ്ചക്കുള്ളിൽ എല്ലാ വകുപ്പുകൾക്കും നൽകണമെന്ന് ഹൈക്കോടതി വിധിയിൽ പറഞ്ഞിരുന്നു സർക്കാർ സ്ഥാപനങ്ങൾ, സർക്കാരിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങൾ, കോർപറേഷനുകൾ,…

Read More

റാന്നിയില്‍ കയറിയ വെള്ളം ഒഴുകിയെത്തുന്നത് ആറന്മുളയിലേക്ക്; കൂടുതല്‍ സഹായം വേണമെന്ന് അഭ്യര്‍ഥിച്ച് അബിന്‍ വര്‍ക്കി എംഎല്‍എ

  ആറന്മുളയില്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ കൂടുതല്‍ സഹായം വേണമെന്ന് അഭ്യര്‍ഥിച്ച് അബിന്‍ വര്‍ക്കി എംഎല്‍എ. റാന്നിയില്‍ കയറിയ വെള്ളം മുഴുവന്‍ ഒഴുകിയെത്തുന്നത് ആറന്മുളയിലേക്കാണെന്നും റാന്നിയില്‍ കുറയുന്നതിനനുസരിച്ച് ആറന്മുളയില്‍ വെള്ളം കൂടുമെന്നും അബിന്‍ വര്‍ക്കി പറഞ്ഞു. റവന്യൂ വകുപ്പ് കുറച്ചുകൂടി കാര്യക്ഷമമായി ആറന്മുളയ്ക്കായുള്ള പ്രവര്‍ത്തനങ്ങളില്‍ ഇടപെടണമെന്ന് അബിന്‍ അഭ്യര്‍ഥിച്ചു. (abin varkey mla seeks more help for aranmula| kerala rains)     അതേസമയം ഇന്നലെ അപേക്ഷിച്ച് ഇന്ന് മധ്യകേരളത്തില്‍ മഴയ്ക്ക് ശമനമുണ്ട്. മഴയുടെ കാര്‍മേഘം…

Read More

നിമിഷപ്രിയയുടെ മോചനം: ഇടപെടല്‍ തേടിയുള്ള ഹര്‍ജിയില്‍ വക്കാലത്ത് സമര്‍പ്പിച്ച് കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന്‍

യെമനില്‍ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതിനായി അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയില്‍ സുപ്രിംകോടതിയില്‍ വക്കാലത്ത് സമര്‍പ്പിച്ച് കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന്‍. കേസിന്റെ അടിയന്തര പ്രാധാന്യം കണക്കിലെടുത്താണ് നടപടി. അഡ്വ. രാജ് ബഹദൂര്‍ യാദവാണ് വക്കാലത്ത് സമര്‍പ്പിച്ചിരിക്കുന്നത്. ഹര്‍ജി തിങ്കളാഴ്ച സുപ്രിംകോടതി പരിഗണിക്കും. നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിനിടെ നയതന്ത്ര തലത്തിലുള്ള നീക്കങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഇതിനകം തന്നെ ആരംഭിച്ച കഴിഞ്ഞതായാണ് സൂചന. യെമനില്‍ വ്യവസായം നടത്തുന്ന മലയാളി വിഷയത്തില്‍…

Read More

വടക്കാഞ്ചേരി കോഴ വിവാദം; ഇയു ജാഫറിന്റെ വാദം തള്ളി കോണ്‍ഗ്രസ്

തൃശൂര്‍ വടക്കാഞ്ചേരിയില്‍ കൂറുമാറി വോട്ടു ചെയ്യാന്‍ സിപിഐഎം അമ്പത് ലക്ഷം രൂപ കോഴ വാഗ്ദാനം ചെയ്‌തെന്ന ആരോപണത്തില്‍, മുസ്ലിം ലീഗ് സ്വതന്ത്രന്‍ ഇ യു ജാഫറിന്റെ വാദം തള്ളി കോണ്‍ഗ്രസ് വരവൂര്‍ മണ്ഡലം പ്രസിഡന്റ് എ.എ.മുസ്തഫ. ജാഫര്‍ വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാതിരുന്നതും പിന്നീട് മെമ്പര്‍ സ്ഥാനം രാജി വെച്ചതും കോഴ വാങ്ങിയതിന് തെളിവാണ്. കൂറ് മാറി സിപിഐഎമ്മിന് വോട്ട് ചെയ്തതോടെ തന്നോട് ഫോണില്‍ പറഞ്ഞ കാര്യങ്ങള്‍ കൃത്യമാണെന്ന് മനസിലായെന്നും എഎ.മുസ്തഫ ട്വന്റിഫോറിനോട് പറഞ്ഞു.ജാഫര്‍ കളവുപറഞ്ഞ് ജനങ്ങളെ…

Read More

തൃശ്ശൂരിൽ ബൈക്കും സൈക്കിളും കൂട്ടിയിടിച്ച് സൈക്കിൾ യാത്രക്കാരൻ മരിച്ചു

തൃശ്ശൂർ കാരമുക്ക് വിളക്കുംകാലിൽ ബൈക്കും സൈക്കിളും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സൈക്കിൾ യാത്രക്കാരൻ മരിച്ചു. പുളിപറമ്പിൽ വിദ്യാസാഗർ(60)ആണ് മരിച്ചത്. ബൈക്കോടിച്ചിരുന്ന പുത്തൻപുരയിൽ ശ്യാമിന് പരുക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്.

Read More

താനും സെഫിയും ഭാര്യ ഭർത്താക്കൻമാരെ പോലെയാണ് ജീവിച്ചതെന്ന് കോട്ടൂർ കുറ്റസമ്മതം നടത്തിയെന്ന് പ്രോസിക്യൂഷൻ

അഭയ കൊലപാതക കേസിൽ ഫാദർ തോമസ് കോട്ടൂർ കുറ്റസമ്മതം നടത്തിയതിന് തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ. സിസ്റ്റർ സെഫിയും താനും ഭാര്യ ഭർത്താക്കൻമാരെ പോലെയാമ് ജീവിച്ചതെന്നും താനും ഒരു പച്ചയായ മനുഷ്യനാണെന്നും തെറ്റ് പറ്റിയെന്നും കോട്ടൂർ നേരിട്ട് കുറ്റസമ്മതം നടത്തിയതായാണ് പ്രോസിക്യൂഷൻ വാദിച്ചത്. പ്രതികൾ തമ്മിലുള്ള ബന്ധം പുറത്തറിയാതിരിക്കാൻ നടത്തിയ ശസ്ത്രക്രിയക്ക് പിന്നിലും കോട്ടൂരിന്റെ ക്രിമിനൽ ബുദ്ധിയാണ്. കേസിൽ തോമസ് കോട്ടൂർ, സെഫി എന്നിവർക്കെതിരായ പ്രോസിക്യൂഷന്റെ അന്തിമ വാദം തിങ്കളാഴ്ചയും തുടരും.  

Read More