Headlines

തലശ്ശേരിയിൽ സിപിഎം-ബിജെപി സംഘർഷം; രണ്ട് പേർക്ക് വെട്ടേറ്റു

  കണ്ണൂർ തലശ്ശേരിയിൽ സിപിഎം ബിജെപി സംഘർഷം. ഇരു പാർട്ടികളിലെയും ഓരോ പ്രവർത്തകർക്ക് സംഘർഷത്തിൽ വെട്ടേറ്റു. മേലൂരിലെ ബിജെപി പ്രവർത്തകനായ ധനരാജ്, സിപിഎം പ്രവർത്തകനായ മനീഷ് എന്നിവർക്കാണ് വെട്ടേറ്റത്. സ്ഥലത്ത് പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.  

Read More

PMAY പദ്ധതി പ്രകാരം വീട് അനുവദിച്ചു, പക്ഷേ വനംവകുപ്പ് എന്‍ഒസി ലഭിക്കുന്നില്ല; ഇടുക്കിയില്‍ നിരാഹാര സമരവുമായി അര്‍ബുദ രോഗിയായ വീണാ ഷാജി

PMAY പദ്ധതി പ്രകാരം അനുവദിച്ച വീട് നിര്‍മിക്കാന്‍ പെര്‍മിറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് ക്യാന്‍സര്‍ രോഗിയായ വീട്ടമ്മയുടെ നിരാഹാര സമരം. ഇടുക്കി കാഞ്ചിയാര്‍ പഞ്ചായത്തിന് മുന്‍പില്‍ ആണ് വീണ ഷാജി നിരാഹാര സമരം നടത്തുന്നത്. വനംവകുപ്പിന്റെ എന്‍ഒസി ലഭിക്കാത്തതിനാലാണ് പെര്‍മിറ്റ് നല്‍കാത്തതെന്ന് പഞ്ചായത്ത് വിശദീകരിക്കുന്നു കാഞ്ചിയാര്‍ കോഴിമലയില്‍ 40 വര്‍ഷമായി സ്ഥിരതാമസക്കാരിയാണ് വീണ ഷാജി. വിധവയും ക്യാന്‍സര്‍ രോഗിയും നിര്‍ധനയുമായ വീണയ്ക്ക് കഴിഞ്ഞ വര്‍ഷമാണ് പി എം എ വൈ പദ്ധതി പ്രകാരം വീട് അനുവദിച്ചത്. ഇവര്‍ സ്ഥിരതാമസകാരിയാണെന്ന്…

Read More

ഒമിക്രോൺ വ്യാപനം: ഡൽഹിയിലും രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചു

  ഒമിക്രോൺ രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ഡൽഹിയിലും രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചു. രാത്രി 11 മണി മുതൽ പുലർച്ചെ അഞ്ച് മണി വരെയാണ് കർഫ്യൂ. ഹരിയാന, യുപി എന്നീ അയൽ സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ കടുപ്പിച്ചതിന് പിന്നാലെയാണ് രാജ്യതലസ്ഥാനത്തും രാത്രി നിയന്ത്രണം ഏർപ്പെടുത്തിയത്. ഇതോടെ പുതുവത്സരാഘോഷങ്ങൾ അടക്കം അവതാളത്തിലാകും ക്രിസ്മസിനും ന്യൂ ഇയറിനും കൂട്ടം കൂടുന്നതിൽ രണ്ട് ദിവസം മുമ്പ് തന്നെ ഡൽഹി സർക്കാർ നിരോധനം ഏർപ്പെടുത്തിയിരുന്നു. എല്ലാ ആഘോഷപരിപാടികളും ഒഴിവാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. 79 കേസുകളാണ് ഡൽഹിയിൽ…

Read More

ഹേമചന്ദ്രന്റേത് കൊലപാതകമല്ല, ആത്മഹത്യ; പോലീസിൽ കീഴടങ്ങും’; പ്രതി നൗഷാദ്

സുൽത്താൻ ബത്തേരി സ്വദേശി ഹേമചന്ദ്രന്റെ കൊലപാതകത്തിൽ ഫേസ്ബുക്ക് പോസ്റ്റുമായി പ്രതി നൗഷാദ്. ഹേമചന്ദ്രന്റേത് കൊലപാതകമല്ല, ആത്മഹത്യയെന്ന് പ്രതി നൗഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയപ്പോൾ മറവ് ചെയ്യുകയല്ലാതെ മറ്റ് വഴികൾ ഇല്ലായിരുന്നുവെന്നും പ്രതി. സൗദി അറേബ്യയിൽ നിന്ന് തിരിച്ചുവന്ന് പോലീസിൽ കീഴടങ്ങുമെന്നും നൗഷാദ് വ്യക്തമാക്കി. ഹേമചന്ദ്രന്റേത് കൊലപാതകം എന്നു പറയുന്നത് തെറ്റാണെന്നും പ്രതിയുടെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. താന്‍ എങ്ങോട്ടും ഒളിച്ചോടിയിട്ടില്ലെന്നും രണ്ട് മാസത്തെ വിസിറ്റിങ് വിസയില്‍ സൗദിയില്‍ എത്തിയതാണെന്നും പ്രതി ഫേസ്ബുക്കില്‍ പങ്കുവെച്ച…

Read More

തൈരും ഗോതമ്പുമാവും കൈയില്‍ ഉണ്ടോ; എങ്കില്‍ നിങ്ങളുടെ കാലിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി

കണ്ണും മുഖവും കാക്കുന്നതു പോലെ തന്നെയാണ് സുന്ദരിമാര്‍ ഇപ്പോള്‍ കാലിന്റെ കാര്യത്തിലും. പെഡിക്യൂര്‍ തുടങ്ങി നിരവധി സൌന്ദര്യസംരക്ഷണ നുറുങ്ങു വിദ്യകളാണ് കാലുകളുടെ കാര്യത്തിലും പയറ്റുന്നത്. എന്നാല്‍, കാലിന്റെ സംരക്ഷണത്തിന് ആവശ്യമായതെല്ലാം കടയില്‍ പോയി വാങ്ങണമെന്നില്ല. അടുക്കളയില്‍ നിന്നു തന്നെ തുടങ്ങാം കാലിന്റെ സംരക്ഷണത്തിനുള്ള ആദ്യപടികള്‍. സുന്ദരമായ കാലുകളുണ്ടെങ്കില്‍ പിന്നെ കുട്ടിപ്പാവാടയും ട്രൌസറുകളും ഒക്കെ ഇട്ട് വിലസി നടക്കാം. അപ്പോള്‍ നേരെ ഗോ അടുക്കളയിലേക്ക്, എന്നിട്ട് തുടങ്ങിക്കോ, എന്തൊക്കെയെന്ന് പറഞ്ഞു തരാം ലെമണ്‍ ജ്യൂസ് ആദ്യം കാല്‍ നല്ല…

Read More

ജയകുമാര്‍ ഡോക്ടറെ രോഗികള്‍ കാണുന്നത് ദൈവത്തെപ്പോലെ; അപവാദ പ്രചാരണം ശരിയല്ല’; മന്ത്രി വിഎന്‍ വാസവന്‍

കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ജയകുമാറിനെ പിന്തുണച്ച് മന്ത്രി വി എന്‍ വാസവന്‍. ഡോ.ജയകുമാര്‍ ചെയ്തത് ലഭിച്ച വിവരങ്ങള്‍ മന്ത്രിമാരെ അറിയിക്കുക മാത്രമെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയില്‍ അറിയപ്പെടുന്ന ഏറ്റവും മികച്ച തൊറാസിക് സര്‍ജനാണ് ഡോക്ടര്‍ ജയകുമാര്‍. സത്യസന്ധനാണ്. അദ്ദേഹത്തെ കുറിച്ച് ഇതുവരെ ഒരു ആക്ഷേപവുമുണ്ടായിട്ടില്ല. കിട്ടുന്ന ശമ്പളത്തില്‍ ഒരുഭാഗം രോഗികള്‍ക്ക് നല്‍കുന്നയാളാണ്. മാന്യനും സംസ്‌കാര സമ്പന്നനും ഏറ്റവും കൃത്യനിഷ്ടയോടെ ജോലി ചെയ്യുന്നയാളുമാണ്. രോഗികള്‍ അദ്ദേഹത്തെ കാണുന്നത് ദൈവത്തെപ്പോലെയാണ്. അങ്ങനെയൊരാളെക്കുറിച്ച് അപവാദം പറയുന്നത് ശരിയല്ല –…

Read More

സംസ്ഥാനത്ത് ഇന്ന് 5177 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 5177 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 591, കൊല്ലം 555, എറണാകുളം 544, കോഴിക്കോട് 518, കോട്ടയം 498, മലപ്പുറം 482, പത്തനംതിട്ട 405, തിരുവനന്തപുരം 334, പാലക്കാട് 313, ആലപ്പുഴ 272, കണ്ണൂര്‍ 263, വയനാട് 165, ഇടുക്കി 153, കാസര്‍ഗോഡ് 84 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 56,073 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.23 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More

മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്ത വനിതാ എസ് ഐയെ ആക്രമിച്ചു; ഒരാൾ പിടിയിൽ

എറണാകുളം പിറവം തിരുമാറാടിയിൽ മദ്യലഹരിയിൽ പോലീസിനെ മൂന്നംഗ സംഘം ആക്രമിച്ചു. ആക്രമണത്തിൽ വനിതാ എസ് ഐക്ക് പരുക്കേറ്റു. അക്രമി സംഘത്തിലെ ഒരാളെ നാട്ടുകാരും പോലീസും ചേർന്ന് പിടികൂടി. രാമപുരം സ്വദേശി എൽദോകുട്ടിയാണ് പിടിയിലായത്. മാസ്‌ക് ധരിക്കാതെ നിന്നത് ചോദ്യം ചെയ്തതാണ് സംഭവങ്ങൾക്ക് തുടക്കം. പോലീസ് ജീപ്പിന്റെ താക്കോൽ സംഘം എടുത്തു കൊണ്ടു പോകുകയും ചെയ്തു. സംഘത്തിലെ രണ്ട് പേർക്കായുള്ള തെരച്ചിൽ തുടരുകയാണ്.  

Read More

ശബരിമല സ്വർണ്ണക്കൊള്ള: മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

ശബരിമല സ്വർണ്ണകൊള്ള കേസിൽ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാർ, ബെല്ലാരിയിലെ സ്വർണവ്യാപാരി ഗോവർധൻ, ദേവസ്വം മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരിബാബു എന്നിവരുടെ ജാമ്യാപേക്ഷയാണ് പരിഗണിക്കുക. മൂന്ന് പേർക്കും സ്വർണ്ണ കൊള്ളയിൽ മുഖ്യപങ്കുണ്ടെന്നാണ് എസ്ഐടി കണ്ടെത്തൽ.ജാമ്യഹർജിയെ എതിർത്ത് എസ്ഐടി സത്യവാങ്മൂലം നൽകിയിട്ടുണ്ട്. ജസ്റ്റിസ് എ ബദറുദിന്റെ ബെഞ്ചാണ് ജാമ്യ ഹർജികൾ പരിഗണിക്കുന്നത്. അതേസമയം റിമാൻഡിൽ കഴിയുന്ന തന്ത്രി കണ്ഠരര് രാജീവരരെ കസ്റ്റഡിയിൽ വാങ്ങാനായി എസ്ഐടി ഇന്ന്…

Read More

നാരദ ഒളിക്യാമറ കേസിൽ അറസ്റ്റിലായ തൃണമൂൽ മന്ത്രിമാർക്കും എംഎൽഎക്കും ജാമ്യം

നാരദ ഒളിക്യാമറ കേസിൽ അറസ്റ്റിലായ തൃണമൂൽ കോൺഗ്രസ് മന്ത്രിമാരും എംഎൽഎയും അടക്കം നാല് പേർക്കും ജാമ്യം അനുവദിച്ചു. കൊൽക്കത്തയിലെ പ്രത്യേക സിബിഐ കോടതിയാണ് ജാമ്യം അനുവദിച്ചത്. മന്ത്രിമാരായ ഫിർഹാദ് ഹക്കീം, സുബ്രതാ മുഖർജി, എംഎൽഎ മദൻ മിത്ര, മുൻ മന്ത്രി സോവൻ ചാറ്റർജി എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. നാരാദ ഒളിക്യാമറ ഓപറേഷന്റെ ഭാഗമായി സാങ്കൽപ്പിക കമ്പനിയുടെ പ്രതിനിധികളെന്ന നിലയിൽ എത്തിയവരിൽ നിന്ന് കൈക്കൂലി വാങ്ങിയ കേസിലായിരുന്നു അറസ്റ്റ്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു ദൃശ്യങ്ങൾ പുറത്തുവിട്ടത്. അറസ്റ്റിന്…

Read More