Headlines

നാറ്റോ രാജ്യങ്ങളെ റഷ്യ ആക്രമിക്കും; വ്യോമനിരോധന മേഖല പ്രഖ്യാപിക്കണമെന്ന് സെലൻസ്‌കി

റഷ്യ ഉടൻ നാറ്റോ രാജ്യങ്ങളെ ആക്രമിക്കുമെന്ന് യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി. റഷ്യക്കെതിരെ പ്രതിരോധം ശക്തമാക്കണമെന്നും ആക്രമണം ഉണ്ടാകാതിരിക്കാനുള്ള ഏകവഴി യുക്രൈന് മേൽ വ്യോമനിരോധന മേഖല പ്രഖ്യാപിക്കുകയാണെന്നും സെലൻസ്‌കി പറഞ്ഞു. നാറ്റോ രാജ്യങ്ങളെ യുദ്ധത്തിലേക്ക് തിരിക്കാനുള്ള സെലൻസ്‌കിയുടെ തന്ത്രമാണിതെന്നാണ് സൂചന നേരത്തെയും യുക്രൈന് മേൽ വ്യോമനിരോധന മേഖല പ്രഖ്യാപിക്കണമെന്ന് സെലൻസ്‌കി ആവശ്യപ്പെട്ടിരുന്നു. എന്നാൽ നാറ്റോ ഇത് തള്ളുകയായിരുന്നു. വ്യോമനിരോധന മേഖല പ്രഖ്യാപിക്കേണ്ടി വന്നാൽ യുദ്ധം പിന്നെ റഷ്യയും നാറ്റോയും തമ്മിലാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് സെലൻസ്‌കിയുടെ ആവശ്യം തള്ളിയത്. ഇതിന്…

Read More

പ്രളയത്തിൽ മുങ്ങി ജർമനിയും ബെൽജിയവും; മരണസംഖ്യ 180 കടന്നു

  ജർമനി, ബെൽജിയം അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങളിൽ പ്രളയത്തെ തുടർന്ന് മരിച്ചവരുടെ എണ്ണം 180 കടന്നു. നൂറുകണക്കിനാളുകളെ കാണാതായിട്ടുണ്ട്. കനത്ത മഴയിൽ നദികൾ കരകവിഞ്ഞൊഴുകിയതോടെയാണ് മേഖലകൾ വെള്ളത്തിനടിയിലായത്. ജർമനിയിലാണ് കൂടുതൽ മരണങ്ങളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 150 പേർ ജർമനിയിൽ മരിച്ചു. ബെൽജിയത്തിൽ 30 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അടുത്ത കാലത്തൊന്നും അഭിമുഖീകരിക്കാത്ത വലിയ ദുരന്തമെന്നാണ് അധികൃതർ തന്നെ വിശേഷിപ്പിക്കുന്നത്. നദികളുടെ കരകളിൽ താമസിച്ചവരാണ് മരിച്ചവരിൽ ഏറെയും. പ്രതീക്ഷിക്കാതെയാണ് രാജ്യം പ്രളയത്തിൽ മുങ്ങിയത്. ദുരിതാശ്വാസ പ്രവർത്തനങ്ങളെയും ഇത് സാരമായി…

Read More

കൊച്ചി കോർപറേഷനിൽ യുഡിഎഫിന്റെ മേയർ സ്ഥാനാർഥി എൻ വേണുഗോപാൽ ഒരു വോട്ടിന് തോറ്റു

കൊച്ചി കോർപറേഷനിൽ ബിജെപിക്ക് അട്ടിമറി ജയം. യുഡിഎഫിന്റെ മേയർ സ്ഥാനാർഥി എൻ വേണുഗോപാൽ പരാജയപ്പെട്ടു. ഒരു വോട്ടിനാണ് വേണുഗോപാൽ പരാജയപ്പെട്ടത്. ഒരു വോട്ടിനാണ് വേണുഗോപാൽ പരാജയപ്പെട്ടത്. തിരുവനന്തപുരത്ത് അഞ്ച് ഡിവിഷനുകളിൽ ബിജെപി മുന്നിട്ട് നിൽക്കുകയാണ്. മൂന്ന് ഡിവിഷനുകളിൽ എൽ ഡി എഫ് സ്ഥാനാർഥിയും മുന്നിട്ട് നിൽക്കുകയാണ്.  

Read More

നീറ്റ് പരീക്ഷ ഒഴിവാക്കാൻ നിയമ നിർമാണവുമായി തമിഴ്‌നാട് സർക്കാർ; നിയമസഭയിൽ ബിൽ അവതരിപ്പിച്ചു

  നീറ്റ് പരീക്ഷക്കെതിരെ നിയമനിർമാണവുമായി തമിഴ്‌നാട് സർക്കാർ. നീറ്റ് ഒഴിവാക്കുന്ന ബില്ല് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നിയമസഭയിൽ അവതരിപ്പിച്ചു. മത്സര പരീക്ഷകൾ അല്ല വിദ്യാഭ്യാസത്തിന്റെ നിലവാരം നിശ്ചയിക്കേണ്ടതെന്ന് ബില്ല് അവതരിപ്പിച്ചു കൊണ്ട് സ്റ്റാലിൻ പറഞ്ഞു. ബില്ലിനെ പ്രതിപക്ഷവും പിന്തുണച്ചു രാജ്യത്ത് ഇതാദ്യമായിട്ടാണ് ഒരു സംസ്ഥാനം നീറ്റിനെ എതിർക്കുന്ന ബില്ലുമായി മുന്നോട്ടുപോകുന്നത്. പ്ലസ് ടു മാർക്കിനെ അടിസ്ഥാനപ്പെടുത്തിയായിരുന്നു തമിഴ്‌നാട്ടിൽ നേരത്തെ മെഡിക്കൽ പ്രവേശനമുണ്ടായിരുന്നത്. നീറ്റ് വന്നതോടെ പ്ലസ് ടുവിന് നല്ല മാർക്ക് നേടുന്നവർക്ക് പോലും ഇത് വിജയിക്കാനാകാത്ത…

Read More

ഇന്ന് 2060 പേർ കൂടി കൊവിഡിൽ നിന്ന് മുക്തരായി; ഇനി ചികിത്സയിലുള്ളത് 24,268 പേർ

സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2060 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. തിരുവനന്തപുരം 180, കൊല്ലം 271, പത്തനംതിട്ട 113, ആലപ്പുഴ 127, കോട്ടയം 212, , ഇടുക്കി 52, എറണാകുളം 103, തൃശൂർ 219, പാലക്കാട് 103, മലപ്പുറം 99, കോഴിക്കോട് 259, വയനാട് 79, കണ്ണൂർ 152, കാസർഗോഡ് 91 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 24,268 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,80,803 പേർ ഇതുവരെ…

Read More

കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് നായിക്കിന് കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് നായിക്കിന് കോവിഡ് സ്ഥിരീകരിച്ചു. മന്ത്രി തന്നെയാണ് ഈ രോഗവിവരം ട്വിറ്ററിലൂടെ അറിയിച്ചത്. രോഗത്തിന്‍റെ ചില ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതിനാല്‍ വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയാന്‍ തീരുമാനിച്ചിരിക്കുകയാണെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. “ഞാനിന്ന് കോവിഡ് പരിശോധനക്ക് വിധേയനായി. പോസിറ്റിവാണെന്ന് കണ്ടെത്തി. സാധാരണ നിലയില്‍ തന്നെയാണ്. ഹോം ഐസൊലേഷന്‍ തിരഞ്ഞെടുത്തു’, മന്ത്രി ട്വീറ്റ് ചെയ്തു കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി അടുത്ത സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ ദയവായി നിരീക്ഷണത്തില്‍ പോകണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

Read More

39-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തക മേളക്ക് ഇന്ന് തുടക്കം

39-ാമത് ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിന്റെ (എസ്‌ഐ‌ബി‌എഫ് 2020) ഭൗതികവും വെർച്വലും ആയ വാതിലുകൾ ഇന്ന് (ബുധനാഴ്ച) ആഗോള പ്രേക്ഷകർക്കായി തുറന്നു. പുസ്തക പ്രേമികൾക്കും സാംസ്കാരിക താൽപ്പര്യക്കാർക്കും 11 ദിവസത്തെ മികച്ച സാഹിത്യ വിനോദത്തിൻ്റെ വാതിലുകളാണ് ഇതോടെ തുറക്കപ്പെട്ടത്. കൊറോണ വൈറസ് (കോവിഡ് -19) രോഗത്തിന്റെ വ്യാപനം ഉൾക്കൊള്ളാനുള്ള യുഎഇ സർക്കാരിന്റെ ശ്രമങ്ങൾക്ക് അനുസൃതമായി ഈ വർഷം മേള ഒരു സവിശേഷ ഹൈബ്രിഡ് ഓൺലൈൻ-ഓഫ്‌ലൈൻ ഫോർമാറ്റാണ് സ്വീകരിച്ചിട്ടുള്ളത്. ‘ഷാർജയിൽ നിന്നും ലോകം വായിക്കുന്നു’ എന്ന തലക്കെട്ടിലൂടെ ഇക്കുറി…

Read More

സ്വപ്‌നയും സംഘവും തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയത് 23 തവണ

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. സ്വപ്‌നയും സംഘവും വിമാനത്താവളം വഴി 23 തവണ സ്വർണം കടത്തിയതായി കസ്റ്റംസ് കണ്ടെത്തി. ഡിപ്ലോമാറ്റിക് ബാഗേജ് വഴിയായിരുന്നു സ്വർണക്കടത്തിൽ 2019 ജൂലൈ ഒമ്പത് മുതലാണ് ഡിപ്ലോമാറ്റിക് ബാഗേജുകൾ വന്നു തുടങ്ങിയത്. 23 തവണയും ബാഗേജുകൾ വിമാനത്താവളത്തിൽ എത്തി കൈപ്പറ്റിയത് സരിത്താണെന്നും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. 152 കിലോ വരെ ഭാരമുള്ള ബാഗേജുകൾ വരെ വന്നിട്ടുണ്ട്. സ്വർണം പിടിച്ചെടുത്ത ബാഗേജിന്റെ തൂക്കം 79 കിലോ ആയിരുന്നു. ഇതിൽ 30…

Read More

സി​ക്കി​മി​ൽ ഭൂ​ച​ല​നം

സി​ക്കി​മി​ന്‍റെ കി​ഴ​ക്ക​ൻ ജി​ല്ല​ക​ളി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം. റി​ക്ട​ർ​സ്കെ​യി​ലി​ൽ 4.3 രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി 9.50 ന് ​ആ​ണ് ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​ത്. ത​ല​സ്ഥാ​ന​മാ​യ ഗാം​ഗ്ടോ​ക്കി​ൽ നി​ന്ന് 18 കി​ലോ​മീ​റ്റ​ർ അ​ക​ലെ അ​ക്ഷാം​ശം 27.25 ഡി​ഗ്രി വ​ട​ക്കും രേ​ഖാം​ശം 88.77 ഡി​ഗ്രി കി​ഴ​ക്കു​മാ​യി​രു​ന്നു പ്ര​ഭ​വ​കേ​ന്ദ്രം. നാ​ശ​ന​ഷ്ട​ങ്ങ​ളൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.

Read More

വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ്;പുല്‍പ്പള്ളി ഫോറസ്റ്റ് സ്‌റ്റേഷന്‍ താത്ക്കാലികമായി അടച്ചിട്ടു

പുല്‍പ്പള്ളി:നാലു വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഇലക്ട്രിക് കവലയിലുള്ള പുല്‍പ്പള്ളി ഫോറസ്റ്റ് സ്‌റ്റേഷന്‍ താത്ക്കാലികമായി അടച്ചു. ചെതലയം ഫോറസ്റ്റ് റേയ്ഞ്ച് ഓഫീസിലായിരിക്കും വരും ദിവസങ്ങളില്‍ പുല്‍പ്പള്ളി സ്‌റ്റേഷന്റെ പ്രവര്‍ത്തനമെന്ന് റെയ്ഞ്ച് ഓഫീസര്‍ ടി. ശശികുമാര്‍ പറഞ്ഞു.

Read More