നിധിൻ രാജിന്റെ മരണം; ഹർത്താൽ ദിനത്തിൽ 29 കേസുകൾ രജിസ്റ്റർ ചെയ്‌തെന്ന് പൊലീസ് മേധാവി ഹൈക്കോടതിയിൽ

ഇന്നത്തെ ഹർത്താലുമായി ബന്ധപ്പെട്ട് 29 കേസുകൾ രജിസ്റ്റർ ചെയ്തതായി സംസ്ഥാന പൊലീസ് മേധാവി ഹൈക്കോടതിയിൽ. നൂറോളം പേരെ അറസ്റ്റ് ചെയ്തതായും ഡി.ജി.പി റിപ്പോർട്ട് നൽകി. കേസ് അവധിയ്ക്ക് ശേഷം കോടതി പരിഗണിക്കും. ഹർത്താലിനെതിരെ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തിരുന്നു. ഹർത്താൽ ആഹ്വാനം ചെയ്തവർക്ക് നോട്ടീസും അയച്ചു. കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജിൽ നിതിൻരാജ് ജീവനൊടുക്കിയ സംഭവത്തിൽ, ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താലിൽ പ്രതിഷേധമിരമ്പി. ജാതി അധിക്ഷേപം നേരിട്ട നിതിൻരാജിന് നീതി ലഭ്യമാക്കണം എന്നാവശ്യപ്പെട്ടാണ് പന്ത്രണ്ട് മണിക്കൂർ…

Read More

‘കൊച്ചിയില്‍ തൂഫാന്റെ പേരില്‍ ഒരു യോഗവും വിളിച്ചിട്ടില്ല’; കെ സുധാകരനെ തള്ളി രമേശ് ചെന്നിത്തല

  ഓപ്പറേഷന്‍ തൂഫാനുമായി ബന്ധപ്പെട്ട് യോഗം വിളിച്ച സുധാകരനെ തള്ളി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തൂഫാന്റെ പേരില്‍ കൊച്ചിയില്‍ ഒരുയോഗവും വിളിച്ചിട്ടില്ലെന്നും ചുമതല പൊലീസിനാണെന്നുമായിരുന്നു പ്രതികരണം. കോണ്‍ഗ്രസ് നേതാവ് സുധാകരന്‍ വിളിച്ച യോഗത്തില്‍ പങ്കെടുത്ത കൊച്ചി സ്വദേശിയെ കൊലപാതക ശ്രമത്തിന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.     ഓപ്പറേഷന്‍ തൂഫാന്റെ പേരില്‍ കൊച്ചിയില്‍ കെ സുധാകരന്‍ വിളിച്ചയോഗം ഗുണ്ടാ സംഘങ്ങളുടെ ഒത്തുചേരലായിരുന്നു എന്ന വിമര്‍ശനത്തിനും വിവാദത്തിനും പിന്നാലെയാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. കൊച്ചിയില്‍ അത്തരത്തില്‍ ഒരുയോഗവും വിളിച്ചിട്ടില്ലെന്നും,…

Read More

ഇടക്കൊച്ചിയിലെ ബേക്കറിയിൽ നിന്ന് വാങ്ങിയ ബ്രഡിനുള്ളിൽ ചത്ത പല്ലികളെന്നു പരാതി

  പള്ളുരുത്തി ∙ ഇടക്കൊച്ചിയിലെ ബേക്കറിയിൽ നിന്ന് വാങ്ങിയ ബ്രഡിനുള്ളിൽ നിന്ന് 2 ചത്ത പല്ലികളെ കിട്ടിയതായി പരാതി. ഇടക്കൊച്ചി സ്വദേശി ദിവ്യ സുബീഷിനാണ് ബ്രഡിനുള്ളിൽ നിന്ന് പല്ലികളെ കിട്ടിയത്. തിങ്കൾ വൈകിട്ട് ഇടക്കൊച്ചി പാമ്പായ്മൂല ജംക്‌ഷനിലുള്ള ബേക്കറിയിൽ നിന്ന് വാങ്ങിയ ബ്രഡിനുള്ളിലാണ് ചത്ത പല്ലികളെ കണ്ടത്. കടയുടമയെ വിവരം അറിയിച്ചെങ്കിലും വിഷയം ഗൗരവത്തിലെടുക്കാതെ തങ്ങളെ പറഞ്ഞയയ്ക്കുകയായിരുന്നുവെന്ന് ഇവർ പറഞ്ഞു. ബ്രഡ് കഴിച്ച് അൽപ സമയത്തിന് ശേഷം ഛർദിയും അവശതയും തോന്നിയ ഇവർ ആശുപത്രിയിൽ ചികിത്സ തേടി….

Read More

മുട്ടയെക്കാള്‍ പ്രോട്ടീന്‍ ലഭിക്കുന്ന ഭക്ഷണങ്ങള്‍ എന്തെല്ലാം

ഇന്നത്തെ കാലത്ത് ഭക്ഷണകാര്യത്തില്‍ പലരും ശ്രദ്ധ കാണിക്കാറില്ല. എന്നാല്‍ അത് വലിയ രോഗങ്ങള്‍ വിളിച്ചുവരുത്തും. ഭക്ഷണം കഴിക്കുമ്പോള്‍ പ്രോട്ടീന്‍ അടങ്ങിയവ കഴിക്കാന്‍ ശ്രമിക്കുക. പ്രോട്ടീന്‍ കുറവ് ശരീരത്തില്‍ ഉണ്ടാവാതെ നോക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഏറ്റവും കൂടുതല്‍ പ്രോട്ടീന്‍ ലഭ്യമാകുന്ന ഭക്ഷ്യവസ്തുവേത് എന്ന ചോദ്യത്തിന് എല്ലാവരും പറയുന്ന ഉത്തരം മുട്ടയെന്നാണ്. അതേസമയം, മുട്ടയെക്കാള്‍ പ്രോട്ടീന്‍ ലഭിക്കുന്ന ഭക്ഷണങ്ങളുമുണ്ട്. അവ എന്തെല്ലാമെന്ന് നമ്മുക്ക് നോക്കാം. ബീന്‍സ് ആരോഗ്യത്തിനും ഏറ്റവും നല്ലതാണ് ബീന്‍സ്. പ്രോട്ടീന്‍റെയും ഇരുമ്പിന്‍റെയും പൊട്ടാസ്യത്തിന്‍റെയും കലവറയാമ് ബീന്‍സ്. പാകം…

Read More

രണ്ടാം ഘട്ട വാക്സിൻ സ്വീകരിച്ച് ജില്ലാ കലക്ടർ വയനാട് ജില്ലാ കലക്ടര്‍ ഡോ.അദീല

രണ്ടാം ഘട്ട വാക്സിൻ സ്വീകരിച്ച് ജില്ലാ കലക്ടർ ജില്ലാ കലക്ടര്‍ ഡോ.അദീല അബ്ദുള്ള തന്റെ രണ്ടാമത്തെ ഡോസ് കോവിഡ് പ്രതിരോധ വാക്‌സിന്‍ മേപ്പാടി എ.പി.ജെ അബ്ദുള്‍ കലാം സ്മാരക ഹാളിലെ വാക്‌സിന്‍ കേന്ദ്രത്തില്‍ നിന്ന് സ്വീകരിച്ചു.ഇന്നലെ ഉച്ചകഴിഞ്ഞ് 2 മണിയോടെയാണ് കലക്ടര്‍ സെന്ററിലെത്തിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓമന രമേശ്, വൈസ് പ്രസിഡന്റ് റംല ഹംസ, കുടുംബാരോഗ്യ കേന്ദ്രം ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.ഷാഹിദ് തുടങ്ങിയവരും കലക്ടറോടൊപ്പമുണ്ടായിരുന്നു.പുത്തുമല പുനരധിവാസ പദ്ധതി, കുടിവെള്ള പദ്ധതി, പ്രവൃത്തി നടക്കുന്ന പുതിയ വില്ലേജ്…

Read More

കൗൺസിലർ വാക്കുപാലിച്ചു, ഉപഹാരമായി ലഭിച്ച പുസ്തകങ്ങൾ സ്കൂളിന് കൈമാറി

തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ഉപഹാരമായി ലഭിച്ച പുസ്തകങ്ങൾ താൻ പഠിച്ച സ്കൂൾ ലൈബ്രറിക്ക് കൈമാറി കൗൺസിലർ മാതൃകയായി. കൊച്ചി കോർപ്പറേഷൻ 46-ാം ഡിവിഷനിലേക്ക് മത്സരിച്ച യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി വി.പി. ചന്ദ്രനാണ് തിരഞ്ഞെടുപ്പ് വേദിയിൽ പറഞ്ഞ വാക്കുകൾ പ്രാവർത്തികമാക്കിയത്. തിരഞ്ഞെടുപ്പ് സമയത്ത് സ്ഥാനാർത്ഥിക്ക് സ്വീകരണം നൽകുന്ന യോഗങ്ങളിൽ ആരും പ്ലാസ്റ്റിക് മാലകളോ ഷാളുകളോ മറ്റ് ഉപഹാരങ്ങളോ നൽകേണ്ടെന്നും, തനിക്ക് പുസ്തകങ്ങൾ സമ്മാനമായി നൽകിയാൽ മതിയെന്നുമായിരുന്നു സ്ഥാനാർത്ഥിയായിരുന്ന വി.പി. ചന്ദ്രന്റെ അഭ്യർത്ഥന. തനിക്ക് ലഭിച്ച പുസ്തകങ്ങൾ പഠിച്ച സെന്റ്…

Read More

മദ്യ നികുതി കുറച്ച സംഭവം; സർക്കാർ തിരുമാനത്തിൽ നിന്ന് പിന്മാറണം, കെ എൻ ബാലഗോപാൽ

  മദ്യനികുതി കുറച്ചത് മദ്യവ്യാപനം കൂട്ടുമെന്ന് കെ.എൻ. ബാലഗോപാൽ. മുൻ സർക്കാരിൻ്റെ കാലത്ത് ഇതിന് സമ്മർദം ഉണ്ടായിരുന്നു.എന്നാൽ റെഡി ടു ഡ്രിങ്ക് എന്ന വിഭാഗത്തിലുള്ള മദ്യത്തിൻ്റെ നികുതി കുറക്കുന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ല. ടൂറിസത്തെ സഹായിക്കുമെന്നാണ് ഉന്നയിച്ചിരുന്ന വാദം. എന്നാൽ മദ്യം ഉപയോഗിക്കുന്ന ഒരു പുതിയ വിഭാഗത്തെ ഇത് സൃഷ്ടിക്കും.വരുമാനം കിട്ടുമെങ്കിലും സോഷ്യൽ ഡ്രിങ്കിങ്ങിന് ലൈസൻസ് കൊടുക്കലാണതെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു.     വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ചതിൽ മന്ത്രിസഭയിൽ തന്നെ അഭിപ്രായവ്യത്യാസമുണ്ടെന്ന്…

Read More

പുസ്തകം എഴുതുന്നതും പ്രസിദ്ധീകരിക്കുന്നതും വിരമിച്ച് 20 വര്‍ഷങ്ങള്‍ക്ക് ശേഷം മതി; നിയന്ത്രണം കൊണ്ടുവരാന്‍ കേന്ദ്രം

അധികാര സ്ഥാനങ്ങളില്‍ ഉള്ളവര്‍ പുസ്തകം എഴുതുന്നതില്‍ നിയന്ത്രണം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍. പുസ്തകങ്ങള്‍ എഴുതാനും പ്രസിദ്ധീകരിക്കാനും കഴിയുക വിരമിച്ച് 20 വര്‍ഷങ്ങള്‍ക്ക് ശേഷം മാത്രം. മുന്‍ കരസേന മേധാവി ജനറല്‍ എം എം നര്‍വണേയുടെ പുസ്തകം വിവാദമായതിന് പിന്നാലെയാണ് നടപടി.അധികാര സ്ഥാനങ്ങളിലുള്ളവര്‍ പുസ്തകം എഴുതുന്നതില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ നടപ്പിലാക്കും. വിരമിച്ച് 20 വര്‍ഷങ്ങള്‍ക്ക് ശേഷം മാത്രമാകും ഇനി മുതല്‍ ഇനി പുസ്തകങ്ങള്‍ എഴുതാനും പ്രസിദ്ധീകരിക്കാനും സാധിക്കു . ഇന്നലെ നടന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ വിഷയം ചെയ്തു. ഇതുമായി…

Read More

‘വെള്ളാപ്പള്ളി കാറിൽ കയറിയതിൽ എന്താ തെറ്റ്?, തട്ടിപ്പുകൾ നടന്നാൽ ശക്തമായ നടപടി സ്വീകരിക്കുകയാണ് സർക്കാർ നയം’: മുഖ്യമന്ത്രി

തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച ഫലം അല്ല ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആവശ്യമായ തിരുത്തലുകൾ നടത്തി മുന്നോട്ട് പോകും. വെള്ളാപ്പള്ളി കാറിൽ കയറിയത് മഹാ അപരാധമായി ചിത്രീകരിക്കാൻ ചില ശ്രമിക്കുന്നു. പമ്പയിലേക്ക് ഇറങ്ങുമ്പോഴാണ് വെള്ളാപ്പള്ളി കാണാൻ വരുന്നത് , അപ്പോൾ കാറിൽ കയറ്റിയത്. അതിൽ എന്താ തെറ്റ് , മഹാ തെറ്റായി എന്താ പറയാൻ കഴിയുക. അതിൽ ഞാൻ അപാകത കാണുന്നില്ല. സ്വർണ കൊളള പ്രചരണത്തിന് വൻ തോതിൽ ഉപയോഗിച്ചു കോൺഗ്രസും ബിജെപിയും പ്രചരിപ്പിച്ചു. സർക്കാർ എന്തു…

Read More

സോനം വാങ്ചുക് സഫ്ദര്‍ജംഗ് ആശുപത്രിയില്‍ തുടരും; ഹര്‍ജിയില്‍ ഇടപെടാതെ ഡല്‍ഹി ഹൈക്കോടതി

  സോനം വാങ്ചുക് സഫ്ദര്‍ജംഗ് ആശുപത്രിയില്‍ തുടരും. ആശുപത്രിയില്‍ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി ഇടപെട്ടില്ല. നിലവില്‍ ഇടക്കാല ഉത്തരവിന്റെ ആവശ്യമില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി, കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ചു. ജസ്റ്റിസ് മിനി പുഷ്‌കര്‍ണ്ണയാണ് ഹര്‍ജി പരിഗണിച്ചത്. ഹര്‍ജി ജൂലൈ 24ന് പരിഗണിക്കും.     അടിയന്തര സാഹചര്യം മൂലമാണ് സോനത്തിനെ ആശുപത്രിയിലേക്ക് മാറ്റിയതെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അറിയിച്ചു. ആരോഗ്യം മോശമായിട്ടും സോനം നേരിട്ട് ആശുപത്രിയില്‍ പ്രവേശിക്കാന്‍ തയാറായില്ല. ഈ സാഹചര്യത്തില്‍ നടപടി സ്വീകരിക്കാന്‍…

Read More