Headlines

മുസ്ലിം ലീഗിനെ വർഗീയ പാർട്ടിയെന്ന് ആക്ഷേപിക്കുന്നത് ശരിയല്ല; എ വിജയരാഘവനെ വിമർശിച്ച് ഗീവർഗീസ് മാർ കൂറിലോസ്

സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനെ പരോക്ഷമായി വിമർശിച്ച് യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ്. മുസ്ലിം ലീഗിനെ വർഗീയ പാർട്ടിയെന്ന് ആക്ഷേപിക്കുന്നത് ശരിയല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. തെരഞ്ഞെടുപ്പ് ജയത്തിനായി വർഗീയതയെ കൂട്ടുപിടിക്കുന്നത് പുരോഗമന പ്രസ്ഥാനങ്ങൾക്ക് നല്ലതല്ലെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം

Read More

നിമിഷപ്രിയക്ക് വേണ്ടി ചെയ്യാനാകുന്ന സഹായം നൽകുമെന്ന് മുഖ്യമന്ത്രി; ബന്ധുക്കളുമായി കൂടിക്കാഴ്ച

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ ബന്ധുക്കൾ മുഖ്യമന്ത്രിയെ കണ്ടു. രക്ഷപ്പെടുത്തുന്നതിനാവശ്യമായ നയപരമായ സഹായം തേടിയാണ് നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരിയും ആക്ഷൻ കൗൺസിൽ അംഗങ്ങളും മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടത് സർക്കാരിന്റെ ഭാഗത്ത് നിന്ന് ചെയ്യാൻ കഴിയുന്ന പരമാവധി സഹായം നൽകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി പ്രേമകുമാരി പറഞ്ഞു. ഇതേ ആവശ്യവുമായി നിമിഷപ്രിയയുടെ അമ്മയും ആക്ഷൻ കൗൺസിൽ അംഗങ്ങളും പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായും കൂടിക്കാഴ്ച നടത്തി നേരത്തെ യെമൻ സുപ്രീം കോടതിയിൽ നിമിഷ പ്രിയക്ക്…

Read More

ശമനമില്ലാതെ മഴ: ഇടുക്കി ഡാം നാളെ വീണ്ടും തുറന്നേക്കും, പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം​​​​​​​

  വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി ഡാം വീണ്ടും തുറന്നേക്കും. ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ശനിയാഴ്ച വൈകുന്നേരം നാല് മണിക്ക് ശേഷമോ ഞായറാഴ്ച രാവിലെ മുതലോ ചെറുതോണി ഡാമിന്റെ ഷട്ടറുകൾ തുറക്കും. 100 ക്യൂമക്‌സ് വരെ നിയന്ത്രിത അളവിൽ ജലം പുറത്തേക്ക് ഒഴുക്കിവിടും. ഡാമിന് താഴെയുള്ളവരും പെരിയാറിന്റെ ഇരു കരകളിലും താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ കലക്ടർ അറിയിച്ചു. ഡാമിൽ നേരത്തെ ഓറഞ്ച് അലർട്ട് കൊടുത്തിരുന്നു. നിലവിൽ 2398.28 അടിയാണ് ജലനിരപ്പ്. വിവിധ…

Read More

മൂലമറ്റത്തെ 6 ജനറേറ്റുകളുടെ പ്രവര്‍ത്തനം നിലച്ചു: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം

  സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തി. ഇടുക്കി മൂലമറ്റം ജനറേറ്റിംഗ് സ്റ്റേഷനിലെ 6 ജനറേറ്റുകളുടെ പ്രവർത്തനം നിര്‍ത്തിവെച്ചു. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കേണ്ടിവന്നത്. ഇതുമൂലം സംസ്ഥാനത്ത് വൈദ്യുതി ഉത്പാദനത്തില്‍ 300 മെഗാവാട്ടിന്‍റെ കുറവ് ഉണ്ടായി. ഇന്ന് രാത്രി 7.30ഓടെയാണ് ജനറേറ്ററുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചത്. ഇതര സംസ്ഥാനങ്ങളിൽ നിന്നും വൈദ്യുതി എത്തിക്കാനുള്ള ശ്രമം തുടങ്ങി. അതുവരെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടാവും. വൈദ്യുതി വകുപ്പ് മന്ത്രിയുടെ ഓഫീസാണ് വിവരം അറിയിച്ചത്.

Read More

കോവിഡ് വ്യാപനം രൂക്ഷം ;പുൽപ്പള്ളി ടൗൺ പൂർണമായും അടച്ചു

കോവിഡ് വ്യാപനം രൂക്ഷമായതിനെത്തുടർന്ന് പുൽപ്പള്ളി ടൗൺ പൂർണ്ണമായും അടച്ചതായി കലക്ടർ അറിയിച്ചു. പലചരക്ക് പച്ചക്കറി മെഡിക്കൽ ഷോപ്പുകൾ എന്നിവയ്ക്ക് മാത്രമാണ് പ്രവർത്തനാനുമതി.    

Read More

‘രാഹുൽ പാർട്ടിക്ക് പുറത്താണ്, പിന്നെ പ്രവർത്തിക്കുന്നത് ശരിയല്ല’; അതൃപ്തി പരസ്യമാക്കി രമേശ് ചെന്നിത്തല

രാഹുൽ മാങ്കൂട്ടത്തിൽ പ്രചാരണത്തിന് ഇറങ്ങുന്നതിൽ അതൃപ്തി പ്രകടമാക്കി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. രാഹുൽ പാർട്ടിക്ക് പുറത്താണ്. പിന്നെ പ്രചാരണത്തിന് ഇറങ്ങുന്നത് ശെരിയല്ല. ഒരു ഘട്ടത്തിലും ആരും രാഹുലിനെ തിരിച്ചെടുക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. രാഹുൽ മാങ്കുട്ടത്തിൽ എംഎൽഎയ്ക്ക് എതിരായ ലൈംഗിക ആരോപണങ്ങൾക്ക് കൂടുതൽ ശക്തി പകരുന്നതാണ് പുറത്തുവന്ന പുതിയ തെളിവുകൾ. ഇരയായ പെൺകുട്ടിയെ ഗര്‍ഭഛിദ്രത്തിന് നിർബന്ധിക്കുന്നതിനൊപ്പം ക്രൂരമായി അധിക്ഷേപിക്കുകയും ഭീക്ഷണിപ്പെടുത്തുകയും ചെയ്യുന്ന ഓഡിയോ വീണ്ടും പുറത്തുവന്നിരുന്നു. പെൺകുട്ടി വൈകാരികമായപ്പോൾ നാടകം കളിക്കരുതെന്നാണ് രാഹുൽ പരിഹസിക്കുന്നത്….

Read More

രാജ്യത്തെ സജീവ കൊവിഡ് രോഗികളില്‍ 40 ശതമാനവും കേരളത്തിലും മഹാരാഷ്ട്രയിലും

ന്യൂഡല്‍ഹി: രാജ്യത്തെ സജീവ കൊവിഡ് രോഗികളില്‍ 40 ശതമാനവും കേരളവും മഹാരാഷ്ട്രയിലുമാണെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ റിപോര്‍ട്ടില്‍ പറയുന്നു. ”33 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും 20,000ത്തില്‍ താഴെ സജീവ രോഗികളാണ് ഉള്ളത്. കേരളത്തിലും മഹാരാഷ്ട്രയിലുമാണ് രാജ്യത്തെ കൊവിഡ് രോഗികളുടെ 40 ശതമാനവും”- ആരോഗ്യമന്ത്രാലയം ട്വീറ്റ് ചെയ്തു. സജീവരോഗികളുടെ എണ്ണം താരതമ്യേന കൂടുതലുള്ള മറ്റു സംസ്ഥാനങ്ങള്‍ ഇവയാണ്: പശ്ചിമ ബംഗാള്‍(19,065), ഉത്തര്‍പ്രദേശ്(17,955), ചണ്ഡീഗഢ്(17,488). രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ശനിയാഴ്ചയാണ് 1 കോടി കടന്നത്.  

Read More

തീബ്‌സിലെ കവാടങ്ങൾ നിർമിച്ചത് രാജാക്കൻമാരല്ല; പാലാരിവട്ടം പാലം നിർമിച്ച തൊഴിലാളികളെ അഭിനന്ദിച്ച് മുഖ്യമന്ത്രി

പാലാരിവട്ടം പാലം പുനർനിർമിച്ച തൊഴിലാളികളെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വിപ്ലവ കവി ബർതോൾഡ് ബ്രഹ്തിന്റെ വരികൾ പരാമർശിച്ചാണ് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്. കഴിഞ്ഞാഴ്ച ബിജെപിയിൽ ചേർന്ന എൻജിനീയർ ഇ ശ്രീധരന്റെ പേര് പോസ്റ്റിൽ പരാമർശിച്ചിട്ടില്ല  

Read More

വാക്‌സിന്‍ സ്വീകരിച്ച് ദിലീപ്; കുശലം ചോദിച്ച് ആരാധകര്‍, ചിത്രങ്ങള്‍

മോഹന്‍ലാലിന് പിന്നാലെ കോവിഡ് വാക്‌സിന്‍ എടുത്ത് നടന്‍ ദിലീപും. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിയാണ് താരം വാക്‌സിന്‍ സ്വീകരിച്ചത്. ദിലീപ് വാക്‌സിന്‍ എടുക്കുന്ന ചിത്രങ്ങള്‍ ഫാന്‍സ് പേജുകളിലൂടെയാണ് പുറത്തെത്തിയിരിക്കുന്നത്. താരത്തോട് കുശലം ചോദിച്ചു കൊണ്ടുള്ള കമന്റുകളാണ് ചിത്രങ്ങള്‍ക്ക് ലഭിക്കുന്നത്. ദിലീപ് ഏട്ട എങ്ങനുണ്ട്, ക്ഷീണം ഉണ്ടോ, ദയവായി റെസ്റ്റ് എടുക്കുക എന്നുള്ള കമന്റുകളുമായാണ് ആരാധകര്‍ എത്തുന്നത്. നടന്‍ ശ്രീകാന്ത് മുരളിയാണ് ദിലീപിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചത്. മോഹന്‍ലാല്‍ കൊച്ചിയിലെ അമൃത ആശുപത്രിയില്‍ നിന്നാണ് ആദ്യ ഡോസ് വാക്‌സിനെടുത്തത്. രണ്ടാംഘട്ട…

Read More

ബിഹാറില്‍ രാഹുല്‍ ഇഫക്ട് വോട്ടാകുമോ; എന്താവും എന്‍ഡിഎയുടെ രാഷ്ട്രീയ ഭാവി

ബിഹാറില്‍ എന്താവും എന്‍ഡിഎയുടെ രാഷ്ട്രീയ ഭാവി. വീണ്ടും മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ വീണ്ടും വരുമോ? അതോ ആര്‍ജെഡി നേതാവ് തേജസ്വി ബിഹാറിന്റെ മുഖ്യമന്ത്രിയാവുമോ? ഹിന്ദിഹൃദയഭൂമിയില്‍ ഏറ്റവും വാശിയേറിയ തിരഞ്ഞെടുപ്പിന് വേദിയാവുകയാണ് ബിഹാര്‍. ബിജെപി ക്യാംപ് വിട്ട് കോണ്‍ഗ്രസുമായി ചേര്‍ന്ന് ബിജെപിക്കെതിരെ യുദ്ധം പ്രഖ്യാപിച്ച നിധീഷ് കുമാര്‍. രാജ്യത്തെ ബിജെപി വിരുദ്ധ ചേരിയെ ഒരുമിപ്പിച്ച നിധീഷ് കുമാര്‍. ഇന്ത്യാ സഖ്യം എന്ന സ്വപ്ന സഖ്യത്തിന് തുടക്കം കുറിച്ച ബിഹാര്‍ മുഖ്യനെ നേരിടാന്‍ ബിഹാറിന്റെ മണ്ണില്‍ ഇന്ത്യാ സഖ്യം നടത്തുന്ന…

Read More