മഴ ലഭിക്കുമെന്ന് കാലാവസ്ഥ നീരിക്ഷണ കേന്ദ്രം. ഈ മാസം കടുത്ത ചൂടിൽ നിന്ന് ആശ്വാസം ലഭിക്കുമെന്നും പ്രവചനം. ഗുജറാത്തിലും മഹാരാഷ്ട്രയിലും ഈ മാസം ഉഷ്ണതരംഗം ഉണ്ടാകും എന്നും കാലാവസ്ഥ നീരിക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഉത്തരേന്ത്യയിൽ ഇന്നും വേനൽ മഴ തുടരുമെന്ന് വിലയിരുത്തി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഡൽഹിയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഹരിയാനയിലും ഉത്തർപ്രദേശിലും ചില ഇടങ്ങളിൽ കനത്ത മഴ ഉണ്ടാകുമെന്ന് വിലയിരുത്തൽ. ഡൽഹിയിൽ മഴയ്ക്ക് മുന്നോടിയായി കനത്ത പൊടിക്കാറ്റ് വീശുന്നത് ജനങ്ങളെ വലയ്ക്കുന്നുണ്ട്. കടുത്ത ചൂടിന് താത്കാലിക ആശ്വാസമായാണ് ഉത്തരേന്ത്യയിൽ വേനൽ മഴ ആരംഭിച്ചത്. ഉയർന്ന താപനില ഇന്ന് നാൽപത് ഡിഗ്രിക്ക് താഴെ രേഖപ്പെടുത്തും എന്ന് പ്രവചിക്കപ്പെടുന്നു.അതേസമയം സംസ്ഥാനത്ത് അടുത്ത നാല് ദിവസം മഴ ശക്തമാകും. ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി മലപ്പുറം വയനാട് കണ്ണൂർ ജില്ലകളിലാണ് മുന്നറിയിപ്പ്. നാളെ ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ മുന്നറിയിപ്പ് നൽകി. മെയ് മാസത്തിൽ കേരളത്തിൽ സാധാരണയെക്കാൾ കൂടുതൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.







