Headlines

‘വലിയ വില കൊടുക്കേണ്ടി വരും’; റഷ്യയുമായുള്ള എണ്ണ ഇടപാടില്‍ ഇന്ത്യക്കും ചൈനക്കും ബ്രസീലിനും ഭീഷണിയുമായി നാറ്റോ

റഷ്യയുമായുള്ള എണ്ണ ഇടപാടില്‍ ഇന്ത്യക്കും ചൈനക്കും ബ്രസീലിനും ഭീഷണിയുമായി നാറ്റോ സഖ്യം. റഷ്യയുമായി വ്യാപാര ബന്ധങ്ങള്‍ തുടര്‍ന്നാല്‍ നാറ്റോയുടെ കടുത്ത ഉപരോധങ്ങള്‍ നേരിടേണ്ടി വരുമെന്നാണ് ഭീഷണി. നാറ്റോ ജനറല്‍ സെക്രട്ടറി മാര്‍ക്ക് റൂട്ട് ആണ് ഭീഷണി മുഴക്കിയിരിക്കുന്നത്. റഷ്യയുമായി വ്യാപാര ബന്ധങ്ങളില്‍ ഏര്‍പ്പെടുന്ന രാജ്യങ്ങള്‍ പുടിനെ ഉടന്‍ ഫോണില്‍ ബന്ധപ്പെടണമെന്നും യുക്രൈന്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനായുള്ള സമാധാന ചര്‍ച്ചകളില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെടണമെന്നും മാര്‍ക്ക് റൂട്ട് പറഞ്ഞു. ഇല്ലെങ്കില്‍ അത് ഇന്ത്യയേയും ചൈനയേയും ബ്രസീലിനേയും ദോഷകരമായി ബാധിക്കുമെന്നും മാര്‍ക്ക് വാഷിങ്ടണില്‍…

Read More

കോവിഡ് : മോള്‍നുപിരാവിര്‍ ഗുളികയ്ക്ക് അടിയന്തരാനുമതി ലഭിച്ചേക്കും

കോവിഡ് ചികിത്സയ്ക്കുള്ള മോള്‍നുപിരാവിര്‍ ഗുളികയുടെ അടിയന്തര ഉപയോഗത്തിന് രാജ്യത്ത് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അനുമതി ലഭിച്ചേക്കുമെന്ന് കോവിഡ് സ്ട്രാറ്റജി ഗ്രൂപ്പായ സിഎസ് ഐആര്‍ ചെയര്‍മാന്‍ ഡോ. രാം വിശ്വകര്‍മയെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ലക്ഷണങ്ങളോടെ കോവിഡ് രൂക്ഷമാകുന്നവര്‍ക്കോ ആശുപത്രി ചികിത്സ വേണ്ടുന്നവര്‍ക്കോ ആവും മോള്‍നുപിരാവിര്‍ ഗുളിക നല്‍കുക. കോവിഡ്, ലോകം മുഴുവന്‍ വ്യാപിക്കുന്ന ഒരു മഹാമാരി എന്നതില്‍ നിന്ന് പ്രാദേശികമായി വ്യാപിക്കുന്ന ഒരു രോഗത്തിലേക്ക് ചുരുങ്ങുന്ന ഘട്ടത്തില്‍ വാക്‌സിനേഷനേക്കാള്‍ പ്രാധാന്യം ഇത്തരം ഗുളികകള്‍ക്കാണ്. അഞ്ച് കമ്പനികള്‍ മോള്‍നുപിരാവിര്‍…

Read More

വായുമലിനീകരണം; ഡൽഹിയിലെ സ്‌കൂളുകൾ ഒരാഴ്ച്ച അടച്ചിടും

വായുമലിനീകരണത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിലെ സ്‌കൂളുകൾ ഒരാഴ്ച്ച അടച്ചിടും. വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസുകൾ നടത്തുമെന്നും സര്‍ക്കാര്‍‌ അറിയിച്ചു. സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിക്കും. ഡൽഹിയിലെ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെക്കാനും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ നിർദേശിച്ചു.

Read More

‘സിപിഐഎമ്മിൽ ഒരാളും കുറുക്കുവഴിയിലൂടെ നേതാവായി മാറിയവരല്ല, നടേശന്റേത് തീർത്തും അസംബന്ധമായ പ്രസ്താവന’; ഒടുവിൽ വെള്ളാപ്പള്ളിയെ തള്ളി പിണറായി

തൃശൂർ: SNDP യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശനെ തളളിപ്പറഞ്ഞ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മുൻ സ്പീക്കർ എ.എൻ ഷംസീറിന് എതിരായ വെളളാപ്പളളിയുടെ പാരാമർശങ്ങളെ തളളിയാണ് പിണറായി രംഗത്തെത്തിയത്. പരാമർശം അസംബന്ധമാണെന്നാണ് പിണറായി വിജയൻെറ വിമർശനം. നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് വെളളാപ്പളളി വർഗീയച്ചുവയുളള പരാമർശങ്ങൾ നടത്തിയ ഘട്ടത്തിലെല്ലാം മൗനം പാലിക്കുകയും വെളളാപ്പളളിയെ ആദരിക്കുന്ന ചടങ്ങലെത്തി വാനോളം പുകഴ്ത്തിയ പിണറായി വിജയനാണ് ഇപ്പോൾ അദ്ദേഹത്തെ തളളിക്കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. നടേശന്റേത് തീർത്തും അസംബന്ധമായ പ്രസ്താവനയാണെന്നും അവജ്ഞയോടെ തള്ളിക്കളയുന്നുവെന്നും പിണറായി…

Read More

കോഴിക്കോട് വാക്കുതർക്കത്തിനിടെ അച്ഛൻ മകനെ കുത്തി.

കോഴിക്കോട് മൂന്നാലിങ്കലിൽ അച്ഛൻ മകനെ കുത്തി. പള്ളിക്കണ്ടി സ്വദേശി യാസിൻ അറാഫത്തിനാണ് കുത്തേറ്റത്. ഇയാളുടെ പരുക്ക് ഗുരുതരമല്ല. വാക്കുതർക്കത്തിനിടെ മകൻ ആക്രമിക്കാൻ എത്തിയപ്പോൾ കുത്തിയതാണെന്ന് ഇയാൾ മൊഴി നൽകി. അച്ഛൻ അബൂബക്കർ സിദ്ദിഖും മകൻ മുഹമ്മദ് ജാബിറും പൊലീസ് കസ്റ്റഡിയിലാണ്. മകൻ നിരന്തരം ആക്രമിക്കാൻ ശ്രമിക്കുന്നതായി കാണിച്ച് അബൂബക്കർ നേരത്തെ തന്നെ പൊലീസിൽ പരാതി നൽകിയിരുന്നു.

Read More

എൻ വി രമണ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ഇന്ന് ചുമതലയേൽക്കും

രാജ്യത്തിന്റെ 48ാമത് ചീഫ് ജസ്റ്റിസായി എൻ വി രമണ ഇന്ന് ചുമതലയേൽക്കും. രാഷ്ട്രപതി ഭവനിൽ 11 മണിക്ക് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ വളരെ ചുരുക്കം പേർക്ക് മാത്രമാണ് ക്ഷണമുള്ളത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അഭിഭാഷകർ നൽകുന്ന അത്താഴ വിരുന്നും ഇന്നുണ്ടാകില്ല ചീഫ് ജസ്റ്റിസ് ആദ്യം പരിഗണിക്കുന്ന കേസ് കേൾക്കാൻ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും അവസരമുണ്ടാകാറുണ്ട്. എന്നാൽ ഇതിലും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. 2022 ഓഗസ്റ്റ് 26 വരെ എൻ വി രമണക്ക് കാലാവധിയുണ്ട്. കൊവിഡ് പ്രതിസന്ധിയിൽ സുപ്രീം കോടതി സ്വമേധയാ എടുത്ത്…

Read More

ഒടുവിൽ തീരുമാനമായി: കെ സുധാകരൻ കെ പി സി സി പ്രസിഡന്റ്

  ഏറെ ദിവസത്തെ ചർച്ചകൾക്കും കൂടിയാലോചനകൾക്കും ശേഷം കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കെ സുധാകരനെ തെരഞ്ഞെടുത്തു. രാഹുൽ ഗാന്ധി നേരിട്ടാണ് കെപിസിസി പ്രസിഡന്റായി നിയമിച്ച വിവരം കെ സുധാകരനെ അറിയിച്ചത്. ഡൽഹിയും കേരളവും കേന്ദ്രീകരിച്ച് ഏറെ ദിവസങ്ങളായി ഇതുസംബന്ധിച്ച ചർച്ചകൾ നടക്കുകയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ പാർട്ടി അണികളിൽ നിന്നുപോലും വിമർശനമുയർന്നതോടെയാണ് കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്നിറങ്ങാൻ മുല്ലപ്പള്ളി രാമചന്ദ്രൻ തയ്യാറായത്. ഇതിന് പിന്നാലെ കെ സുധാകരന് വേണ്ടിയുള്ള ചരടുവലികൾ ഗ്രൂപ്പ് തലത്തിൽ തന്നെ…

Read More

വയനാട് മീനങ്ങാടി ബൈക്കിടിച്ച് മൂന്നുവയസുകാരി മരിച്ചു

വയനാട് മീനങ്ങാടിയിൽ മാതാവിന്റെ വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ ബൈക്ക് ഇടിച്ച് മൂന്നുവയസുകാരി മരിച്ചു. പനമരം പരക്കുനിയില്‍ വാഴയില്‍ നിഷാദിന്റെയും ഷഹാനയുടെയും മകള്‍ മകള്‍ സഹറ ഫാത്തിമ(3)യാണ് മരിച്ചത്. മീനങ്ങാടി ചണ്ണാളിയില്‍ വെച്ചാണ് സംഭവം. ചണ്ണാളിയിലെ ഉമ്മ വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ ഇടവഴിയില്‍ നിന്ന് കയറിവന്ന ബൈക്ക് കുഞ്ഞിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതര പരുക്കേറ്റ കുഞ്ഞിനെ ആദ്യം കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും പരുക്ക് ഗുരുതരമായതിനാല്‍ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ല. നിഷാദ്-ഷഹാന ദമ്പതികളുടെ ഏക…

Read More

നെഹ്‌റു ട്രോഫി വള്ളംകളിക്ക് എത്തിയ ചുണ്ടൻ വള്ളം കായലിൽ കുടുങ്ങി

നെഹ്‌റു ട്രോഫി വള്ളംകളിക്ക് എത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു. നടുവിലെപറമ്പൻ വള്ളം ആണ് വേമ്പനാട് കായലിൽ കുടുങ്ങിയത്. ശക്തമായ കാറ്റിൽ വള്ളം വലിച്ചു കൊണ്ടുവന്ന ബോട്ടിന്റെ നിയന്ത്രണം വിടുകയായിരുന്നു. ബോട്ടിന്റെ യന്ത്രം തകരാറിലായി ടീം വേമ്പനാട് കായലിൽ കുടുങ്ങുകയായിരുന്നു. അപകടത്തിൽ തുഴച്ചിൽക്കാർക്ക് ആർക്കും പരിക്കില്ല. കുമരകത്ത്‌ നിന്ന് മറ്റൊരു ബോട്ട് എത്തിച്ച് ടീമിനെ പുന്നമടയിലേക്ക് കൊണ്ടുവന്നു. ചുണ്ടൻ വള്ളത്തിന് കേടുപാടുകളില്ല. അതേസമയം 71മത് നെഹ്‌റു ട്രോഫി വള്ളംകളിക്ക് പുന്നമടക്കായലില്‍ തുടക്കമായി. ചുണ്ടന്‍ അടക്കം ഒന്‍പത് വിഭാഗങ്ങളിലായി 75…

Read More

നേപ്പാള്‍ മിന്നല്‍ പ്രളയം; തിരച്ചില്‍ ദൗത്യം ആറാം ദിനത്തില്‍; 788 പേര്‍ മരിച്ചെന്ന് ഔദ്യോഗിക സ്ഥിരീകരണം

  നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ തിരച്ചില്‍ ദൗത്യം ആറാം ദിനത്തില്‍. 788 പേര്‍ മരിച്ചെന്ന് ഔദ്യോഗിക സ്ഥിരീകരണം. 7 മലയാളികള്‍ അടക്കം 2500ലേറെ പേരെക്കുറിച്ച് ഇനിയും വിവരമില്ല. ജലവൈദ്യുതി പദ്ധതികളുടെ തുരങ്കത്തില്‍ കുടുങ്ങിയ കിടക്കുന്നവരെ പുറത്തെത്തിക്കാന്‍ ഊര്‍ജിത ശ്രമം. ദൗത്യത്തിന് നേതൃത്വം നല്‍കുന്നത് ഇന്ത്യന്‍ വിദഗ്ധ സംഘമാണ്. ഉത്തര്‍പ്രദേശിലെയും ബിഹാറിലെയും നദികളില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി.     ഇന്ത്യയില്‍ നിന്നുള്ള തുരങ്ക രക്ഷാപ്രവര്‍ത്തന വിദഗ്ധ സംഘവും ഒപ്പമുണ്ട്. അതിനിടെ ഉത്തര്‍പ്രദേശിലെ കുശിനഗര്‍ ജില്ലയിലെ ഗണ്ഡക് നദിയില്‍…

Read More