പ്രശസ്ത കവയിത്രി സുഗതകുമാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കൊവിഡ് 19 വൈറസ് ബാധിച്ചതിനെ തുടര്‍ന്ന് പ്രശസ്ത കവയിത്രി സുഗതകുമാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കൊവിഡ് ബാധിതയായ സുഗതകുമാരി തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയിലായിരുന്നു. അവരുടെ ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്നാണ് പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. ബ്രോങ്കോ ന്യൂമോണിയയെ തുടര്‍ന്നുള്ള ശ്വാസതടസം മൂലമാണ് സുഗതകുമാരി വെന്റിലേറ്ററിലേക്ക് മാറ്റിയത്.മെഡിക്കല്‍ കോളജില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്….

Read More

വിജയ്‌യുടെ റോഡ് ഷോയില്‍ വന്‍ തിരക്ക്; റോഡ് ഷോ സമയപരിധി ലംഘിച്ചു; കാരൈക്കുടിയില്‍ പ്രസംഗിക്കാതെ മടങ്ങി വിജയ്

തമിഴ്നാട് കാരെക്കുടിയില്‍ സമയപരിധി ലംഘിച്ച് തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയുടെ റോഡ് ഷോ. മധുര മുതല്‍ കാരൈക്കുടി വരെ റോഡ് ഷോ ആയാണ് വിജയ് പ്രചാരണം നടത്തിയത്. സമയപരിധി അവസാനിച്ചതോടെ, കാരൈക്കുടിയില്‍ പ്രസംഗിയ്ക്കാതെ വിജയ് മടങ്ങി. (TVK Chief Vijay Holds Massive Roadshow in Tamil Nadu) പന്ത്രണ്ട് മണി മുതല്‍ രണ്ടര മണിവരെയായിരുന്നു വിജയ്ക്ക് കാരൈക്കുടിയില്‍ പ്രചാരണത്തിന് അനുമതി നല്‍കിയത്. പ്രത്യേക വിമാനത്തില്‍ മധുരയിലെത്തിയ വിജയ്, അവിടെ നിന്നു തന്നെ റോഡ് ഷോ…

Read More

ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ സ്റ്റേഡിയത്തിൽ കാണികളെ പ്രവേശിപ്പിക്കില്ല

  ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ഒരു മത്സരത്തിലും കാണികളെ സ്റ്റേഡിയത്തിൽ പ്രവേശിപ്പിക്കേണ്ടതില്ലെന്ന് തീരുമാനം. ക്രിക്കറ്റ് സൗത്ത് ആഫ്രിക്കയും ബിസിസിഐയും തമ്മിൽ നടത്തിയ യോഗത്തിലാണ് തീരുമാനം. ഒമിക്രോൺ വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് കാണികൾക്ക് വിലക്കേർപ്പെടുത്തുന്നത്. ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട് നേരത്തെ സെഞ്ചൂറിയൻ ടെസ്റ്റിൽ മാത്രമേ കാണികൾക്ക് വിലക്കുണ്ടാകൂ എന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ഒമിക്രോൺ ഭീഷണി തുടരുന്ന സാഹചര്യത്തിലാണ് എല്ലാ മത്സരങ്ങളും അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്താൻ തീരുമാനമായത്. മൂന്ന് വീതം ടെസ്റ്റ് മത്സരങ്ങളും ഏകദിനങ്ങളുമാണ്…

Read More

ബാപ്പയും മകനും ഒരേ ദിവസം മരിച്ചു

കൊയിലാണ്ടി: ബാപ്പയും മകനും മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ഒരേ ദിവസം മരിച്ചു. മൂടാടി ഹില്‍ ബസാര്‍ മടത്തു വീട്ടില്‍ അബ്ദുല്ല ഹാജി (100) മകന്‍ ഹമീദ് (63) എന്നിവരാണ് ഒരേ ദിവസം മരിച്ചത്. അബ്ദുല്ല ഹാജിയുടെ ഭാര്യ: ആമിന. മറ്റു മക്കള്‍: ഫാത്തിമ, ആയിഷ, അസൈനാര്‍ ,ഷക്കീല, ഖദീജ, സിദ്ധീഖ്, സമീറ. ഹമീദിന്റെ ഭാര്യ: ആമിന. മക്കള്‍: ഷഫീര്‍ (ഖത്തര്‍ ആര്‍ എസ് സി മുശൈരിബ് സെക്ടര്‍ ഫിനാന്‍സ് സെക്രട്ടറി) ഷംസീര്‍, ഷുഹൈബ്.

Read More

തെലങ്കാനയിൽ അഭിഭാഷക ദമ്പതികളെ നടുറോഡിലിട്ട് വെട്ടിക്കൊന്നു

തെലങ്കാനയിൽ അഭിഭാഷക ദമ്പതികളെ നടുറോഡിലിട്ട് വെട്ടിക്കൊന്നു. വമൻ റാവു, ഭാര്യ നാഗമണി എന്നിവരാണ് കൊല്ലപ്പെട്ടത്. കാറിൽ യാത്ര ചെയ്യവെ പെടപ്പള്ളിയിൽ വെച്ച് ഇരുവരെയും പിടിച്ചിറക്കി വെട്ടിക്കൊല്ലുകയായിരുന്നു കസ്റ്റഡി കൊലപാതകം, അനധികൃത സ്വത്ത് സമ്പാദനം എന്നിവയുമായി ബന്ധപ്പെട്ട കേസുകളാണ് ഇരുവരും വാദിക്കുന്നത്. ഇരുവരുടെയും ജീവന് ഭീഷണിയുണ്ടെന്നും സുരക്ഷ ഒരുക്കണമെന്നും തെലങ്കാന ഹൈക്കോടതി നേരത്തെ പോലീസിനോട് നിർദേശിച്ചിരുന്നതാണ്.

Read More

കണ്ണൂർ യൂത്ത് കോൺഗ്രസിൽ പോസ്റ്റർ പോര്; ജില്ലാ കമ്മിറ്റി അറിയാതെ ഫ്ലക്സ് സ്ഥാപിച്ചു

കണ്ണൂർ യൂത്ത് കോൺഗ്രസിൽ പോസ്റ്ററിലും പോർ. ജില്ലാ പ്രവർത്തക കൺവെൻഷന്റെ പ്രചാരണ ബോർഡിനെ ചൊല്ലിയാണ് തർക്കം. ജില്ലാ കമ്മിറ്റിയുടെ അറിവില്ലാതെ ഒരു വിഭാഗം സംസ്ഥാന അധ്യക്ഷൻ ഒ.ജെ. ജനീഷിന്റെയും വർക്കിംഗ് പ്രസിഡന്റ് ബിനു ചുള്ളിയിലിന്റെയും ചിത്രങ്ങളടങ്ങിയ ബോർഡ് സ്ഥാപിച്ചു. ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക പോസ്റ്ററിലുണ്ടായിരുന്നത് സംസ്ഥാന, ജില്ലാ പ്രസിഡന്റുമാരുടെ ചിത്രങ്ങൾ മാത്രമായിരുന്നു. ബിനു ചുള്ളിയിലിനെ ഉൾപ്പെടുത്തണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടു. ഇങ്ങനെ ഉൾപ്പെടുത്തിയാൽ അബിൻ വർക്കി, കെ.എം. അഭിജിത്, കണ്ണൂരിൽ നിന്നുള്ള ദേശീയ സെക്രട്ടറി ഷിബിൻ എന്നിവരെയും…

Read More

ജാമ്യം കിട്ടിയാല്‍ ജോലിയില്‍ പ്രവേശിക്കാന്‍ സാധ്യത: കുടുംബാംഗങ്ങളെ പ്രതി ചേർത്ത് കിരണിനെതിരെ കുറ്റപത്രം സമർപ്പിക്കും

കൊല്ലം: കൊല്ലത്ത് സ്ത്രീധനത്തിന്റെ പേരിൽ ദുരൂഹ സാഹചര്യത്തിൽ മരണമടഞ്ഞ വിസ്മയയുടേത് കൊലപാതകമാണെന്ന ബന്ധുക്കളുടെ സംശയം മുഖവിലയ്‌ക്കെടുത്ത് പോലീസും. വിസ്മയ ആത്മത്യ ചെയ്തതാണെന്ന മൊഴിയിൽ കിരണും മാതാപിതാക്കളും ഉറച്ച് നിൽക്കുമ്പോഴും ഇത് പൂർണമായും പോലീസ് വിശ്വസിച്ചിട്ടില്ല. കേസിൽ ഭര്‍ത്താവ് കിരണ്‍ കുമാറിനെതിരെ 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങുകയാണ് പോലീസ്. കിരണിന് ജാമ്യം ലഭിക്കാനുള്ള സാധ്യത ഇല്ലാതാക്കാനാണ് പൊലീസ് നീക്കം. കിരണ്‍ റിമാന്‍ഡില്‍ കഴിയുമ്പോള്‍ തന്നെ വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. പരമാവധി തെളിവുകൾ ശേഖരിച്ച് കിരണിനെതിരായ കുറ്റപത്രം…

Read More

12 മണിക്കൂറുകൾ നീണ്ട പരിശ്രമം; പത്തനംതിട്ട ചിറ്റാറിൽ കിണറ്റിൽ വീണ കടുവയെ പുറത്തെടുത്തു

പത്തനംതിട്ട ചിറ്റാറിൽ കിണറ്റിൽ വീണ കടുവയെ പുറത്തെടുത്തു. വില്ലൂന്നിപ്പാറയിലെ കിണറ്റിൽ ഇന്ന് രാവിലെയാണ് കടുവ വീണത്. 12 മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് കടുവയെ പുറത്തെത്തിച്ചത്. കടുവയെ മയക്കുവെടി വെച്ചതായാണ് വിവരം. തുടർന്ന് വല ഉപയോഗിച്ച് കുരുക്കി പുറത്തേക്ക് എടുക്കുകയായിരുന്നു.Main Tuesday, December 30, 2025 Tuesday, December 30, 2025 Logo × Go home Kerala National Gulf World Sports Movies Health Automobile Travel Education Novel Business Technology Webstory AI…

Read More