Headlines

സുൽത്താൻ ബത്തേരി ടൗണിൽ നടന്ന ആവേശകരമായ പ്രകടനത്തോടെ ഐ സി ബാലകൃഷ്ണൻ്റെ മൂന്നാം ഘട്ട പ്രചരണപരിപാടികൾക്ക് സമാപനമായി

സുൽത്താൻ ബത്തേരി:ടൗണിൽ നടന്ന ആവേശകരമായ പ്രകടനത്തോടെ ഐ സി ബാലകൃഷ്ണൻ്റെ മൂന്നാം ഘട്ട പ്രചരണപരിപാടികൾക്ക് സമാപനമായി.തിങ്കളാഴ്ച്ച ബത്തേരി മുനിസിപ്പാലിറ്റിയിൽ നടന്ന വാഹന പ്രചരണ ജാഥയുടെ സമാപനമായാണ് പ്രകടനവും പൊതുയോഗവും നടന്നത്. രാവിലെ ചെതലയത്ത് യു ഡി എഫ് ജില്ലാ ചെയർമാൻ പി പി എ കരീം ജാഥ ഉദ്ഘാടനം ചെയ്തു.ഭൂരിഭാഗം സ്വീകരണ കേന്ദ്രങ്ങളിലും സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ പൊരിവെയിലത്ത് പോലും സ്ഥാനാർത്ഥിയെ കാത്തു നിന്നു.ആറാം മൈൽ, വേങ്ങൂർ, പഴേരി, കുപ്പാടി സ്ക്കൂൾ, കുപ്പാടി പോസ്റ്റ് ഓഫീസ്, ഒന്നാം മൈൽ,…

Read More

സെന്റ് എറ്റിയെന്നെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് ഫ്രഞ്ച് കപ്പ് കിരീടം ചൂടി പിഎസ്ജി ; എംബാപ്പെയ്ക്ക് പരിക്ക്

സെന്റ് എറ്റിയെന്നെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് ഫ്രഞ്ച് കപ്പ് കിരീടം ചൂടി പിഎസ്ജി. 14-ാം മിനിറ്റില്‍ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറാണ് പിഎസ്ജിയുടെ വിജയ ഗോള്‍ നേടിയത്. എംബാപ്പെയുടെ ഷോട്ട് ഗോള്‍ കീപ്പര്‍ തടഞ്ഞിട്ടെങ്കിലും നെയ്മറുടെ കാലിലേക്ക് എത്തിയ പന്ത് ലക്ഷ്യം കണ്ടു. അതേസമയം എംബാപ്പെ പരിക്കേറ്റ് പുറത്തായത് പിഎസ്ജിക്ക് തിരിച്ചടിയായി. എംബാപ്പെയുടെ കണങ്കാലിലാണ് പരിക്കേറ്റിരിക്കുന്നത്. 31ാം മിനിറ്റിലാണ് പന്തുമായി ബോക്സിലേക്ക് മുന്നേറാന്‍ തുടങ്ങിയ എംബാപ്പെയെ ലോയിക് പെറു ടാക്കിള്‍ ചെയ്ത് വീഴ്ത്തിയത്. കാല്‍പാദം മടങ്ങിയാണ്…

Read More

‘പ്രായപരിധി നടപ്പിലാക്കിയത് പുതിയ തലമുറയ്ക്ക് വേണ്ടി; ഒഴിഞ്ഞവർ പാർട്ടി പ്രവർത്തനം തുടരുകയാണ് വേണ്ടത്’, എം എ ബേബി

പ്രായപരിധിയുടെ പേരിലുള്ള ഒഴിവാക്കൽ സ്വാഭാവികമാണെന്ന് ജി സുധാകരന് ഒളിയമ്പുമായി സിപിഐഎം ദേശീയ ജനറൽ സെക്രട്ടറി എം എ ബേബി. പ്രായപരിധിയുടെ പേരിൽ സ്ഥാനങ്ങളിൽ നിന്ന് ഒഴിവായാലും അതിന്റെ പേരിൽ പാർട്ടിയോട് അകലുകയല്ല വേണ്ടത്. നേതൃത്വത്തിൽ നിന്ന് ഒഴിയുന്നു എന്നെ ഉള്ളു. ഒഴിഞ്ഞവർ പാർട്ടി പ്രവർത്തനം തുടരണം. പ്രായപരിധി നടപ്പിലാക്കിയത് പുതിയതലമുറയ്ക്ക് വേണ്ടിയാണെന്നും എം എ ബേബി വ്യക്തമാക്കി. കേരള കർഷക തൊഴിലാളി യുണിയന്റെ തൊഴിലാളി മാസിക പുരസ്‌കാരംവേദിയിലാണ് പരാമർശം. പ്രായത്തിന്റെ അടിസ്ഥാനത്തിൽ ചില സഖാക്കൾ ചില ഉത്തരവാദിത്വത്തിൽ…

Read More

കലൂര്‍ സ്റ്റേഡിയം വീണ്ടും മഞ്ഞക്കടലാകും; ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരങ്ങൾ കൊച്ചിയിൽ തന്നെ

കൊമ്പന്മാരുടെ എഴുന്നള്ളത്ത് കൊച്ചിയില്‍ തന്നെ. കേരള ബ്ലാസ്റ്റേഴ്‌സിന്റെ കോഴിക്കോട്ടേക്കുള്ള പലായനമുണ്ടാകില്ല. കലൂര്‍ സ്റ്റേഡിയം വീണ്ടും മഞ്ഞക്കടലാകും. മത്സരങ്ങള്‍ കൊച്ചിയില്‍ വേണമെന്ന് അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ താല്‍പര്യമറിയിച്ചെന്നും കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം വിട്ടുകൊടുക്കാന്‍ സമ്മതമെന്നും ജിസിഡിഎ അറിയിച്ചു. സൗജന്യമായി വിട്ടുകൊടുക്കാനാവില്ലെന്നും പക്ഷെ ഷൈലോക്ക് ആവില്ലെന്നും ജിസിഡിഎ ചെയര്‍മാന്‍ കെ ചന്ദ്രന്‍പിള്ള പറഞ്ഞു. (Kerala Blasters’s home matches in ISL will be held in Kochi)സൗജന്യമായിട്ടായിരിക്കില്ല സ്റ്റേഡിയം വിട്ടുകൊടുക്കുക. മത്സരം കൊച്ചിയില്‍ പിടിച്ചുനിര്‍ത്താന്‍ വിട്ടുവീഴ്ചകള്‍ക്ക് ഒരുക്കമെന്നും…

Read More

സംസ്ഥാനത്ത് ഇന്ന് പുതുതായി 3 ഹോട്ട്സ്പോട്ടുകൾ കൂടി; ആകെ 446 ഹോട്ട്സ്പോട്ടുകൾ

സംസ്ഥാനത്ത് ഇന്ന് പുതിയ 3 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഇടുക്കി ജില്ലയിലെ മൂന്നാര്‍ (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 17, 19), എറണാകുളം ജില്ലയിലെ ഐകരനാട് (സബ് വാര്‍ഡ് 12), പാലക്കാട് ജില്ലയിലെ ചാലിശേരി (7) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഒരു പ്രദേശത്തെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 446 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.  

Read More

വയനാട് ജില്ലയില്‍ 440 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 15.96

  വയനാട് ജില്ലയില്‍ ഇന്ന് (06.10.21) 440 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 735 പേര്‍ രോഗമുക്തി നേടി. 5 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 436 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 15.96 ആണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 118928 ആയി. 114280 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 3752 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 3260 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍…

Read More

ഹൈക്കമാൻഡ് കടുത്ത നടപടിയിലേയ്ക്ക്; ശക്തിപ്രകടനങ്ങളിൽ പങ്കെടുത്ത നേതാക്കൾക്കെതിരെ നടപടിക്ക് സാധ്യത

  മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തിൽ തീരുമാനം ഹൈക്കമാൻഡിന്‍റെ പരിഗണനയിലിരിക്കെ നേതാക്കൾക്ക് വേണ്ടിയുള്ള പ്രകടനങ്ങളിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി കോൺഗ്രസ്‌ ഹൈക്കമാൻഡ്. കെപിസിസി വിലക്ക് മറികടന്നും നേതാക്കൾ ശക്തി പ്രകടനങ്ങളിൽ പങ്കെടുക്കുന്നു. നടപടിയെടുക്കാൻ കെപിസിസി നേതൃത്വത്തോട് നിർദ്ദേശിച്ച് ഹൈകമാൻഡ്.     ദീപ ദാസ് മുൻഷി കോൺഗ്രസ്‌ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ കാര്യങ്ങൾ ധരിപ്പിച്ചു. ശക്തിപ്രകടനങ്ങളിൽ പങ്കെടുത്ത നേതാക്കൾക്കെതിരെ KPCC നടപടിക്ക് സാധ്യത. AICC ഉടൻ നിർദ്ദേശം നൽകിയെക്കും. തെരുവിൽ പ്രകടനം നടത്തുന്നവർക്കെതിരേ അച്ചടക്ക നടപടി വേണമെന്ന് ആവശ്യം….

Read More

യുക്രൈൻ പ്രസിഡന്റിനെ വധിക്കാൻ റഷ്യ കൂലിപ്പടയെ ഇറക്കിയതായി റിപ്പോർട്ട്

  യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കിയെ വധിക്കാൻ റഷ്യ നാനൂറിലേറെ കൂലിപ്പടയെ ഇറക്കിയിട്ടുണ്ടെന്ന് പാശ്ചാത്യ മാധ്യമങ്ങളുടെ റിപ്പോർട്ട്. സെലൻസ്‌കിയെയും മന്ത്രിമാരെയും വധിച്ച് യുക്രൈന്റെ അധികാരം പിടിക്കാനാണ് ഇവരുടെ ശ്രമമെന്നാണ് പാശ്ചാത്യ മാധ്യമങ്ങൾ വാർത്ത നൽകുന്നത്. ആഫ്രിക്കയിൽ നിന്ന് അഞ്ചാഴ്ച മുമ്പാണ് കീവിൽ ഇവരെ എത്തിച്ചത്. റഷ്യൻ പ്രസിഡന്റിന്റെ അടുപ്പക്കാരൻ നടത്തുന്ന സ്വകാര്യ സായുധസംഘമായ ദ വാഗ്നർ ഗ്രൂപ്പാണ് ഇതിന് പിന്നിലെന്നും റിപ്പോർട്ടിൽ പറയുന്നു. ശനിയാഴ്ചയാണ് യുക്രൈന് ഇതുസംബന്ധിച്ച വിവരം ലഭിച്ചതെന്നും ഇതേ തുടർന്നാണ് കീവിൽ 36 മണിക്കൂർ്…

Read More

സംസ്ഥാനത്ത് ഇന്ന് 9931 പേർക്ക് കൊവിഡ്, 58 മരണം; 13,206 പേർക്ക് രോഗമുക്തി

  സംസ്ഥാനത്ത് ഇന്ന് 9,931 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1615, കോഴിക്കോട് 1022, തൃശൂർ 996, എറണാകുളം 921, പാലക്കാട് 846, കൊല്ലം 802, തിരുവനന്തപുരം 700, കണ്ണൂർ 653, കാസർഗോഡ് 646, ആലപ്പുഴ 613, കോട്ടയം 484, വയനാട് 247, പത്തനംതിട്ട 239, ഇടുക്കി 147 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 89,654 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.08 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ…

Read More

ചാനൽ പരിപാടികൾക്ക് പൂട്ട് വീഴുമോ: ടിവി ചാനലുകളിലെ പരിപാടികള്‍ നിയന്ത്രിക്കാന്‍ ശക്തമായ നടപടിയുമായി കേന്ദ്രം

  ന്യൂഡല്‍ഹി : ടെലിവിഷൻ ചാനലുകളിലെ പരിപാടികള്‍ക്ക് നിയന്ത്രണം വരുന്നു. സംപ്രേക്ഷണം ചെയ്യുന്ന പരിപാടികൾ നിരീക്ഷിക്കാന്‍ ശക്തമായ നടപടിയുമായി കേന്ദ്രസര്‍ക്കാര്‍. ചാനലുകളെ നിരീക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച സമിതിക്ക് നിയമപരിക്ഷ നല്‍കി ഉത്തരവിട്ടു. ടെലിവിഷൻ പരിപാടികൾക്ക് നിയന്ത്രണസംവിധാനം വേണമെന്ന സുപ്രീംകോടതിയുടെ നിരീക്ഷണത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ നടപടിയെന്നു വാര്‍ത്താവിതരണമന്ത്രി പ്രകാശ് ജാവദേക്കര്‍ വ്യക്തമാക്കി. നിയന്ത്രണങ്ങൾ ലംഘിച്ചാല്‍ സംപ്രേഷണം നിറുത്തിവയ്ക്കാന്‍ സര്‍ക്കാര്‍ ഇടപെടും. ചാനലുകളുടെ സ്വയംനിയന്ത്രണ സംവിധാനങ്ങള്‍ക്കും നിയമപരമായ രജിസ്‌ട്രേഷന്‍ നല്‍കുമെന്നും പുതിയ ഉത്തരവിൽ പറയുന്നു. ടിവി ചാനലുകളുടെ പരിപാടിയില്‍…

Read More