ലക്ഷണമില്ലാത്തവരെയും നേരിയ ലക്ഷണങ്ങളുള്ളവരെയും വീടുകളിൽ തന്നെ ക്വാറന്റൈൻ ചെയ്യും; പ്രയാസുള്ളവർക്ക് പ്രത്യേക കെയർ സെന്ററുകൾ

കൊവിഡ് ബാധിതരിൽ രോഗലക്ഷണം ഇല്ലാത്തവരെയും നേരിയ ലക്ഷണങ്ങൾ മാത്രമുള്ളവരെയും വീടുകളിൽ തന്നെ ക്വാറന്റൈൻ ചെയ്യാൻ ആവശ്യമായ നിർദേശം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വീട്ടിൽ ക്വാറന്റൈനിൽ കഴിയാൻ പ്രയാസമുള്ളവർക്ക് തദ്ദേശ സ്ഥാപനങ്ങൾ പ്രത്യേക കെയർ സെന്ററുകൾ സജ്ജമാക്കും. രോഗബാധിതനാകുന്ന വ്യക്തിയുടെ വീടുകളിലെ മറ്റ് അംഗങ്ങളും രോഗിയുമായി സമ്പർക്കത്തിൽപ്പെട്ടവരാകും. അവർക്ക് ആവശ്യമായ മരുന്നും ഭക്ഷണവും മരുന്നും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉറപ്പുവരുത്തേണ്ടത് വാർഡ് ഹെൽത്ത് സമിതിയുടെ ഉത്തരവാദിത്വമാണ്. അതിനാൽ രോഗികളാകുന്ന എല്ലാവരും അവരുടെ വാർഡ് ഹെൽത്ത് സമിതികളുടെ ചെയർപേഴ്‌സണായ വാർഡ്…

Read More

സ്‌കൂള്‍ അധ്യയന സമയം നീട്ടുന്നതില്‍ തീരുമാനമായില്ല; ഉപ്പളയിലെ റാഗിങ്ങില്‍ കര്‍ശന നടപടി: മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: സ്‌കൂള്‍ അധ്യയന സമയം നീട്ടുന്ന കാര്യം ഉന്നത തല യോഗത്തില്‍ ചര്‍ച്ച ചെയ്തെന്നും തീരുമാനമാകുമ്പോള്‍ മാധ്യമങ്ങളെ അറിയിക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി. പ്ലസ്ടു അധിക സീറ്റ് സംബന്ധിച്ച് വിവരശേഖരണം നടക്കുകയാണ്‌. വിവിധ തലങ്ങളില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഓണ്‍ലൈന്‍ ക്ലാസുകള്‍ നിര്‍ത്താന്‍ തീരുമാനിച്ചിട്ടില്ലെന്നും ഇതിന് വേണ്ടി പ്രത്യേക ക്രമീകരണങ്ങള്‍ ചെയ്യുമെന്നും മന്ത്രി പറഞ്ഞു ഉപ്പളയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ റാഗ് ചെയ്ത സംഭവം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോര്‍ട്ട്…

Read More

തൃശൂർ ചിമ്മിനിയിൽ കാട്ടാന ആക്രമണം; ഫോറസ്റ്റ് വാച്ചർ കൊല്ലപ്പെട്ടു

തൃശൂർ പാലപ്പിള്ളി ചിമ്മിനി ഉൾക്കാട്ടിൽ ഫോറസ്റ്റ് വാച്ചറെ കാട്ടാന ചവിട്ടിക്കൊന്നു. എച്ചിപ്പാറ ഉന്നതിയിലെ മലയൻ വീട്ടിൽ കുമാർ ആണ് മരിച്ചത്. 42 വയസായിരുന്നു. ഇന്ന് രാവിലെ മംഗലം ഡാമിൻ്റയും ചിമ്മിനി ഡാമിൻ്റെയും അതിർത്തി പ്രദേശമായ ഒളകരകവയിലായിരുന്നു സംഭവം. ഫയർലൈൻ ജോലിക്കായി പോയ ആറംഗ സംഘത്തിന് നേരെയാണ് പിടിയാനയുടെ ആക്രമണം ഉണ്ടായത്. ആനയുടെ മുന്നിൽ അകപ്പെട്ട സംഘം പലവഴിക്കായി ഓടിരക്ഷപ്പെടുകയായിരുന്നു. അരമണിക്കൂറിന് ശേഷം തിരിച്ചെത്തിയപ്പോഴാണ് കാട്ടാന ആക്രമിച്ച നിലയിൽ കുമാറിനെ കണ്ടത്. കൂടെയുണ്ടായിരുന്ന ബീറ്റ് ഫോറസ്റ്റ് ഓഫീസർ ചേർന്നാണ്…

Read More

യുവാക്കൾ മദ്യം നൽകിയെന്നും പീഡനത്തിന് ശ്രമിച്ചെന്നും ചിൽഡ്രൻസ് ഹോമിലെ പെൺകുട്ടികളുടെ മൊഴി ​​​​​​​

  കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്ന് ആറ് പെൺകുട്ടികളെ കാണാതായ സംഭവത്തിൽ പുതിയ വഴിത്തിരിവ്. പെൺകുട്ടികൾക്ക് ഒപ്പമുണ്ടായിരുന്ന യുവാക്കൾക്കെതിരെ കേസെടുത്തു. യുവാക്കൾ മദ്യം നൽകിയെന്നും ശാരീരികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്നും പെൺകുട്ടികൾ പോലീസിന് മൊഴി നൽകി. ജുവനൈൽ ജസ്റ്റിസ് ആക്ട്, പോക്‌സോ വകുപ്പുകൾ ചേർത്താണ് യുവാക്കൾക്കെതിരെ കേസെടുക്കുക റിപബ്ലിക് ദിനാഘോഷങ്ങൾക്കിടെയാണ് പെൺകുട്ടികൾ വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് കടന്നത്. ഇവർ പിന്നീട് ബംഗളൂരുവിലേക്ക് കടക്കുകയായിരുന്നു. മഡിവാളയിൽ പെൺകുട്ടികൾക്ക് വേണ്ടി മുറി ബുക്ക് ചെയ്തിരുന്നത് ഈ യുവാക്കളായിരുന്നു. മഡിവാളയിൽ നിന്ന്…

Read More

ഒമാനില്‍ രണ്ടുതരം സാനിറ്റൈസറുകള്‍ നിരോധിച്ചു

രണ്ടുതരം സാനിറ്റൈസറുകള്‍ നിരോധിച്ച് ഒമാനിലെ പബ്ലിക് അതോറിറ്റി ഫോര്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ (പി എ സി പി). നിലവാര മാനദണ്ഡം പാലിക്കാത്തതാണ് ഈ സാനിറ്റൈസറുകള്‍. ഇവയുടെ ഉപയോഗം നാഡീവ്യൂഹത്തെ ബാധിക്കുകയും തലവേദന, മനംപിരട്ടല്‍, ത്വക്കിലും കണ്ണിലും ചൊറിച്ചില്‍ അടക്കമുള്ള ശാരീരിക പ്രശ്‌നങ്ങളുമുണ്ടാകും. അതിനിടെ രാജ്യത്ത് ശനിയാഴ്ച 62 പുതിയ കേസുകള്‍ സ്ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 546 ആയി. 109 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. മൊത്തം മൂന്ന് മരണങ്ങളാണുണ്ടായത്. തലസ്ഥാന നഗരിയായ മസ്‌കത്തിലാണ് കൂടുതല്‍ കേസുകള്‍;…

Read More

എറണാകുളത്ത് സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ നവജാത ശിശുവിന്റെ മൃതദേഹം

എറണാകുളത്ത് സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ശുചീകരണ തൊഴിലാളികൾ ജോലിക്കെത്തിയപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടത്. ആശുപത്രി അധികൃതരെ വിവരം അറിയിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ പതിനേഴുകാരി പ്രസവിച്ച കുട്ടിയാണെന്ന് കണ്ടെത്തി 17കാരി കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ അഡ്മിറ്റായത്. ഗർഭിണിയാണെന്ന വിവരം ആശുപത്രി അധികൃതർക്കും അറിവില്ലായിരുന്നു. പെൺകുട്ടിയെയും ആശുപത്രി അധികൃതരെയും പോലീസ് ചോദ്യം ചെയ്യുകയാണ്. എറണാകുളം സ്വദേശിനിയാണ് പെൺകുട്ടി. അമ്മയോടൊപ്പം സ്‌കാനിംഗിനായാണ് പെൺകുട്ടി ആശുപത്രിയിൽ എത്തിയത്.

Read More

പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു: എസ്പിബിക്ക് പത്മവിഭൂഷണ്‍, കെ എസ് ചിത്രയ്ക്ക് പത്മഭൂഷണ്‍, കൈതപ്രത്തിന് പത്മശ്രീ

ന്യൂഡല്‍ഹി: 2021ലെ പത്മ പുരസ്‌കാര ജേതാക്കളുടെ പേരുകള്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഗായിക കെ.എസ്.ചിത്രയ്ക്ക് പത്മഭൂഷണും ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക് പത്മശ്രീയും ലഭിച്ചു. അന്തരിച്ച ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യത്തിന് പത്മവിഭൂഷണ് പ്രഖ്യാപിച്ചു. മുന്‍ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബേ, സുദര്‍ശന്‍ സാഹു, എസ്.പി.ബാലസുബ്രഹ്മണ്യം, സുദര്‍ശന്‍ റാവു, ബി.ബി.ലാല്‍, ബിഎം ഹെഗ്‌ഡേ എന്നിങ്ങനെ ഏഴ് പേര്‍ക്കാണ് പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ് പ്രഖ്യാപിച്ചിരിക്കുന്നത്. കെ.എസ്.ചിത്ര, മുന്‍സ്പീക്കര്‍ സുമിത്രാ മഹാജന്‍, പ്രധാനമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പള്‍ സെക്രട്ടറി നിപേന്ദ്ര മിശ്ര, അന്തരിച്ച കേന്ദ്രമന്ത്രി രാം…

Read More

പഞ്ചറായ ടയറുമായി ഒന്നാമത് ഫിനിഷ് ചെയ്ത് ഹാമിൽറ്റൺ; ഷൂമാക്കറിലേക്കെത്താൻ ഇനി വേണ്ടത് 4 വിജയങ്ങൾ

ഫോര്‍മുല വണ്‍ റേസില്‍ ബ്രിട്ടീഷ് ഗ്രാന്റ്പ്രീയില്‍ ആതിഥേയ താരവും നിലവിലെ ലോക ചാംപ്യനുമായ ലൂയിസ് ഹാമില്‍റ്റണ് കിരീടം. അവസാന ലാപ്പില്‍ ടയര്‍ പഞ്ചറായിട്ടും ഹാമില്‍റ്റണ്‍ റേസില്‍ ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്യുകയായിരുന്നു. പഞ്ചറായ ടയറുമായി ഹാമിൽടൺ ഫിനിഷ് ചെയ്യുന്ന രം​ഗങ്ങൾ ഇതിനകം വൈറലാണ്. https://twitter.com/F1/status/1289953323207057411?s=20 ഈ വിജയത്തോടെ ഫോര്‍മുല വണ്ണിലെ എക്കാലത്തെയും വലിയ ഇതിഹാസം മൈക്കല്‍ ഷുമാക്കറുടെ റെക്കോര്‍ഡിന് ഒരുപടി കൂടി അടുത്തെത്താന്‍ ഹാമില്‍റ്റണിന് സാധിച്ചു. ഹാമില്‍റ്റണിന്റെ 87ാമത് കിരീട വിജയമാണ് ബ്രിട്ടീഷ് ഗ്രാന്റ്പ്രീയിലേത്. നാലു റേസുകള്‍ കൂടി…

Read More

‘ഒരു വർഷം 5 ചലാനുകൾ ലഭിച്ചാൽ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കും’; സംസ്ഥാനത്ത് മോട്ടോർ വാഹന നിയമങ്ങൾ കർശനമാക്കുന്നു

സംസ്ഥാനത്ത് മോട്ടോർ വാഹന നിയമങ്ങൾ കർശനമാക്കുന്നു. വർഷത്തിൽ 5 ചലാനുകൾ ലഭിച്ചാൽ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കും. കേന്ദ്ര നിയമം കേരളത്തിലും നടപ്പാക്കും. 2026 ജനുവരി 1 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ. ഇതുമായി ബന്ധപ്പെട്ട് സർക്കാർ ഉത്തരവ് ഉടൻ പുറത്തിറങ്ങും. കർശന നിയമം പാലിച്ച് മുന്നോട്ട് പോകണമെന്നും മുന്നറിയിപ്പ് നൽകി.പിഴയടക്കാൻ 45 ദിവസത്തെ സാവകാശം അതിനുശേഷം കർശന നടപടി. പിഴ കുടിശ്ശികയുള്ള വാഹനങ്ങൾ ബ്ലാക്ക്‌ലിസ്റ്റിൽ ഉൾപ്പെടുത്തും. ബ്ലാക്ക്‌ലിസ്റ്റിലുള്ള വാഹനങ്ങൾക്ക് ഉടമസ്ഥാവകാശ കൈമാറ്റം, ഫിറ്റ്‌നസ് തുടങ്ങിയ സേവനങ്ങൾ തടയും….

Read More

ആന്ധ്രാപ്രദേശിൽ കേരളത്തിലേക്കുള്ള ട്രെയിനിൽ തീപിടുത്തം; ഒരാൾ മരിച്ചു

ആന്ധ്രാപ്രദേശിൽ ട്രെയിനിൽ തീപിടുത്തം. ഒരാൾ മരിച്ചു. കേരളത്തിലേക്കുള്ള ട്രെയിനിലാണ് തീപിടുത്തം ഉണ്ടായത്. ടാറ്റ നഗർ – എറണാകുളം എക്സ്പ്രസിന്റെ രണ്ട് കോച്ചുകളിൽ ആണ് തീപിടിച്ചത്. ഇന്ന് പുലർച്ചെ അനകപ്പള്ളിയിലെ എലമാഞ്ചിലിക്ക് സമീപം മാണ് അപകടം സംഭവിച്ചത്. തീപിടുത്തം ശ്രദ്ധയിൽപ്പെട്ട ലോക്കോ പൈലറ്റ് ഉടൻ തന്നെ ട്രെയിൻ നിർത്തി യാത്രക്കാരെ പൂർണ്ണമായും ഒഴിപ്പിച്ചു. അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രണവിധേയമാക്കി. B1, M1 കൊച്ചുകൾക്കാണ് തീപ്പിടിച്ചത്. എറണാകുളത്തേക്കുള്ള യാത്രക്കിടെയാണ് ട്രെയിനിൽ‌ തീപിടിത്തം ഉണ്ടായത്. തീപിടിത്തം ഉണ്ടായ രണ്ട് കോച്ചുകളും പൂർണമായി…

Read More