Headlines

സുൽത്താൻ ബത്തേരി നഗരസഭയില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായി

ബത്തേരി നഗരസഭയില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായി. എല്‍ഡിഎഫിലെ ടികെ രമേശന് 22 വോട്ട് യുഡിഎഫിലെ എംഎസ് വിശ്വനാഥന് 11 വോട്ട് എല്‍ഡിഎഫിലെ ഒരാള്‍ ഹാജരായില്ല ..കൗണ്‍സിലര്‍മാരില്‍ ഒരാള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു  

Read More

‘വയനാട്ടിലെ ദുരന്തബാധിതർക്കായുളള മുന്നൂറോളം വീടുകൾ ഫെബ്രുവരിയിൽ കൈമാറും’; മുഖ്യമന്ത്രി

വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായുളള ടൗൺഷിപ്പ് നിർമ്മാണ പുരോഗതിയെക്കുറിച്ച് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്തബാധിതർക്കായുളള മുന്നൂറോളം വീടുകൾ ഫെബ്രുവരിയിൽ കൈമാറും. കൽപറ്റയിൽ ടൗൺഷിപ് നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നുവെന്നും 207 വീടുകളുടെ വാർപ്പ് പൂർത്തിയായിയെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.മുന്നൂറോളം വീടുകളും അനുബന്ധ സൗകര്യങ്ങളും പൂർത്തീകരിച്ച് ഒന്നാം ഘട്ടമായി ഫെബ്രുവരിയിൽ കൈമാറുന്നതിനാണ് ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കഴിഞ്ഞ പുതുവർഷം ഒരു മഹാദുരന്തമുഖത്ത് നിന്നും സംസ്ഥാനം കരകയറി വരുന്ന സമയമായിരുന്നു. മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിന്റെ നടുക്കത്തിലാണ് 2025 ലേക്ക് കേരളം കടന്നത്….

Read More

ജോസ് K മാണി പാലയിൽ തന്നെ മത്സരിക്കും; പ്രഖ്യാപനവമായി മന്ത്രി റോഷി അഗസ്റ്റിൻ

നിയമസഭാ തിരഞ്ഞെടുപ്പിൽ ജോസ് K മാണി മത്സരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. പാലയിൽ തന്നെ മത്സരിക്കും എന്നും റോഷി വ്യക്തമാക്കി. ജോസ് കെ മാണിയോട് മത്സരിക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഇടയിൽ മൈക്ക് വാങ്ങിയ മന്ത്രി റോഷി ജോസ് കെ മാണി മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു.അതേസമയം,മാണി C കാപ്പന് മറുപടിയുമായി ജോസ് കെ മാണി രംഗത്തെത്തി. അദ്ദേഹത്തിൻ്റെ കഴിവുകേട് മറച്ചു വയ്ക്കാൻ ഉള്ള മറുപടി. അരിയെത്ര എന്ന് ചോദിക്കുമ്പോൾ പയർ അഞ്ചാഴി എന്ന് പറയുന്ന വെല്ലുവിളി ആയി കാണുന്നില്ല….

Read More

പാകിസ്താന്റെ കാത്തിരിപ്പ് തീര്‍ന്നു; ഇന്ത്യ കീഴടങ്ങി: വിജയം 10 വിക്കറ്റിന്

ദുബായ്: ഒരിക്കലും സംഭവിക്കില്ലെന്നു ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ ഭയപ്പെട്ടത് ദുബായിര്‍ സംഭവിച്ചു. ചരിത്രത്തില്‍ ആദ്യമായി ഒരു ലോകകപ്പ് പോരാട്ടത്തില്‍ ചിരവൈരികളായ പാകിസ്താനോടു ഇന്ത്യ തോല്‍വിയുടെ കയ്പുനീര്‍ കുടിച്ചു. 10 വിക്കറ്റിനായിരുന്നു പാകിസ്താന്‍ ഇന്ത്യയുടെ കഥ കഴിച്ചത്. ലോകകപ്പില്‍ പാകിസ്താനെതിരേ 12-0ന്റെ റെക്കോര്‍ഡുമായി ഈ മല്‍സരത്തിനെത്തിയ ഇന്ത്യക്കു തുടക്കം മുതല്‍ മോശം ദിനമായിരുന്നു. ആദ്യം ബാറ്റിങിലും പിന്നീട് ബൗളിങിലും ഇന്ത്യക്കു തങ്ങളുടെ എ ക്ലാസ് പ്രകടനം പുറത്തെടുക്കാനായില്ല. മറുഭാഗത്ത് ബാബര്‍ ആസമിന്റെ കീഴില്‍ ആദ്യമായി ലോകകപ്പ് കളിച്ച പാകിസ്താന്‍…

Read More

ഗ്രൂപ്പ് പോര് അവസാനിപ്പിക്കാന്‍ ഹൈക്കമാന്റ് ഇടപെടും; ഭരണം പിടിക്കാന്‍ കൂട്ടായ ശ്രമം വേണമെന്ന് നിര്‍ദേശം

കേരളത്തിലെ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് ശക്തമായതോടെ ഇടപെടലുമായി ഹൈക്കമാന്റ്. ഗ്രൂപ്പിസം അവസാനിപ്പിക്കണമെന്നും, നേതാക്കള്‍ ഒറ്റക്കെട്ടായി മുന്നോട്ടുപോവണമെന്നും ഹൈക്കമാന്റ് കേരളത്തിലെ മുതിര്‍ന്ന നേതാക്കളോട് ആവശ്യപ്പെട്ടതായാണ് വിവരം. സംസ്ഥാനത്ത് യു ഡി എഫിന് അനുകൂലമായൊരു രാഷ്ട്രീയ കാലാവസ്ഥ രൂപപ്പെടുമ്പോഴും തമ്മില്‍ പോരടിക്കുകയാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതതാക്കള്‍ എന്നാണ് എ ഐ സി സിയുടെ വിലയിരുത്തല്‍. കേരളത്തിലെ സംഘടനാ പ്രശ്‌നങ്ങളില്‍ ഇടപെടണമെന്നാണ് മുതിര്‍ന്ന നേതാവുമായ എ കെ ആന്റണിക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. എ ഐ സി സി വര്‍ക്കിംഗ് കമ്മിറ്റി അംഗമാണെങ്കിലും…

Read More

പരാജയത്തിന്റെ ഉത്തരവാദിത്വം തനിക്ക് തന്നെയാണ്; എന്തും താങ്ങാൻ തയ്യാറാണ്: കെ സുരേന്ദ്രൻ

  നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ പ്രാഥമിക ഉത്തരവാദിത്വം തനിക്ക് തന്നെയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. തോൽവിയിൽ പാർട്ടിക്ക് മനസ്സിലായ കാര്യം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. എന്തും താങ്ങാൻ തയ്യാറാണ്. നേതൃത്വത്തിന് തീരുമാനമെടുക്കാമെന്നും സുരേന്ദ്രൻ പറഞ്ഞു കോൺഗ്രസിന്റെ രാഷ്ട്രീയ ദൗർബല്യത്തിന് ബിജെപിയെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. വോട്ട് കച്ചവടം സിപിഎമ്മും കോൺഗ്രസും തമ്മിലായിരുന്നു. മുസ്ലിം വോട്ടുകളുടെ ധ്രൂവീകരണം നടന്നു. ലീഗിന് സ്ഥാനാർഥികൾ ഇല്ലാത്ത ഇടങ്ങളിൽ എസ് ഡി പി ഐ വോട്ടുകൾ സഹിതം ഇടതിന് പോയി.

Read More

കോട്ടയം മെഡിക്കല്‍ കോളജിലെത്തി മുഖ്യമന്ത്രി; അപകടസ്ഥലം സന്ദര്‍ശിക്കാതെ മടങ്ങി

കോട്ടയം മെഡിക്കല്‍ കോളജിലെത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. അപകടസ്ഥലം മുഖ്യമന്ത്രി സന്ദര്‍ശിച്ചില്ല. അഞ്ച് മിനിറ്റോളം സമയം മാത്രമേ മുഖ്യമന്ത്രി സ്ഥലത്തുണ്ടായിരുന്നുള്ളു. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് മന്ത്രി വി എന്‍ വാസവന്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി മടങ്ങുകയായിരുന്നു. വ്യാപകമായി പ്രതിഷേധമാണ് മുഖ്യമന്ത്രിക്ക് നേരെയും ഉണ്ടായത്. മെഡിക്കല്‍ കോളജിന് മുന്നില്‍ മുഖ്യമന്ത്രിക്ക് നേരെ ഉണ്ടായത് മൂന്ന് കരിങ്കൊടി പ്രതിഷേധങ്ങളാണ്. യൂത്ത് കോണ്‍ഗ്രസും യൂത്ത് ലീഗുമാണ് കരിങ്കൊടി കാണിച്ചത്. കോട്ടയം മെഡിക്കല്‍ കോളജില്‍ ആശുപത്രിക്കെട്ടിടം തകര്‍ന്ന് മകളുടെ ചികിത്സയ്‌ക്കെത്തിയ സ്ത്രീയാണ്…

Read More

സംസ്ഥാനത്ത് ഇന്ന് 4801 പേർക്ക് കൊവിഡ്, 29 മരണം; 1813 പേർക്ക് രോഗമുക്തി

  കേരളത്തിൽ 4801 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1081, തിരുവനന്തപുരം 852, കോഴിക്കോട് 467, തൃശൂർ 376, പത്തനംതിട്ട 370, കോട്ടയം 315, ആലപ്പുഴ 232, കണ്ണൂർ 215, കൊല്ലം 188, മലപ്പുറം 184, ഇടുക്കി 170, പാലക്കാട് 140, വയനാട് 128, കാസർഗോഡ് 83 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 71,098 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ…

Read More

ബെയ്റൂട്ടിൽ ഇസ്രയേലിന്റെ വ്യോമാക്രമണം; ഹിസ്ബുല്ല ചീഫ് ഓഫ് സ്റ്റാഫ് ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടു

വെടിനിർത്തൽ ലംഘിച്ച് ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ ഇസ്രയേലിന്റെ വ്യോമാക്രമണം. ആക്രമണത്തിൽ ഹിസ്ബുല്ല ചീഫ് ഓഫ് സ്റ്റാഫ് ഹയ്കം അലി തബാതബയി അടക്കം അഞ്ച് പേർ കൊല്ലപ്പെട്ടു. ഇരുപതോളം പേർക്ക് പരുക്കേറ്റു. യുഎസ് ട്രഷറി 2016ൽ ഭീകരനായി പ്രഖ്യാപിച്ചയാളാണ് തബാതബായി. ഹരേത് ഹ്രെയ്ക് മേഖലയിലെ കെട്ടിടത്തിൽ മൂന്ന് മിസൈലുകളാണ് പതിച്ചത്. ആക്രമണ വിവരം ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് സ്ഥിരീകരിച്ചു. അമേരിക്കയുടെ മധ്യസ്ഥതയിൽ ഒരു വർഷം മുൻപ് ഒപ്പുവച്ച വെടിനിർത്തൽ കാരാർ നിലനിൽക്കെ ആണ് ബെയ്റൂട്ടിലെ ആക്രമണം….

Read More

വയനാട്ടിൽ കാട്ടാനയാക്രമണത്തിൽ തൊഴിലാളി സ്ത്രീക്ക് പരിക്ക്

വയനാട്ടിൽ കാട്ടാനയാക്രമണത്തിൽ തൊഴിലാളി സ്ത്രീക്ക് പരിക്ക്. മേപ്പാടി പുത്തുമല ഏലമല സ്വദേശിനിയായ ലീലാ ബാലനാണ് പരിക്കേറ്റത്. രാവിലെ ഏല ത്തോട്ടത്തിൽ പണി പോകുന്നതിനിടയിൽ ഒറ്റയാൻ ആക്രമിക്കുകയായിരുന്നു പരിക്കേറ്റ ലീലയെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More