പ്രഭാത വാർത്തകൾ

  🔳പാകിസ്ഥാനുമായി ചര്‍ച്ചയ്ക്കുള്ള നിര്‍ദ്ദേശം തള്ളി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പാകിസ്ഥാനുമായി ഒരു ചര്‍ച്ചയ്ക്കുമില്ലെന്നും സംസാരിക്കാനുള്ളത് കശ്മീര്‍ ജനതയോട് മാത്രമാണെന്നും അമിത് ഷാ വ്യക്തമാക്കി. ഭീകരാക്രമണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പാകിസ്ഥാനുമായി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറാകണമെന്ന് ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂക്ക് അബ്ദുള്ള ആവശ്യപ്പെട്ടിരുന്നു. 🔳പുല്‍വാമയിലെ ലാത്പോരയില്‍ സിആര്‍പിഎഫ് ജവാന്മാര്‍ക്കൊപ്പം അത്താഴം കഴിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്നലെ രാത്രി ലാത്പോരയിലെ സിആര്‍പിഎഫ് ക്യാമ്പിലാണ് അമിത് ഷാ കഴിഞ്ഞത്. മൂന്ന് ദിവസത്തെ കശ്മീര്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ…

Read More

മുന്‍ പാകിസ്താന്‍ ക്രിക്കറ്റ് ടീം ക്യാപ്‍റ്റന്‍ ഇന്‍സമാമുല്‍ ഹഖിന് ഹൃദയാഘാതം

മുന്‍ പാകിസ്താന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഇന്‍സമാമുല്‍ ഹഖിനെ ഹൃദയാഘാതത്തെത്തുടര്‍ന്ന് ലാഹോറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആന്‍ജിയോ പ്ലാസ്റ്റിക്ക് ശേഷം താരം സുഖം പ്രാപിച്ചുവരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. 1992 ലോകകപ്പ് നേടിയ പാക്കിസ്താന്‍ ടീമില്‍ അംഗമായിരുന്ന ഇന്‍സമാം പാക്കിസ്താന്‍റെ എക്കാലത്തെയും മികച്ച കളിക്കാരില്‍ ഒരാളാണ്. 51 വയസ്സുകാരനായ ഇന്‍സമാം ഏകദിന ക്രിക്കറ്റില്‍ പാക്കിസ്താന്‍റെ എക്കാലത്തെയും ഉയര്‍ന്ന റണ്‍ സ്കോററാണ്. 375 മത്സരങ്ങളില്‍ നിന്നായി 11701 റണ്‍സാണ് അദ്ദേഹം അടിച്ച് കൂട്ടിയത്. നിരവധി പേരാണ് അദ്ദേഹത്തിന് പ്രാര്‍ത്ഥനകളുമായി രംഗത്ത്…

Read More

ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് പരമ്പര; കാര്യവട്ടത്തെ വേദി മാറ്റി

  മുംബൈ: വെസ്റ്റിന്‍ഡീസിനെതിരെ മൂന്ന് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന ഇന്ത്യയുടെ ട്വന്റി20 പരമ്പരയിലെ മത്സരത്തിനുള്ള വേദി തിരുവന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നിന്നും മാറ്റി. കൊവിഡ് വ്യാപനത്തെത്തുടര്‍ന്നാണ് മത്സരവേദി മാറ്റാനുള്ള ബി സി സി ഐ തീരുമാനം. ഇതോടെ എല്ലാ മത്സരങ്ങളും കൊല്‍ക്കത്തിയില്‍ നടത്താനാണ് തീരുമാനം. പരമ്പരയിലെ അവസാന മത്സരമായിരുന്നു കാര്യവട്ടത്ത് നടക്കേണ്ടിയിരുന്നത്.

Read More

വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസ്; വിമർശനവുമായി ഹൈക്കോടതി

  എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി. നിരന്തരം നിർദ്ദേശിച്ചിട്ടും അന്വേഷണോദ്യോഗസ്ഥൻ അന്വേഷണ പുരോഗതി റിപ്പോർട്ട് നൽകിയില്ലെന്ന് കോടതി കുറ്റപ്പെടുത്തി. കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല. മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് നൽകിയില്ലെങ്കിൽ എസ്.പി എസ്.ശശിധരനെ അന്വേഷണ ചുമതലയിൽ നിന്ന് മാറ്റുമെന്ന് ജസ്റ്റിസ് എ.ബദറുദ്ദീൻ മുന്നറിയിപ്പ് നൽകി. കോടതിയെ കളിയാക്കരുതെന്ന് വിമർശിച്ച സിംഗിൾ ബെഞ്ച്, അന്വേഷണ ഉദ്യോഗസ്ഥന് മേൽ ചില സമ്മർദ്ദമുണ്ടെന്നും നിരീക്ഷിച്ചു.    …

Read More

പാലത്തില്‍ നിന്ന് ആറ്റിലേക്ക് ചാടിയ യുവതികളുടെ മൃതദേഹം കണ്ടെത്തി

കോട്ടയം: വൈക്കം മുറിഞ്ഞപുഴ പാലത്തില്‍ നിന്ന് മൂവാറ്റുപഴ ആറ്റിലേക്ക് ചാടിയ രണ്ടു യുവതികളുടെയും മൃതദേഹം കണ്ടെത്തി. കൊല്ലം അഞ്ചല്‍ സ്വദേശിനി അമൃത[21], ആര്യ[21] എന്നിവരുടെ മൃതദേഹമാണ് ആലപ്പുഴ പൂച്ചാക്കല്‍ ഭാഗത്ത് നിന്ന് കണ്ടെത്തിയത്. ആര്യയുടെ മൃതദേഹം പെരുമ്ബളത്തുനിന്നാണ് കണ്ടെത്തിയത്. പതിനാലാം തീയതി രാത്രി ഏഴരയോടെയാണ് രണ്ട് യുവതികള്‍ ആറ്റിലേക്ക് ചാടിയത്. ഇന്നു രാവിലെയോടെയാണ് ഇരുവരുടെയും മൃതദേഹം തീരത്ത് അടിഞ്ഞത്. വടക്കുഭാഗത്തുനിന്ന്​ നടന്നുവന്ന ഇവര്‍ പാലത്തില്‍നിന്ന്​ ആറ്റില്‍ ചാടുകയായിരുന്നു. പുഴയോരത്തെ വീട്ടിലെ കുട്ടികള്‍ രണ്ടുപേര്‍ ചാടുന്നതുകണ്ട് വീട്ടുകാരോട്​ പറഞ്ഞാണ്…

Read More

തളിപ്പറമ്പിലെ തിരഞ്ഞെടുപ്പ് തോൽവി; പാർട്ടി നേതാക്കളെ സമൂഹ മാധ്യമങ്ങളിൽ വിമർശിച്ചവർക്കെതിരെ നടപടി എടുത്ത് CPIM

  നിയമസഭാ തിരഞ്ഞെടുപ്പിൽ തളിപ്പറമ്പിലെ തോൽവിയിൽ എം വി ഗോവിന്ദനെ ഉൾപ്പെടെ സമൂഹ മാധ്യമങ്ങളിൽ വിമർശിച്ച നേതാക്കൾക്കെതിരെ നടപടി. കീഴാറ്റൂർ ബ്രാഞ്ച് സെക്രട്ടറി കെ പി പ്രകാശൻ, കൂവേരി ലോക്കൽ കമ്മിറ്റി അംഗം ഷൈജു ചാലപ്പുറത്ത് എന്നിവർക്കെതിരെ നടപടി. പ്രകാശനെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കി, ഷൈജുവിനെ ലോക്കൽ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കി.     പയ്യന്നൂരിലെയും തളിപ്പറമ്പിലെയും സ്ഥാനാർഥിനിർണയത്തിൽ ജില്ലാ കമ്മിറ്റിക്ക് വീഴ്ച പറ്റിയെന്ന് എം വി ഗോവിന്ദൻ തന്നെ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. ജില്ലാ…

Read More

പ്രസവാനന്തരം 22കാരി മരിച്ച സംഭവം; അനസ്തേഷ്യ പിഴവ് ആരോപിച്ച് കുടുംബം, നിഷേധിച്ച് അധികൃതർ, കാർഡിയോ മയോപ്പതിയാകാം കാരണം എന്ന് വിശദീകരണം

ആലപ്പുഴ: പ്രസവത്ത തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ചികിത്സാപിഴവ് ആരോപിച്ച് കുടുംബം. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായരുന്ന കൊല്ലം തേവലക്കര സ്വദേശി ജാരിയത്ത് ആണ് മരിച്ചത്. 22 വയസായിരുന്നു. പ്രസവം നടന്ന കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സാപിഴവ് ഉണ്ടായി എന്നാണ് ആരോപണം. അനസ്തേഷ്യ നല്‍കിയതില്‍ പിഴവുണ്ടെന്നും അനസ്തേഷ്യ ചെയ്യുന്നതിായി ഡോക്ടറെ പുറത്തുനിന്ന് കൊണ്ടുവരികയായിരുന്നെന്നും മരിച്ച യുവതിയുടെ ബന്ധുക്കൾ പറയുന്നു. പ്രസവത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ യുവതിയെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇവിടെവെച്ച് ഇന്ന് രാവിലെയാണ്…

Read More

രാജ്യത്ത് ഇന്ധനവില ഇന്നും വർധിപ്പിച്ചു

  രാജ്യത്ത് ഇന്ധനവില ഇന്നും വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 25 പൈസയും ഡീസലിന് 35 പൈസയുമാണ് വർധിപ്പിച്ചത്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 94.62 രൂപയും ഡീസലിന് 89.57 രൂപയുമായി. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് ഇന്ധനവില വീണ്ടും ഉയർത്താൻ ആരംഭിച്ചത്. തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചതോടെ ഇന്ധനവിലയിൽ മാറ്റമുണ്ടായിരുന്നില്ല. എന്നാൽ ഫലം വന്നതിന് പിന്നാലെ ദിനംപ്രതി വില വർധിപ്പിക്കുകയാണ്.

Read More

കുതിരാന്‍ തുരങ്കത്തിനു മുകളില്‍ നേരിയ മണ്ണിടിച്ചില്‍; സ്ഥലം സന്ദര്‍ശിച്ച് ജില്ലാ കളക്ടറും കെ രാജന്‍ എംഎല്‍എയും

  കുതിരാന്‍ തുരങ്കത്തിനു മുകളില്‍ നേരിയ മണ്ണിടിച്ചില്‍. ഇന്ന് രാവിലെയാണ് മണ്ണിടിച്ചിലുണ്ടായത്. പടിഞ്ഞാറേ ഭാഗത്താണ് മണ്ണിടിഞ്ഞത്. പാലക്കാട്- തൃശ്ശൂര്‍ ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് കുതിരാന്‍ തുരങ്കം. ഈ തുരങ്കത്തിന്റെ മുകള്‍ ഭാഗത്തായി രണ്ടിടത്താണ് മണ്ണിടിഞ്ഞത്.     സ്ഥലത്ത് ജില്ലാ കളക്ടര്‍ ശിഖ സുരേന്ദ്രന്‍, കെ രാജന്‍ എംഎല്‍എ എന്നിവര്‍ സ്ഥലം ന്ദര്‍ശിച്ചു. അല്‍പസമയത്തിനകം സ്ഥലത്ത് ദേശീയപാത സുരക്ഷാ വിഭാഗം പരിശോധന നടത്തും.   വാഹനം കടന്നു പോകുന്നതില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കെ രാജന്‍ പറഞ്ഞു….

Read More

ലോകകപ്പിനിടെ മെസ്സിയെ വധിക്കാൻ പദ്ധതി; പൊലീസ് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്

  ലോകകപ്പിനിടെ ലിയോണൽ മെസ്സിയെ വധിക്കാൻ പദ്ധതിയിട്ടെന്ന് പൊലീസ് റിപ്പോർട്ട്. അറ്റ്‌ലാന്റ സ്റ്റേഡിയത്തിൽ വച്ച് വധിക്കാൻ പദ്ധതിയിട്ടെന്നാണ് വിവരം. സ്പാനിഷ് പത്രമായ ഇൻഫോർമാസിയോണാണ് പൊലീസ് രേഖയിലെ വിവരങ്ങൾ പുറത്തുവിട്ടത്. കളിക്കാർക്കും ഒഫീഷ്യലുകൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും നേരെ ഭീഷണികളുണ്ടായിരുന്നതായാണ് റിപ്പോർട്ടിൽ പറയുന്നത്.     ബോംബുകളും എആർ-15 (AR-15) റൈഫിളുമായി ഡാലസിലെ സ്റ്റേഡിയത്തിലേക്ക് മൂന്ന് പേർ എത്തുന്നൂവെന്നാണ് അധികൃതർക്ക് ലഭിച്ച ഭീഷണി. മെസ്സിയുടെ പേര് പരാമർശിച്ചുകൊണ്ടാണ് ഭീഷണി ഉയർന്നത്. ജൂലൈ 7-ന് ഈജിപ്തിനെതിരെ നടന്ന അർജന്റീനയുടെ മത്സരവുമായി ബന്ധപ്പെട്ടായിരുന്നു…

Read More