ലഖിംപൂര്‍ ഖേരി ആക്രമണകേസ്; നാല് പേര്‍കൂടി അറസ്റ്റില്‍

  ന്യൂഡല്‍ഹി: ലഖിംപൂര്‍ ഖേരിയിലെ ആക്രമണവുമായി ബന്ധപ്പെട്ട കേസില്‍ നാലുപേര്‍ കൂടി അറസ്റ്റില്‍. സുമിത് ജെയ്‌സ്വാള്‍, നന്ദന്‍ സിംഗ് ഭിഷ്ട്,ശിശുപാല്‍, സത്യപ്രകാശ് ത്രിപാതി എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. സുമിത് ജെയ്‌സ്വാള്‍ സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെടുന്ന വിഡിയോ നേരത്തെ പുറത്ത് വന്നിരുന്നു. കര്‍ഷകരുടെ സമരം നടക്കുന്നതിനിടയിലേക്ക് കേന്ദ്രമന്ത്രിയുടെ മകന്റെ വാഹനവ്യൂഹം ഇടിച്ചുകയറി നാല് കര്‍ഷകര്‍ ഉള്‍പ്പെടെ എട്ട് പേരാണ് കൊല്ലപ്പെട്ടത്. അജയ് മിശ്രയുടെ മകന്‍ ആശിശ് മിശ്രയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അതിനിടെ ലഖിംപൂര്‍…

Read More

ശബരിമലയിൽ ഇന്നും വൻ ഭക്തജന തിരക്ക്; ഇന്ന് മല ചവിട്ടിയത് 89444 അയ്യപ്പ ഭക്തർ

ശബരിമലയിൽ ഇന്നും വൻ ഭക്തജന തിരക്ക്. രാത്രി 10 മണി വരെ 89444 അയ്യപ്പ ഭക്തരാണ് മല ചവിട്ടിയത്. മരക്കൂട്ടത്തും നടപ്പന്തലിലും നിയന്ത്രണങ്ങളോടെയാണ് ഭക്തരെ കടത്തിവിടുന്നത്. ഈ മാസം 14 നടക്കുന്ന മകരവിളക്കിന് ഒരുക്കങ്ങൾ ശബരിമലയിൽ അവസാനഘട്ടത്തിലാണ്. പുൽമേട് വഴി വരുന്ന അയ്യപ്പഭക്തരുടെ എണ്ണത്തിലും വർദ്ധനവുണ്ട്.ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള അയ്യപ്പഭക്തനാണ് കൂടുതലായി സീസണിൽ ദർശനത്തിനായി എത്തുന്നത്. മകരവിളക്ക് കഴിയും വരെ തിരക്ക് ക്രമാനുഗതമായി വർദ്ധിക്കാനാണ് സാധ്യത. മകരവിളക്ക് പ്രമാണിച്ച് പമ്പയിൽ നിന്നും സ്പെഷ്യൽ സർവ്വീസുകൾ നടത്താൻ ഇന്നലെ…

Read More

ഒമിക്രോൺ വകഭേദം കൂടുതൽ പേർക്ക് സ്ഥിരീകരിക്കാൻ സാധ്യത; രാജ്യത്ത് കനത്ത ജാഗ്രത

രാജ്യത്ത് കൂടുതൽ പേരിലേക്ക് ഒമിക്രോൺ വകഭേദം സ്ഥിരീകരിക്കാൻ സാധ്യത. കൊവിഡ് സ്ഥിരീകരിച്ച പത്ത് പേരുടെ വിശദ പരിശോധന ഫലം കൂടി വരാനുണ്ട്. നിലവിൽ ഒമിക്രോൺ സ്ഥിരീകരിച്ച രണ്ട് പേരിൽ ഒരാൾ രോഗം മാറി രാജ്യം വിട്ട സാഹചര്യത്തിൽ വിദേശത്ത് നിന്നെത്തിയവരുടെ നിരീക്ഷണം ശക്തമാക്കി രണ്ട് ദിവസത്തിനിടെ 7500 ഓളം പേരാണ് വിദേശത്ത് നിന്ന് രാജ്യത്ത് എത്തിയത്. ഒമിക്രോൺ ബാധിത രാജ്യങ്ങളിൽ നിന്ന് ഡൽഹിയിൽ എത്തിയ ആറ് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ വിമാന സർവീസുകൾ നിയന്ത്രിക്കണമെന്ന ആവശ്യം…

Read More

ഉത്തർപ്രദേശ് മഥുരയിൽ ചരക്ക് ട്രെയിൻ പാളം തെറ്റി

ഉത്തർ പ്രദേശിലെ മഥുരയിൽ ചരക്ക് ട്രെയിൻ പാളം തെറ്റി. ഡൽഹി-മഥുര റൂട്ടിൽ വൃന്ദാവൻ റോഡ് സ്റ്റേഷന് സമീപമാണ് ഇന്നലെ രാത്രിയോടെ അപകടം ഉണ്ടായത്. കൽക്കരി നിറച്ച ചരക്ക് തീവണ്ടിയുടെ പന്ത്രണ്ട് വാഗണുകൾ ആണ് പാളം തെറ്റിയത്. അപകടത്തിൽ ട്രാക്കുകൾക്കും ഓവർഹെഡ് ഉപകരണങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചു. ചരക്ക് ട്രെയിൻ പാളം തെറ്റിയതിനെത്തുടർന്ന് ആഗ്രയ്ക്കും ഡൽഹിക്കും ഇടയിലുള്ള ട്രെയിൻ ഗതാഗതത്തെ ഇത് സാരമായി ബാധിച്ചിട്ടുണ്ട്. തടസ്സത്തെ തുടർന്ന് മഥുര റെയിൽവേ സ്റ്റേഷനിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാർക്കായി ഹെൽപ്പ് ലൈൻ നമ്പറുകൾ…

Read More

കൊളീജിയത്തിന്റെ ശുപാർശ കേന്ദ്രം അംഗീകരിച്ചു; സുപ്രീം കോടതിയിലേക്ക് 9 പുതിയ ജഡ്ജിമാർ

മൂന്ന് വനിതകൾ ഉൾപ്പെടെ 9 പുതിയ ജഡ്ജിമാരെ സുപ്രീം കോടതി സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കുന്നതിന് കൊളീജിയം നൽകിയ ശുപാർശ കേന്ദ്ര സർക്കാർ അംഗീകരിച്ചു. ചീഫ് ജസ്റ്റിസ് എൻ. വി രമണ അധ്യക്ഷനായ കൊളീജിയം ശുപാർശയാണ് കേന്ദ്രം പുർണമായി അംഗീകരിച്ചത്. ശുപാർശ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി സമർപ്പിച്ചു. ഇന്ത്യയുടെ ആദ്യ വനിത ചീഫ് ജസ്റ്റിസ് ആകാൻ സാധ്യതയുള്ള ജസ്റ്റിസ് ബി വി നാഗരത്ന, കേരള ഹൈക്കോടതിയിലെ സീനിയർ ജഡ്ജിമാരിൽ രണ്ടാമത്തെയാളായ ജസ്റ്റിസ് സി ടി രവികുമാർ എന്നിവരും പട്ടികയിൽ ഉണ്ട്….

Read More

കശ്മീരിൽ ഭീകരാക്രമണം; പൊലീസ് ഉദ്യോഗസ്ഥന് വീരമൃത്യു; പ്രദേശം വളഞ്ഞ് സുരക്ഷാസേന

  ശ്രീനഗർ ∙ ജമ്മുകശ്മീരിലെ അനന്ത്നാഗിൽ ഭീകരാക്രമണത്തിൽ പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. അമർനാഥ് യാത്രയുടെ സുരക്ഷാ ചുമതലയ്ക്കായി നിയോഗിച്ച ഹെഡ് കോൺസ്റ്റബിൾ ആഷിഖ് ഖുറേഷി (35) ആണ് കൊല്ലപ്പെട്ടത്. ഭീകരരെ പിടികൂടാൻ സുരക്ഷാ സേന പ്രദേശം വളഞ്ഞിട്ടുണ്ട്.   അനന്ത്നാഗിലെ ലാൽ ചൗക്കില്‍ ഭീകരരുമായി ഏറ്റുമുട്ടുന്നതിനിടെയാണു സംഭവം. ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു ഏറ്റുമുട്ടൽ. ലഷ്കറെ തായിബയുടെ പ്രാദേശിക ഘടകമായ ദ് റെസിസ്റ്റന്‍സ് ഫ്രണ്ട് (ടിആർഎഫ്) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു സമൂഹമാധ്യമത്തിൽ കുറിപ്പ് പങ്കിട്ടു.പഹൽഗാം ഭീകരാക്രമണത്തിനു ശേഷം…

Read More

‘വിഡി സതീശൻ പേടിക്കണം: വിദേശത്ത് പോയി എത്ര പണം പിരിച്ചു? എത്ര വീട് വെച്ചു നൽകി?’ ചോദ്യങ്ങളുമായി വികെ സനോജ്

പുനർജനി പദ്ധതിയിൽ പ്രതിപക്ഷനേതാവ് വി ഡി സതീശനെതിരെ ഡിവൈഎഫ്ഐ രംഗത്ത്. വി ഡി സതീശൻ വിദേശത്ത് പോയി എത്ര പണം പിരിച്ചെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ചോദിച്ചു. വീടിൻ്റെ പേരും വിശദാംശങ്ങളും പുറത്ത് വിടണമെന്നും വി കെ സനോജ് പറഞ്ഞു. 209 വീടുകൾ കൈമാറിയെന്നാണ് വിഡി സതീശൻ പറഞ്ഞത്. ആ വീടുകളുടെ വിവരങ്ങൾ പുറത്തുവിടണമെന്നാണ് വികെ സനോജ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ആവശ്യപ്പെടുന്നത്. പിരിച്ചെടുത്ത പണം ഏതെല്ലാം ഇനത്തിൽ ചിലവഴിക്കപ്പെട്ടുവെന്നും ഏത് വർഷത്തിൽ…

Read More

കോവിഡ് രൂക്ഷം ; തിരുവനന്തപുരത്ത് ക്രിട്ടിക്കൽ കണ്ടെയ്ൻമെൻറ് സോണുകൾ

കോവിഡ് വ്യാപനം രൂക്ഷമായ തിരുവനന്തപുരത്ത് ക്രിട്ടിക്കല്‍ കണ്ടെയ്ന്‍‍മെന്‍റ് സോണുകള്‍ പ്രഖ്യാപിച്ചു. പൂന്തുറ, മാണിക്യവിളാകം, പുത്തന്‍പള്ളി എന്നിവയാണ് ക്രിട്ടിക്കല്‍ കണ്ടെയ്ന്‍‍മെന്‍റ് സോണ്‍. വള്ളക്കടവ്, ബീമാപള്ളി, ബീമാപള്ളി ഈസ്റ്റ്, വലിയതുറ, മുട്ടത്തറ എന്നിവ ബഫര്‍ സോണായും പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളില്‍ ബാങ്കിംഗ് അനുബന്ധ സ്ഥാപനങ്ങൾ പ്രവർത്തിക്കാൻ പാടില്ല. പാല്, പലചരക്ക്, റേഷന്‍ കടകള്‍ രാവിലെ 7 മുതല്‍ 11 വരെ തുറക്കും. പൊതുജനങ്ങൾ മെഡിക്കൽ, ഭക്ഷ്യ ആവശ്യങ്ങൾക്കല്ലാതെ വീടിന് പുറത്തിറങ്ങാൻ പാടില്ല. മത്സ്യതൊഴിലാളികൾ മത്സ്യബന്ധനത്തിനു പോകുന്നില്ലെന്ന് കോസ്റ്റ് ഗാർഡും കോസ്റ്റൽ…

Read More

മലപ്പുറത്ത് വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞ യുവാവ് മരിച്ച നിലയിൽ

വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്ന യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം പുലാമന്തോൾ കാത്തിരക്കടവത്ത് താവുള്ളിയിൽ ഷംസുവിന്റെ മകൻ ആഷിഖിനെ (26) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ആഴ്ചകൾക്ക് മുമ്പാണ് ആഷിഖ് വിദേശത്ത് നിന്ന് നാട്ടിലെത്തിയത്. വീട്ടിൽ മുകളിലെ നിലയിലെ മുറിയിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചക്ക് കഴിക്കാനുള്ള ഭക്ഷണവുമായെത്തിയപ്പോൾ രാവിലെ കൊണ്ടു വെച്ച ഭക്ഷണം ഉപയോഗിക്കാതെ മുറിക്ക് പുറത്ത് ഇരിക്കുന്നത് കാണുകയായിരുന്നു. സംശയം തോന്നിയ വീട്ടുകാർ കയറി നോക്കിയപ്പോഴാണ് മുറിയിൽ മരിച്ച നിലയിൽ…

Read More

പഞ്ചാബിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സുഖ്പാല്‍ സിംഗ് ഖെയ്‌റയെ ഇ ഡി അറസ്റ്റ് ചെയ്തു

  ചണ്ഡീഗഢ്: പഞ്ചാബില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സുഖ്പാല്‍ സിംഗ് ഖെയ്‌റയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് മുന്‍ പ്രതിപക്ഷ നേതാവ് കൂടിയായ ഖെയ്‌റയെ ഇ ഡി സംഘം അറസ്റ്റ് ചെയ്തത്. കേന്ദ്രം പാസ്സാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നിരന്തരം ശബ്ദമുയര്‍ത്തിയതിനാണ് കേന്ദ്ര ഏജന്‍സികളുടെ നോട്ടപ്പുള്ളിയായതെന്ന് അദ്ദേഹം പറഞ്ഞു.

Read More