എം വി ജയാരജനെ വീണ്ടും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു
സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി എം വി ജയരാജനെ വീണ്ടും തെരഞ്ഞെടുത്തു. എരിപുരത്ത് ചേർന്ന ജില്ലാ സമ്മേളനമാണ് എം വി ജയരാജനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ പി ജയരാജൻ വടകര മണ്ഡലം സ്ഥാനാർഥിയായ സാഹചര്യത്തിലാണ് എം വി ജയരാജൻ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് എത്തിയത്