ഗസയിൽ ഇസ്രയേലിന്റെ കനത്ത വ്യോമാക്രമണം; 28 മരണം

ഗസയിൽ ഇസ്രയേലിന്റെ കനത്ത വ്യോമാക്രമണം. 28 പേർ കൊല്ലപ്പെട്ടു. 77 പേർക്ക് പരുക്കേറ്റു. കഴിഞ്ഞ ഒക്ടോബർ 10ന് നിലവിൽ വന്ന വെടിനിർത്തൽ കരാറിനുശേഷം ഇസ്രയേൽ നടത്തുന്ന ഏറ്റവും കനത്ത ആക്രമണമാണ് ഇത്. ഹമാസിനെ ലക്ഷ്യം വച്ചാണ് ആക്രമണങ്ങളെന്ന് ഇസ്രയേൽ സൈന്യം വ്യക്തമാക്കുന്നു.
ഇസ്രയേൽ സൈനികർക്കുനേരെ ഹമാസ് വെടിയുതിർത്തതിനാലാണ് ആക്രമണം നടത്തിയതെന്നും ഇസ്രയേൽ.എന്നാൽ ഹമാസ് ഇതിനോട് പ്രതികരിച്ചിട്ടില്ല.

ഗസ സിറ്റിയുടെ പ്രാന്തപ്രദേശമായ സെയ്തൂണിൽ 10 പേരും കിഴക്കൻ ഷെജായ പ്രാന്തപ്രദേശത്ത് രണ്ട് പേരും തെക്കൻ ഗാസ മുനമ്പിലെ ഖാൻ യൂനിസിൽ നടന്ന രണ്ട് വ്യത്യസ്ത ആക്രമണങ്ങളിൽ ബാക്കിയുള്ളവരും കൊല്ലപ്പെട്ടതായാണ് വിവരം.

അതേസമയം, ഹമാസിന്റെ ആക്രമണത്തിന് മറുപടിയായാണ് ഖാൻ യൂനുസിൽ വ്യോമാക്രമണം നടത്തിയതെന്ന് ഇസ്രയേൽ സേന. ഹമാസ് അംഗങ്ങളാണ് ആദ്യം വെടയുതിർത്തത് എന്നാണ് ഇസ്രയേലിന്റെ വാദം.