പാർട്ടിയുടെ കൈകൾ ശുദ്ധമാണ്, അറസ്റ്റ് ചെയ്തതിന് നടപടിയെടുക്കേണ്ടതുണ്ടോ? കുറ്റവാളിയെന്ന് തെളിയിക്കേണ്ടത് കോടതി: എം വി ഗോവിന്ദൻ
എ പത്മകുമാറിന്റെ അറസ്റ്റിൽ പാർട്ടി പ്രതിരോധത്തിൽ ആകില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പാർട്ടി ആരെയും സംരക്ഷിക്കില്ല. അറസ്റ്റ് ചെയ്തതുകൊണ്ട് മാത്രമായില്ല. കുറ്റക്കാരൻ ആണെന്ന് തെളിയിക്കേണ്ടത് കോടതിയാണെന്നും അദ്ദേഹം വ്യക്തമാക്കി അറസ്റ്റ് ചെയ്തതുകൊണ്ട് ഒരാളെ തള്ളിക്കളയാൻ ആകുമോ. കുറ്റാരോപിതൻ ആണെന്ന് മാത്രമേയുള്ളൂ. കുറ്റം തെളിയിക്കണം. സർക്കാരിൻ്റെയും പാർട്ടിയുടെയും നയമാണ് പത്മകുമാറിൻ്റെ അറസ്റ്റോടെ തെളിഞ്ഞതെന്നും എം വി ഗോവിന്ദൻ പറഞ്ഞു. പത്മകുമാറിൻ്റെ അറസ്റ്റ് തദ്ദേശ തിരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമോ എന്ന ചോദ്യത്തിന് പത്മകുമാറിൻ്റെ അറസ്റ്റ് കേരളം…
