നിമിഷ ഫാത്തിമയെ തിരികെയെത്തിക്കണമെന്ന ബിന്ദുവിന്റെ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

  മലയാളിയായ ഐഎസ് തീവ്രവാദി നിമിഷ ഫാത്തിമയെയും കുഞ്ഞിനെയും ഇന്ത്യയിലേക്ക് തിരികെ എത്തിക്കണമെന്നാവശ്യപ്പെട്ട് നിമിഷയുടെ അമ്മ ബിന്ദു നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നേരത്തെ ഹർജി പരിഗണിച്ചപ്പോൾ ഹൈക്കോടതി കേന്ദ്ര സർക്കാരിന്റെ നിലപാട് തേടിയിരുന്നു നിമിഷയെയും കുഞ്ഞിനെയും തിരികെയെത്തിക്കാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബിന്ദു കോടതിയെ സമീപിച്ചത്.  കേസിൽ കേന്ദ്രം ഇന്ന് നിലപാട് വ്യക്തമാക്കും.

Read More

ഡ്രൈവിങ് ലേണേഴ്സ് ടെസ്റ്റിൽ മാറ്റം;ചോദ്യങ്ങളുടെ എണ്ണം 30 ആക്കി, ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തിൽ

ഡ്രൈവിങ് ലേണേഴ്സ് ടെസ്റ്റിൽ മാറ്റം.നിലവിലെ 20 ചോദ്യത്തിനു പകരം ഇനി 30 ചോദ്യങ്ങളുണ്ടാകും. ജയിക്കാൻ 18 ഉത്തരങ്ങൾ ശരിയാക്കണം. ഓരോ ഉത്തരം മാർക്ക് ചെയ്യാൻ 30 സെക്കൻഡുകൾ നൽകും. പുതിയ സമ്പ്രദായം ഒക്ടോബർ ഒന്നു മുതൽ പ്രാബല്യത്തിൽ വരും. റോഡ് നിയമങ്ങളെ കുറിച്ച് കൂടുതൽ അറിവുണ്ടാക്കുക ലക്ഷ്യമിട്ടാണ് കൂടുതൽ ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള മോട്ടോർ വാഹന വകുപ്പിന്റെ നടപടി. നേരത്തെ 20 ചോദ്യങ്ങളിൽ 12 എണ്ണം ശരിയായാൽ ടെസ്റ്റ് വിജയിക്കുമായിരുന്നു. ഒരു ചോദ്യം എഴുതാനുള്ള സമയം പതിനഞ്ച് സെക്കൻഡുമായിരുന്നു.

Read More

കർഷകരുടെ ട്രാക്ടർ റാലി പോലീസ് ബാരിക്കേഡ് മറികടന്ന് ഡൽഹിയിലേക്ക് പ്രവേശിച്ചു

പോലീസ് ബാരിക്കേഡ് മറികടന്ന് കർഷകരുടെ ട്രാക്ടർ റാലി സിംഘുവിൽ നിന്ന് ഡൽഹിയിലേക്ക് പ്രവേശിച്ചു. സിംഘുവിൽ പോലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ നീക്കിയാണ് കർഷകർ ഡൽഹിയിലേക്ക് പ്രവേശിച്ചത്. ഹരിയാന അതിർത്തിയായ തിക്രിയിലും കർഷകർ ബാരിക്കേഡുകൾ മറികടന്നു. കർഷകരെ പിന്തിരിപ്പിക്കാനുള്ള പോലീസ് ശ്രമം പരാജയപ്പെട്ടു ഡൽഹിയിലും ഹരിയാനയിലുമായി ആറ് മേഖലകളിൽ ഒരേ സമയമാണ് റാലി നടക്കുന്നത്. രണ്ട് ലക്ഷത്തിലധികം ട്രാക്ടറുകൾ റാലിയിൽ പങ്കെടുക്കുമെന്നാണ് അറിയുന്നത്. സിംഘു, തിക്രി, ഗാസിപൂർ, ചില്ല ബോർഡർ, മേവാത്, ഷാജഹാൻപൂർ എന്നിവിടങ്ങളിൽ നിന്നാണ് ട്രാക്ടർ പരേഡ് ആരംഭിക്കുന്നത്….

Read More

രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്ര ജനുവരി 31ന് കാസർകോട് നിന്ന് ആരംഭിക്കും

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്ര ജനുവരി 31ന് കാസർകോട് നിന്ന് ആരംഭിക്കുമെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ. ഫെബ്രുവരി 1ന് തുടങ്ങാൻ ആരംഭിച്ച യാത്ര ഒരു ദിവസം മുമ്പേ ആക്കുകയായിരുന്നു. ജനുവരി 31ന് വൈകുന്നേരം നാല് മണിക്ക് ആരംഭിക്കുന്ന യാത്ര ഫെബ്രുവരി 22ന് തിരുവനന്തപുരത്ത് സമാപിക്കുമെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ പറഞ്ഞു. സംശുദ്ധം, സദ്ഭരണം എന്നീ മുദ്രവാക്യങ്ങളുയർത്തിയാണ് യാത്ര. 140 നിയോജകമണ്ഡലങ്ങളിലും സഞ്ചരിച്ചാണ് യാത്ര സമാപിക്കുകയെന്ന് ഹസൻ പറഞ്ഞു…

Read More

‘കോൺഫിഡന്റ് ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ കൃത്യമായി മുന്നോട്ട് പോകും; കൂടെ നിന്നവരെ ചേർത്ത് നിർത്തും’; രോഹിത് റോയ്

കോൺഫിഡന്റ് ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ കൃത്യമായി മുന്നോട്ട് പോകുമെന്ന് ആത്മഹത്യ ചെയ്ത വ്യവസായി ഡോ. റോയ് സി ജെയുടെ മകൻ രോഹിത് റോയ്. കോൺഫിഡന്റ് ഗ്രൂപ്പിന്റെ ക്ഷേമപ്രവർത്തനങ്ങൾ മുടങ്ങാതെ മുന്നോട്ട് പോകും. ഇതുവരെ കൂടെ നിന്നവരെയെല്ലാം ചേർത്ത് നിർത്തുമെന്നും രോഹിത് റോയ്. സമൂഹമാധ്യമത്തിലൂടെയാണ് രോഹിത് റോയിയുടെ പ്രതികരണം.കോൺഫിഡന്റ് ഗ്രൂപ്പ് തന്റേതല്ലെന്നും നമ്മുടേതാണെന്നും പിതാവ് ഡോ. റോയ് സിജെ എപ്പോഴും പറയുമായിരുന്നു. അതേ അർത്ഥത്തിൽ തന്നെ കോൺഫിഡന്റ് ഗ്രൂപ്പ് മുന്നോട്ടുപോകുമെന്ന് രോഹിത് റോയ് പറഞ്ഞു. കമ്പനിയുടെ എല്ലാ പ്രോജക്ടുകളും മുൻനിശ്ചയിച്ച…

Read More

സമ്പർക്ക രോഗികൾ ദിനംപ്രതി വർധിക്കുന്നു; ഇന്ന് 798 കേസുകൾ

സംസ്ഥാനത്ത് സമ്പർക്ക രോഗികളുടെ എണ്ണത്തിൽ ഇന്നും വർധനവ്. 1078 കേസുകളിൽ 798 എണ്ണവും സമ്പർക്കത്തിലൂടെയാണ് രോഗബാധിതരായത്. ഇതിൽ 65 കേസുകളും ഉറവിടം വ്യക്തമല്ലാത്തതാണ്. ഇന്നലെ ഉറവിടമറിയാത്തതായി 57 കേസുകളാണ് ഉണ്ടായിരുന്നത്. തിരുവനന്തപുരത്ത് ഇന്ന് സ്ഥിരീകരിച്ച 222 കേസുകളിൽ 100 എണ്ണവും സമ്പർക്ക രോഗികളാണ്. 16 പേരുടെ ഉറവിടം വ്യക്തമല്ല. കൊല്ലത്ത് ഇന്ന് സ്ഥിരീകരിച്ച 106 കേസുകളിൽ 94 എണ്ണവും സമ്പർക്ക രോഗികളാണ്. ഉറവിടമറിയാത്ത 9 കേസുകളുണ്ട്. ആലപ്പുഴയിൽ 82 ൽ 40 എണ്ണം സമ്പർക്ക രോഗികളാണ്. തിരുവനന്തപുരത്ത്…

Read More

വോട്ട് ക്രമക്കേടുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയിക്കാം; ‘വോട്ട് ചോരി’ വെബ്‌സൈറ്റുമായി രാഹുൽഗാന്ധി

വോട്ടർ പട്ടിക ക്രമക്കേട് വിവരങ്ങൾ പങ്കുവെക്കാൻ വെബ്സൈറ്റ് തുറന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി. ‘വോട്ട്ചോരി.ഇൻ’ എന്ന വെബ്സൈറ്റിലൂടെ പൊതുജനങ്ങൾക്കും വോട്ട് കൊള്ളയുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയിക്കാം. ഒരു വ്യക്തിക്ക് ഒരു വോട്ട് എന്ന ജനാധിപത്യ മൂല്യത്തിനെതിരാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവർത്തനമെന്നും രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചു. വോട്ടു കൊള്ളയുടെ അനുഭവങ്ങൾ ജനങ്ങൾക്ക് വെബ് സൈറ്റിലൂടെ പങ്കുവെക്കാനാകും. ഇതിനായി പേരും മൊബൈൽ നമ്പരും തെളിവുകളും നൽകണം. രാഹുൽഗാന്ധി തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ പുറത്തുവിട്ട തെളിവുകളും വിഡിയോ സന്ദേശവും വെബ്…

Read More

ശ്വാസകോശത്തിലെ അണുബാധ: ഈ മുന്നറിയിപ്പുകള്‍ കരുതിയിരിക്കാം

  മുഖ്യധാരയില്‍ ചര്‍ച്ചാ വിഷയമാക്കിക്കൊണ്ടാണ് കോവിഡ് മഹാമാരി കടന്നു വന്നത്. എന്നാല്‍ കൊറോണ പോലത്തെ വൈറസ് മാത്രമല്ല പലതരം ബാക്ടീരിയകളും ഫംഗസുമെല്ലാം ശ്വാസകോശത്തില്‍ അണുബാധ ഉണ്ടാക്കാം. ഏറ്റവും പൊതുവായി കാണപ്പെടുന്നതും യുവാക്കളെയും കുട്ടികളെയും പോലും മരണത്തിലേക്ക് തള്ളി വിടുന്നതുമായ ശ്വാസകോശ അണുബാധയാണ് ന്യുമോണിയ. സാധാരണ ശ്വാസകോശ അണുബാധ പോലും കൃത്യസമയത്ത് ചികിത്സിക്കാതിരുന്നാല്‍ സങ്കീര്‍ണമായി മരണത്തിലേക്ക് നയിക്കാം. ഇതിനാല്‍ ശ്വാസകോശ അണുബാധയുമായി ബന്ധപ്പെട്ട ലക്ഷണങ്ങളെയും മുന്നറിയിപ്പുകളെയും കരുതിയിരിക്കേണ്ടത് അത്യാവശ്യമാണ്. ഇനി പറയുന്ന ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ വൈകാതെ ചികിത്സ തേടാന്‍…

Read More

കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ നിർമാണം 2022 ഏപ്രിലിൽ പൂർത്തിയാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

  കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ നിർമാണം വേഗത്തിൽ പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. നിർമാണം അറുപത് ശതമാനം പൂർത്തിയായിട്ടുണ്ടെന്ന് മന്ത്രി വിലയിരുത്തി. 2022 ഏപ്രിലിൽ പണി പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നു കൊടുക്കാനാകുമെന്നും മന്ത്രി പറഞ്ഞു നിർമാണ പ്രവർത്തി ഇഴഞ്ഞുനീങ്ങുന്നതിനെതിരെ നാട്ടുകാരും പ്രദേശവാസികളും പ്രതിഷേധിച്ചതോടെയാണ് മന്ത്രി നേരിട്ട് സ്ഥലത്ത് എത്തിയത്. എംഎൽഎ കടകംപള്ളി സുരേന്ദ്രനും ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

Read More

കോവിഡിനെ അതിജീവിച്ച് 110 വയസുകാരി: മഞ്ചേരി മെഡിക്കൽ കോളേജിന് അഭിമാന നിമിഷം

സംസ്ഥാനത്ത് കോവിഡിനെ അതിജീവിച്ച ഏറ്റവും പ്രായംകൂടിയ വ്യക്തി കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിൽ സംസ്ഥാനത്തിന് ഒരഭിമാന നിമിഷം കൂടി. കോവിഡ് ബാധിച്ച് മലപ്പുറം മഞ്ചേരി മെഡിക്കൽ കോളേജിൽ വിദഗ്ധ ചികിത്സയിലായിരുന്ന 110 വയസുകാരി കോവിഡ് മുക്തയായി. രണ്ടത്താണി വാരിയത്ത് പാത്തുവാണ് കോവിഡിനെ അതിജീവിച്ച് ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയത്. സംസ്ഥാനത്ത് കോവിഡിൽ നിന്ന് മുക്തി നേടിയ ഏറ്റവും പ്രായംകൂടിയ വ്യക്തിയാണ് ഇവർ.പ്രായം തടസമാകാതെ വിദഗ്ധ ചികിത്സ നൽകി കോവിഡിന്റെ പിടിയിൽ നിന്നും 110 വയസുകാരിയെ രക്ഷിച്ചത് അഭിമാനകരമായ കാര്യമാണെന്ന്…

Read More