Headlines

ജെയ്നമ്മ കൊലപാതകം: കുറ്റപത്രം എഡിജിപിക്ക് കൈമാറി അന്വേഷണ സംഘം

കോട്ടയത്തെ ജെയ്നമ്മ കൊലപാതകത്തിൽ കുറ്റപത്രം അവസാന പരിശോധനയ്ക്ക് എഡിജിപിക്ക് കൈമാറി അന്വേഷണ സംഘം. അനുമതി ലഭിച്ചാൽ ഉടൻ കോടതിയിൽ കുറ്റപത്രം സമർപ്പിക്കും. കോട്ടയത്തെ സ്റ്റേറ്റ് ക്രൈംബ്രാഞ്ച് യൂണിറ്റാണ് അന്വേഷണം പൂർത്തിയാക്കിയത്. കഴിഞ്ഞ ഓഗസ്റ്റ് 27നാണ് സെബാസ്റ്റ്യന്റെ അറസ്റ്റ് നടക്കുന്നത്. നിർണായക തെളിവുകൾ ലഭിച്ചതിന് പിന്നാലെയാണ് അറസ്റ്റ് ചെയ്തിരുന്നത്. സിസിടിവി ദൃശ്യങ്ങളും ഫോൺ ലൊക്കേഷനുമാണ് കേസിൽ നിർണായകമായത്. തെളിവെടുപ്പിൽ അസ്ഥികഷ്ണങ്ങളും ലഭിച്ചിരുന്നു. ചേർത്തലയിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ രക്തക്കറയും കണ്ടെത്തിയിരുന്നു. ഇത് ജെയ്‌നമ്മയുടേതെന്ന് സ്ഥിരീകരിച്ചിരുന്നു. പിന്നാലെയാണ് കൊലപാതകം നടന്നതായി…

Read More

ഇലക്ട്രിക് വാഹനങ്ങൾക്കും ബാറ്ററിക്കും സബ്സിഡി; ഇന്ത്യയ്ക്കെതിരെ പരാതി നൽകി ചൈന

ഇന്ത്യയ്ക്കെതിരെ ലോക വ്യാപാര സംഘടനയിൽ പരാതി നൽകി ചൈന. ഇലക്ട്രിക് വാഹനങ്ങൾക്കും ബാറ്ററിക്കും സബ്സിഡി നൽകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽ‍കിയിരിക്കുന്നത്. ചൈന നൽകിയിട്ടുള്ള പരാതിയുടെ വിശദാംശങ്ങൾ പരിശോധിക്കുമെന്ന് വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ പ്രതികരിച്ചു. ഇന്ത്യയുടെ നടപടികൾ ഇന്ത്യയുടെ ആഭ്യന്തര ഇലക്ട്രിക് വാഹന വ്യവസായത്തിന് അന്യായമായി ഗുണം ചെയ്യുമെന്നും ചൈനയുടെ വാണിജ്യ താൽപ്പര്യങ്ങളെ ദുർബലപ്പെടുത്തുന്നുവെന്നും ചൈനീസ് വാണിജ്യ മന്ത്രാലയംഅവകാശപ്പെട്ടതായി പിടിഐ​ റിപ്പോർട്ട് ചെയ്തു. അതേസമയം യൂറോപ്യൻ യൂണിയൻ, കാനഡ, തുർക്കി തുടങ്ങിയ രാജ്യങ്ങൾക്കെതിരെയും ചൈന ഇക്കാര്യങ്ങൾ ഉന്നയിച്ച്…

Read More

ജയം ഉറപ്പിച്ച് മമത; ഭവാനിപ്പൂരിൽ 34000 ലീഡ്: സിപിഎമ്മിന് 1500

  കൊൽക്കത്ത: ഭവാനിപ്പൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ചിത്രത്തിലില്ലാതെ സിപിഎം. പന്ത്രണ്ടു മണിയോടെ മമതയുടെ ഭൂരിപക്ഷം മുപ്പത്തിനാലായിരം കടന്നപ്പോൾ സിപിഎം സ്ഥാനാർത്ഥിക്ക് കിട്ടിയത് വെറും ആയിരത്തി അഞ്ഞൂറ് വോട്ടാണ്. പോൾ ചെയ്ത വോട്ടിൽ ഒരു ശതമാനത്തില്‍ താഴെ മാത്രമാണ് മൂന്നരപ്പതിറ്റാണ്ട് അധികാരത്തിലിരുന്ന പാർട്ടിക്ക് ലഭിച്ചത്. സിപിഎമ്മിനായി ശ്രീജിബ് ബിശ്വാസാണ് മത്സരരംഗത്തുള്ളത്. പതിനൊന്ന് റൗണ്ട് വോട്ടെണ്ണിക്കഴിഞ്ഞപ്പോൾ 45894 വോട്ടാണ് മുഖ്യമന്ത്രിക്ക് കിട്ടിയത്. 34,000 വോട്ടിന്‍റെ ലീഡ്. ബിജെപി സ്ഥാനാർത്ഥി പ്രിയങ്ക തിബ്രെവാളിന് 11894 വോട്ടു ലഭിച്ചു. ശ്രീജിബ് ബിശ്വാസിന് 1515…

Read More

കൊല്ലം അമൃതാനന്ദമയി മഠത്തിൽ വിദേശവനിത കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ച നിലയിൽ

അമൃതാനന്ദമയി മഠത്തിന് മുകളിൽ നിന്ന് ചാടി വിദേശവനിത മരിച്ച നിലയിൽ. യു കെ സ്വദേശിയായ സ്‌റ്റെഫെഡ്‌സിയോന എന്ന 45കാരിയാണ് മരിച്ചത്. മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യ എന്നാണ് മഠം അവകാശപ്പെടുന്നത്. കൊല്ലത്തുള്ള അമൃതാനന്ദമയിയുടെ മഠത്തിലാണ് സംഭവം. ഇന്നലെ രാത്രി എട്ടരയോടെയാണ് ഇവർ കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് ചാടിയത്. മരിച്ച യുകെ സ്വദേശി മാനസിക വെല്ലുവിളി നേരിട്ടിരുന്നുവെന്നാണ് മഠം അധികൃതർ പറയുന്നു പ്രധാന കെട്ടിടത്തിന്റെ 11ാം നിലയിൽ നിന്നാണ് ഇവർ താഴേക്ക് ചാടിയത്. ഉച്ചയ്ക്കും ഇവർ…

Read More

വാളയാറിൽ വിജിലൻസ് റെയ്ഡ്, 67,000 രൂപ പിടിച്ചെടുത്തു; അഞ്ച് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ

  വാളയാർ ആർടിഒ ചെക്ക് പോസ്റ്റിൽ വിജിലൻസ് റെയ്ഡ്. പരിശോധനയിൽ 67000 രൂപ പിടിച്ചെടുത്തു വിജിലൻസ് സംഘം പിടിച്ചെടുത്തു. ഡ്യൂട്ടിയിലുണ്ടായിരുന്ന അഞ്ച് ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് നടപടിയ്ക്ക് ശുപാർശ ചെയ്തു. മോട്ടോർ വെഹിക്കിൾ ഇൻസ്പക്ടറായ ബിനോയ്, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പക്ടർമാരായ ജോർജ്, പ്രവീൺ, അനീഷ്, കൃഷ്ണകുമാർ എന്നിവർക്കെതിരെയാണ് നടപടിക്ക് ശുപാർശ ചെയ്യുക. ഉദ്യോഗസ്ഥർ പണം കൂടാതെ പച്ചക്കറിയും കൈക്കൂലിയായി വാങ്ങിയതായി വിജിലൻസ് പറയുന്നു. ഏജന്റുമാരെ വെച്ച് കൈക്കൂലി വാങ്ങുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.  

Read More

പഞ്ചാബിൽ സഹപ്രവർത്തകന്റെ വെടിയേറ്റ് നാല് ബി എസ് എഫ് ജവാൻമാർ കൊല്ലപ്പെട്ടു

പഞ്ചാബിൽ ബി എസ് എഫ് ജവാന്റെ വെടിയേറ്റ് നാല് സഹപ്രവർത്തകർ കൊല്ലപ്പെട്ടു. പഞ്ചാബ് അമൃത്സറിലാണ് സംഭവം. സഹപ്രവർത്തകർക്ക് നേരെ സട്ടേപ്പ എസ് കെ എന്ന ബി എസ് എഫ് ജവാൻ വെടിയുതിർക്കുകയായിരുന്നു. ഇയാളും വെടിയേറ്റ് മരിച്ചു ഞായറാഴ്ച രാവിലെയാണ് സംഭവം. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. അട്ടാരി-വാഗ അതിർത്തിക്ക് 20 കിലോമീറ്റർ അകലെ ഖാസ ഏരിയയിലെ സൈനികരുടെ ഭക്ഷണശാലയിലാണ് വെടിവെപ്പുണ്ടായത്. വെടിവെച്ച ജവാൻ അടക്കം അഞ്ച് ജവാൻമാർ കൊല്ലപ്പെട്ടതായി അമൃത്സർ റൂറൽ എസ്…

Read More

ഓപ്പറേഷൻ സിന്ദൂർ രാജ്യത്തെ ഓരോ പൗരന്റെയും അഭിമാനമായി മാറി; മൻ കീ ബാത്ത് 2025ലെ നേട്ടങ്ങളും നഷ്ടങ്ങളും വിശദീകരിച്ച് പ്രധാനമന്ത്രി

ദില്ലി: ഈ വർഷത്തെ അവസാന മൻ കീ ബാത്തിൽ 2025ലെ നേട്ടങ്ങളും നഷ്ടങ്ങളും വിശദീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2025ൽ ഒരുപാട് നേട്ടങ്ങൾ രാജ്യത്ത് ഉണ്ടായെങ്കിലും പല നഷ്ടങ്ങളും രാജ്യം നേരിടേണ്ടിവന്നു. ഓപ്പറേഷൻ സിന്ദൂർ രാജ്യത്തെ ഓരോ പൗരന്റെയും അഭിമാനമായി മാറിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. സുരക്ഷയിൽ ഇന്ത്യ വിട്ടുവീഴ്ചയ്ക്ക് ഇല്ലെന്ന് ലോകം കണ്ടത് ഓപ്പറേഷൻ സിന്ദൂറിലൂടെയായിരുന്നു. വന്ദേമാതരത്തിന്റെ 150ആം വാർഷികത്തെക്കുറിച്ചും, വനിത ക്രിക്കറ്റ് ലോകകപ്പ് നേട്ടത്തെക്കുറിച്ചും മോദി മൻകി ബാത്തിൽ പറഞ്ഞു. രാജ്യത്തെ ഭാഷകൾ വരും തലമുറയെ…

Read More

കോണ്‍ഗ്രസ് നേതാക്കള്‍ ചെയ്തത് നീചകൃത്യം, തങ്കച്ചനെ കുടുക്കാന്‍ ചാരായവും സ്‌ഫോടക വസ്തുക്കളും വച്ചവരെ ഉടന്‍ അറസ്റ്റ് ചെയ്യണം’: സിപിഐഎം

വയനാട് മുള്ളന്‍കൊല്ലി പെരിക്കല്ലൂരിലെ തങ്കച്ചനെ കള്ളക്കേസില്‍ കുടുക്കിയതില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കടുത്ത ആരോപണവുമായി സിപിഐഎം. തങ്കച്ചനെ കേസില്‍പ്പെടുത്തണമെന്ന ഉദ്ദേശത്തോടെ കര്‍ണാടക നിര്‍മ്മിത പാക്കറ്റ് ചാരായവും സ്‌ഫോടക വസ്തുക്കളും കാര്‍ പോര്‍ച്ചില്‍ കൊണ്ട് വെച്ച് കോണ്‍ഗ്രസ് നേതാക്കളായ മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് സിപിഐഎം ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് ഗ്രൂപ്പ് വൈരം തീര്‍ക്കാന്‍ നീചമായ പ്രവര്‍ത്തിയാണ് ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ അടങ്ങിയ സംഘം ചെയ്തതെന്നാണ് സിപിഐഎമ്മിന്റെ വിമര്‍ശനം. ഡിസിസി പ്രസിഡന്റിന്റെ വലം കയ്യായി മുള്ളന്‍കൊല്ലിയില്‍ പ്രവര്‍ത്തിക്കുന്ന ക്രിമിനല്‍ സംഘമാണ്…

Read More

നിര്‍ണായക നീക്കം: സിസ തോമസിനെതിരെ പ്രമേയം പാസാക്കി ഡിജിറ്റല്‍ സര്‍വകലാശാല ബോര്‍ഡ് ഓഫ് ഗവേണേഴ്‌സ്

ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി താല്‍ക്കാലിക വിസി സിസ തോമസിനെതിരെ നിര്‍ണായക നീക്കം. ഡിജിറ്റല്‍ സര്‍വകലാശാല ബോര്‍ഡ് ഓഫ് ഗവേണേഴ്‌സ് സിസ തോമസിനെതിരെ പ്രമേയം പാസാക്കി. ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് നീക്കം. ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ മെമ്പര്‍ സെക്രട്ടറി രാജന്‍ വര്‍ഗീസ് ആണ് പ്രമേയം അവതരിപ്പിച്ചത്. ‘കെ ചിപ്പ്’ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സര്‍വകലാശാല തന്നെ രൂപീകരിച്ച കമ്പനിക്കെതിരെ സിസ തോമസ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു. സര്‍വകലാശാലയുടെ പരമോന്നത ബോഡിയായ ബോര്‍ഡ് ഓഫ് ഗവേണേഴ്‌സുമായി ആലോചിക്കാതെയായിരുന്നു ഈ നടപടി….

Read More

കനത്ത മഴയും, കാറ്റും, കടല്‍ക്ഷോഭവും; തിരുവനന്തപുരത്ത് 293 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു

  തിരുവനന്തപുരം: അറബിക്കടലില്‍ രൂപംകൊണ്ട അതിതീവ്ര ന്യൂനമര്‍ദത്തിന്റെ സ്വാധീനത്തില്‍ ജില്ലയിലാകമാനം കനത്ത മഴയും ശക്തമായ കടല്‍ക്ഷോഭവുമുണ്ടായ പശ്ചാത്തലത്തില്‍ 293 കുടുംബങ്ങളിലായി 1,128 പേരെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്കു മാറ്റി പാര്‍പ്പിച്ചു. വിവിധ താലൂക്കുകളിലായി 228 വീടുകള്‍ ഭാഗികമായും 11 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. കൂടുതല്‍ ആളുകളെ മാറ്റിപാര്‍പ്പിക്കേണ്ട സാഹചര്യമുണ്ടായാല്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുറക്കാനുള്ള 326 കെട്ടിടങ്ങള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സജ്ജമാക്കിയതായി ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. തിരുവനന്തപുരം താലൂക്കില്‍ 12 ദുരിതാശ്വാസ ക്യാംപുകളിലായി 186…

Read More