പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകൾ കണ്ടെയ്ൻമെൻറ് സോണായി പ്രഖ്യാപിച്ചു

പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലെ 1, 16 എന്നീ വാർഡുകൾ കണ്ടെയ്ൻമെൻറ് സോണായി പ്രഖ്യാപിച്ചു. വയനാട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ കൊവിഡ്19 കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് കണ്ടെയ്ൻമെന്റ് സോൺ പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഏർപ്പെടുത്തിയിട്ടുള്ള എല്ലാ നിയന്ത്രണങ്ങളും ഈ മേഖലയിൽ ബാധകമായിരിക്കും

Read More

യുക്രെയ്ന്‍ ഒഡെസ തുറമുഖത്ത് കപ്പലിന് നേരെ ആക്രമണം; കപ്പലില്‍ നാല് ഇന്ത്യക്കാരുണ്ടെന്ന് വിവരം; രണ്ട് പേര്‍ സുരക്ഷിതര്‍

  യുക്രെയ്ന്‍ ഒഡെസ തുറമുഖത്ത് കപ്പലിന് നേരെ ആക്രമണം. കപ്പലില്‍ ഉണ്ടായിരുന്ന 17 പേരില്‍ നാല് പേര്‍ ഇന്ത്യക്കാരെന്ന് വിവരം. ഇന്ത്യക്കാരില്‍ രണ്ട് പേര്‍ സുരക്ഷിതരെന്ന് കീവിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. മറ്റ് രണ്ട് പേരുടെ വിവരങ്ങള്‍ ലഭിച്ചിട്ടില്ല എന്നും എംബസി വ്യക്തമാക്കി. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് ഇന്ത്യ. എംജി എജിഎന്‍ റഗ്‌നാര്‍ എന്ന വാണിജ്യ കപ്പലിന് നേരെയാണ് ആക്രമണം ഉണ്ടായത്.     കാണാതായ ഇന്ത്യക്കാര്‍ക്കായുള്ള തിരച്ചില്‍-രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്നും ബന്ധപ്പെട്ട അധികൃതരുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും യുക്രെയ്‌നിലെ…

Read More

രാജ്യത്ത് 24 മണിക്കൂറിനിടെ 16,862 പേര്‍ക്ക് കൂടി കൊവിഡ്; 379 മരണം

  രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 16,862 പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇന്നലെ റിപ്പോര്‍ട്ട് ചെയ്തതിലും 11 ശതമാനത്തിന്റെ കുറവാണ് ഇന്നത്തെ പ്രതിദിന രോഗികളുടെ എണ്ണത്തിലുണ്ടായിരിക്കുന്നത്. ഇതോടെ രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3,40,37,592 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസമുണ്ടായ 379 മരണം കൂടി കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണം 4,51,814ആയി.19,391 പേര്‍ കൂടി രോഗമുക്തി നേടി. ആകെ രോഗമുക്തരായവരുട എണ്ണം 3,33,82,100 ആയി.

Read More

മതഗ്രന്ഥങ്ങൾ വിതരണം ചെയ്തത് തെറ്റാണെന്ന് കരുതുന്നില്ല; ഇതിന്റെ രേഖകൾ പക്കലുണ്ട്: മന്ത്രി ജലീൽ

മതഗ്രന്ഥങ്ങൾ വിതരണം ചെയ്തത് തെറ്റാണെന്ന് കരുതുന്നില്ലെന്നും സ്വപ്‌നയും സരിത്തുമായി നടത്തിയ കൂടിക്കാഴ്ച ഔദ്യോഗികപരമായിരുന്നുവെന്നും മന്ത്രി കെ ടി ജലീൽ. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. മതഗ്രന്ഥങ്ങൾ തിരിച്ചയക്കാൻ തയ്യാറാണെന്നും മന്ത്രി പറഞ്ഞു ഗ്രന്ഥങ്ങൾ ആർക്കൊക്കെ നൽകിയെന്നത് സംബന്ധിച്ച് രേഖകൾ ഉണ്ട്. ആവശ്യമെങ്കിൽ അത് തിരിച്ചെടുക്കാൻ സാധിക്കുന്നതുമാണ്. താൻ സമ്പന്നനല്ല. തനിക്ക് പത്തൊമ്പതര സെന്റ് സ്ഥലമുണ്ട്. ഒന്നര ലക്ഷം രൂപയുടെ ബാധ്യതയുണ്ട്. 3.5 ലക്ഷം രൂപ ട്രഷറിയിലുണ്ട്. സ്വന്തമായി വാഹനമോ സ്വർണമോയില്ല എന്ന കാര്യവും…

Read More

സിദ്ധിഖ് കാപ്പന് അഞ്ച് ദിവസത്തെ ഇടക്കാല ജാമ്യം; എതിർത്ത യുപി സർക്കാരിന് സുപ്രീം കോടതിയുടെ വിമർശനം

ഹാത്രാസിലേക്കുള്ള യാത്രക്കിടെ യുപി പോലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവർത്തകൻ സിദ്ധിഖ് കാപ്പന് ഇടക്കാല ജാമ്യം. രോഗിയായ മാതാവിനെ കാണുന്നതിനായി അഞ്ച് ദിവസത്തേക്കാണ് കാപ്പന് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. മനുഷ്യത്വപരമായ കാരണങ്ങളാൽ ഇടക്കാല ജാമ്യം നൽകുന്നതിനെ എതിർത്ത യുപി സർക്കാരിനെ ചീഫ് ജസ്റ്റിസിന്റെ ബഞ്ച് വിമർശിക്കുകയും ചെയ്തു. അതേസമയം ഉപാധികളോടെയാണ് സിദ്ധിഖിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. കുടുംബാംഗങ്ങൾ, അമ്മയെ ചികിത്സിക്കുന്ന ഡോക്ടർമാർ ഒഴികെ മറ്റാരുമായും സംസാരിക്കാൻ പാടില്ല. മാധ്യമങ്ങൾക്ക് അഭിമുഖം നൽകരുത്, പൊതുജനങ്ങളെ കാണുന്നതിനും വിലക്കുണ്ട് സിദ്ധിഖ്…

Read More

‘നെതന്യാഹു യുദ്ധക്കുറ്റവാളി; അന്താരാഷ്ട്ര അറസ്റ്റ് വാറണ്ട് അമേരിക്കൻ ഭരണകൂടം നടപ്പിലാക്കണം’; മംദാനി

  ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഒരു ‘യുദ്ധക്കുറ്റവാളി’യാണെന്ന് ന്യൂയോർക്ക് മേയർ സോഹ്റാൻ മംദാനി. എന്നാൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ ന്യൂയോർക്കിന് അധികാരമില്ലെന്നും മംദാനി വ്യക്തമാക്കി. നെതന്യാഹുവിനെതിരെയുള്ള അന്താരാഷ്ട്ര അറസ്റ്റ് വാറണ്ട് അമേരിക്കൻ ഭരണകൂടം നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നെതന്യാഹു ന്യൂയോർക്കിലെത്തിയാൽ അറസ്റ്റ് വാറന്റ് നടപ്പിലാക്കാൻ നഗര അധികൃതർക്ക് കഴിയുമോ എന്ന് പരിശോധിക്കാൻ നഗരത്തിലെ അഭിഭാഷകരുമായി കൂടിയാലോചനകൾ നടത്തുകയാണെന്ന് ന്യൂയോർക്ക് സിറ്റി മേയർ സോഹ്‌റാൻ മംദാനി പറഞ്ഞിരുന്നു.     റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ കാര്യത്തിലും…

Read More

സ്ഥാനാർഥിത്വത്തിന് വരെ പണം വാങ്ങി, ന്യൂനപക്ഷ വോട്ടുകളും അകന്നു; വിമർശനവുമായി പിജെ കുര്യൻ

തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി പിജെ കുര്യൻ. ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള അധികാര വീതം വെപ്പും താഴെത്തട്ടിലുള്ള പ്രവർത്തനത്തിലെ പോരായ്മകളുമാണ് തോൽവിക്ക് കാരണമെന്ന് പിജെ കുര്യൻ പറയുന്നു ന്യൂനപക്ഷ വോട്ടുകൾ യുഡിഎഫിൽ നിന്ന് അകന്നു. വിശദമായ പരിശോധനകൾ നടത്തണം. താഴെ തട്ടിൽ ശക്തമായ കമ്മിറ്റികളുണ്ടായിരുന്നു. ഇപ്പോൾ താഴെ തട്ടിൽ പ്രവർത്തനമില്ല. ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള അധികാര വീതംവെപ്പ് സംഘടനയെ ബാധിച്ചു. പ്രവർത്തനത്തിനുള്ള പാർട്ടി ഫണ്ട് പോലും കൃത്യമായി എത്തിക്കാൻ നേതൃത്വത്തിന് സാധിച്ചില്ല സ്ഥാനാർഥികൾ…

Read More

നിപ സമ്പർക്ക പട്ടികയിലുള്ള 15 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായി

നിപ സമ്പർക്ക പട്ടികയിലുള്ള 15 പേരുടെ സാമ്പിൾ പരിശോധനാ ഫലം കൂടി നെഗറ്റീവായതായി ആരോഗ്യമന്ത്രി വീണ ജോർജ്. ഇതുവരെ 123 സാമ്പിളുകൾ നെഗറ്റീവായി. ആശങ്ക വഴിമാറിയെങ്കിലും ജാഗ്രതാ പ്രവർത്തനങ്ങൾ തുടരുമെന്നും മന്ത്രി അറിയിച്ചു രണ്ട് ദിവസത്തിനകം കേന്ദ്രസംഘത്തിന്റെ റിപ്പോർട്ട് പ്രതീക്ഷിക്കുകയാണ്. ഉറവിട പരിശോധന തുടരുകയാണെന്നും മന്ത്രി വ്യക്തമാക്കി. ആദ്യഘട്ടത്തിൽ ശേഖരിച്ച വവ്വാലുകളുടെയും ആടുകളുടെയും പരിശോധനാ ഫലവും നെഗറ്റീവാണ്.

Read More

പഞ്ചാബിൽ പ്രളയം രൂക്ഷം; 1,018 ഗ്രാമങ്ങൾ വെള്ളത്തിനടിയിൽ, കേന്ദ്രസഹായം തേടി സംസ്ഥാന സർക്കാർ

ഒരാഴ്ചയിലേറെയായി തുടരുന്ന കനത്ത മഴയെത്തുടർന്ന് പഞ്ചാബിൽ പ്രളയം അതിരൂക്ഷം. സംസ്ഥാനത്തെ 1,018 ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി. 61,632 ഹെക്ടർ കൃഷിഭൂമി നശിച്ചതായാണ് പ്രാഥമിക കണക്ക്. സ്ഥിതിഗതികൾ ഗുരുതരമായതോടെ പഞ്ചാബ് സർക്കാർ അടിയന്തര കേന്ദ്രസഹായം തേടി പ്രധാനമന്ത്രിക്ക് കത്തയച്ചു. പഞ്ചാബിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയങ്ങളിൽ ഒന്നാണ് ഇപ്പോൾ സംസ്ഥാനം നേരിടുന്നത്. ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ നിന്നുള്ള സത്‌ലജ്, ബിയാസ്, രവി എന്നീ നദികൾ കരകവിഞ്ഞൊഴുകിയതാണ് പ്രളയത്തിന് പ്രധാന കാരണം. ഗുർദാസ്പൂർ, ഫസിൽക, ഫിറോസ്പൂർ, കപൂർത്തല,…

Read More