Headlines

ശബരിമലയിലെ സ്വര്‍ണ്ണപ്പാളി വിവാദം; സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ ദേവസ്വം വിജിലന്‍സ് ഉടന്‍ ചോദ്യം ചെയ്യും

ശബരിമലയിലെ സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ ദേവസ്വം വിജിലന്‍സ് ഉടന്‍ ചോദ്യം ചെയ്യും. വിജിലന്‍സ് എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നോ നാളെയോ ബംഗളൂരുവിലേക്ക് തിരിക്കും. 2019 ല്‍ അറ്റകുറ്റപ്പണിക്കായി കൊടുത്തുവിട്ട സ്വര്‍ണ്ണപ്പാളികള്‍ ബെംഗളൂരുവില്‍ എത്തിച്ചെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. തിരികെ സ്ഥാപിച്ച സ്വര്‍ണ്ണപ്പാളിയില്‍ തിരിമറി നടന്നോ എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിജിലന്‍സ് പരിശോധിക്കും. ബെംഗളൂരുവിലെ അയ്യപ്പ ക്ഷേത്രം ഭാരവാഹികളില്‍ നിന്നും മൊഴിയെടുക്കും. അതേസമയം, 1999 ല്‍ സ്വര്‍ണ്ണം പൊതിഞ്ഞ പാളികള്‍ എങ്ങനെ ചെമ്പുപാളി ആയെന്ന കാര്യത്തില്‍ ദേവസ്വം…

Read More

ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി ഇന്ന് പരിഗണിക്കും

  കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരി നൽകിയ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി ഇന്ന് പരിഗണിക്കും. ബിനീഷിന്റെ അക്കൗണ്ടിലെത്തിയ അഞ്ച് കോടി രൂപയുടെ ഉറവിടം വ്യക്തമാക്കാൻ കോടതി നിർദേശിച്ചിരുന്നു. ബിനീഷിന്റെ അഭിഭാഷകൻ ഇതുസംബന്ധിച്ച റിപ്പോർട്ട് നൽകിയിട്ടുണ്ട് ഹർജിയിൽ ഇ ഡിയുടെ വാദമാണ് ഇന്ന് കോടതിയിൽ നടക്കുക. ഇടക്കാല ജാമ്യാപേക്ഷയെയും ഇഡി എതിർക്കും. ബിനീഷ് അറസ്റ്റിലായിട്ട് ഇന്നേക്ക് 231 ദിവസം പിന്നിട്ടു. കോടതി ആവശ്യപ്പെട്ട രേഖകളെല്ലാം സമർപ്പിച്ചതായി ബിനീഷിന്റെ അഭിഭാഷകൻ പറഞ്ഞു.

Read More

വയനാട് ജില്ലയിൽ പുതിയ കണ്ടൈൻമെൻ്റ് സോണുകൾ പ്രഖ്യാപിച്ചു

വയനാട് ജില്ലയിൽ പുതിയ കണ്ടൈൻമെൻ്റ് സോണുകൾ പ്രഖ്യാപിച്ചു വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിലെ വാർഡ് 20 (നാരോക്കടവ്), വാർഡ് 21 (പുളിഞ്ഞാൽ) എന്നീ പ്രദേശങ്ങൾ കണ്ടൈൻമെൻ്റ് സോണായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു. തിരുനെല്ലി ഗ്രാമ പഞ്ചായത്ത് വാർഡ് 6 കുതിരക്കോടിലെ കൊട്ടിയൂർ കോളനി, തുണ്ടുക്കാപ്പ് കോളനി, കരമാട് കോളനി എന്നീ പ്രദേശങ്ങൾ മൈക്രോ കണ്ടൈൻമെൻ്റ് സോണുകളായും പ്രഖ്യാപിച്ചു. പൂതാടി ഗ്രാമപഞ്ചായത്തിലെ വാർഡ് 4 (ഇരുളം), വാർഡ് 10 ഗാന്ധിനഗറിൽ വരുന്ന വെമ്പിലാത്ത് കുറുമ കോളനി പ്രദേശവും, തിരുനെല്ലി ഗ്രാമപഞ്ചായത്ത്…

Read More

കേരളത്തില്‍ ഇന്ന് 3377 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 3377 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 580, തിരുവനന്തപുരം 566, കോട്ടയം 323, കോഴിക്കോട് 319, തൃശൂര്‍ 306, കണ്ണൂര്‍ 248, കൊല്ലം 233, പത്തനംതിട്ട 176, മലപ്പുറം 142, ആലപ്പുഴ 129, പാലക്കാട് 105, വയനാട് 102, ഇടുക്കി 90, കാസര്‍ഗോഡ് 58 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.   കഴിഞ്ഞ 24 മണിക്കൂറിനിടെ 64,350 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5…

Read More

സംസ്ഥാനത്ത് ഇന്ന് 15,567 പേർക്ക് കൊവിഡ്; 127 മരണം: 20,019 പേർക്ക് രോഗമുക്തി

  സംസ്ഥാനത്ത് ഇന്ന് 15,567 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2121, എറണാകുളം 1868, തിരുവനന്തപുരം 1760, കൊല്ലം 1718, പാലക്കാട് 1284, കോഴിക്കോട് 1234, തൃശൂര്‍ 1213, ആലപ്പുഴ 1197, കണ്ണൂര്‍ 692, കോട്ടയം 644, പത്തനംതിട്ട 560, ഇടുക്കി 550, കാസര്‍ഗോഡ് 454, വയനാട് 272 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,09,979 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.15 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍…

Read More

കൊവിഡ് വ്യാപനം: കേരളമടക്കം പത്ത് സംസ്ഥാനങ്ങളിലേക്ക് വീണ്ടും കേന്ദ്രസംഘം എത്തും

കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കേരളമടക്കമുള്ള 10 സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസർക്കാർ ഉന്നത തല സംഘത്തെ അയക്കും. ആരോഗ്യമന്ത്രാലയം ജോയന്റ് സെക്രട്ടറ തലത്തിലെ ഓഫീസർമാരാണ് മൂന്ന് മൾട്ടി ഡിസിപ്ലിനറി ടീമുകൾക്ക് നേതൃത്വം നൽകുന്നത് മഹാരാഷ്ട്ര, കേരളം, ഛത്തിസ്ഗഢ്, ഗുജറാത്ത്, പഞ്ചാബ്, മധ്യപ്രദേശ്, കർണാടക, തമിഴ്‌നാട്, പശ്ചിമബംഗാൾ, ജമ്മു കാശ്മീർ എന്നിവിടങ്ങളിലേക്കാണ് സംഘത്തെ അയക്കുന്നത്. സംസ്ഥാന ഉദ്യോഗസ്ഥരുമായി ചേർന്ന് കേസ് വർധനവിന്റെ കാര്യം ഇവർ അന്വേഷിക്കും. ആരോഗ്യപ്രവർത്തകരെ ഏകോപിപ്പിക്കുകയും ചെയ്യും കേന്ദ്ര സംഘത്തിന് ചീഫ് സെക്രട്ടറിമാരെ സന്ദർശിക്കുന്നതിനുള്ള സമയം അനുവദിച്ച്…

Read More

നിര്‍ണായക യോഗം ഇന്ന്; കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്ന കാര്യത്തില്‍ തീരുമാനമാകും

കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമെടുക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന ഉന്നതതല യോഗത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തും. സംസ്ഥാനത്ത് ലോക്ഡൗണ്‍ വേണ്ടെന്നാണ് പൊതുനിലപാട്. എന്നിരുന്നാലും കോവിഡ് വ്യാപനം കൂടുതലുള്ള പ്രദേശങ്ങളില്‍ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരും അതേസമയം, സംസ്ഥാനത്ത് കഴിഞ്ഞ 27 ദിവസത്തിനിടെ ഒരു ലക്ഷത്തോളം പുതിയ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനൊപ്പം തന്നെ സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയര്‍ന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ കേരളം…

Read More

സംസ്ഥാനത്ത് ഇന്ന് 12,220 പേർക്ക് കൊവിഡ്, 97 മരണം; 12,502 പേർക്ക് രോഗമുക്തി

  സംസ്ഥാനത്ത് ഇന്ന് 12,220 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1861, കോഴിക്കോട് 1428, തൃശൂർ 1307, എറണാകുളം 1128, കൊല്ലം 1012, തിരുവനന്തപുരം 1009, പാലക്കാട് 909, കണ്ണൂർ 792, കാസർഗോഡ് 640, കോട്ടയം 609, ആലപ്പുഴ 587, വയനാട് 397, പത്തനംതിട്ട 299, ഇടുക്കി 242 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,16,563 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.48 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ…

Read More

സമനിലക്കായി പൊരുതി ഇംഗ്ലണ്ട്; ഓസ്‌ട്രേലിയക്ക് വിജയം നാല് വിക്കറ്റ് അകലെ

ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. വിജയലക്ഷ്യമായ 468 റൺസ് തേടിയിറങ്ങിയ ഇംഗ്ലണ്ട് ആറ് വിക്കറ്റ് നഷ്ടപ്പെട്ട് തകർച്ചയെ അഭിമുഖീകരിക്കുകയാണ്. ടെസ്റ്റിന്റെ അവസാന ദിനമായ ഇന്ന് 49 ഓവർ കൂടി പ്രതിരോധിച്ച് നിന്നാൽ ഇംഗ്ലണ്ടിന് സമനില പിടിക്കാം. അതേസമയം നാല് വിക്കറ്റ് കൂടി വീഴ്ത്തിയാൽ ഓസ്‌ട്രേലിയക്ക് വിജയം സ്വന്തമാക്കാം 160 റൺസിന് ആറ് വിക്കറ്റ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. 40 റൺസുമായി ക്രിസ് വോക്‌സും 21 റൺസുമായി ജോസ് ബട്‌ലറുമാണ് ക്രീസിൽ. റോറി ബേൺസ് 34…

Read More

സ്വർണവിലയിൽ വർധനവ്; പവന് 280 രൂപ ഉയർന്നു

സംസ്ഥാനത്ത് സ്വർണവില വീണ്ടുമുയർന്നു. ചൊവ്വാഴ്ച പവന് 160 രൂപ കുറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ബുധനാഴ്ച പവന് 280 രൂപ വർധിച്ചത്.   ഇതോടെ ഒരു പവൻ സ്വർണത്തിന് വില 37,640 രൂപയായി. 4705 രൂപയാണ് ഗ്രാമിന്റെ വില. ആഗോളവിപണിയിൽ സ്‌പോട്ട് ഗോൾഡ് വില ഔൺസിന് 1912.11 ഡോളറായി. ദേശീയ വിപണിയിൽ പത്ത് ഗ്രാം തങ്കത്തിന്റെ വില 51,047 രൂപയായി

Read More