സംസ്ഥാനത്ത് പോസ്റ്റ് കൊവിഡ് ജാഗ്രതാ ക്ലിനിക്കുകള്‍ പ്രവര്‍ത്തനമാരംഭിച്ചു

തിരുവനന്തപുരം: പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററുകള്‍ തുടങ്ങിയ പ്രാഥമിക ചികിത്സാ തലങ്ങളില്‍ സ്ഥാപിച്ച പോസ്റ്റ് കൊവിഡ് ജാഗ്രതാ ക്ലിനിക്കുകള്‍ പ്രവർത്തനമാരംഭിച്ചു. പോസ്റ്റ് കൊവിഡ് ക്ലിനിക്കുകൾ സ്ഥാപിതമായ പ്രദേശങ്ങളിലെ കൊവിഡ് ഭേദമായ ആളുകളുടെ ഒരു പട്ടിക തയാറാക്കിയ ശേഷം എല്ലാവർക്കും കൊവിഡിനാനന്തര ചികിത്സ ഉറപ്പു വരുത്തുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു. ആദ്യഘട്ടമായി എല്ലാ വ്യാഴാഴ്ചയുമാണ് ഈ ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുക. രോഗികളുടെ എണ്ണം കൂടുന്നതനുസരിച്ച്‌ ക്ലിനിക്കുകൾ കൂടുതൽ ദിവസങ്ങളിലേക്ക് നീട്ടുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കൊവിഡ്…

Read More

LuLu Hypermarket Jobs In Dubai UAE 2022

Lulu Hypermarket Careers If you want to make your career in UAE with supermarket field and want to get LuLu Hypermarket Careers then Get ready to grab these Outstanding  opportunity In LuLu Hypermarket Careers  that may take your career beyond your expectation in case you get hired By LuLu Hypermarket Careers. Therefore, you are requested…

Read More

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്; പവന് 280 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്. പവന്റെ വിലയിൽ നിന്നും വ്യാഴാഴ്ച 280 രൂപ കുറഞ്ഞു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 35,640 രൂപയായി. ഗ്രാമിന് 4455 രൂപയായി രണ്ട് ദിവസത്തിനിടെ പവന്റെ വിലയിൽ 580 രൂപയുടെ കുറവാണുണ്ടായത്. അന്താരാഷ്ട്ര വിപണിയിൽ സ്‌പോട്ട് ഗോൾഡ് വില ഔൺസിന് 1801.82 ഡോളറായി. ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 47,478 രൂപയായി.

Read More

കാനഡയില്‍ വാക്‌സിനേഷന്‍ വിരുദ്ധരുടെ സമരം നിയന്ത്രിക്കാനാകാതെ സര്‍ക്കാര്‍

  കാനഡയില്‍ വാക്‌സിനേഷന്‍ വിരുദ്ധരുടെ ഫ്രീഡം കോണ്‍വോയ് സമരം രൂക്ഷമാകുന്നു. സര്‍ക്കാരിന്റെ ഭീഷണികള്‍ സമരക്കാര്‍ക്ക് മുന്നില്‍ വിലപ്പോകുന്നില്ലെന്നാണ് ലഭ്യമായ വിവരങ്ങള്‍. ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടും ഫ്രീഡം കോണ്‍വോയ് സമരക്കാര്‍ പിരിഞ്ഞു പോകുന്നില്ലെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. ഇതിനിടെ, പ്രതിഷേധക്കാരെ അമര്‍ച്ച ചെയ്യാന്‍ പോലീസിന് സാധിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി തലസ്ഥാന നഗരമായ ഒട്ടാവയുടെ പോലീസ് ചീഫ് രാജിവെച്ചു. ചൊവ്വാഴ്ച നടന്ന പോലീസ് ബോര്‍ഡ് മീറ്റിനു ശേഷമാണ് ഒട്ടാവ പോലീസ് ചീഫ് പീറ്റര്‍ സ്ലോലി രാജിവെച്ചത്. ബോര്‍ഡ് മീറ്റിംഗില്‍, സമരക്കാരെ…

Read More

തിരുവനന്തപുരം ബ്രഹ്മോസ് എയറോസ്പേസ് സെന്ററില്‍ അപരിചിതന്റെ സാന്നിധ്യം: പരിശോധന

തിരുവനന്തപുരം: ബ്രഹ്മോസ് എയറോസ്പേസ് സെന്ററില്‍ പൊലീസ് പരിശോധന. അഞ്ജാതന്‍ കോംപൗണ്ടില്‍ കടന്നെന്ന സംശയത്തേത്തുടര്‍ന്നാണ് ശംഖുംമുഖം അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തില്‍ പരിശോധിക്കുന്നത്. അഡ്മിനിസ്ട്രേറ്റീവ് ഓഫിസിനു സമീപം അപരിചിതനെ കണ്ടുവെന്നാണ് ബ്രഹ്മോസ് അധികൃതര്‍ പൊലീസില്‍ അറിയിച്ചത്. ബ്രഹ്മോസ് മിസൈലിന്റെ ഭാഗങ്ങള്‍ നിര്‍മിക്കുകയും കൂട്ടിയോജിപ്പിക്കുകയും ചെയ്യുന്ന തന്ത്രപ്രധാന ഇടമാണിത്. ജീവനക്കാരെ പരിശോധിച്ച ശേഷമാണു പുറത്തേക്കു വിടുന്നത്.

Read More

നെയ്യാറ്റിൻകരയിൽ പൊള്ളലേറ്റ് മരിച്ച ദമ്പതികളുടെ മക്കൾക്ക് തർക്ക സ്ഥലം വിട്ടുനൽകില്ലെന്ന് പരാതിക്കാരിയും അയൽവാസിയുമായ വസന്ത

നെയ്യാറ്റിൻകരയിൽ പൊള്ളലേറ്റ് മരിച്ച ദമ്പതികളുടെ മക്കൾക്ക് തർക്ക സ്ഥലം വിട്ടുനൽകില്ലെന്ന് പരാതിക്കാരിയും അയൽവാസിയുമായ വസന്. ഞാൻ ഒരു കുറ്റവും ചെയ്തിട്ടില്ല. ആരെയും ദ്രോഹിച്ചിട്ടില്ല. നിയമത്തിന്റെ വഴിയിലൂടെ തന്നെ പോകും. എന്റെ വസ്തുവല്ലെന്നാണ് ഇപ്പോൾ എല്ലാവരും പറയുന്നത്. അത് എന്റേതാണെന്ന് തെളിയിക്കണം. വേറെ ഏത് പാവങ്ങൾക്ക് വേണമെങ്കിലും വസ്തു കൊടുക്കാം. ഇവർക്ക് കൊടുക്കണമെങ്കിൽ എന്നെ കൊല്ലേണ്ടി വരും. നിയമത്തിന്റെ മുന്നിൽ തന്നെ മുട്ടുകുത്തിച്ചിട്ട് വേണമെങ്കിൽ വസ്തു ഏറ്റെടുക്കാം. കോളനിക്കാർ ഒന്നിച്ച് നിന്ന് തന്നെ ഒരുപാട് ദ്രോഹിച്ചു. പാവങ്ങൾക്ക് വേണമെങ്കിൽ…

Read More

കൊവിഡ് പരിശോധനാ രീതിയില്‍ മാറ്റം; ഗൈഡ് പുറത്തിറക്കി: ആരോഗ്യമന്ത്രി

  സംസ്ഥാനത്തെ കൊവിഡ് പരിശോധനാ സ്ട്രാറ്റജി പുതുക്കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ജനസംഖ്യയുടെ 71 ശതമാനത്തിലധികം പേര്‍ വാക്‌സിനെടുത്ത പശ്ചാത്തലത്തിലാണ് തീരുമാനം.ഓരോ ജില്ലകളിലെയും വാക്‌സിനേഷന്‍ നില അടിസ്ഥാനമാക്കി ഗൈഡ് ലൈന്‍ പുറത്തിറക്കി. എല്ലാ ജില്ലകളിലും സെന്റിനല്‍, റാന്‍ഡം സാമ്പിളുകളെടുത്ത് പരിശോധന നടത്തും. രോഗവ്യാപനത്തിന്റെ കൃത്യമായ അളവ് അറിയുന്നതിന് കൂടുതല്‍ പേരെ പരിശോധിക്കും. 80 ശതമാനത്തിന് മുകളില്‍ ആദ്യ ഡോസ് വാക്സിന്‍ എടുത്ത ജില്ലകളില്‍ നേരിയ തൊണ്ടവേദന, ചുമ, വയറിളക്കം തുടങ്ങിയ എല്ലാ രോഗലക്ഷണങ്ങളുള്ള വ്യക്തികള്‍ക്കും ആര്‍.ടി.പി.സി.ആര്‍. പരിശോധന…

Read More

മോഹൻലാൽ സിനിമകൾ അടുത്ത കാലത്തൊന്നും തീയറ്ററുകളിലെത്തില്ല; ആരാധകർ നിരാശയിൽ

മരക്കാർ റിലീസുമായി ബന്ധപ്പെട്ട വിവാദം ശരിക്കും തിരിച്ചടിയായത് മോഹൻലാൽ ആരാധകർക്കാണ്. തീയറ്ററിൽ ആഘോഷിക്കേണ്ട പടം വിവിധ സിനിമാ സംഘടനകൾക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് ഒടിടി റിലീസിന് പോകുകയാണ്. എന്നാൽ ഇതുമാത്രമല്ല, മോഹൻലാലിന്റെ വരാനിരിക്കുന്ന അഞ്് ചിത്രങ്ങളും ഇനി ഒടിടി റിലീസായിരിക്കുമെന്നാണ് നിർമാതാവും താരത്തിന്റെ സന്തത സഹചാരിയുമായ ആന്റണി പെരുമ്പാവൂർ ഇന്നലെ പറഞ്ഞത്. ഇതോടെ അടുത്ത കാലത്തൊന്നും തീയറ്ററുകളിലേക്ക് മോഹൻലാൽ ചിത്രമെത്തില്ലെന്ന് ഉറപ്പായി കഴിഞ്ഞു മരക്കാർ സിനിമയുടെ ഒടിടി റിലീസ് സ്ഥിരീകരിച്ച് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ആന്റണി പെരുമ്പാവൂർ…

Read More

കാർഷിക നിയമങ്ങൾ ഒന്നര വർഷം മരവിപ്പിക്കാം, കർഷകരുമായി ചർച്ചക്കും തയ്യാർ: പ്രധാനമന്ത്രി

കർഷകരുമായി ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കാർഷിക നിയമങ്ങൾ മരവിപ്പിക്കാമെന്ന വാഗ്ദാനം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. കർഷകരുടെ ഏത് വിഷയവും ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാണ്. തുറന്ന സമീപനമാണ് സർക്കാരിനുള്ളതെന്നും പ്രധാനമന്ത്രി സർവകക്ഷി യോഗത്തിൽ പറഞ്ഞു കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ പറഞ്ഞതു തന്നെയാണ് തനിക്കും ആവർത്തിക്കാനുള്ളത്. കർഷകർ ആലോചിച്ച് ഒരു തീരുമാനത്തിലെത്തണം. ഏത് സമയത്തും കർഷകർക്ക് സർക്കാരിനെ സമീപിക്കാം. ഒന്നര വർഷത്തേക്ക് കാർഷിക നിയമങ്ങൾ മരവിപ്പിക്കാമെന്ന സർക്കാരിന്റെ വാഗ്ദാനം ഇപ്പോഴും നിലവിലുണ്ട്. ചർച്ചകളിലൂടെ വേണം…

Read More

ഡ്യൂട്ടി കഴിഞ്ഞ് തിരികെ വീട്ടിലെത്തിയ പോലീസ് ഉദ്യോഗസ്ഥന്‍ കുഴഞ്ഞ് വീണ് മരിച്ചു

പാലക്കാട്: ഡ്യൂട്ടി കഴിഞ്ഞ് തിരികെ വീട്ടിലെത്തിയ പോലീസ് ഉദ്യോഗസ്ഥന്‍ കുഴഞ്ഞ് വീണ് മരിച്ചു. കല്ലടിക്കോട് പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറായ മുട്ടിക്കുളങ്ങര പന്നിയംപാടം പീടിയേക്കല്‍ വീട്ടില്‍ അബ്ബാസ് ആണ് മരിച്ചത്. 44 വയസായിരുന്നു. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷമാണ് അബ്ബാസ് കുഴഞ്ഞ് വീണത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Read More