സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കുന്നു; ഉത്തരവ് ഇന്നിറങ്ങും

  കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ നിശ്ചയിച്ചു കൊണ്ടുള്ള ഉത്തരവ് ഇന്ന് പുറത്തിറങ്ങും. രാത്രി ഒമ്പത് മണിക്ക് ശേഷം ഏതൊക്കെ വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കാമെന്നത് ഉത്തരവിൽ പരാമർശിക്കും. പൊതുചടങ്ങുകളുടെ സമയം രണ്ട് മണിക്കൂറാക്കി ചുരുക്കിയിട്ടുണ്ട്. ഹോട്ടലടക്കമുള്ള കടകൾ രാത്രി ഒമ്പത് മണിക്ക് മുമ്പ് അടയ്ക്കണം പൊതു ചടങ്ങുകളിലെ പങ്കാളിത്തത്തിലെ നിയന്ത്രണങ്ങളിലും മറ്റ് വ്യവസ്ഥകളിലും ഇളവുണ്ടാകില്ല. നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുന്നതിന് പകരം ജനങ്ങളുടെ സഹകരണം കൂടി പ്രതീക്ഷിച്ചുള്ള നിർദേശങ്ങളാകും ഉത്തരവിലുണ്ടാകുക. അതേസമയം ഐസിയു കിടക്കകളും വെന്റിലേറ്ററുകളും…

Read More

പാലായിൽ തുടർ വിജയമുറപ്പെന്ന് മാണി സി കാപ്പൻ; സംസ്ഥാനത്ത് തുടർഭരണമുണ്ടാകില്ല

പാലായിൽ തുടർ വിജയമുറപ്പെന്ന് യുഡിഎഫ് സ്ഥാനാർഥി മാണി സി കാപ്പൻ. ആരോപണങ്ങൾ പാലായിൽ വിലപ്പോകില്ല. താൻ 15,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. ജയിച്ച പാർട്ടിയുടെ സീറ്റ് തോറ്റ പാർട്ടിക്ക് കൊടുക്കേണ്ടി വന്ന ഗതികേടുണ്ടായി. തുടർഭരണമുണ്ടാകുമെന്ന് തോന്നുന്നില്ല. അപരനെ നിർത്തിയത് എതിർ സ്ഥാനാർഥിയുടെ ഭയം മൂലമാണെന്നും അദ്ദേഹം പറഞ്ഞു.

Read More

സ്ഥിതി കൂടുതൽ രൂക്ഷമാകുന്നു; സമ്പൂർണ ലോക്ക് ഡൗൺ ആലോചിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി

  കൊവിഡ് വ്യാപനം സംസ്ഥാനത്ത് അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ സമ്പൂർണ ലോക്ക് ഡൗൺ ആലോചിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രോഗവ്യാപനം രൂക്ഷമായ ജില്ലകളിലാണ് ലോക്ക് ഡൗൺ ആലോചിക്കേണ്ടി വരിക. ഇപ്പോൾ അടച്ചിടാൻ തീരുമാനിച്ചിട്ടില്ല. എന്നാൽ രോഗവ്യാപനം ഇനിയും വർധിച്ചാൽ ലോക്ക് ഡൗൺ കൂടി ആലോചിക്കേണ്ടി വരും ഹോട്ടലുകളിൽ പാഴ്‌സൽ മാത്രമേ അനുവദിക്കൂ. ചരക്കുനീക്കം ഉറപ്പാക്കും. എയർപോർട്ട്, റെയിൽവേ യാത്രക്കാർക്ക് തടസ്സമുണ്ടാകില്ല. ഓക്‌സിജനടക്കമുള്ള ആരോഗ്യ സാധനങ്ങളുടെ നീക്കത്തിനും തടസ്സമുണ്ടാകില്ല. ടെലികോം പ്രവർത്തനങ്ങളും നടത്താം. ബാങ്കുകൾ ഇടപാടുകൾ ഓൺലൈനാക്കണം. രണ്ട്…

Read More

ടി20 വനിതാ ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം; ഓസീസിനെ 115ന് എറിഞ്ഞിട്ടു

ടി20 വനിതാ ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം. ഓസ്‌ട്രേലിയയെ 17 റൺസിനാണ് ഇന്ത്യ തകർത്തത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 132 റൺസെടുത്തു. എന്നാൽ മറുപടി ബാറ്റിംഗിൽ ഓസീസ് 19.5 ഓവറിൽ 115 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു ദീപ്തി ശർമയുടെയും ഷഫാലി വർമയുടെയും ബാറ്റിംഗ് മികവാണ് ഇന്ത്യക്ക് താരതമ്യേന മികച്ച സ്‌കോർ നേടിക്കൊടുത്തത്. ഷഫാലി 15 പന്തിൽ അഞ്ച് ഫോറും ഒരു സിക്‌സും സഹിതം 29 റൺസെടുത്തു. മന്ദാന 10…

Read More

സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്യുന്ന ജീവനക്കാര്‍ക്ക് ജോലിയില്ല: ഏരീസ് ഗ്രൂപ്പ്

ഷാര്‍ജ : വിസ്മയയുടെ മരണത്തിനു പിന്നാലെ സോഷ്യൽ മീഡിയയിൽ സ്ത്രീധന നിരോധന നിയമവും പ്രഖ്യാപനവുമെല്ലാമാണ് ചർച്ച. ഇപ്പോഴിതാ സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്യുന്ന ജീവനക്കാര്‍ക്ക്, പിരിഞ്ഞു പോകേണ്ടി വരുമെന്ന് ഏരീസ് ഗ്രൂപ്പ്. മാത്രമല്ല ഇവര്‍ക്ക് നിയമനടപടികളും നേരിടേണ്ടി വരുമെന്ന് ഷാര്‍ജ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ് അറിയിച്ചു. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച്‌ പ്രഖ്യാപിച്ച ‘ആന്റി ഡൗറി പോളിസി ‘ യുടെ ഭാഗമായ നയരേഖ, ഔപചാരികമായി തൊഴില്‍ കരാറിന്റെ ഭാഗമാക്കിയിരിക്കുകയാണ് ഏരീസ് ഗ്രൂപ്പ്. സ്ഥാപനത്തിലെ വനിതാജീവനക്കാര്‍ക്ക് സ്ത്രീധന സംബന്ധമായ പ്രശ്നങ്ങളുണ്ടായാല്‍,…

Read More

കാർ ഓടിച്ചത് ബാലഭാസ്‌കർ, ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഡ്രൈവർ അർജുൻ

ബാലഭാസ്‌കറിന്റെ മരണത്തിന് ഇടയാക്കിയ അപകടം നടക്കുന്ന സമയത്ത് കാർ ഓടിച്ചിരുന്നത് താനല്ലെന്നും ബാലഭാസ്‌കറാണെന്നും ഡ്രൈവർ അർജുൻ. ബാലഭാസ്‌കറിന്റെ അലക്ഷ്യമായ ഡ്രൈവിംഗാണ് അപകടത്തിന് കാരണമായത്. ഇതിനാൽ തനിക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം തരണമെന്ന് ആവശ്യപ്പെട്ട് അർജുൻ കോടതിയെ സമീപിച്ചു ബാലഭാസ്‌കറിൻരെ കുടുംബത്തെ എതിർകക്ഷിയാക്കിയാണ് അർജുന്റെ ഹർജി. അതേസമയം അപകടസമയത്ത് കാറോടിച്ചിരുന്നത് അർജുനാണെന്ന് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയിരുന്നു. അർജുന് തലക്ക് പരുക്കേറ്റത് മുന്നിലെ സീറ്റിൽ ഇരുന്നതിനാലാണെന്നും ഫോറൻസിക് പരിശോധനയിൽ കണ്ടെത്തി കാറിന്റെ പിൻസീറ്റിലാണ് അപകടസമയത്ത് ബാലഭാസ്‌കറുണ്ടായിരുന്നത്. ഭാര്യ ലക്ഷ്മി…

Read More

കൊവിഡ് ഭേദമായവരിൽ കണ്ട് വരുന്ന ക്ഷീണം; ഡോക്ടർ എഴുതുന്നു

  കൊവിഡ് 19 ൽ നിന്ന് സുഖം പ്രാപിക്കുന്ന 69 ശതമാനം രോഗികളും നിരന്തരമായ ക്ഷീണം അനുഭവിക്കുന്നുണ്ട് എന്ന് റിപ്പോർട്ട് ചെയ്തതായി അടുത്തിടെ നടത്തിയ ഒരു പഠനം കണ്ടെത്തി. മഹാമാരിയുടെ വരവോട് കൂടി നമ്മുടെ ആരോഗ്യത്തിന് നൽകേണ്ട ശ്രദ്ധ വർദ്ധിച്ചിരിക്കുന്നു. കൊവിഡ്-19 പോലെ സാംക്രമികവും അപകടകരവുമായ ഒരു രോഗം ഉള്ളതിനാൽ, ഉടനടിയുള്ളതും ദീർഘകാലവുമായ ആരോഗ്യപ്രത്യാഘാതങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കുകയും അറിയിക്കുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണ്. ഈ പ്രത്യാഘാതങ്ങൾ മനസ്സിലാക്കുന്നത്തിലൂടെ, നമുക്കും നമ്മുടെ പ്രിയപ്പെട്ടവർക്കും വേണ്ടി ശരിയായ തിരഞ്ഞെടുപ്പുകളും തീരുമാനങ്ങളും എടുക്കുന്നുണ്ടെന്ന്…

Read More

അടിമാലി മണ്ണിടിച്ചിൽ; ‘അപകടസ്ഥലത്ത് ഒരു നിർമ്മാണവും നടന്നിരുന്നില്ല’; കൈകഴുകി ദേശീയപാതാ അതോറിറ്റി

അടിമാലി കൂമ്പൻപാറയിലെ മണ്ണിടിച്ചിലിൽ കൈകഴുകി ദേശീയപാതാ അതോറിറ്റി. മണ്ണിടിച്ചിലുണ്ടായ അടിമാലി കൂമ്പൻപാറയിൽ ഒരു നിർമ്മാണവും നടന്നിരുന്നില്ലെന്നാണ് ദേശിയ പാതാ അതോറിറ്റിയുടെ വിശദീകരണം. ബിജുവും ഭാര്യയും അപകടത്തിൽപ്പെട്ടത് വ്യക്തിപരമായ ആവശ്യത്തിന് വീട്ടിൽ പോയപ്പോഴെന്നും ദേശിയ പാതാ അതോറിറ്റി ആരോപിച്ചു. മണ്ണിടിച്ചിൽ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കണം എന്ന് നിർദ്ദേശം നൽകിയിരുന്നു. മുൻകരുതലിന്റെ ഭാഗമായി, ഈ പ്രദേശത്തു കൂടിയുള്ള ഗതാഗതവും ശനിയാഴ്ച രാവിലെ 10 മണി മുതൽ നിർത്തിവച്ചിരുന്നു. നിലവിൽ, അപകടമുണ്ടായ സ്ഥലത്ത് ദേശീയപാതയുമായി ബന്ധപ്പെട്ട നിർമ്മാണ പ്രവർത്തനങ്ങൾ…

Read More

‘പാർട്ടി പ്രവർത്തകർക്ക് വിഷമമുണ്ടാക്കുന്ന ഒരു നടപടിയും ഉണ്ടാകരുത്; പ്രശ്നങ്ങൾ പരിഹരിക്കാൻ പാർട്ടി ശ്രമിക്കും’; കെസി വേണുഗോപാൽ

  കെഎസ്‌യുവും മുഖ്യമന്ത്രി വി ഡി സതീശനും തമ്മിലുള്ള പോരിൽ കോൺഗ്രസിൽ ഭിന്നത രൂക്ഷം. പാർട്ടി പ്രവർത്തകർക്ക് വിഷമമുണ്ടാക്കുന്ന ഒരു നടപടിയും ഉണ്ടാകരുതെന്നാണ് ആഗ്രഹമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പറഞ്ഞു. കെഎസ്‌യു പ്രവർത്തകർക്ക് സങ്കടമുണ്ടാക്കുന്ന കാര്യങ്ങൾ ഉണ്ടായിട്ടുണ്ടാകും. എന്നാൽ ഇത്തരം കാര്യങ്ങൾ ബന്ധപ്പെട്ട വേദിയിൽ ആണ് ആദ്യം ഉന്നയിക്കേണ്ടതെന്ന് കെസി വേണുഗോപാൽ പറഞ്ഞു.     ജനങ്ങളാകെ പ്രതീക്ഷയോടെ കാണുന്ന സർക്കാർ ആണ് ഇത്. നമ്മുടെ ഭാഗത്ത് നിന്ന് തന്നെ അലോസരങ്ങൾ ഉണ്ടാകരുതെന്ന് കെസി…

Read More

ഐപിഎൽ പ്ലേഓഫുകൾ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ വച്ച് നടത്തിയേക്കുമെന്ന് റിപ്പോർട്ട്

ഈ വർഷത്തെ ഐപിഎൽ പ്ലേഓഫുകൾ അഹ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ വച്ച് നടത്തിയേക്കുമെന്ന് റിപ്പോർട്ട്. നിലവിൽ ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ് ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ അവസാന രണ്ട് ടെസ്റ്റ് മത്സരങ്ങൾ നടക്കുന്നത്. 1,32,000 പേരെ ഉൾക്കൊള്ളുന്ന സ്റ്റേഡിയമാണ് ഇത്. അഞ്ച് വലിയ ഡ്രസിംഗ് റൂമുകളും ഇവിടെ ഉണ്ട്. അതുകൊണ്ട് തന്നെ, പ്ലേഓഫിലെത്തുന്ന നാല് ടീമുകൾക്കും ബയോ ബബിൾ സുരക്ഷ ഒരുക്കാൻ ഇത് സഹായിക്കും. മഹാരാഷ്ട്രയിൽ കൊവിഡ് കണക്കുകൾ ഉയരുന്ന സാഹചര്യത്തിൽ ഐപിഎലിനായി ബിസിസിഐ പരിഗണിക്കുന്നത്…

Read More