Headlines

ലോകായുക്ത ഓർഡിനൻസ് സ്‌റ്റേ ചെയ്യാതെ ഹൈക്കോടതി; സർക്കാരിനോട് വിശദീകരണം തേടി

  ലോകായുക്ത ഭേദഗതി ഓർഡിനൻസിനെ ചോദ്യം ചെയ്ത ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ഹർജിയിൽ കോടതി സർക്കാരിനോട് വിശദീകരണം തേടി. അതേസമയം ഓർഡിനൻസ് സ്‌റ്റേ ചെയ്യാൻ ഹൈക്കോടതി വിസമ്മതിച്ചു. ആർ എസ് ശശികുമാർ എന്നയാളാണ് ഓർഡിനൻസിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റാണ് ഓർഡിനൻസ് എന്നും നടപ്പാക്കുന്നത് അടിയന്തരമായി സ്റ്റേ ചെയ്യണമെന്നുമാവശ്യപ്പെട്ടാണ് ഹർജി നൽകിയത്. ദുരിതാശ്വാസ ഫണ്ട് വിനിയോഗത്തിൽ ക്രമക്കേട് ആരോപിച്ച് മുഖ്യമന്ത്രിക്കെതിരെ ലോകായുക്തയിൽ പരാതി നൽകിയ വ്യക്തിയാണ് ഹർജിക്കാരൻ. നേരത്തെ ലോകായുക്ത ഭേദഗതി…

Read More

കർക്കടക മാസ പൂജകൾക്കായി ശബരിമല നട തുറന്നു; ഭക്തരെ ശനിയാഴ്ച മുതൽ പ്രവേശിപ്പിക്കും

  കർക്കടക മാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി വി കെ ജയരാജ് പോറ്റി നട തുറന്ന് ദീപം തെളിയിച്ചു. ശനിയാഴ്ച രാവിലെ ഏഴ് മണി മുതൽ നെയ്യാഭിഷേകം നടക്കും. 11ന് ഇരുപത്തിയഞ്ച് കലശാഭിഷേകവും വൈകുന്നേരം ഏഴ് മണിക്ക് പടിപൂജയും നടക്കും. ശനിയാഴ്ച പുലർച്ചെ മുതലാണ് തീർഥാടകർക്ക് പ്രവേശനം അനുവദിക്കുക. വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്ത 5000 പേർക്ക് വീതമാണ് പ്രതിദിനം ദർശനത്തിന്…

Read More

സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികള്‍ സമര്‍പ്പിക്കാന്‍ എന്തെളുപ്പം; ആവശ്യമെങ്കില്‍ പൊലീസ് സഹായവും നിയമസഹായവും

സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള വനിത ശിശുവികസന വകുപ്പിന്റെ പോര്‍ട്ടല്‍ പൂര്‍ണ പ്രവര്‍ത്തനസജ്ജമായതായി ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കേരളത്തിലെ സ്ത്രീധനവുമായി ബന്ധപ്പെട്ട അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനും തടയുന്നതിനുമുള്ള ഒരു നൂതന സംരംഭമാണ് ഈ പോര്‍ട്ടല്‍. അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് മുഖ്യമന്ത്രിയാണ് ഈ പോര്‍ട്ടല്‍ നാടിന് സമര്‍പ്പിച്ചത്. ഓണ്‍ലൈനായി തന്നെ പരാതി നല്‍കാനും ഓണ്‍ലൈനായി തന്നെ നടപടിയെടുക്കാനും ഇതിലൂടെ സാധിക്കുന്നു. ഇതില്‍ നല്‍കുന്ന വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. അപേക്ഷ ലഭിച്ച് മൂന്ന്…

Read More

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം കേസ്; ജി പൂങ്കുഴലി ഐപിഎസിന് അന്വേഷണ ചുമതല

രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള രണ്ടാമത്തെ കേസ് ജി പൂങ്കുഴലി ഐപിഎസ്‌ അന്വേഷിക്കും. പരാതി നൽകിയ പെൺകുട്ടിയുടെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തും. ലൈംഗികാതിക്രമ വകുപ്പ് ചുമത്തിയാണ് ക്രൈം ബ്രാഞ്ച് കേസെടുത്തിരിക്കുന്നത്. കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് ഡിജിപിക്ക് കൈമാറിയ പരാതിയിലാണ് രാഹുലിനെതിരെ രണ്ടാമത്തെ കേസ്. ലൈംഗിക പീഡന-ഭ്രൂണഹത്യ കേസില്‍ ജാമ്യാപേക്ഷ തള്ളിയതോടെ രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കിയിരിക്കുകയാണ് പ്രത്യേക അന്വേഷണം സംഘം. ഒമ്പതാം ദിവസവും എംഎല്‍എ ഒളിവില്‍ തന്നെയാണ്. അന്വേഷണം കാസര്‍ഗോഡ്, വയനാട് മേഖലകളിലേക്കും കര്‍ണാടക…

Read More

ബാലഗോകുലത്തിന്റെ പൊതുസമ്മേളനത്തില്‍ ഉദ്ഘാടകനായി എംജി സര്‍വകലാശാല വിസി; സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രശംസയും

  ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ബാലഗോകുലത്തിന്റെ പൊതുസമ്മേളനത്തില്‍ ഉദ്ഘാടകനായി എംജി സര്‍വകലാശാല വിസി പങ്കെടുത്തത് വിവാദമാകുന്നു. ആലപ്പുഴ മാവേലിക്കരയില്‍ ഇന്നലെ നടന്ന പരിപാടിയിലാണ് വിസി ഡോ. ഡി മാവൂത്ത് പങ്കെടുത്തത്. ഉദ്ഘാടന പ്രസംഗത്തില്‍ ബാലഗോകുലത്തിന്റെ പ്രവര്‍ത്തനങ്ങളെ വി സി പ്രശംസിക്കുകയും ചെയ്തു.     ആര്‍എസ്എസ് ശതാബ്ദിയോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് മോഹന്‍ ഭഗവതിനൊപ്പം ഡോ. ഡി മാവൂത് അടക്കമുള്ള വിസിമാര്‍ വേദി പങ്കിട്ടത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ബാലഗോകുലത്തിന്റെ ദക്ഷിണകേരള വാര്‍ഷിക സമ്മേളനത്തിന്റെ പൊതുസഭ ഉദ്ഘാടനം ചെയ്യാന്‍ ഡോ….

Read More

കോഴിക്കോട് വിദ്യാർഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് താമരശ്ശേരിയിൽ വിദ്യാർഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചട്ടി തൂവകുന്നുമ്മൽ സദാനന്ദന്റെ മകൾ സോന(21)യെയാണ് വീടിനുള്ളിൽ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. ആത്മഹത്യയെന്നാണ് പ്രാഥമിക സൂചന

Read More

വയനാട്ടിൽ മാനസികാസ്വാസ്ഥ്യമുള്ള യുവതി പീഢനത്തിനിരയായ കേസ് അട്ടിമറിക്കുന്നതായി ആരോപണം

കൽപ്പറ്റ : ചുഴലി കോളനിയിൽ മാനസികാസ്വാസ്ഥ്യമുള്ള ആദിവാസി യുവതി പീഢനത്തിനിരയായ കേസ്  അട്ടിമറിക്കുന്നതായി ആരോപണം.  സംഭവത്തോടനുബന്ധിച്ച് തുറക്കോട്കുന്ന് ബബീഷിനെതിരെ  ബലാൽസംഗത്തിന് പോലീസ് കേസെടുത്തു.  ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച മാനസികാസ്വാസ്ഥ്യമുള്ള 32 കാരിയായ യുവതിയെ അയൽ വാസിയായ യുവാവ് പീഡിപ്പിക്കുകയായിരുന്നു. മന്ത്രവാദത്തിലൂടെ രോഗം മാറ്റാമെന്ന് പറഞ്ഞ്   വീട്ടിലെത്തിയ ഇയാൾ  യുവതിയെ പീഡിപ്പിക്കുകയായിരുന്നു.  രോഗം മാറാൻ പൂജ കഴിക്കണമെന്നും ഗുരുവായൂരിൽ നിന്നും  പൂജാ സാധനങ്ങൾ    കൊണ്ടു വന്നിട്ടുണ്ടെന്നും പറഞ്ഞാണത്രെ ഇയാൾ  വീട്ടിലെത്തിയതെന്ന്   ബന്ധുക്കൾ പറഞ്ഞു.  സംഭവത്തിൽ  പോലീസിനെ വിവരമറിയിച്ചിട്ടും കോളനിയിലെത്താൻ…

Read More

ഐ എസ് ആർ ഒ ചാരക്കേസ് ഗൂഢാലോചന: പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി

ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് പ്രതികൾ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി നാളത്തേക്ക് മാറ്റി. കേസിൽ കക്ഷി ചേരാനുള്ള നമ്പി നാരായണന്റെ അപേക്ഷ ഹൈക്കോടതി അനുവദിച്ചു. ഹർജി പരിഗണിക്കും വരെ അറസ്റ്റ് തടയണമെന്ന പ്രതികളുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. ഒന്നാം പ്രതി വിജയൻ, രണ്ടാം പ്രതി തമ്പി എസ് ദുർഗദത്ത് എന്നിവരാണ് ഹർജിക്കാർ. കേസിൽ 18 ഉദ്യോഗസ്ഥരെ പ്രതിയാക്കി സിബിഐ എഫ് ഐ ആർ സമർപ്പിച്ചിരുന്നു. ഇന്ന് നമ്പി നാരായണന്റെ മൊഴി സിബിഐ സംഘം രേഖപ്പെടുത്തിയിരന്നു….

Read More

പാണ്ടിക്കാട് പോക്‌സോ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ; ഇതുവരെ അറസ്റ്റിലായത് 21 പേർ

മലപ്പുറം പാണ്ടിക്കാട് 17കാരി പീഡനത്തിന് ഇരയായ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. എടയാറ്റൂർ സ്വദേശി കുറ്റിക്കൽ ജിബിനാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 21 ആയി. 44 പേരാണ് പ്രതി പട്ടികയിലുള്ളത്. ഒളിവിലായിരുന്ന ജിബിനെ വളാഞ്ചേരിയിൽ വെച്ചാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 2016, 2017, 2020 എന്നീ വർഷങ്ങളിലായി 32 കേസുകളാണ് സംഭവത്തിലുള്ളത്. ഇതിൽ 29 കേസുകളും 2020ലാണ് നടന്നത്. പോക്‌സോ കേസിൽ ഇരയായ കുട്ടികളെ നിരീക്ഷിച്ച് സുരക്ഷ ഒരുക്കണമെന്നും തുടർ…

Read More

വിജയം ഇടതുപക്ഷ സര്‍ക്കാരിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം: കെ.കെ ശൈലജ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച വിജയം ഇടതുപക്ഷ സര്‍ക്കാരിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. പ്രതീക്ഷിച്ച വിജയമാണ് ഇടതു മുന്നണിക്ക് ഉണ്ടായിരിക്കുന്നത്. നല്ല കെട്ടുറപ്പോടെയാണ് ഇടതുമുന്നണി മത്സരിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ” ഇടതുപക്ഷ സര്‍ക്കാരിനെ വളഞ്ഞിട്ട് ആക്രമിക്കുന്നതിനിടയിലും ജനങ്ങള്‍ സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നിന്നു എന്നതിന്റെ തെളിവാണ് തെരഞ്ഞെടുപ്പ് വിജയം. ഇടതുപക്ഷം ഇനിയും ജനങ്ങള്‍ക്കൊപ്പമുണ്ടാകും. ജനങ്ങള്‍ക്കായുള്ള വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ തുടരും. ആര് ബഹളം വച്ചാലും അതു തുടരും” ശൈലജ പറഞ്ഞു.

Read More