Headlines

പി ടി തോമസിന്റെ സംസ്‌കാരം വൈകുന്നേരം കൊച്ചി രവിപുരം ശ്മശാനത്തിൽ; പൊതുദർശനം ആരംഭിച്ചു

അന്തരിച്ച എംഎൽഎ പിടി തോമസിന്റെ മൃതദേഹം വെല്ലൂരിൽ നിന്ന് പുലർച്ചെയോടെ ഇടുക്കി ഉപ്പുതോടിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇപ്പോൽ വിലാപയാത്രയായി തൊടുപുഴയിലേക്ക് കൊണ്ടുപോകുകയാണ്. നൂറുകണക്കിനാളുകളാണ് ആദരാഞ്ജലികൾ അർപ്പിക്കാനായി വീട്ടിലും വഴിയോരത്തുമായി എത്തിയത് ജില്ലാ കലക്ടറും ഇടുക്കി എംപി ഡീൻ കുര്യാക്കോസും ചേർന്ന് വെല്ലൂരിലെ ആശുപത്രിയിൽ നിന്ന് കേരളത്തിലേക്ക് എത്തിച്ച മൃതേദഹം സംസ്ഥാന എതിർത്തിയിൽ വെച്ച് ഏറ്റുവാങ്ങി. പുലർച്ചെ 2.45ഓടെ ഇടുക്കിയിലെത്തിച്ച മൃതദേഹം ഉപ്പുതോട്ടത്തിലെ വീട്ടിൽ പൊതുദർശനത്തിന് വെച്ചു. പാലാ, ഇടുക്കി ബിഷപുമാർ പിടിയുടെ വീട്ടിലെത്തി ആദരാഞ്ജലി അർപ്പിച്ചു തൊടുപുഴയിൽ…

Read More

കൽപ്പറ്റ വെള്ളാരം കുന്നിൽ ലോറി ഇടിച്ചു കയറിയതിനെ തുടർന്ന് ബഹു നില കെട്ടിടം തകർന്നു കൊണ്ടിരിക്കുന്നു

കൽപ്പറ്റ വെള്ളാരം കുന്നിൽ ലോറി ഇടിച്ചു കയറിയതിനെ തുടർന്ന് ബഹു നില കെട്ടിടം തകർന്നു കൊണ്ടിരിക്കുന്നു. ലോറി ഡ്രൈവറെ അഗ്നി രക്ഷാ സേന കട്ടർ, സെപ്ര ഡർ തുടങ്ങിയ ഉപകരണങ്ങൾ ഉപയോഗിച്ച് , ലോറിയുടെ ഭാഗങ്ങൾ മുറിച്ച് മാറ്റി രക്ഷപ്പെടുത്തി. ശ്രീ. ഗൗതം (70) ആണ് പരിക്ക് പറ്റി ആശുപത്രിയിൽ ചികിത്സയിൽ ഉള്ളത്.

Read More

തിരുവനന്തപുരത്ത് മദ്യലഹരിയിൽ മകൻ അച്ഛനെ മർദിച്ചു കൊന്നു

  തിരുവനന്തപുരത്ത് മദ്യലഹരിയിൽ മകൻ അച്ഛനെ അടിച്ചുകൊന്നു. നേമം സ്വദേശി ഏലിയാസ്(80)ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ മകൻ ക്ലീറ്റസിനെ(52) പോലീസ് കസ്റ്റഡിയിലെടുത്തു. നേമം പഴയ കാരയ്ക്കാമണ്ഡപം സെന്റ് ആന്റണീസ് ചർച്ചിന് അടുത്താണ് സംഭവം മദ്യപിച്ചെത്തിയ ക്ലീറ്റസ് ഏലിയാസുമായി വഴക്കുണ്ടാക്കുകയും മർദിക്കുകയുമായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഏലിയാസിനെ നാട്ടുകാർ ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. ക്ലീറ്റസ് സ്ഥിരം മദ്യപാനിയാണ്.

Read More

വയനാട്ടിൽ വീണ്ടും കണ്ടൈന്‍മെന്റ് സോണുകൾ പ്രഖ്യാപിച്ചു

പടിഞ്ഞാറത്തറ പഞ്ചായത്തിലെ വാര്‍ഡ് 14 കാപ്പുണ്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണാക്കി ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. അതേസമയം അമ്പലവയല്‍ ഗ്രാമപഞ്ചായത്തിലെ 8,13 വാര്‍ഡുകളും പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 18ലെ പ്രദേശവും ബത്തേരി നഗരസഭയിലെ 26,33,31,15 ഡിവിഷനുകളിലെ പ്രദേശങ്ങളും കണ്ടെയ്ന്‍മെന്റ്/മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിന്ന് ഒഴിവാക്കി ജില്ലാ കലക്ടര്‍ ഉത്തരവിട്ടു

Read More

ആലപ്പുഴയിലെ 19കാരിയുടെ ആത്മഹത്യ: ഭർത്താവിന്റെ മാതാപിതാക്കൾ അറസ്റ്റിൽ

ആലപ്പുഴ വള്ളികുന്നത്ത് 19കാരിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിന്റെ മാതാപിതാക്കൾ അറസ്റ്റിൽ. വള്ളികുന്നം കടുവിനാൽ ലക്ഷ്മി ഭവനത്തിൽ ഉത്തമൻ, ഭാര്യ സുലോചന എന്നിവരാണ് അറസ്റ്റിലായത്. മാർച്ച് 21നാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. ഒരു മാസത്തിന് ശേഷം വിഷ്ണു ജോലിസ്ഥലത്തേക്ക് മടങ്ങുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഭർതൃമാതാപിതാക്കൾ സുചിത്രയെ സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിച്ചിരുന്നത്.

Read More

ബിജെപി ദേശീയ നേതാക്കൾ കേരളത്തിലേക്ക്; പ്രധാനമന്ത്രി രണ്ട് റാലികളിൽ പങ്കെടുക്കും

നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പ്രധാനമന്ത്രി അടക്കമുള്ള ബിജെപി ദേശീയ നേതാക്കൾ കേരളത്തിലേക്ക്. മാർച്ച് 30ന് ആദ്യ റാലിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തും. രണ്ട് റാലികളിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്നത്. പിന്നാലെ അമിത് ഷാ, യോഗി ആദിത്യനാഥ് തുടങ്ങിയവരും എത്തും ഏപ്രിൽ 2നാണ് പ്രധാനമന്ത്രിയുടെ രണ്ടാമത്തെ റാലി. അമിത് ഷാ മൂന്ന് റാലികളിൽ പങ്കെടുക്കും. കൂടാതെ യോഗി ആദിത്യനാഥ്, ജെ പി നഡ്ഡ തുടങ്ങിയവരുടെ റാലികളും നടക്കും. നാളെ മുതൽ ദേശീയ നേതാക്കൾ കേരളത്തിലേക്ക് എത്തും.

Read More

വാക്‌സിൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ചിത്രം നീക്കം ചെയ്യേണ്ടതില്ലെന്ന് ഹൈക്കോടതി; ഹർജിക്കാരന് വിമർശനം ​​​​​​​

  വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതിയുടെ വിമർശനം. എന്ത് രാഷ്ട്രീയ വ്യത്യാസങ്ങളുണ്ടെങ്കിലും മോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയാണെന്ന് ഓർക്കണം. മറ്റ് ഇന്ത്യക്കാർക്കില്ലാത്ത പ്രശ്‌നം നിങ്ങൾക്കെന്തിനാണെന്നും കോടതി ചോദിച്ചു കൊവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റ് പൗരൻമാരുടെ മൗലികാവകാശങ്ങൾ ലംഘിക്കുന്നതാണെന്നും പ്രധാനമന്ത്രിയുടെ ഫോട്ടോയില്ലാത്ത സർട്ടിഫിക്കറ്റ് വേണമെന്നും ആവശ്യപ്പെട്ട് കോട്ടയം സ്വദേശി എം പീറ്ററാണ് ഹർജി നൽകിയത്. എന്തിനാണ് പ്രധാനമന്ത്രിയെ കുറിച്ച് ലജ്ജിക്കുന്നത്. 100 കോടി ജനങ്ങൾക്കില്ലാത്ത എന്ത് പ്രശ്‌നമാണ് ഹർജിക്കാരനുള്ളത്. ഹർജിക്കാരൻ കോടതിയുടെ സമയം…

Read More

മാനന്തവാടി മുനിസിപ്പാലിറ്റിയിലെ 16-ാം വാർഡ് കണ്ടെയ്ൻമെൻ്റ് സോണായി പ്രഖ്യാപിച്ചു;തിരുനെല്ലി പഞ്ചായത്തിലെ 15-ാം വാർഡ് ഒഴികെയുള്ള എല്ലാ കണ്ടെയ്മെൻ്റ് സോണുകളും ഒഴിവാക്കി

കൽപ്പറ്റ:മാനന്തവാടി മുനിസിപ്പാലിറ്റിയിലെ 16-ാം വാർഡ് കണ്ടെയ്ൻമെൻ്റ് സോണായി പ്രഖ്യാപിച്ചു;തിരുനെല്ലി പഞ്ചായത്തിലെ 15-ാം വാർഡ് ഒഴികെ യുള്ള കണ്ടെയ്മെൻ്റ് സോണുകൾ ഒഴിവാക്കി. വയനാട് ജില്ലാ കലക്ടറാണ് ഈക്കാര്യം അറിയിച്ചത്.

Read More

മെഡി.കോളജിലെ ചില അധ്യാപകർ വിദ്യാർഥികളെ മാനസിക പീഡനത്തിന് ഇരയാക്കുന്നു; നിർണായക നീരിക്ഷണവുമായി ഹൈക്കോടതി

  മെഡിക്കൽ കോളജിലെ ചില അധ്യാപകർ വിദ്യാർഥികളെ കൊടിയ മാനസിക പീഡനത്തിന് ഇരയാക്കുന്നുവെന്ന് ഹൈക്കോടതി. ഇത്തരം പീഡനങ്ങൾ നേരിടുന്ന കുട്ടികളിൽ പലർക്കും ഇത് തുറന്ന് പറയാൻ അവസരമില്ലെന്നും കോടതി നിരീക്ഷിച്ചു. കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജിലെ BDS വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യയ്ക്ക് പ്രഥമദൃഷ്ട്യാ ഡോ എൻ കെ റാമിന്റെ വാക്കുകൾ കാരണമായിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു.     കേസിൽ മാധ്യമ ഇടപെടലുകളെ ഹൈക്കോടതി അഭിനന്ദിച്ചു. മാധ്യമങ്ങൾ ജനാധിപത്യത്തിന്റെ നാലാം തൂണാണ്. നിയമവിരുദ്ധമായ കാര്യങ്ങൾ എതിർക്കാൻ മാധ്യമങ്ങൾ…

Read More

കൊവിഡ് 19: ആശങ്കയകലാതെ തലസ്ഥാനവും മലപ്പുറവും

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തില്‍ ആശങ്കയകലാതെ തിരുവനന്തപുരം ജില്ലയും മലപ്പുറവും. തിരുവനന്തപുരത്ത് ഇന്നും രോഗികളുടെ എണ്ണം 500 കടന്നു. 566 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രോഗം സ്ഥിരീകരിച്ചത്. മലപ്പുറത്ത് 310 പേര്‍ക്കും കോഴിക്കോട് 286 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം ജില്ലയിലും രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായി. കൊല്ലത്ത് 265 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കണ്ണൂര്‍ 207, എറണാകുളം 188, പാലക്കാട് 184, തൃശൂര്‍ 172, കോട്ടയം 166, ആലപ്പുഴ 163, കാസര്‍കോട് 150, പത്തനംതിട്ട 88,…

Read More