‘ദേശീയ സുരക്ഷയ്ക്ക് ഹാനികരമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു’; സോനം വാങ്ചുങിനെതിരെ ലേ ജില്ലാ മജിസ്‌ട്രേറ്റ്

സോനം വാങ്ചുങിനെതിരെ ലേ ജില്ലാ മജിസ്‌ട്രേറ്റ്. ദേശീയ സുരക്ഷയ്ക്ക് ഹാനികരമായ പ്രവർത്തനങ്ങളിൽ സോനം ഏർപ്പെട്ടു. നിയമവിരുദ്ധ തടങ്കലല്ല. എല്ലാ വസ്തുക്കളും പരിഗണിച്ച ശേഷമാണ് തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചതെന്നും ജില്ലാ മജിസ്ട്രേറ്റ് സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ സോനം വാങ്ചുങിന്റെ ഭാര്യയെ വിവരം അറിയിച്ചു. ജോധ്പൂർ ജയിലിലേക്ക് മാറ്റിയതിനെക്കുറിച്ച് സമയബന്ധിതമായി അറിയിച്ചു എന്നും ലേ ജില്ലാ മജിസ്‌ട്രേറ്റ് സത്യവാങ്മൂലത്തിൽ അറിയിച്ചു. ഭാര്യ ഗീതാഞ്ജലി ആങ്‌മോ നൽകിയ ഹർജിയിൽ ജസ്റ്റിസ് അരവിന്ദ് കുമാർ, എൻ…

Read More

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറും തെരഞ്ഞെടുപ്പ് കമ്മീഷണറും ഇന്ന് കൂടിക്കാഴ്ച നടത്തും

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറും ഇന്ന് കൂടിക്കാഴ്ച നടത്തും. സംസ്ഥാനത്തെ എസ്‌ഐആര്‍ നടപടികള്‍ തദ്ദേശതിരഞ്ഞെടുപ്പ് വരെ നീട്ടി വെക്കണമെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് കൂടിക്കാഴ്ച തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വലിയ രീതിയില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്. സര്‍വകക്ഷി യോഗത്തില്‍ എല്ലാ പാര്‍ട്ടികളും എസ്‌ഐആറിനെ എതിര്‍ത്താണ് രംഗത്ത് എത്തിയത്. വോട്ടര്‍ പട്ടിക പരിഷ്‌കരണം തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം മതി എന്നാണ് അന്ന് ഇവര്‍…

Read More

കോവിഡ് മുക്തരായവർ അറിയാൻ ചില കാര്യങ്ങൾ

ലോകമെമ്പാടുമുള്ള ഡോക്ടര്‍മാരും മെഡിക്കല്‍ വിദഗ്ധരും നോവല്‍ കൊറോണ വൈറസിനെക്കുറിച്ച് ഓരോ ദിവസം കഴിയുന്തോറും കൂടുതല്‍ പഠിച്ച് കൊണ്ടിരിക്കുകയാണ്. COVID-19 ഒരു പുതിയ രോഗമായതിനാല്‍ ഒരു സാധാരണ വൈറല്‍ പനിയില്‍ നിന്ന് വളരെ വ്യത്യസ്തമാണ്, ഈ രോഗത്തിന്റെ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ക്ക് അടിവരയിടുന്ന മതിയായ പഠനങ്ങളില്ല. എന്നാലും രോഗമുക്തരായവര്‍ക്ക് ഭാവിയില്‍ വീണ്ടും രോഗം വരുന്നതിനുള്ള സാധ്യതയുണ്ട്. അത് മാത്രമല്ല രോഗമുക്തി നേടിയവര്‍ അല്‍പം ശ്രദ്ധിച്ച് മുന്നോട്ട് പോയാല്‍ മാത്രമേ അവര്‍ക്ക് രോഗങ്ങളെ നേരിടുന്നതിനും ആരോഗ്യം വീണ്ടെടുക്കുന്നതിനും സാധിക്കുകയുള്ളൂ ഒരു തവണ…

Read More

‘ആര്‍എസ്എസിനും വിഡി സവര്‍ക്കര്‍ക്കും സ്വാതന്ത്ര്യത്തിന്റെ പിതൃത്വം ചാര്‍ത്തി കൊടുക്കാനുള്ള ശ്രമം ചരിത്ര നിഷേധം’; മുഖ്യമന്ത്രി പിണറായി വിജയന്‍

സവര്‍ക്കര്‍ക്ക് സ്വാതന്ത്ര്യത്തിന്റെ പിതൃത്വം ചാര്‍ത്തി കൊടുക്കുന്നത് ചരിത്രനിഷേധമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബ്രിട്ടീഷുകാര്‍ക്ക് പാദസേവ ചെയ്തവരെ മഹത്വവല്‍ക്കരിക്കാന്‍ ശ്രമമെന്നും ഇതിന് സ്വാതന്ത്ര്യ ദിനത്തെ തന്നെ തെരഞ്ഞെടുത്തത് സ്വാതന്ത്ര്യ സമരത്തെ അപമാനിക്കാനെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ വ്യക്തമാക്കി. ഇന്ത്യന്‍ പ്രധാനമന്ത്രി സ്വാതന്ത്ര്യദിന പ്രസംഗത്തെ ആര്‍എസ്എസിനെ മഹത്വപ്പെടുത്താന്‍ ഉപയോഗിച്ചത് ആ ദിനത്തെ തന്നെ അവഹേളിക്കുന്നതിനു തുല്യമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ സ്വാതന്ത്ര്യദിനാശംസാ കാര്‍ഡില്‍ മഹാത്മാ ഗാന്ധിക്ക് മുകളില്‍ വിഡി സവര്‍ക്കറെ പ്രതിഷ്ഠിച്ചത് കൂട്ടി വായിക്കുമ്പോള്‍ വിപുലമായ ഗൂഢാലോചനയുടെ ഭാഗമാണ്…

Read More

‘ഇറാൻ വീണില്ല; കൂടുതൽ ദൃഢനിശ്ചയത്തോടെ ഉയർന്നു നിന്നു; പാശ്ചാത്യ നിയന്ത്രണത്തിന്റെ യുഗം മങ്ങി’; സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ

മിഡിൽ ഈസ്റ്റിനുമേലുള്ള അനിയന്ത്രിതമായ പാശ്ചാത്യ നിയന്ത്രണത്തിന്റെ യുഗം മങ്ങിയിരിക്കുന്നുവെന്ന് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ. ഇസ്രയേൽ ആക്രമണത്തിൽ ഇറാൻ കൂടുതൽ ദൃഢനിശ്ചയത്തോടെ ഉയർന്നു നിന്നുവെന്നും കൂടുതൽ ശക്തമായെന്നും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഫേസ്ബുക്കിൽ കുറിച്ചു. ഇറാൻ ഒറ്റയ്ക്കല്ലെന്നും ജനങ്ങളുടെ ശക്തിയിലും, നിശബ്ദമെങ്കിലും അനുകൂലമായ ആഗോള പിന്തുണയിലും ആയത്തുള്ള അലി ഖമനേയി എന്ന യോദ്ധാവിൻ്റെ അചഞ്ചലമായ നേതൃത്വത്തിന് പിന്നിൽ നിശ്ചയദാർഢ്യത്തോടെ ഉറച്ചുനിന്നു വെന്നും അദേഹം കുറിച്ചു. പശ്ചിമേഷ്യയിലും ലോകമാകെയും സമാധാനത്തിൻ്റെ പുലരികൾ സാധ്യമാവട്ടെ. ഇനിയൊരു യുദ്ധവും ആർക്കുമേലും…

Read More

ദുൽഖർ സൽമാന്റെ കാർ കസ്റ്റഡിയിൽ; പരിശോധന തുടര്‍ന്ന് കസ്റ്റംസ്

ആഡംബര കാറുകൾ നികുതി വെട്ടിച്ച് ഭൂട്ടാനിൽ നിന്ന് ഇന്ത്യയിൽ എത്തിച്ചുള്ള തട്ടിപ്പിൽ സംസ്ഥാന വ്യാപകമായി കസ്റ്റംസ് പരിശോധന തുടരുകയാണ്. ദുൽഖർ സൽമാന്റെ വാഹനവും കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. തമിഴ്നാട് രജിസ്ട്രേഷൻ വാഹനമാണ് കസ്റ്റഡിയിലെടുത്തത്. ലാൻഡ് റോവർ ഡിഫൻഡർ വാഹനമാണ് കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്. ദുല്‍ഖര്‍ സല്‍മാന്റെ രണ്ട് വാഹനങ്ങളും കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നായി 11 വാഹനങ്ങളും പിടിച്ചെടുത്തു. ദുല്‍ഖര്‍ സല്‍മാന്റെ കാറുകള്‍ പിടിച്ചെടുത്തതിന് പുറമെ, കൂടുതല്‍ വാഹനങ്ങള്‍ ഉണ്ടെങ്കില്‍ ഹാജരാക്കണമെന്ന് അറിയിച്ച് സമന്‍സും നല്‍കി. നേരത്തെ പരിശോധനയുടെ ഭാഗമായി…

Read More

കാലാവസ്ഥാ പ്രവചന സംവിധാനം മെച്ചപ്പെടുത്തണം: അമിത് ഷായോട് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ

  ചെന്നൈ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. ഐ.എം.ഡിയുടെ കാലാവസ്ഥാ മുന്നറിയിപ്പ് സംവിധാനങ്ങളിലെ പോരായ്മ ചൂണ്ടിക്കാണിച്ചും ചെന്നൈയിലെ ഇന്ത്യന്‍ മെറ്ററോളജിക്കല്‍ സെന്ററി(ഐ.എം.സി.)നെ കൂടുതല്‍ മെച്ചപ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് കത്ത് അയച്ചിരിക്കുന്നത്. ചെന്നൈയില്‍ ഡിസംബര്‍ 30, 31 തീയതികളിലുണ്ടായ കനത്തമഴയുടെയും നാശനഷ്ടങ്ങളുടെയും പശ്ചാത്തലത്തിലാണ് സ്റ്റാലിന്റെ കത്ത്. ഹൈ അലേര്‍ട്ട് സാഹചര്യങ്ങള്‍ മുന്‍കൂട്ടി പ്രവചിക്കാനും അക്കാര്യം സംസ്ഥാന സര്‍ക്കാരിനെ കൃത്യസമയത്ത് അറിയിക്കാനും ആവശ്യമായ ശേഷിയിലേക്ക് ചെന്നൈ ഐ.എം.സിയെ ഉയര്‍ത്താന്‍ വേണ്ട കാര്യങ്ങള്‍ ചെയ്യണമെന്നാണ് കേന്ദ്രത്തോട്…

Read More

പ്രഭാത വാർത്തകൾ

  🔳ഉത്തര്‍പ്രദേശില്‍ ബിജെപിയില്‍നിന്നു കൂട്ടക്കൊഴിച്ചില്‍. മൂന്നു ദിവസത്തിനകം മൂന്നു മന്ത്രിമാരടക്കം പതിന്നാല് എംഎല്‍എമാര്‍ ബിജെപിയില്‍നിന്നു രാജിവച്ച് അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടിയില്‍ എത്തി. തൊഴില്‍ മന്ത്രി സ്വാമിപ്രസാദ് മൗര്യ ആണ് ആദ്യം രാജിവച്ചത്. വനം മന്ത്രി ദാരാ സിംഗ് ചൗഹാന്‍, ആയുഷ് മന്ത്രി ധരം സിംഗ് സൈനി എന്നിവരാണു രാജിവച്ച മറ്റു മന്ത്രിമാര്‍. ഇന്നലെ നാല് എംഎല്‍എമാര്‍ ബിജെപി വിട്ട് സമാജ് വാദി പാര്‍ട്ടിയിലെത്തി. 🔳സിപിഎം കോട്ടയം ജില്ലാ സമ്മേളനവേദിയില്‍ ചൈനാ അനുകൂല പ്രസംഗവുമായി പിബി…

Read More

ഹരിയാൻവി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാൻ കൊല്ലപ്പെട്ടു; വെടിയുതിർത്തത് 18 റൗണ്ടിലധികം, ആക്രമണം ജിമ്മിനു മുന്നിൽ

ലക്നൗ ∙ പ്രശസ്ത ഹരിയാൻവി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാൻ ഉത്തർപ്രദേശിലെ ഷാംലി ജില്ലയിൽ അജ്ഞാതരായ അക്രമികളുടെ വെടിയേറ്റു കൊല്ലപ്പെട്ടു. ഇന്നലെ വൈകിട്ടായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. കൊട്‌വാലി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു ജിമ്മിനു പുറത്തുവച്ചാണ് അങ്കിത് ബല്യാന് നേരെ ആക്രമണമുണ്ടായത്. ജിമ്മിൽ നിന്നും വ്യായാമം കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങുകയായിരുന്ന അങ്കിതിനു നേരെ മോട്ടോർ സൈക്കിളുകളിലായെത്തിയ അക്രമിസംഘം ഒന്നിനുപുറകെ ഒന്നായി വെടിയുതിർക്കുകയായിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ അദ്ദേഹം മരണപ്പെട്ടു. അങ്കിത് ബല്യാനു നേരെ അക്രമികൾ 18 റൗണ്ടിലധികം വെടിയുതിർത്തതായും…

Read More

സ്ഥിതി കൂടുതൽ രൂക്ഷമാകുന്നു; സമ്പൂർണ ലോക്ക് ഡൗൺ ആലോചിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി

  കൊവിഡ് വ്യാപനം സംസ്ഥാനത്ത് അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ സമ്പൂർണ ലോക്ക് ഡൗൺ ആലോചിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രോഗവ്യാപനം രൂക്ഷമായ ജില്ലകളിലാണ് ലോക്ക് ഡൗൺ ആലോചിക്കേണ്ടി വരിക. ഇപ്പോൾ അടച്ചിടാൻ തീരുമാനിച്ചിട്ടില്ല. എന്നാൽ രോഗവ്യാപനം ഇനിയും വർധിച്ചാൽ ലോക്ക് ഡൗൺ കൂടി ആലോചിക്കേണ്ടി വരും ഹോട്ടലുകളിൽ പാഴ്‌സൽ മാത്രമേ അനുവദിക്കൂ. ചരക്കുനീക്കം ഉറപ്പാക്കും. എയർപോർട്ട്, റെയിൽവേ യാത്രക്കാർക്ക് തടസ്സമുണ്ടാകില്ല. ഓക്‌സിജനടക്കമുള്ള ആരോഗ്യ സാധനങ്ങളുടെ നീക്കത്തിനും തടസ്സമുണ്ടാകില്ല. ടെലികോം പ്രവർത്തനങ്ങളും നടത്താം. ബാങ്കുകൾ ഇടപാടുകൾ ഓൺലൈനാക്കണം. രണ്ട്…

Read More