കിറ്റക്‌സ് തൊഴിലാളികൾ ശ്രമിച്ചത് പോലീസുകാരെ ജീവനോടെ ചുട്ടുകൊല്ലാൻ; കത്തിച്ചത് മൂന്ന് പോലീസ് ജീപ്പുകൾ

  എറണാകുളം കിഴക്കമ്പലത്ത് കിറ്റക്‌സിലെ ജീവനക്കാരുടെ അഴിഞ്ഞാട്ടത്തിൽ തകർക്കപ്പെട്ടത് മൂന്ന് പോലീസ് ജീപ്പുകൾ. ഇതിലൊന്ന് പൂർണമായും തീയിട്ട് നശിപ്പിച്ചു. പോലീസുകാരെ ജീപ്പിലിട്ട് ജീവനോടെ ചുട്ടുകൊല്ലാനായിരുന്നു കിറ്റക്‌സ് തൊഴിലാളികളുടെ ശ്രമം. നാട്ടുകാരാണ് ഇവർക്കിടയിൽ നിന്നും പോലീസുകാരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയത്. മദ്യലഹരിയിലായിരുന്നു തൊഴിലാളികളുടെ അക്രമം. അഞ്ഞൂറോളം പേരാണ് ആക്രമണം നടത്തിയത്. സ്ഥലത്ത് സംഘർഷം നടക്കുന്നതറിഞ്ഞ് സ്ഥലത്തെത്തിയ പോലീസുകാരെയാണ് ഇവർ ആക്രമിച്ചതും ജീപ്പിനുള്ളിലിട്ട് തീയിട്ട് കൊല്ലാൻ ശ്രമിച്ചതും തൊഴിലാളികളുടെ ആക്രമണത്തിൽ സിഐ അടക്കം അഞ്ച് പോലീസുകാർക്ക് പരുക്കേറ്റു. രാത്രിയോടെ തന്നെ…

Read More

മഴ മുന്നറിയിപ്പിൽ മാറ്റം; വരുന്നു ഇടിയോട് കൂടിയ അതിശക്ത മഴ; നാളെ 6 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യത. കോട്ടയം ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി ജില്ലകളിൽ നാളെ യെല്ലോ മുന്നറിയിപ്പ്. സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇടിമിന്നലോട് കൂടിയ നേരിയ, ഇടത്തരം മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ മാസം 19 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. അടുത്ത ഏതാനും മണിക്കൂറുകളിൽ തിരുവനന്തപുരം, കൊല്ലം…

Read More

സംസ്ഥനത്ത് 24 മണിക്കൂറിനിടെ പരിശോധിച്ചത് 53,981 സാമ്പിളുകൾ; 64 ആരോഗ്യ പ്രവർത്തകർക്കും കോവിഡ്

സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 53,981 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 45,85,050 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. 64 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 14, കോഴിക്കോട് 13, തിരുവനന്തപുരം 10, കണ്ണൂര്‍ 8, തൃശൂര്‍ 7, മലപ്പുറം 4, കൊല്ലം, പത്തനംതിട്ട, കോട്ടയം 2 വീതം, ആലപ്പുഴ, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ്…

Read More

പാലാ പിടിക്കാൻ ജോസ് കെ മാണി; ഇടുക്കിയിൽ വീണ്ടും റോഷി, കേരള കോൺഗ്രസ് (എം)സ്ഥാനാർഥി പട്ടിക പുറത്ത്

കേരള കോൺഗ്രസ് എം മത്സരിക്കുന്ന 12 സീറ്റുകളിൽ സ്ഥാനാർഥി പട്ടിക പുറത്തിറക്കി.ജോസ് കെ മാണി പാലായിൽ മത്സരിക്കും. സിറ്റിങ്ങ് എം.എൽ എമാരായ റോഷി അഗസ്റ്റിൻ ഇടുക്കിയിലും സെബാസ്റ്റ്യൻ കുളത്തുങ്കൽ പൂഞ്ഞാറിലും ജോബ് മൈക്കിൾ ചങ്ങനാശേരിയിലും, ഡോ. എൻ.ജയരാജ് കാഞ്ഞിരപ്പളളിയിലും പ്രമോദ് നാരായൺ റാന്നിയിലും വീണ്ടും മത്സരിക്കും. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പാലായിൽ മത്സരിച്ച് തോറ്റ ജോസ് കെ മാണി ഇത്തവണ പാലായിൽ തന്നെ മത്സരിക്കാനിറങ്ങുമോ എന്നതായിരുന്നു രാഷ്ട്രീയ ആകാംക്ഷ. ഭാര്യയെ മത്സരിപ്പിച്ച് മാറിനിൽക്കും എന്നുളള അഭ്യൂഹങ്ങളെയെല്ലാം ഇല്ലാതാക്കിക്കൊണ്ട്…

Read More

പാർട്ടി ഏത് ചുമതല നൽകിയാലും ഏറ്റെടുക്കുമെന്ന് കെ.മുരളീധരൻ

പാർട്ടി ഏത് ചുമതല നൽകിയാലും ഏറ്റെടുക്കുമെന്ന് കെ.മുരളീധരൻഎം.പി. നിലവിൽ നേതൃമാറ്റമല്ല കൂട്ടായ പരിശ്രമമാണ് പാർട്ടിക്കുള്ളിൽ വേണ്ടതെന്ന് മുരളീധരൻ വ്യക്തമാക്കി.യു.ഡി.എഫിനെ നയിക്കുന്നത് കോൺഗ്രസാണെന്നും ലീഗല്ലെന്നും അദ്ദേഹം പറഞ്ഞു. കെ.മുരളീധരനെ കൊണ്ടു വരൂ, കോൺഗ്രസിനെ രക്ഷിക്കൂ എന്ന് ആവശ്യപ്പട്ടുള്ള പോസ്റ്ററുകൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് മുരളീധരന്റെ പ്രതികരണം.

Read More

തദ്ദേശ തെരഞ്ഞെടുപ്പ്: നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള തീയതി ഇന്ന് അവസാനിക്കും

തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള തീയതി ഇന്ന് അവസാനിക്കും. ഇന്നലെ വരെ 97,720 നാമനിർദേശ പത്രികകളാണ് സമർപ്പിക്കപ്പെട്ടത്. ഗ്രാമ പഞ്ചായത്തുകളിലേക്ക് 75,702 എണ്ണവും ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 6493 എണ്ണവും ജില്ലാ പഞ്ചായത്തുകളിലേക്ക് 1086 പത്രികകളുമാണ് ലഭിച്ചത് മുൻസിപാലിറ്റികളിലേക്ക് 9865 നാമനിർദേശ പത്രിക ലഭിച്ചു. കോർപറേഷനുകളിലേക്ക് 2413 എണ്ണവും ലഭിച്ചു. മലപ്പുറം ജില്ലയിലാണ് കൂടുതൽ പേർ പത്രിക നൽകിയത്. 13,229 പേരാണ് ജില്ലയിൽ പത്രിക സമർപ്പിച്ചത്. ഏറ്റവും കുറവ് ഇടുക്കി ജില്ലയിലാണ്. 2270 പേരാണ് പത്രിക സമർപ്പിച്ചത്….

Read More

എറണാകുളത്തപ്പൻ ക്ഷേത്രത്തിലെ പരിപാടിക്ക് ദിലീപ്; എതിർപ്പിന് പിന്നാലെ പിന്മാറി നടൻ

വിവാദങ്ങൾക്കിടെ എറണാകുളത്തെ ക്ഷേത്രപരിപാടിയിൽ നിന്ന് പിന്മാറി നടൻ ദിലീപ്. എറണാകുളത്തപ്പൻ ക്ഷേത്ര ഉത്സവത്തോട് അനുബന്ധിച്ചുള്ള കൂപ്പൺ ഉദ്ഘാടന ചടങ്ങിൽ നിന്നാണ് ദിലീപ് പിന്മാറിയത്. ദിലീപിനെ പങ്കെടുപ്പിക്കുന്നതിൽ സമൂഹമാധ്യമങ്ങളിൽ എതിർപ്പുണ്ടായെന്ന് ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. നാളെ നിശ്ചയിച്ചിരുന്ന പരിപാടി ബുധനാഴ്ച നടക്കും. പ്രശ്‌നം രമ്യമായി പരിഹരിക്കാൻ നിർദേശം നൽകി കൊച്ചിൻ ദേവസ്വം ബോർഡ്. അതേസമയം, ദിലീപിന്റെ സിനിമ കെഎസ്ആര്‍ടിസി ബസില്‍ പ്രദര്‍ശിപ്പിച്ചതില്‍ കഴിഞ്ഞ ദിവസം വനിതാ യാത്രക്കാര്‍ പ്രതിഷേധിച്ചിരുന്നു. ബസില്‍ കുടുംബസമേതം സഞ്ചരിച്ച പത്തനംതിട്ട സ്വദേശിനി ലക്ഷ്മി ആര്‍…

Read More

ശബരിമല സ്വർണ്ണക്കൊള്ള; മുൻ തിരുവാഭരണം കമ്മീഷ്‌ണർ കെ എസ് ബൈജു അറസ്റ്റിൽ

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ വീണ്ടും അറസ്റ്റ്. മുൻ തിരുവാഭരണം കമ്മീഷ്‌ണർ കെ എസ് ബൈജുവാണ് അറസ്റ്റിലായത്. കേസിൽ ഏഴാം പ്രതിയാണ് കെ എസ് ബൈജു. ദ്വാരപാലക ശിൽപ്പത്തിലെ സ്വർണ്ണപ്പാളികൾ കൊടുക്കുന്ന സമയത്ത് തിരുവാഭരണം കമ്മീഷ്‌ണർ ആയ കെ എസ് ബൈജു അവിടെ ഉണ്ടായിരുന്നില്ലെന്ന് അന്വേഷണ സംഘം തെളിവടക്കം കണ്ടെത്തി സ്ഥിരീകരിച്ചു. തിരുവാഭരണം ഭരണിപാത്രം സംരക്ഷണ നിയമങ്ങളൊന്നും തന്നെ കഴിഞ്ഞ 15 വർഷങ്ങളായി പിൻതുടരുന്നില്ലാ എന്ന് കണ്ടെത്തി.ക്ഷേത്രങ്ങളിൽ സൂക്ഷിച്ചിട്ടുള്ള തിരുവാഭരണം, ഭരണിപാത്രം, പട്ടുപരി വട്ടം, മറ്റിനം എന്നിങ്ങനെയുള്ള വിലപിടിച്ച…

Read More

മന്ത്രിമാരുടെ സന്ദർശനത്തെത്തുടർന്ന് യു.പിയിൽ അക്രമം; 4 കർഷകർ ഉൾപ്പെടെ 8 പേർ കൊല്ലപ്പെട്ടു

  ഉത്തർപ്രദേശിൽ രണ്ട് മന്ത്രിമാരുടെ സന്ദർശനത്തെ തുടർന്ന് ഞായറാഴ്ചയുണ്ടായ അക്രമത്തിൽ 4 കർഷകർ ഉൾപ്പെടെ എട്ട് പേർ കൊല്ലപ്പെട്ടു. യു.പി ഉപമുഖ്യമന്ത്രി കേശവ് മൗര്യയുടെയും കേന്ദ്ര ആഭ്യന്തര സഹ സഹമന്ത്രി അജയ് മിശ്രയുടെയും സന്ദർശനത്തെ തുടർന്ന് കർഷകർ ഇന്നലെ രാവിലെ മുതൽ യു.പിയിയിലെ ലഖിംപൂർ ഖേരി ജില്ലയിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. മന്ത്രിമാരുടെ വാഹനവ്യൂഹത്തിലെ വാഹനം ഇടിച്ചാണ് എട്ടുപേർ കൊല്ലപ്പെട്ടത് എന്നാണ് കർഷക സംഘടനകൾ ആരോപിക്കുന്നത്. “മന്ത്രിമാരുടെ വരവ് തടയാൻ ഹെലിപാഡ് ഘരാവോ ചെയ്യാൻ കർഷകർ പദ്ധതിയിട്ടിരുന്നു. ഇത്…

Read More

രണ്ടാം കോവിഡ് തരംഗത്തിനു ശേഷം കുട്ടികളിൽ ഗുരുതരമായ MIS‑C രോഗത്തിന് സാധ്യത: മുന്നറിയിപ്പുമായി ഡോക്ടർമാർ

ദക്ഷിണേന്ത്യയിൽ ഉടനീളം വരാനിരിക്കുന്ന, കുട്ടികളെ കാര്യമായി ബാധിച്ചേക്കാവുന്ന മൾട്ടിസിസ്റ്റം ഇൻഫ്ളമേറ്ററി സിൻഡ്രോം അഥവാ എംഐഎസ്-സി (മിസ്ക്) തരംഗത്തെക്കുറിച്ച് അമൃത ആശുപത്രിയിലെ ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. ഇപ്പോൾ തന്നെ എംഐഎസ്-സി ലക്ഷണങ്ങളുമായി ആശുപത്രിയിലേക്കെത്തുന്ന കുട്ടികളുടെ എണ്ണം കൂടുന്നതായി കണ്ടു വരുന്നുണ്ട്. ഇത് ഒരു തുടക്കം മാത്രമാണെന്ന് ഡോക്ടർമാർ കരുതുന്നു. കോവിഡ് ബാധിച്ച കുട്ടികളെയോ അല്ലെങ്കിൽ കോവിഡ് ബാധിച്ച വ്യക്തികളുമായി സമ്പർക്കം പുലർത്തുന്ന കുട്ടികളെയോ പ്രധാനമായും ബാധിക്കുന്ന ഈ രോഗം, മുതിർന്നവരിൽ ഇതിനോടകം വ്യാപിച്ചു കഴിഞ്ഞിരിക്കുന്ന കോവിഡ് തരംഗത്തിനു ശേഷം…

Read More