Headlines

ഇന്ത്യയിലെ കൊവിഡ് രണ്ടാം തരംഗത്തിൽ കുംഭമേള നിര്‍ണായ പങ്കു വഹിച്ചെന്ന് ബിബിസി

ന്യൂഡല്‍ഹി: കുംഭമേള രാജ്യത്ത് കോവിഡ് 19 രണ്ടാം തരംഗത്തില്‍ നിര്‍ണായക പങ്ക് വഹിച്ചതായി ബിബിസി റിപ്പോര്‍ട്ട്. ഒരു ‘സൂപ്പര്‍ സ്‌പ്രെഡര്‍’ ആയി കുംഭമേള പ്രവര്‍ത്തിച്ചെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഹരിദ്വാറില്‍ ഏപ്രില്‍ മാസത്തില്‍ നടന്ന കുംഭമേളയില്‍ പങ്കെടുത്ത രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍നിന്നുള്ള തീര്‍ഥാടകര്‍ തിരിച്ചെത്തിയതോടെ രണ്ടാം തരംഗം വിവിധ സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചതായി ബിബിസിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കുഭമേളയില്‍ പങ്കെടുത്തവരില്‍ 2,642 തീര്‍ഥാടകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. നിരവധി സന്യാസിമാരുടെ മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

Read More

പാലക്കാട് ജില്ലയിൽ ഇന്ന് 41 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട്: പാലക്കാട് ജില്ലയിൽ തിങ്കളാഴ്ച്ച ഒരു മലപ്പുറം സ്വദേശിക്ക് ഉൾപ്പെടെ 41 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ പട്ടാമ്പിയിലും സമീപ പ്രദേശങ്ങളിലുമുള്ള എട്ടുപേർ ഉൾപ്പെടെ സമ്പർക്കത്തിലൂടെ12 പേർക്ക് രോഗം ബാധിച്ചു. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 13 പേർ, വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന 12 പേർ, ഉറവിടം അറിയാത്ത മൂന്നുപേർ, ഒരു മലപ്പുറം സ്വദേശിയായ ആരോഗ്യപ്രവർത്തക എന്നിവരാണ് ഉൾപ്പെടുന്നത്. കൂടാതെ 12 പേർക്ക് രോഗമുക്തി നേടിയതായി അധികൃതർ അറിയിച്ചു. ജില്ലയിൽ…

Read More

വയനാട് കുടുംബശ്രീയിലെ അഴിമതി: ഫണ്ടുകൾ പലതും കൈപ്പറ്റിയത് ഗൂഗിൾ പേയിലൂടെ: നടന്നത് ഗുരുതര ക്രമക്കേടെന്ന് മന്ത്രി ടി സിദ്ദിഖ്

  വയനാട് കുടുംബശ്രീ അഴിമതിയിൽ കൂടുതൽ വിശദാംങ്ങൾ . ആദിവാസി ഉൽപ്പന്നങ്ങൾ വാങ്ങാനുള്ള എട്ട് VDVK കേന്ദ്രങ്ങളിൽ തട്ടിപ്പ് നടന്നു. കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിൽ പദ്ധതിയുമായി ബന്ധപ്പെട്ട ഫയലുകളോ രേഖകളോ ഇല്ല. സിപിഐഎം നേതാക്കൾ ഉൾപ്പെടെ മൂന്ന് കുടുംബശ്രീ ജീവനക്കാരെയാണ് അഴിമതിയെ തുടർന്ന് പിരിച്ചു വിട്ടത്. നടന്നത് ഗുരുതര ക്രമക്കേടെന്ന് കൃഷിമന്ത്രി ടി സിദ്ദിഖ് പറഞ്ഞു. ഫണ്ടുകൾ പലതും കൈപ്പറ്റിയത് ഗൂഗിൾ പേയിലൂടെയെന്നാണ് കണ്ടെത്തൽ. സാമ്പത്തിക ക്രമക്കേട് നടന്ന പഞ്ചായത്തുകളായ തൊണ്ടർനാടും മൂപ്പൈനാടും മേപ്പാടിയും പൊഴുതനയും…

Read More

സംസ്ഥാനത്ത് പ്രഖ്യാപിച്ച നിരോധനാജ്ഞയുടെ കാലാവധി ഇന്ന് അവസാനിക്കും; തുടരില്ലെന്ന് സൂചന

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പ്രഖ്യാപിച്ച നിരോധനാജ്ഞയുടെ കാലാവധി ഇന്ന് അവസാനിക്കും. രോഗവ്യാപനം കുറവുള്ള തിരുവനന്തപുരം ഉൾപ്പെടെ മിക്ക ജില്ലകളിലും നിരോധനാജ്ഞ നീട്ടിയേക്കില്ലെന്നാണ് സൂചന. കൊവിഡ് രൂക്ഷമായി തുടരുന്ന എറണാകുളവും, തൃശൂരുമടക്കമുള്ള ജില്ലകളിൽ ജില്ലാ കലക്ടർമാരോട് തീരുമാനമെടുക്കാനാണ് നിർദേശം. തദ്ദേശ തെരഞ്ഞെടുപ്പ് കൂടി പരിഗണിച്ച് സാധ്യമായ ജില്ലകളിലെല്ലാം നിരോധനാജ്ഞ അവസാനിപ്പിക്കാനാണ് നീക്കം. നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിന്റെ ഭാഗമായി നിയമലംഘനങ്ങൾക്കുള്ള പിഴ കുത്തനെ ഉയർത്തിയിരുന്നു.

Read More

കരുത്താർജിച്ച് വ്യോമസേന; റഫാൽ വിമാനങ്ങൾ ഇന്നെത്തും, അംബാലയിൽ കനത്ത സുരക്ഷ

ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് വർധിപ്പിച്ച് റഫാൽ വിമാനങ്ങൾ ഇന്നെത്തും. ഫ്രാൻസിൽ നിന്നും 7000 കിലോമീറ്ററുകൾ പിന്നിട്ട് യുദ്ധവിമാനങ്ങൾ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ഇന്ത്യയിലെത്തുന്നത്. ഹരിയാനയിലെ അംബാല വ്യോമതാവളത്തിലേക്കാണ് റഫാൽ വിമാനങ്ങളുടെ ആദ്യ ബാച്ച് എത്തുന്നത്. അഞ്ച് വിമാനമങ്ങളാണ് ആദ്യ ബാച്ചിലുണ്ടാകുക. വ്യോമസേനാ മേധാവി ആർ കെ എസ് ബദൗരിയ നേരിട്ടെത്തിയ റഫാലിനെ ഏറ്റുവാങ്ങും. കനത്ത സുരക്ഷയാണ് അംബാലയിലും പരിസരത്തും ഒരുക്കിയിരിക്കുന്നത്. വ്യോമസേനാ താവളത്തിന്റെ പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ധുൽകോട്ട്, ബൽദേവ് നഗർ, ഗർണാല, പഞ്ചഘോഡ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ….

Read More

രാജ്യത്ത് 26,041 പേര്‍ക്ക് കൂടി കൊവിഡ്; 276 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 26,041 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,36,78,786 ആയി. കൊവിഡ് മൂലം 276 മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണസംഖ്യ 4,47,194. ഒറ്റ ദിവസം കൊണ്ട് 29,621 പേര്‍ രോഗമുക്തി നേടി. ആകെ രോഗമുക്തരുടെ എണ്ണം 3,29,31,972 ആണ്. നിലവില്‍ 2,99,620 പേരാണ് കൊവിഡ് ബാധിച്ച് രാജ്യത്ത് ചികിത്സയിലുള്ളത്. പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (1.94%) കഴിഞ്ഞ…

Read More

“നിലമ്പൂർ മോഡലിൽ മുന്നോട്ട് പോയാൽ കേരളം കോൺഗ്രസ് ഭരിക്കും”; കെ. മുരളീധരൻ

നിലമ്പൂർ മോഡലിൽ മുന്നോട്ട് പോയാൽ കേരളം കോൺഗ്രസ് ഭരിക്കുമെന്ന് കെ മുരളീധരൻ. സ്ത്രീകളുടെ കണ്ണീര് വീണാൽ ഒരു ഭരണകർത്താക്കൾക്കും മുന്നോട്ട് പോകാനാകില്ല. ആശ പ്രവർത്തകരുടെ ഇടപെടൽ നിലമ്പൂരിൽ സഹായകരമായെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ഒരു മനസോടെ മുന്നോട്ട് പോകണം . പറക്കുമ്പോൾ നമുക്ക് ഒരുമിച്ച് പറക്കണം. ആകാശം സ്വന്തമാണെന്ന് കരുതി ഒറ്റക്ക് പറന്നാൽ ചിറകരിഞ്ഞ് താഴെ വീഴും. സണ്ണി ജോസഫ്, കെ സി വേണുഗോപാൽ, രമേശ് ചെന്നിത്തല, അനിൽകുമാർ എന്നിവരെ വേദിയിലിരുത്തിയായിരുന്നു മുരളീധരന്റെ പ്രതികരണം. അതേസമയം പി…

Read More

വയനാട് ജില്ലയില്‍ 71 പേര്‍ക്ക് കൂടി കോവിഡ്;181 പേര്‍ക്ക് രോഗമുക്തി, 69 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് 71 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 181 പേര്‍ രോഗമുക്തി നേടി. 69 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ 3 പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. 3 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് ബാധിച്ചു. വിദേശത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 24445 ആയി. 21773 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 149 മരണം. നിലവില്‍…

Read More

ശബരിമല സ്വർണക്കൊള്ള; പോറ്റിയെയും മുരാരി ബാബുവിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യും

ശബരിമല സ്വർണക്കൊള്ളയിൽ നിർണായക നീക്കവുമായി പ്രത്യേക അന്വേഷണ സംഘം. അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിയെയും മുരാരി ബാബുവിനെയും തിരുവനന്തപുരം ഈഞ്ചക്കലിലെ ക്രൈം ബ്രാഞ്ച് ഓഫീസിൽ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യും. എ ഡി ജി പി എച്ച് വെങ്കിടേഷിന്റെ സാന്നിധ്യത്തിലാണ് ചോദ്യം ചെയ്യുക. മുരാരി ബാബുവിനെ ഇന്ന് തന്നെ റാന്നി കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. സ്വർണ്ണക്കൊള്ളയിലെ അന്വേഷണം ഉണ്ണികൃഷ്ണൻ പോറ്റിയിലുംസ്വർണപ്പാളിയിലും മാത്രം ഒതുക്കരുതെന്നായിരുന്നു പ്രത്യേക അന്വേഷണ സംഘത്തിന്റെ ഇടക്കാല റിപ്പോർട്ടിനു ശേഷമുള്ള ഹൈക്കോടതി നിർദേശം….

Read More

വെഞ്ഞാറമൂട് ഇരട്ടക്കൊല: പ്രതികൾ റിമാന്റിൽ, ഒരു സ്ത്രീ അറസ്റ്റിൽ

തിരുവനന്തപുരം: വെഞ്ഞാറമ്മൂട് തേമ്പാംമൂട്ടിലെ ഇരട്ടക്കൊല കേസിൽ പ്രതികളെ റിമാന്റ് ചെയ്തു. പതിനാല് ദിവസത്തേക്കാണ് റിമാന്റ് ചെയ്തത്. നാലു പ്രതികളെയാണ് റിമാന്റ് ചെയ്തത്. അതിനിടെ കേസുമായി ബന്ധപ്പെട്ട് ഒരാളെ കൂടി അറസ്റ്റ് ചെയ്തു. പ്രതികളെ ഒളിക്കാൻ സഹായിച്ച പ്രീജ എന്ന സ്ത്രീയാണ് പിടിയിലായത്. രാഷ്ട്രീയ വിരോധമാണ് കൊലക്ക് കാരണമെന്ന് പോലീസ് വ്യക്തമാക്കി. ഡിവൈഎഫ്‌ഐ തേവലക്കാട് യൂണിറ്റ് അംഗം മിഥിലാജ്(30) കല്ലിങ്ങിൻ മുഖം യൂണിറ്റ് പ്രസിഡന്റും സി.പി.എം.ബ്രാഞ്ച് അംഗവുമായ ഹക്ക് മുഹമ്മദ്(24) എന്നിവരെയാണ് പത്തോളം വരുന്ന സംഘം രാത്രി 12.20…

Read More