അതിതീവ്ര മഴ; പ്രകൃതി ദുരന്തങ്ങൾ മുന്നിൽ കണ്ട് ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രകൃതി ദുരന്തങ്ങൾ മുന്നിൽ കണ്ട് ജാഗ്രത പാലിക്കണം. അപകടങ്ങൾക്ക് സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൽ കടലിൽ പോകരുതെന്നും മുഖ്യമന്ത്രി നിർദേശം നൽകി ഇന്ന് ഇടുക്കി, കണ്ണൂർ കാസർകോട് ജില്ലകളിലും നാളെ ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലും അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. ഈ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് എല്ലാവരും സഹകരിക്കണം. പൂർണമായും കൊവിഡ് മാനദണ്ഡം പാലിച്ചുവേണം ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടത്. നാല് തരത്തിൽ ക്യാമ്പുകൾ സജ്ജമാക്കാൻ…

Read More

കാണ്മാനില്ല അമീൻ മുഹമ്മദ് (15)

  കാണ്മാനില്ല അമീൻ മുഹമ്മദ് (15) വയനാട്: ഫോട്ടോയിൽ കാണുന്ന അമീൻ മുഹമ്മദ് എന്ന കുട്ടിയെ പുൽപ്പള്ളിക്കടുത്ത പാപ്ലശ്ശേരിയിൽ നിന്നും ഇന്നലെ വൈകുന്നേരം 4 മണി മുതൽ കാണ്മാനില്ല. ഒരു വാഹനത്തിൽ ബീനാച്ചി വന്നിറങ്ങുകയും, അവിടെ നിന്നും കൽപ്പറ്റ ഭാഗത്തേക്ക് നടന്നു വരുന്നതായും CC tv യിൽ പതിഞ്ഞിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9847084136, 7902276366 നമ്പറുകളിൽ ബന്ധപ്പെടുക.

Read More

ഇന്ന് രോഗമുക്തി നേടിയത് 8802 പേർ; സംസ്ഥാനത്ത് ഇനി ചികിത്സയിലുള്ളത് 84,713 പേർ

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 8802 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 563, കൊല്ലം 721, പത്തനംതിട്ട 279, ആലപ്പുഴ 656, കോട്ടയം 641, ഇടുക്കി 76, എറണാകുളം 865, തൃശൂർ 921, പാലക്കാട് 1375, മലപ്പുറം 945, കോഴിക്കോട് 922, വയനാട് 83, കണ്ണൂർ 477, കാസർഗോഡ് 278 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 84,713 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3,64,745 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി….

Read More

കരിപ്പൂരിൽ ഒരു കോടി പതിനെട്ട് ലക്ഷം രൂപയുടെ സ്വർണ വേട്ട

കരിപ്പൂരിൽ രണ്ട് വിമാനങ്ങളിൽ നിന്നായി മൂന്ന് യാത്രക്കാർ സ്വർണ്ണകടത്തിന് പിടിയിലായി. മലപ്പുറം ചുങ്കത്തറ സ്വദേശി സുനീർ ബാബു, പാലക്കാട് എടത്തനാട്ടുകര സ്വദേശി സൽമാൻ, കോഴിക്കോട് സ്വദേശി മുഹമ്മദ് മാലിക് എന്നിവരാണ് പൊലീസ് പിടിയിലാകുന്നത്. 2 കിലോ 600 ഗ്രാം സ്വർണമാണ് മൂവരും കടത്താൻ ശ്രമിച്ചത്. ഒരു കോടി പതിനെട്ട് ലക്ഷം രൂപയാണ് ഇതിന് വില കണക്കാക്കുന്നത്.

Read More

വയനാട് ജില്ലയിൽ 113 പേര്‍ക്ക് കൂടി കോവിഡ് ; 106 പേര്‍ക്ക് രോഗമുക്തി; 105 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

‍ വയനാട് ജില്ലയില്‍ ഇന്ന് (07.11.20) 113 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 106 പേര്‍ രോഗമുക്തി നേടി. 105 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 5 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 8 പേര്‍ ഇതര സംസ്ഥാനത്തു നിന്നും എത്തിയതാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 7870 ആയി. 6835 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 55 മരണം. നിലവില്‍ 964 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 440…

Read More

അന്ത്യയാത്രക്കൊരുങ്ങി ധീരജ്; മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര കണ്ണൂരിലേക്ക്

  യൂത്ത് കോൺഗ്രസ്-കെ എസ് യു അക്രമികൾ കുത്തിക്കൊന്ന എസ് എഫ് ഐ പ്രവർത്തകൻ ധീരജിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം സിപിഎം നേതാക്കൾ ഏറ്റുവാങ്ങി. സിപിഎം നേതാക്കളായ എംഎം മണി, കെ ജെ തോമസ്, കെ കെ ജയചന്ദ്രൻ, സി വി വർഗീസ്, എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി കെ എം സച്ചിൻദേവ്, അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു, മന്ത്രി റോഷി അഗസ്റ്റിൻ എന്നിവർ ചേർന്ന് ധീരജിന്റെ മൃതദേഹത്തിൽ രക്തപതാക പുതപ്പിച്ചു ആശുപത്രിയിൽ നിന്നും…

Read More

ഉത്തര്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിംഗ് അന്തരിച്ചു

ലക്‌നോ: ഉത്തര്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിംഗ് അന്തരിച്ചു. 89 വയസ്സായിരുന്നു. ലക്‌നോയിലെ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എസ് ജി പി ജി ഐ എം എസ്) കഴിഞ്ഞ ദിവസം ഡയാലിസിസിന് വിധേയനായിരുന്നു. കഴിഞ്ഞ മാസമാണ് രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാജസ്ഥാന്‍ മുന്‍ ഗവര്‍ണര്‍ കൂടിയായിരുന്നു. കല്യാണ്‍ സിംഗ് യു പി ഭരിക്കുമ്പോഴാണ് ബാബരി മസ്ജിദ് സംഘ്പരിവാര്‍ തകര്‍ത്തത്. അന്ന് കര്‍സേവകരെ തടയാതെ യു പി…

Read More

ചൈനയിൽ മാരത്തൺ മത്സരത്തിൽ പങ്കെടുത്ത 21 പേർ മഞ്ഞുമഴയിൽപ്പെട്ട് മരിച്ചു

ചൈനയിൽ 100 കിലോമീറ്റർ ക്രോസ് കൺട്രി മൗൺടെയ്ൻ മാരത്തണിൽ പങ്കെടുത്ത 21 പേർ മരിച്ചു. കനത്ത മഞ്ഞുമഴയിൽ പെട്ടാണ് അപകടം. ശക്തമായ മഞ്ഞുവീഴ്ചയും കനത്ത കാറ്റുമാണ് ദുരന്തത്തിന് വഴിയൊരുക്കിയത്. ഗാൻസു പ്രവിശ്യയിലെ ബൈയിൻ സിറ്റിക്ക് സമീപം യെല്ലോ റിവർ സ്‌റ്റോൺ ഫോറസ്റ്റിലാണ് മത്സരം നടന്നത്. ശനിയാഴ്ച ഉച്ചയോടെ 20-31 കിലോമീറ്ററിനിടയിൽ വെച്ചാണ് അപകടം നടന്നത്‌

Read More

വയനാട്ടിലെ വെടിവെപ്പില്‍ മാവോയിസ്റ്റ് കൊല്ലപ്പെട്ട സംഭവം: മജിസ്‌ട്രേറ്റ്തല അന്വേഷണത്തിന് ഉത്തരവ് ; ജില്ലാ കലക്ടര്‍ അന്വേഷിക്കും

കൽപ്പറ്റ:വയനാട് ജില്ലയിലെ പടിഞ്ഞാറത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മീന്മുട്ടിക്കു സമീപം പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ നടന്ന വെടിവെപ്പില്‍ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ ക്രിമിനല്‍ നടപടി ചട്ടം സെക്ഷന്‍ 176 പ്രകാരം മജിസ്‌ട്രേറ്റ്തല അന്വേഷണം നടത്തുന്നതിന് വയനാട് ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ളയെ ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവായി. അന്വേഷണം പൂര്‍ത്തിയാക്കി മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ ജോസ് ഇറക്കിയ ഉത്തരവില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

Read More

ലോകത്തിന്റെ പലഭാഗത്തും വാട്‌സ്ആപ്പും ഇന്‍സ്റ്റഗ്രാമും സ്തംഭിച്ചു

ജിദ്ദ: ലോകത്തിന്റെ പല ഭാഗങ്ങളിലും വാട്‌സ് ആപ്പും ഇന്‍സ്റ്റഗ്രാമും സ്തംഭിച്ചു. സന്ദേശങ്ങള്‍ അയക്കാനോ സ്വീകരിക്കാനോ സാധിക്കുന്നില്ലെന്ന് നിരവധി പേര്‍ പരാതിപ്പെട്ടു. പലയിടത്ത് വാട്‌സ് ആപ്പ് ലോഗിന്‍ ചെയ്യാനും സാധിക്കുന്നില്ല. വെള്ളിയാഴ്ച രാത്രി എട്ടരമണിയോടെ സൗദിയിലും ഇന്ത്യയിലും വാട്സ്ആപ്പ് ലഭിക്കാതായി. കമ്പനിയുടെ ഭാഗത്തുനിന്ന് കാരണം അറിവായിട്ടില്ല. ചില രാജ്യങ്ങളില്‍ ഫേസ് ബുക്ക് മെസഞ്ചറും പണിമുടക്കിയിട്ടുണ്ട്.

Read More